Friday, January 29, 2010

സ്വയം പര്യാപ്തത !!


ഞങ്ങൾ സ്വയം പര്യാപ്തരായി..

Thursday, January 28, 2010

തുഴഞ്ഞ് തുഴഞ്ഞ്..


ഞങ്ങൾ ലോകത്തിന്റെ മറുകരെയെത്തും..;
കാരണം ഭൂമി ഉരുണ്ടതാണല്ലോ..!!

Monday, January 25, 2010

വീണ്ടും..

ഒരിക്കല്‍ക്കൂടി ഇവിടം വരെയൊന്നു പോയി..
പ്രശാന്തസുന്ദരമായ തെളിഞ്ഞ പകല്‍..
സമുദ്രോപരിതലത്തില്‍ നിന്നും വളരെയധികം മുകളിലായതിനാല്‍ വായുവിനു നല്ല തണുപ്പുണ്ടായിരുന്നു..
അന്നത്തെ സന്ദര്‍ശനത്തേത്തുടര്‍ന്ന് ഒരിക്കല്‍ക്കൂടി ഇവിടം സന്ദര്‍ശിക്കുവാന്‍ കച്ച മുറുക്കി ഒരിക്കല്‍ പാതിവഴി വരെ വന്നിരുന്നു..
മഴയേത്തുടര്‍ന്ന് പാതിവഴിയില്‍ ആ ആശയെ ഉപേക്ഷിക്കേണ്ടിവന്ന കുണ്ഠിതം ഇന്നാണ് അണയ്ക്കുവാന്‍ സാധിച്ചത്..
നട്ടുച്ച വെയിലിലും കുളിരുന്ന പ്രദേശം !!
അതാണിവിടം..
‘ഉപ്പുകുന്നു’...
റോഡിനിരുവശത്തും അഗാധമായ കൊക്കകള്‍..
അവയ്ക്കു അങ്ങേയറ്റത്തെ അതിരിലായി ഭീമന്‍ മലകള്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു..
അനന്തമായി നീണ്ടു കിടക്കുന്നു അവ..

വൈകുന്നേരം കോടയിറങ്ങുവാനുള്ള സാദ്ധ്യത കണക്കിലെടുത്താണ്; സവാരിക്കു നട്ടുച്ച നേരം തന്നെ തിരഞ്ഞെടുത്തത്..
അസ്തമയസൂര്യന്‍ പടിയിറങ്ങും തോറും; മാമലകള്‍ക്കു മീതേ മഞ്ഞ് മൂടിത്തുടങ്ങിയിരുന്നു..
സായന്തനം..
അതാകാം..
ഇവിടത്തെ അവര്‍ണ്ണനീയമായ നിമിഷം സമ്മാനിക്കുക എന്നു തോന്നുന്നു..
മന്ദമാരുതന്റെ തഴുകലേറ്റ്, അനന്തതയിലേക്ക് മിഴികള്‍ പായിച്ച്..
ആ കലുങ്കില്‍ വെറുതേ കിടക്കുവാന്‍..
മനസ്സ് ശാന്തമാകും..





Thursday, January 21, 2010

പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍..


പ്രാര്‍ത്ഥിക്കുവാന്‍ ഓരോരോ കാരണങ്ങളുണ്ട്..

Tuesday, January 19, 2010

വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍..


ആര്‍ത്തട്ടഹസിച്ച്.. അലറിയടുക്കുന്ന തിരമാലകള്‍..
തീരത്തിന്റെ വിരിമാറില്‍ മുത്തമിടാന്‍ ആഞ്ഞടിച്ചു വെമ്പി വരും നേരത്ത്..
കടലമ്മ; തന്റെ തിരമാലകളാകുന്ന കൈക്കുമ്പിളില്‍..
കോരിയെടുത്തു ഞങ്ങളെ തീരത്തണച്ചു..
പിന്നെയും; ഞങ്ങള്‍ കടലമ്മയുടെ നെഞ്ചിലേക്കു..
കുതിച്ച് പാഞ്ഞ്..; ഓടിയിറങ്ങി..
കുത്തി മറിഞ്ഞ്..; ആഹ്ലാദനൃത്തം ചവിട്ടി..!!
ഈ പക്രിയ അനുസൂതം തുടര്‍ന്നുകൊണ്ടേയിരുന്നു..
തീരത്തിനും.. കടലിന്റെ അഗാധതക്കും മദ്ധ്യേ നിലയുറപ്പിച്ചു നില്‍ക്കുമ്പോള്‍..
എന്തെന്നില്ലാത്ത ഒരു മന:സുഖം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു..
ഹൃത്തിന്റെ അടിത്തട്ടില്‍ കോറിയിട്ടിരുന്ന..
ദുഖസാന്ദ്രമായ ഓര്‍മകളെല്ലാം..
ഒരു നിമിഷം മാഞ്ഞ് അലിഞ്ഞു പോയതു പോലെ തോന്നി..
ഹൃദയഹാരിയായ ഉന്മേഷം
മനം നിറയെ അലയടിച്ചു കൊണ്ടിരുന്നു..


എല്ലാം മറക്കുന്നു..; ഞങ്ങള്‍.... കുറെ നേരത്തേക്കെങ്കിലും
പിന്നെയും..; തീരത്തണഞ്ഞ്..
കടലമ്മയോടു വിടചൊല്ലുമ്പോള്‍..
ദുഖാര്‍ത്തമായ ഒരു പിടി ഓര്‍മ്മകള്‍..
മനസ്സിനുള്ളിലേക്ക് വീണ്ടും കൂടുകൂട്ടിത്തുടങ്ങുകയായി..

Thursday, January 14, 2010

മുറിവുകള്‍..


കാലം..!!
എന്നില്‍ മുറിവുകള്‍ നെയ്യുന്നു..
എന്റെ ധമനികളില്‍ പായുന്ന ചുടു രക്തത്തെ..
ഉപേക്ഷിച്ച്; എന്നില്‍ നിന്നകലുന്ന..
എന്റെ പ്രിയ ശരീരാംശങ്ങള്‍..
നിര്‍ജ്ജീവാവസ്ഥയില്‍ മണ്ണില്‍ അലിഞ്ഞു ചേരുന്നു..
നാളെ പുതുനാമ്പുകള്‍ വരും എന്നില്‍ ഉന്മേഷം നിറയ്ക്കാന്‍..
എന്നാലും..

Tuesday, January 12, 2010

യുക്തമായ അടിക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..!!


ഇപ്പോള്‍ ബൂലോകത്തു അടിക്കുറിപ്പുകളുടെ കാലം..
ശക്തവും യുക്തവുമായ ‘അടി’ക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..

Sunday, January 10, 2010

ദേവീ...; കാത്തോളണേ !!


പുതുവത്സരപുലരിയില്‍..;
പുതു ജീവിതത്തിലേയ്ക്കു..
പുതു പ്രതീക്ഷകളോടെ..

ദേവീ...; കാത്തോളണേ !!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP