കോടമഞ്ഞാൽ തഴുകിയുറങ്ങുന്ന താഴ്വരകളും, മലനിരകളും..
കോടമഞ്ഞാൽ പുതച്ചുറങ്ങുന്ന നിരവധി മലനിരകളാലും, താഴ്വാരങ്ങളാലും സമ്പന്നമാണീ മലനാട്..
ഇടുക്കിജില്ലയിലെ പാറമടയിൽ നിന്നും പെരിങ്ങാശ്ശേരിയിലേയ്ക്കു പോകുന്ന വഴിക്കിടയിലാണീ വിജനമായ ‘ആത്മഹത്യാമുനമ്പ്’ സ്ഥിതിചെയ്യുന്നത്..
തികച്ചും, പേരിനനുയോജ്യമായ രീതിയിൽ തന്നെ പ്രകൃതി ഈ സ്ഥലത്തെ പണിതുവെച്ചിരിക്കുന്നു..
കോടക്കാറ്റിന്റെയും, കോടമഞ്ഞിന്റെയും തഴുകലേറ്റ് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ അവിടെ എത്തിച്ചേർന്നത്..
മലനിരകളുടെ നെഞ്ചിലേറിനിന്ന് താഴ്വാരത്തിന്റെ അഗാധതയിലേക്ക് മിഴികൾ പായിക്കുമ്പോൾ; കോടമഞ്ഞിനിടയിലൂടെ അവ്യക്തമായി പച്ചപ്പിന്റെ നിറം കാണാമായിരുന്നു..
വായുവിൽ, വീശിയടിക്കുന്ന കാറ്റിൽ ഓടിക്കളിക്കുന്ന മഞ്ഞിന്റെ നനുത്ത നൂൽകഷ്ണങ്ങളെ കൈകളിൽ കോരിയെടുത്തുഞാൻ ആവേശത്താൽ ആഞ്ഞാഞ്ഞു പുണർന്നു..
മടങ്ങണമെന്നുണ്ടായിരുന്നില്ല!!
പക്ഷേ... മടങ്ങാതിരിക്കാനാവില്ലല്ലോ...
40 comments:
രണ്ടാമത്ത് ഫോട്ടോ അതി മനോഹരം:)
വൌ!
രണ്ടാമത്തെ ചിത്രം കണ്ടപ്പോള്‍ കുളിരുകോരുന്നു. വളരെ മനോഹരമായിട്ടുണ്ട്.
ഞാന്‍ ജോലി ചെയ്യുന്ന ഈ രാജ്യത്തും ഉണ്ട് ഇതുപോലെ ഒരു സ്ഥലം. അവിടെ പോണമെന്ന് വിചാരിച്ചിട്ട് കുറച്ചു നാളായി. ഭയങ്കര മഴ കാരണം അതിങ്ങിനെ നീണ്ടു പോകുന്നു.
ഈ കോടമഞ്ഞും മലനിരകളും എന്നെ ഭ്രമിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ദേവികുളം ആകാശവാണിയിലെ ആ കാലത്തേക്ക് തിരിച്ചു പോകാന്‍ വിളിക്കുകയും ചെയ്യുകയാണു,ഹരീഷ്.
ഹരീഷെ,
രണ്ടാമത്തെ ചിത്രം ഉഗ്രന്‍!
കണ്ടിരിക്കാന്‍ തന്നെ ഒരു കുളിര്.
ഇതെവിടെയാ?
ഓണത്തിന് ഇത്തവണ ഉടുമ്പന്‍ ചോല റൂട്ടിലാ ടൂര്‍.
ഉഗ്രന്‍ പടങ്ങള്‍ ...കണ്ടിട്ട് ഒരു മൂന്നാല് തവണ ചാടാന്‍ തോന്നുന്നു...ഏതു!!
കുളിരുകോരുന്നു
ഹരീഷേട്ടാ.. ചിത്രം ഗംഭീരം... ഞങ്ങള്‍ കാഞ്ഞിരപ്പള്ളിക്കാറ്ക്കും പറയാം .. ഇതൊക്കെ ഞങ്ങളുടെ നാടാണെന്ന്...ഞാന്‍ പോയിട്ടുണ്ട് ഈ വഴി .. ഇതുപോലൊരു മഞ്ഞിലൂടെ..
manoharam!
കോടയിറങ്ങി... എന്റെ മോണിറ്ററില്‍ ഒന്നും കാണുന്നില്ല...
കോടമഞ്ഞ് കണ്ടിട്ട് കൊതി വരുന്നു. ഒരു ട്രക്കും എടുത്തു ഒറ്റയ്ക്ക് അങ്ങട് പോവാന്‍ തോനുന്നു
അരുൺ: നന്ദി..
പൈങ്ങോടൻ: പെട്ടന്നാകട്ടെ; ആ ഫോട്ടോകളും കാണുവാൻ കൊതിയുണ്ട്. നന്ദിയോടെ..
ഡി.പ്രദീപേട്ടാ: ദേവികുളത്ത് ഇനി ജോയിൻ ചെയ്യേണ്ടി വരുകയാണെങ്കിൽ പറയൂ. അവിടേക്ക് ഒരു ദിവസം വരാം.. എനിക്കും ആകാശവാണിയുടെ ഉൾവശമൊക്കെ കാണണമെന്നുണ്ട്. ഇതുവരെ കാണാത്തതിനാൽ വളരെ ആകാംക്ഷയുണ്ട്.
നന്ദിയോടെ..
അനിൽചേട്ടാ: തൊടുപുഴയിൽ നിന്നും ഇടുക്കിക്കു പോകുന്ന വഴിയിൽ കുളമാവിനു സമീപം പാറമട എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്നും ഇടത്തോട്ടുള്ള റോഡേ പോയാൽ തൊടുപുഴയുടെ കിഴക്കൻ മേഖലയിലുള്ള പെരിങ്ങാശ്ശേരിയിലെത്താം.
(നമ്മൾ തൊമ്മങ്കുത്തിനു പോയില്ലേ; ആ വഴിയാണു പെരിങ്ങാശ്ശേരിയിലേക്കുള്ളത്, തൊടുപുഴയിൽ നിന്നും) ഈ വഴിയിൽ, പാറമടയിൽ നിന്നും ഏകദേശം 5 കി.മീ സഞ്ചരിച്ചാൽ ഈ സൂയിസൈഡ് പോയിന്റിലെത്താം. താഴോട്ടു നോക്കിയാൽ മൂലമറ്റം ടൌണിന്റെ ഭാഗങ്ങൾ കാണാം.
നന്ദിയോടെ..
ബോൺസ്: അവിവേകമൊന്നും കാട്ടല്ലേ; ബോണീ!!
:) നന്ദിയോടെ
സതീശേട്ടാ: നന്ദി..
രൺജിത് വിശ്വം: ചേട്ടാ; കണ്ടാൽ പ്രായം തോന്നിക്കുമെങ്കിലും ഞാൻ താങ്കളേക്കാൾ ഇളയതാണ് ട്ടോ..:)
ചേട്ടാന്നു വിളിക്കണ്ടാ; അനിയാന്നു വിളിച്ചാ മതി..
നന്ദിയോടെ..
രമണിക മാഷ്: നന്ദി..
ഏകലവ്യൻ: ഹി ഹി :)
നന്ദിയോടെ..
നല്ല ചെങ്കന്‍ മഞ്ഞിന്റെ പടങ്ങള്‍ കലക്കനായിട്ടുണ്ട്
യ്യോ...... കൊതിയാവ്വാ...... അങ്ങോട്ടൊന്നു വരാന്‍
ഹരീഷ് ഭാഗ്യവാനാണു . ഇവിടെയെല്ലാം പോകാനും ഇതെല്ലം കാണാനും സുകൃതം ചെയ്യണം.ചിത്രങ്ങൾ കണ്ടിട്ടു കൊതി ആകുന്നു; ഒന്നു അവിടം വരെ പോകാൻ .
