Tuesday, December 30, 2008

പുതുവത്സരാശംസകള്‍...

എല്ലാ കൂട്ടുകാര്‍ക്കും...
എന്റെ സ്നേഹം നിറഞ്ഞ...
പുതുവത്സരാശംസകള്‍...

Tuesday, December 23, 2008

ക്രിസ്റ്റുമസ്സ് ആശംസകള്‍...

ഭൂലോകത്തെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നന്മയുടേയും
ക്രിസ്റ്റുമസ്സ് ആശംസകള്‍ നേരുന്നു...

കുപ്പികള്‍...

ഞാനെത്ര കൂടിയ ഐറ്റെംസ് വാങ്ങിച്ചു കൊടുത്താലും...
ആ മുകളിലിരിക്കുന്നവനെ കണ്ടില്ലേ...
അവന്‍ തന്നെ, ഓള്‍ഡ് പോര്‍ട്ട്!!!
അതില്‍ നിന്നും രണ്ടു കീടന്‍ അടിച്ചെങ്കിലേ...
എന്റെ സഖാക്കള്‍ക്ക് ഉറക്കം വരൂകയുള്ളൂ...

Monday, December 22, 2008

സീനറി...1


അതിമനോഹരമായ ഒരു പുല്‍മേട് കണ്ടോ!!
തേയിലത്തോട്ടതൊഴിലാളികളുടെ ലയങ്ങളും കാണാം..
പച്ചപ്പട്ടണിഞ്ഞ മലനിരകളും പുറകിലായി കാണാം..
നമ്മുടെ കണ്ണുകള്‍ക്ക് ഇതൊരു ആനന്ദംനല്‍കുന്ന കാഴ്ചയാകാം..
പക്ഷേ; ഒന്നോര്‍ത്തു നോക്കൂ, ആ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കോ?
വിരസവും വിരക്തിയും നിറഞ്ഞ ജീവിതമായിരിക്കും അവരുടേത്..
അതുകൊണ്ടുതന്നെ ഈ പ്രകൃതിസൌന്ദര്യം അവര്‍ ആസ്വദിക്കുന്നുണ്ടാകുമോ?

Sunday, December 21, 2008

എലികുട്ടന്‍!!!

ഹമ്പടാ!!!
അവന്റെ പാത്തും പതുങ്ങിയുമുള്ള ഇരുപ്പ് കണ്ടോ!!!
തേങ്ങാക്കൊത്ത് വല്ലതും ഇരിപ്പുണ്ടോടേയ്..

ഈ ചിത്രത്തില്‍ കുറച്ച് അസ്വഭാവിതയുണ്ട്.. കണ്ടുപിടിക്കാമോ???

Thursday, December 18, 2008

പഞ്ചാരയടി!!!



ഒന്നു വേഗം വാ ന്റെ കരളേ... എത്രനേരമായി ഞാനിവിടെ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട്.... നമുക്കിത്തിരി കൊച്ചു വര്‍ത്താനോം പറഞ്ഞിരിക്കാം... വായോ...






എന്റെ പൊന്നുചേട്ടാ; ആ കാലാപിള്ളേരേം കാണാണ്ട് പറ്റിച്ചിട്ടു വരേണ്ടെ....

അവന്മരാരെങ്കിലും വരുന്നുണ്ടോന്നു നോക്കിയെ എന്റെ ചേട്ടാ.....





നിനക്കല്ലേലും എന്നൊട് പണ്ടത്തെ മീച്ഛം ഒന്നുമില്ലെന്നറിയാടി പൊന്നുകട്ടേ....

നിനക്കിപ്പോ അപ്പറത്തെ കോവാലനയല്ലേ എന്നാക്കാളുമിഷ്ടം.... ഞാന്‍ നിന്നോടു കൂട്ടില്ലെടി പുന്നാരെ....


അയ്യോ എന്റെ ചക്കരക്കുട്ടന്‍ അങ്ങനെയൊന്നും പറയല്ലേ.... ഇങ്ങോട്ടു നീങ്ങി നിന്നാലൊരു മുത്തം തരാലോ....





അയ്യോ!!! ചതിച്ചല്ലോ ചേട്ടാ; ആരാണ്ടൊക്കെ ഇങ്ങോട്ടു വരുന്നുണ്ടെണ്ടെ ചേട്ടോ... എനിക്കു പേടിയാവണ് ണ്ട്...

വീട്ടിലറിഞ്ഞാല്‍ എന്റെ അപ്പനും ആങ്ങളമാരും എന്നെ വച്ചേക്കില്ല....ഞാന്‍ പോവ്വാ








എന്നാ നമുക്കൊരിമിച്ച് ഒളിച്ചോടി പ്വോവാട്യേ..... ബാ പറന്നോ....


ഞാനും ണ്ട് ട്ടോ....

Wednesday, December 17, 2008

ആത്മഹത്യാമുനമ്പ്...

വാഗമണ്‍ മൊട്ടക്കുന്നുകളിലെ അത്യാകര്‍ഷണീയമായ ആത്മഹത്യാമുനമ്പിലേക്കു സ്വാഗതം!!!


ഏകദേശം ആയിരത്തിലധികം അടിയോളം താഴ്ചയുള്ള ഈ ആത്മഹത്യാമുനമ്പില്‍ സദാസമയവും ശക്തിയായ കാറ്റ് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..... നമ്മെ പറത്തിക്കൊണ്ടുപോകാനുള്ള ശേഷിയുണ്ടതിന്!!! പൊരിവെയിലത്തുപോലും ഉന്മേഷകരമായ കുളിര്‍മ്മയുണ്ടവിടെ....


മാസങ്ങള്‍ക്കുമുന്‍പ് പാലായില്‍നിന്നും [പാലായ്ക്കടുത്ത് നീലൂരില്‍ നിന്നാണെന്നാണെന്റെ ഓര്‍മ്മ]ഇവിടം സന്ദര്‍ശിക്കാനെത്തിയ കൂട്ടുകാരിലൊരാള്‍ കാര്‍ റിവേര്‍സ് ഗിയറിട്ടു തിരിക്കാന്‍ ശ്രമിച്ചപ്പോള്‍; കാര്‍ സഹിതം ഈ കൊക്കയിലേയ്ക്കു പതിക്കുകയുണ്ടായി. ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ സമയാംവിധം പ്രവര്‍ത്തിച്ചതിനാല്‍, പകുതിയോളം താഴെവച്ച് കാര്‍ ഒരു മരച്ചില്ലയില്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും അയാളെ രക്ഷപെടുത്താനുമായി.....


ഇനി വരൂ; കാണൂ.... ഈ ആത്മഹത്യാമുനമ്പ്!!!


[ആത്മഹത്യചെയ്യാന്‍ താല്പര്യമുള്ളവര്‍ ഇതു കാണേണ്ട കെട്ടോ]




Monday, December 15, 2008

ഇന്നത്തെ സ്പെഷ്യല്‍!!!

ഇന്നത്തെ സ്പെഷ്യലാണു താഴെക്കാണുന്നത്...
ജീവിതത്തില്‍ കപ്പപ്പുഴുക്ക് കഴിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും...
കപ്പ അല്ലെങ്കില്‍ മരച്ചീനി പച്ചയ്ക്കുതിന്നുവാന്‍ വരെ നല്ല സ്വാദാണ്...
പിന്നെ ചുട്ടു തിന്നുവാനോ? അതിലേറെയും...
ചെണ്ടപുഴുങ്ങി കാന്താരിച്ചമ്മന്തിയും കൂട്ടിയാണെങ്കിലോ...വായിലു കപ്പലോടിക്കാനുണ്ട് ജലാംശം!!!
ഇനി നീളത്തില്‍ പുഴുങ്ങിയെടുത്ത്, വെയിലത്തിട്ട് ഉണക്കി വറുത്തെടുത്താലോ.....
വട്ടത്തില്‍ പുഴുങ്ങി, വെയിലത്തിട്ടുണക്കി കര്‍ക്കിടമാസത്തില്‍ എടുത്ത് നിലക്കടലയും ചേര്‍ത്ത് കപ്പപ്പുഴുക്കുണ്ടാക്കിയാലോ...കെങ്കേമം അല്ലേ!!!!

എന്തായാലും ഇത് വീട്ടിലുണ്ടാക്കിയതാ....ഇത്തിരി എടുത്ത് രുചിച്ചോളൂ





എങ്ങനെയാ ഒരു ടച്ചിങ്ങ്സ് ഇല്ലാതെ കഴിക്കണെ അല്ലേ....
ദാ, മത്തി[ചാള]വറുത്തത് ഇരിപ്പുണ്ട്...
അതു കൂടി എടുത്ത് കൂട്ടിക്കോളൂ....




എല്ലാവരും വയറു നിറച്ച് കഴിച്ചുകാണുമല്ലോ; എങ്കില്‍ നന്ദിയോടെ....ഹരീഷ്

Sunday, December 14, 2008

അണ്ണാറക്കണ്ണന്‍



അണ്ണാന്‍ കുഞ്ഞിനെ മരം കയറാന്‍ പഠിപ്പിക്കുന്നോടാ‍........

Friday, December 12, 2008

എന്റെ ഗ്രാമകാഴ്ചകള്‍...2




എന്റെ ഗ്രാമകാഴ്ചകളിലെ രണ്ടാമത്തെ ചിത്രമാണിത്...
100 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള ഒരു ക്ഷേത്രക്കുളമാണിത്...
കുളത്തിന്റെ രണ്ടുഭാഗവും വയലുകളാല്‍ ചുറ്റപ്പെട്ടതിനാലാകണം, എപ്പോഴും നല്ല തെളിനീരാണിതിന്!!
ഇത്രയും ചെറിയ ക്ഷേത്രക്കുളം അസാധാരണമായേ കാണാറുള്ളൂ...
ഇത് മണക്കാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള കൈപ്പിള്ളിക്കാവില്‍ സ്ഥിതിചെയ്യുന്നു...
ഭദ്രകാളിക്കും, ദുര്‍ഗ്ഗയ്ക്കും വെവ്വേറെ പ്രതിഷ്ഠയുള്ള പുരാതനമായ ക്ഷേത്രമാണിത്...

Thursday, December 11, 2008

ഭീകരന്‍

നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍.....








Tuesday, December 9, 2008

എന്റെ ഗ്രാമ കാഴ്ചകള്‍...1

ഇന്നു മുതല്‍ ഞാന്‍ എന്റെ ഗ്രാമത്തിലെ കാഴ്ചകളുമായി നിങ്ങളിലേക്കെത്തുകയാണ്. എന്റെ ഗ്രാമം ‘മണക്കാട്’, തൊടുപുഴ താലൂക്കില്‍ പെട്ട പതിനഞ്ചു പഞ്ചായത്തുകളില്‍ ഒന്നാണ്. പ്രകൃതിരമണീയത നിറഞ്ഞ ദൃശ്യങ്ങള്‍ എന്റെ ഗ്രാമത്തിന് ഒരു മുതല്‍കൂട്ട് തന്നെയാണ്. മണക്കാട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന തൊടുപുഴയാര്‍ ടി പ്രദേശത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ സുപ്രധാന പങ്കുവഹിക്കുന്നു. കൂടുതലായും റബ്ബെര്‍കാടുകളാണെങ്കിലും അന്യം നില്‍ക്കാത്ത നെല്പാടങ്ങളും, വിവിധതരത്തിലുള്ള മരങ്ങളാലും, ചെടികളാലും ഫലഭൂയിഷ്ഠമാര്‍ന്ന ഒരു പ്രദേശം കൂടിയാണ് മണക്കാട്. ഒട്ടേറെ ആരധനാലയങ്ങള്‍ ഉള്‍പ്പെടുന്ന ഈ സ്ഥലം ഉത്സവകാലമാകുമ്പോഴേക്കും മറ്റൊരു ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. ജില്ലയിലെ ഏക നരസിംഹസ്വാമിപ്രതിഷ്ഠയുള്ള ക്ഷേത്രവും ഇവിടെത്തന്നെ. ഇനിയും കൂടുതല്‍ പറയാനുണ്ട്...സമയമുണ്ടല്ലോ!!! പിന്നീടാവട്ടെ..
എല്ലാവര്‍ക്കും എന്റെ ഗ്രാമത്തിലേക്ക് സ്വഗതം...

താഴെക്കാണുന്നത് മണക്കാട് പഞ്ചായത്തില്‍ പെട്ട ‘പെരിയാമ്പ്ര’ എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യമാണ്. ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശമാണിവിടം. വാഹനങ്ങളുടെ ആധിക്യമതികമായനുഭവപ്പെടാത്തതിനാല്‍ ഏറ്റവും അധികം സ്വസ്ഥവും, ശുദ്ധവായുനിറഞ്ഞതുമായ പ്രദേശമാണിത്... പണ്ട് ഈ ഗ്രാമം ഒരു കുഗ്രാമമായിരുന്നു. ജലത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി ഒരു കനാല്‍ ഈ ഗ്രാമത്തിലൂടി കടന്നുപോകുന്നുണ്ട്. മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ളതാണത്. ഈ കനാലിലൂടെ ഒഴുകുന്ന വെള്ളമാണ് താഴെക്കാണുന നെല്പാടങ്ങളെ സമൃദ്ധിയിലാറാടിക്കുന്നത്....
അങ്ങു ദൂരെ ഒരു പാലം കണ്ടോ; ആ പാലത്തില്‍ കയറിനിന്ന് താഴോട്ട് നോക്കുമ്പോള്‍ കാണുന കാഴ്ചയാണ് അതീവസുന്ദരം..
ഇനി ഒരിക്കല്‍ അത് എടുത്ത് പോസ്റ്റാം കെട്ടോ...


Sunday, December 7, 2008

ഈ കായേതാ??

ഈ കായേതാണെന്നു പറയാമോ??

Saturday, December 6, 2008

സര്‍ക്കസുകാരന്‍!!!



ജീവിക്കാന്‍ വേണ്ടിയുള്ള ഓരോരോ അഭ്യാസങ്ങളാണേ.....
എന്തെങ്കിലും തരണേ....

Wednesday, December 3, 2008

സര്‍പ്പഗന്ധി

ഇതാണ് സര്‍പ്പഗന്ധി. സര്‍പ്പങ്ങളുടേതുപോലെ ഫണം വിടര്‍ത്തിനില്‍ക്കുന്ന ദളങ്ങളുള്ളതിനാലാകണം ഈ പൂവിനീപേരുലഭിച്ചത്!!!
കാഴ്ചയില്‍ സുന്ദരിയാണെങ്കിലും ദുര്‍ഗന്ധം വമിക്കുന്ന ഒന്നാണിവ.
ഈ വൃക്ഷം നില്‍ക്കുന്നിടത്ത് പാമ്പുകള്‍ അടുക്കാറില്ലെന്ന് പഴമക്കാര്‍ പറയുന്നു...
ഈ വൃക്ഷത്തിന്റെ തായ്തടിയില്‍ പ്ലാവുകളുടേതുപോലെ ചക്ക ഉണ്ടാകാറുണ്ട്... പക്ഷെ എനിക്കൊരെണ്ണം പോലും കാണാനായില്ല... ഇനി ഒരിക്കലാകട്ടെ.
നല്ലൊരു തണല്‍ വൃക്ഷം കൂടിയാണിവ...




ഇതു കണ്ടോ; ഈ മൊട്ടു വിരിഞ്ഞാണ് സര്‍പ്പഗന്ധിപ്പൂവ് ഉണ്ടാകുന്നത്...



സര്‍പ്പം ഫണംവിടര്‍ത്തിനില്‍ക്കുന്നതു പോലെയുണ്ടല്ലേ!!!



എന്തു ഭംഗി നിന്നെക്കാണാന്‍.....



ഇതു അതിന്റെ വൃക്ഷം...



ഇനി ഇതിനെപറ്റി വിശദമായി അറിയാവുന്നവര്‍ പറഞ്ഞുതരൂ...

Wednesday, November 19, 2008

പ്ലാവിലകൊണ്ട് എന്തൊക്കെ ചെയ്യാം??