ഹരീഷേട്ടാ,
അവിടെ കാണാന്‍ അടിപൊളിയായിരുന്നോ ?
ഫൊട്ടോസ് കണ്ടിട്ട് എനിയ്ക്ക് ഇഷ്ടായില്ലാ, ആകെ ഒരു വ്യക്തതക്കുറവ്. മഞ്ഞ് കാരണം :'(
ചിത്രങ്ങള്‍ നന്നായി ഹരീഷ്......
കൊഡൈക്കനാലിലെ ആത്മഹത്യാ മുനമ്പ് സമയം കിട്ടുമ്പോള്‍ പോയി കാണണെ...ജീവിതം മടുത്തിട്ട് പോണ്ടാാാ:):):):):)
ഹരിഷ്,
ഈ സ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ കുറേ കാലം മുൻപ് എന്റ്റെ ബ്ലോഗിൽ പോസ്റ്റിയിരുന്നു. ഈ സ്ഥലത്തിന്റെ പേര് ഉപ്പുകുന്ന് എന്നാണ്. ആ പേര് പറഞ്ഞു തന്നത് ചീനിക്കുഴിയിൽ ഒരു കട നടത്തുന്ന സ്വന്തത്തിലുള്ള ചേട്ടനാണ്. അദ്ദേഹമാണ് നിനക്ക് ഈ സ്ഥലം ഇഷ്ടപ്പെടും എന്ന് പറഞ്ഞ് എന്നെ അങ്ങോട്ട് കൂട്ടികൊണ്ട് പോയത്. ആദ്യം ഞാൻ പോയപ്പോൾ മഴയുണ്ടാകുന്നത് കണ്ടു, കോട മഞ്ഞ് ഒരു മൂളലോടെ മൂലമറ്റം ഭാഗത്തും നിന്നും ആ വഴി കിടന്ന് അപ്പുറത്ത് മലഞ്ചരുവിലേക്ക് ഇറങ്ങിപോയ കാഴ്ച്ച , ആ അനുഭവം അവർണ്ണനീയമാണ്. അന്ന് എന്റെ കൈയിൽ ക്യാമറയില്ലായിരുന്നു. ഫോണിലെ ക്യാമറയിൽ കുറച്ച് ചിത്രങ്ങളെടുത്തിരുന്നു. പിന്നെ ഒരു തവണ കൂടി ഭാര്യയും കുട്ടിയുമായി അവിടെ പോയി, പക്ഷെ അന്ന് അത്ര നല്ല ( കോട വരാൻ) കാലാവസ്ഥയായിരുന്നില്ല. എങ്കിലും വളരെ പെട്ടന്ന് ഇരുണ്ടു കൂടി ഒരു കോട വന്നു. എത്ര പെട്ടന്നാണ് പ്രകൃതിയുടെ ഭാവങ്ങൾ മാറുന്നത്! തൊടുപുഴയിൽ നല്ല വേനലായിരിക്കുമ്പോൾ ഈ ഉപ്പുകുന്നിൽ ഊട്ടി കാലാവസ്ഥയാണെന്നാണ് ആ ചേട്ടൻ എന്നോട് പറഞ്ഞത്.
എന്തായാലും ഈ സ്ഥലം ഒരിക്കൽകൂടി കണ്ടതിൽ അതിയായ സന്തോഷം . പഴയ പോസ്റ്റുകൾ ഇവിടെ കാണാം.
ഈ ആത്മഹത്യാമുനമ്പിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾ ‘സപ്തവർണ്ണങ്ങളുടെ’
ഈ പോസ്റ്റിൽ
കാണാം
മുഖത്തേയ്ക്കൊരു മഞ്ഞു കാറ്റ് വന്നു തൊട്ടു..
നല്ല ചിത്രം ഹരീഷ്, പ്രത്യേകിച്ചും
രണ്ടാമത്തേത്..