ചക്ക എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവരായി ആരെങ്കിലുമുണ്ടാകുമോ??
തേന്‍വരിക്കയും, കൂഴചക്കപ്പഴം കൊണ്ടുണ്ടാക്കുന്ന ചക്കയടയും, ചക്കക്കുരു മാങ്ങാക്കറിയും,
ചക്ക വറുത്തതും, ചക്കക്കുരു തോരനും, ചക്കപ്പുഴുക്കും [കൂടെ കാന്താരിചമ്മന്തിയും വേണം]
... ഹൊ എന്നു വേണ്ട എത്ര കൂട്ടം സ്വാദിഷ്ടങ്ങളായ വിഭവങ്ങളാണ് ഈ പ്ലാവ് മൂലം നമുക്ക് ലഭിക്കുന്നത്...
അപ്പോള്‍ പറഞ്ഞുവരുന്നത് അതൊന്നുമല്ല ട്ടോ...
പ്ലാവിന്റെ ഇലകളെപറ്റിയാണ്...
അവയുടെ ഉപയോഗങ്ങളെയും പറ്റി...
കണ്ടോ, എന്തു ഭംഗിയുള്ള പ്ലാവില അല്ലേ!!!
ഇളം പച്ചനിറത്തിലുള്ള സുന്ദരക്കുട്ടന്‍!!!




സംസാരിച്ചുതുടങ്ങാറായ എന്റെ മോള്‍ ഒരു ദിവസം എന്നോട് ആവശ്യപ്പെട്ടു; “ അച്ഛാ, ആവണിക്ക് ജെ.തി.പി വേണച്ഛാ, ജെ.തി.പി”
ജെ.തി.പി യോ? ഞാന്‍ അന്തം വിട്ട് കുന്തം മിഴിച്ചിരുന്നു ചിന്തിക്കാന്‍ തുടങ്ങി... എന്തായിരിക്കും ഈ ജെ.തി.പി??
എന്തായിരിക്കും ഈ കുന്ത്രാണ്ടം എന്നു മനസ്സിലാകാതെ ഞാന്‍ മോളുടെ അമ്മയോട് ആരാഞ്ഞു...
അപ്പോള്‍ അവള്‍ പറഞ്ഞു “ അതേ, മനോജേട്ടന്റെ മോള്‍ ജെയലക്ഷ്മിക്ക് ഒരു ജെ.സി.ബി കളിപ്പാട്ടമുണ്ട്, അതുവേണംന്നാണവളു പറയുന്നെ”
അപ്പോള്‍ അതാണ് സംഗതി...
ഞാന്‍ എന്റെ പഴേ കുട്ടിക്കാലത്തിലേക്കു തിരിച്ചു നടന്നു...
ഞങ്ങളൂടെ കുട്ടിക്കാലത്ത് ഇങ്ങനെയുള്ള ഒരു സംഭവവുംവാങ്ങിത്തരില്ലായിരുന്നു...
വേണങ്കില്‍ പ്രകൃതിയോടൊത്ത് കളിച്ചുനടന്നോണം...
താഴത്തേ വീട്ടിലെ മഞ്ജുവും, മണിക്കുട്ടനും കളിക്കാന്‍ വരും...
വടക്കേവശത്തുള്ള മുറ്റത്ത് പൂച്ചെടികളുടെ ഇടയിലൂടെ ഞങ്ങള്‍ ‘ഒളിച്ചൂലി’ കളിച്ചുനടക്കും...
ചിലപ്പോള്‍ ‘സാറ്റെസീറ്റ്‘ കളിക്കും...
കളിച്ചു മടുക്കുമ്പോള്‍ മുറ്റത്തു നിന്നിരുന്ന പ്ലാവിന്റെ ചുവട്ടിലിരുന്ന് അമ്മയും അച്ഛ്നും കളിക്കും...
ഒരാള്‍ പീടികക്കാരനാകും...
അച്ഛന്‍ പീടികയില്‍ പോയി ആഹാരമുണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ടുവരും...
എന്നിട്ട് അമ്മ അത് പ്ലാവിന്റെ ചുവട്ടില്‍ കല്ലൊക്കെവച്ച് അടുപ്പുകൂട്ടി കഞ്ഞി ഉണ്ടാക്കും..
എന്നിട്ടാ കഞ്ഞി കാലാകുമ്പോള്‍ കുഞ്ഞിന് വിളമ്പിക്കൊടുക്കും...
അപ്പോള്‍ എങ്ങനെ വിളമ്പും??
താഴെ കണ്ടോ ‘പ്ലാവിലപാത്രം’ അതില്‍ വിളമ്പും...




ഇനി ഈ കഞ്ഞി കുടിക്കാന്‍ തവിവേണ്ടെ?
അതാണ് താഴെ കാണുന്നത്...
ഈ തവി കൊണ്ട് കുഞ്ഞ്, കഞ്ഞി കോരി കോരി കുടിക്കും....



എന്നിട്ടോ???
കഞ്ഞികുടിച്ചു വയറു നിറഞ്ഞ കുഞ്ഞ് മറ്റു കുഞ്ഞുഞ്ഞളുമായി ‘രാമായണം‘[ആ കാലത്ത് ടി.വി.യില്‍ രമായണം സീരിയല്‍ ഉള്ള സമയമാണേ] കളിക്കാന്‍ പോകും...
തഴെ കണ്ടില്ലെ പ്ലാവില കൊണ്ടുള്ള ‘കിരീടം’, ഇതു തലയില്‍ ധരിച്ച് ‘രാമനായി‘ രാജ്യം ഭരിക്കുന്നത് കളിക്കും...
ഇത്തിരി അഹങ്കാരത്തോടെ...



ഇനി ഈ കൊച്ചു കൊച്ചു അഹങ്കാരങ്ങളൊക്കെ സാധിക്കുമോ?
ഇല്ല അല്ലേ...
ഇനി ഒരു ജെ.സി.ബി. തന്നെ വാങ്ങിച്ചു കൊടുത്തേക്കാം... അല്ലേ

Tuesday, November 18, 2008

സമാനതയുള്ള രണ്ടു പൂക്കള്‍..

താഴെ കാണുന്ന പൂക്കള്‍ ഏതാണെന്നു പറയാമോ??
സമാനസ്വഭാവമുള്ള രണ്ടു പൂക്കള്‍ ആണിവ....
ആദ്യം മൊട്ടുണ്ടാകുന്നു. പിന്നീട് അവ പൂവായും, കായായും രൂപാന്തരം കൊള്ളുന്നു....
അവസാനം അതു പഴുത്ത് സാദിഷ്ടമായ ഒരു ഫലം ലഭിക്കുന്നു....
എല്ലാവരും വളരെയേറെ ഇഷ്ടപ്പെടുന്ന പഴങ്ങള്‍....
ഒരു മനുഷ്യജന്മത്തിന്റെ ജീവിതചക്രം പോലെ.....






Sunday, November 16, 2008

പഴുതാര കൊല്ലി

താഴെ കാണുന്ന പടം കണ്ടോ; ‘പഴുതാര കൊല്ലി‘ എന്ന ചെടിയാണത്. ഈ ചെടിയുടെ ഇലകള്‍ പച്ചമഞ്ഞളുമായി സമം അരച്ചു തേക്കുന്നത് ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന വിഷത്തിനു പരിഹാരമത്രെ!! ഉദാ: പഴുതാര, തേനീച്ച, എട്ടുകാലി, തേള്‍...
ഇതിന്റെ ഇലകള്‍ ശ്രദ്ധിച്ചു നോക്കൂ; പഴുതാരയുടെ പോലെയില്ലേ...



ത്രിശ്ശൂര്‍ ഭാഗങ്ങളില്‍ ഇതിനു ‘നായപല്ലി‘ എന്നു പറയാറുണ്ട്. നായയുടെ കടി മൂലമുണ്ടാകുന്ന വിഷത്തിനും ഇതു ഉത്തമമാണത്രേ...



ഇനി നിങ്ങള്‍ക്ക് ഇതിനേക്കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ പങ്കുവക്കുവാന്‍ താല്പര്യപ്പെടുന്നു...

Friday, November 14, 2008

അമ്മയും കുഞ്ഞും...




ഇപ്പഴും ഇള്ളക്കുട്ട്യാന്നാണ് വിചാരം!!! വളര്‍ന്ന് വളര്‍ന്ന് എമണ്ടനായിരിക്കണൂ!!! ഇനിയെങ്കിലും ഈ കുടിയൊന്നു നിര്‍ത്തിക്കൂടെ എന്റെ ക്ടാവേ.... ഇല്ലെങ്കില്‍ ഞാന്‍ ചെന്നിനായകം പുരട്ടിവയ്ക്കുമേ....

Wednesday, November 12, 2008

ചില നാട്ടു കാട്ടു പൂക്കള്‍...