ജീവിക്കാനാഗ്രഹമുള്ള എന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഹരീഷിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു!
ഇവിടെ മിക്കപ്പോഴും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമാണ്.
ഓര്‍മ്മയിരിക്കട്ടെ !
നല്ലൊരു ഫീലുണ്ട് രണ്ടാമത്തെ ചിത്രത്തിന്. അതുമാത്രം മതിയായിരുന്നു. രണ്ടാമത്തെ പടത്തില്‍ കാറും ആ മഞ്ഞഷര്‍ട്ടും തമ്മില്‍ main subject സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നുണ്ട്.
3 രീതിയില്‍ മാറ്റി compose ചെയ്യാമായിരുന്നു.
1)avoid car,place the yellow shirt on the road,walking in to the frame(left to right) from lil more far where he is standing now. (or avoid yellow shirt place the car on the same place)
2)turn the car to the other side, as if its going to vanish in the fog.(no man in this frme)
3)turn the car to the other side, on the same plce where it is now, and make the man stand near it.
love to see any thoughts on this.
വല്ലാത്ത കുളിര്...
ഈ മരുഭൂമിയില്‍ ഇരിക്കുന്ന ഞങ്ങളെ കൊതിപ്പിക്കല്ലെ മാഷേ..
ഞാനും കോടമഞ്ഞ് പോട്ടം പിടിച്ച് വെച്ചിട്ടുണ്ട് ഇത്തവണ. നമ്മുടെ ഊട്ടിയിലെ സൂസാഡന്‍ പോയിന്റ്.
പോസ്റ്റാന്‍ നേരം കിട്ടീല. മടി മടി.
അടിപൊളി..രണ്ടാമത്തെ ചിത്രം കൂടുതല്‍ കൊതിപ്പിക്കുന്നു..
പിന്നേ..ഇങ്ങനെ കണ്ണില്‍ കണ്ട സ്ഥലം മുഴുവന്‍ കറങ്ങി നടപ്പാ പണി ല്ലേ?
കണ്ണനുണ്ണി: നന്ദി..
പുള്ളിപ്പുലി: നന്ദി..
മണ്ടൻ കുഞ്ചു: നന്ദി..
ഷെറീഫ് ചേട്ടാ: അടുത്ത മീറ്റ് നമുക്ക് ഇവിടെവച്ചാക്കിയാലോ!!
നന്ദിയോടെ..
കൃഷേട്ടാ: നന്ദി..
വേദവ്യാസൻ: ‘ഫൊട്ടോസ് കണ്ടിട്ട് എനിയ്ക്ക് ഇഷ്ടായില്ലാ, ആകെ ഒരു വ്യക്തതക്കുറവ്. മഞ്ഞ് കാരണം‘
ഹ ഹാ..
അപ്പോൾ ഞാൻ വിജയിച്ചുവല്ലേ..
അതായത് മഞ്ഞിനെ ഹൈലൈറ്റ് ചെയ്തു കാണിച്ചതിൽ..
നന്ദിയോടെ..
ചാണക്യജി: പഠിക്കുന്ന സമയത്ത് മൂന്നുപ്രാവശ്യം കോഡൈ‘യിൽ പോയിട്ടുണ്ട്.
കോളെജിനടുത്തായിരുന്നു കൊഡൈ.
ഇപോൽ കൊതി തോന്നുന്നു, കൊഡൈ‘യിൽ സന്ദർശിക്കുവാൻ.. നമുക്കൊന്നു പോയാലോ??!!
നന്ദിയോടെ..
സപ്തവർണ്ണങ്ങൾ: ഉപ്പുകുന്നെന്നു തന്നെയാണല്ലേ അവിടെയും അറിയപ്പെടുന്നത്.
അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ ഒന്നു കൂടി പോകാം..
നന്ദിയോടെ..
സെറീന: നന്ദി..
നാട്ടുകാരൻ: പ്രതിഷേധിച്ചോ പ്രതിഷേധിച്ചോ...:)
നന്ദിയോടെ..
സുനിൽ: സത്യത്തിൽ രണ്ടാമത്തെ ചിത്രം പോസ്റ്റണമെന്നു വിചാരിച്ച് എടുത്തതേ അല്ല.
മഞ്ഞ ഷർട്ടുകാരന്റെ(നാട്ടുകാരൻ) ക്ലോസപ്പ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, പലരീതിയിൽ എടുത്തതിൽ ഒന്നായിരുന്നു ഇതും. എല്ലാം ഉൾകൊള്ളിച്ചുകൊണ്ട് എടുത്ത ഒരു ഫ്രേയിം.
ആ കാർ അവിടെ നിന്നും മാറ്റിയിടണമെന്നുണ്ടായിരുന്നു. പക്ഷേ കോട കൂടുതൽ ഇറങ്ങുകയും, അന്തരീക്ഷം കൂടുതൽ കറുക്കാൻ തുടങ്ങുകയും ചെയ്തതിനാൽ ആ ശ്രമം ഉപേക്ഷിച്ച്, വേഗത്തിൽ ഫോട്ടോയെടുക്കുകയായിരുന്നു. പിന്നീട് ക്രോപ്പാമെന്നു വിചാരിച്ച്. തിരികെ വീട്ടിൽ വന്നു, ഈ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ കോട ഏറ്റവും കൂടുതൽ പ്രകടമാകുന്നത്(ഫീൽ തരുന്നത്) ഈ ചിത്രത്തിലാണെന്നു തോന്നിയതിനാലാണു ഇതെടുത്തു പോസ്റ്റിയത്.
കാർ ക്രോപ്പികളയണമെന്നുണ്ടായിരുന്നെങ്കിലും, ക്രോപ്പിയാൽ ചിത്രത്തിന്റെ ഗുമ്മു കുറയുമോ എന്നൊരു പേടി. അതു കൊണ്ട് ഒന്നും ചെയ്തില്ല.
സുനിൽ പറഞ്ഞ ആദ്യത്തെ രീതിയാണു ഞാൻ പ്രിഫെർ ചെയ്യുന്നത്. പക്ഷേ സാധിച്ചില്ല..
കാരണം പോസ്റ്റണമെന്നു വിചാരിച്ചെടുത്ത ഒന്നായിരുന്നില്ല അത്, എന്നു തന്നെ..
നന്ദിയോടെ..
രാമചന്ദ്രൻ: നന്ദി..
കിച്ചുവേച്ചി: ഊട്ടിചിത്രങ്ങൾ വേഗം പോസ്റ്റിയാട്ടെ; കാണാൻ കൊതിയാകുന്നു..
നന്ദിയോടെ..
സ്മിത: ഈ തവണ നാട്ടിൽ വരുമ്പോഴെങ്കിലും നെല്ലിയാമ്പതിയിൽ പോകണം ട്ടോ.. എന്നിട്ട് പോസ്റ്റണം, ചിത്രങ്ങൾ സഹിതം.
നന്ദിയോടെ..
ഹരീഷേ എനിക്കുമുണ്ട് ചില തിരുത്തലുകള്‍.
രണ്ടാമത്തെ ചിത്രത്തില്‍ കാറിനു പകരം ജീപ്പ് വേണ്ടിയിരുന്നു. പഴയതോ പുതിയതോ ആകാം. ബോണറ്റ് അടഞ്ഞിരിക്കണം. മുകളില്‍ മുന്നൂറ് രൂപയില്‍ കൂടുതല്‍ വിലയുള്ള ഏതെങ്കിലും ഒരു കുപ്പി ബ്രാണ്ടി പകുതി അടിച്ചത്. സൈഡില്‍ മനോരമയില്‍ പൊതിഞ്ഞ ബീഫ്, നത്തോലി എന്നിവ തുറന്നുവെച്ചത്, ഇരിക്കട്ടെ ഒരലങ്കാരത്തിന്.
ന്നാ പ്പിന്നെ ഞാനങ്ങോട്ട് :)))
എന്തൊരു ഭംഗിയാ കാണാന്‍. എന്നാലും ഇത്തിരി പേടിയും തോന്നുന്നു.
കോടമഞ്ഞിൻ താഴ്വരയിൽ.........
അതിമനോഹരം!!!!!!!!!!!!!!!!!!
പറയാന്‍ മറന്നു.
പടം കിടു :)
മടങ്ങണമെന്നുണ്ടായിരുന്നില്ല!!
പക്ഷേ... മടങ്ങാതിരിക്കാനാവില്ലല്ലോ...
തീർച്ച.
കുളിർ കോരിത്തന്നവനേ , നിനക്ക് നന്ദി..
ഈ സ്ഥലത്തെ, മഞ്ഞിൽ പൊതിഞ്ഞ കുറച്ചു ഫോട്ടോകൾ മിക്കി ഇവിടെ ഇട്ടിട്ടുണ്ട്..
ഹാ നല്ല തണുപ്പുണ്ട്...
രണ്ടാമത്തെ ചിത്രം ഇഷ്ടമായി...
ഹരീഷാത്രേ ഹരീഷ്! ഇപ്പൊ ആത്മഹത്യാ മുനമ്പും തേടി നടക്കുകയാ....ചുമ്മാ കൊതിപ്പിക്കാതെ കരളേ..നമുക്ക് ഇനിയും മീറ്റ് സംഘടിപ്പിക്കെണ്ടേ? ആദ്യ ചിത്രത്തിലെ ആ സുഹൃത്തിന്റെ പോസ് ഒരു മാതിരി നായ മുള്ളാന്‍ നിക്കണ പോലെ തോന്നി (കൂട്ടുകാരാ ക്ഷമിക്കൂ) രണ്ടാം ചിത്രം കലക്കി :)
പിന്നെ ഞാന്‍ എടുക്കുന്ന എല്ലാ ചിത്രങ്ങളിലും കൊട മഞ്ഞായത് കൊണ്ട് ഒന്നും പോസ്റ്റാറില്ല എന്ന സത്യവും അറിയിക്കട്ടെ :)
o.ടോ:പിന്നെ മീറ്റും ലീവും കഴിഞ്ഞു ഞാന്‍ ഇങ്ങ് എത്തി കേട്ടോ!ഇനി ഞാനും പോസ്റ്റാന്‍ തുടങ്ങട്ടെ :)
നന്നായിരിക്കുന്നു, പ്രത്യേകിച്ച് രണ്ടാമത്തെ ചിത്രം. പല തവണ ആ വഴിക്ക് പോയിട്ടുണ്ട്, ഇതു പോലെ മഞുള്ളപ്പോള് യാത്ര ഒരു അനുഭവം തന്നെ.
ദുഷ്ടാ..ഇതിന്റെ തൊട്ടുതാഴെവരെ എന്നെക്കൊണ്ടുപോയിട്ട് ഈ സ്ഥലത്തെപ്പറ്റി മിണ്ടിയില്ല അല്ലേ. ഫോട്ടോ കൊള്ളൂല്ലാ
കഴിഞ്ഞദിവസം ഈ പോസ്റ്റ് കണ്ടതാ.. നാട്ടുകാരന്‍ ചാടാന്‍ നില്‍ക്കുകയാണേല്‍ പിന്നെ ശല്യപ്പെടുത്തേണ്ട, ചാടിക്കഴിഞ്ഞ് ഐശ്വര്യായിട്ട് ഒരു കമന്റിടാം എന്ന് കരുതി ഞാന്‍ കമന്റാതെ പോയതാ..
ഇയാളിനിയും ചാടിയില്ലേ?
ഹരീഷേട്ടാ, സീന്‍സ് കിടിലം...
Super shots... Fabulous....
നല്ല സ്ഥലം...രണ്ടാമത്തെ ഫോട്ടോ സൂപ്പര്‍..!!!
:)
Post a Comment