കഴിഞ്ഞദിവസം പുളിക്കാനം വഴി വാഗമണ്ണിനു പോയപ്പോള്‍ കാണുവാന്‍ സാധിച്ച കുറച്ച് നാട്ടു കാട്ടു പൂക്കാളാണിവ...
എന്തു ഭംഗിയാണിവയ്ക്ക്!!! തിരിച്ച് വീട്ടിലെത്തി ഫോട്ടോസെല്ലാം വീട്ടുകാരെ കാണിച്ചപ്പോള്‍ നേരിട്ട ഒരു ചോദ്യമാണ് ‘ ഓരോന്നിന്റെയും ചെടികള്‍ പറിച്ചുകൊണ്ടുവരാത്തതെന്തെന്ന്’. ഇപ്പോള്‍ എനിക്കും തോന്നുന്നു എല്ലാ ചെടികളും പറിച്ചുകൊണ്ടുവന്ന് വീടിന്റെ മുറ്റത്ത് നട്ടിരുന്നുവെങ്കില്‍, എന്നും രാവിലെ സുന്ദരികളായ ഈ പുഷ്പങ്ങളെ കണികണ്ടുണരാമായിരുന്നുവെന്ന്...
കുറച്ചുപൂക്കളുടെ പേരുമാത്രമേ എനിക്കറിയാവൂ. അറിയാവുന്നവയുടെ പേര് പറഞ്ഞുതരാം...
ബാക്കി അറിയാവുന്നവര്‍ എനിക്കും പറഞ്ഞുതരൂ....


ഇതു കണ്ടോ, സൂര്യകാന്തിപ്പൂവ് പോലെയില്ലേ. ഇതു നേരിട്ടു കാണണം...എന്തൊരു ഭംഗിയാണെന്നറിയോ!!!
നമുക്കിവളെ ‘നാടന്‍ സൂര്യകാന്തി’ എന്നു വിളിക്കാമല്ലെ...


ഇതു കണ്ടോ, എനിക്കേറ്റവും ഇഷ്ടപ്പെട്ട പൂവ് ഇതായിരുന്നു....











മുകളിലത്തെ പൂവിന്റെ ചെടിയില്‍ കൂട് കൂട്ടിയിരിക്കുന്ന ഒരു പുഴു; ലവനതിന്റെ അകത്തുണ്ട് കെട്ടോ!!!





ഇവന്‍ നമ്മുടെ ചെമ്പരത്തിപ്പൂവിന്റെ ആരെങ്കിലുമാണോ??








കൊങ്ങിണിപ്പൂവ് ഒരു തരം...


കൊങ്ങിണിപ്പൂവ് രണ്ടു തരം...


ഇത് ഒരു തരം പയറുചെടിയാണെന്നു തോന്നുന്നു...





തൊട്ടാവാടീ നിന്നേയെനിക്കെന്തിഷ്ടമാണെന്നോ...


വെള്ളിലം താളി...


പേരക്കായുടെ പൂവ്!!!





ഉമ്മം...











കടലാസ് റോസ്...[മൊസാന്റോ $ ബോഗന്‍ മുല്ല]





കാക്കപ്പൂവ്..





മധുരച്ചേമ്പ്...

















കമ്മൂണിസ്റ്റ് പച്ചയുടെ പൂവ്...


ഒരുതരം പയറിന്റെ പൂവ്...





ചുണ്ടങ്ങ [മരണാനന്തരക്രിയകള്‍ക്കുപയോഗിക്കുന്ന ഒരു തരം വഴുതനങ്ങയില്ലേ, അതിന്റെ പൂവ്]

















കാപ്പിക്കുരു പഴുത്തത്...


കാപ്പിക്കുരു പച്ച...


റോബസ്റ്റ കാപ്പി...


ബമ്പിളി നാരങ്ങ...


ഇത് ഒരു തരം നാരങ്ങയാണ്. ഇതിന്റെ തൊലി പച്ചക്ക് എടുത്ത് മുറിച്ചു കഴിക്കാം. ചെറിയ ഒരു മധുരമുണ്ടാകും...
കറിവക്കുന്നതിനേക്കാളുപരി പച്ചക്ക് കഴിക്കുവാനാണ് ഉപയോഗിക്കുന്നത്....


തേയില കൊളുന്ത്....

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP