Sunday, August 24, 2008

കുളമാവ് ഡാം

തഴെ കാണുന്നത് കുളമാവ്ഡാമിന്റെ വ്രുഷ്ടിപ്രദേശമാണ്. ഇത്തവണ മഴ കുറവായതിനാല്‍ ജലനിരപ്പ് വളരെയേറെ താഴ്ന്നിരിക്കുന്നു. ഏതായാലും ഇപ്പോള്‍ കാണുമ്പോളാണ് ഏറ്റവും ഭംഗി എന്നെനിക്കു തോന്നുന്നു. നിങ്ങളും കാണൂ; ഭംഗി ആസ്വദിക്കൂ...
Friday, August 22, 2008

ഏറുമാടം

കൂട്ടുകാരെ നിങ്ങള്‍ ഏറുമാടം കണ്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ദാ... ഇവിടെ താഴെയുണ്ട്
ഇടുക്കി മലമുകളിലെ കാട്ടില്‍ വനംവകുപ്പിന്റേതാണീ ഏറുമാടം. കാട്ടാന ഇറങ്ങുന്ന കാട്ടില്‍ രാത്രി അവയെ നിരീക്ഷിക്കാനാവണം ഇതിന്റെ ഉദ്ദേശം എന്നു തോന്നുന്നു.

Wednesday, August 20, 2008

കുഴിയാന

മണ്ണപ്പം ചുട്ട് കണ്ണാരം പൊത്തി കളിച്ചുനടന്ന കാലം.... കുട്ടിത്തടിയെടുത്ത് അച്ഛനുമമ്മയും കളിച്ചു നടന്ന ആ പഴയ ബാല്യകാലം.... കാടും മേടും വിറപ്പിച്ച് ആര്‍ത്തട്ടഹസിച്ചു നടന്ന ആ പഴയ കുട്ടിക്കാലം.... പറമ്പായ പറമ്പെല്ലാം തെണ്ടി നടന്ന് ഉടമസ്തരുടെ കണ്ണും വെട്ടിച്ച് പറങ്കിമാവില്‍ കല്ലെറിഞ്ഞ് മാങ്ങാവീഴ്ത്തി തിന്നു, ചൊനയും പറ്റി മുഖവും പൊള്ളിച്ചു നടന്ന ആ പഴയ സുന്ദര കാലം.... സന്ധ്യയ്ക്ക് ഗ്രാമവിശുദ്ധിയുടെ പര്യായമായ പുഴയിലൂടെ മുങ്ങാംകുഴികളിട്ട് സമ്രുദ്ധിയായൊരു കുളി....

ആ ഗതകാലസ്മരണകള്‍ അയവിറക്കാന്‍ ദാ താഴെ ഒരു പടം....
ചെറുപ്പത്തില്‍ എന്തു കൌതുകമായിരുന്നു കുഴിയാനകളെയും, അവയുടെ ആവാസവ്യവസ്ഥകളെയും പറ്റി....
ചെറുപ്പത്തില്‍ കുഴിയാനയെ പിടിച്ച് “എനിക്കൊരു ആനേണ്ടാര്‍ന്ന്” എന്നു വീമ്പു പറയാത്ത ആരെങ്കിലുമുണ്ടോ???
Saturday, August 16, 2008

തുമ്പി

“തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപൂക്കള്‍ നുള്ളാന്‍ വായോ..”

ഓണമിങ്ങടുത്തു...തുമ്പികളും കൂട്ടം കൂട്ടമായ് വരവായി...വാ കൂട്ടുകാരെ, നമുക്കു തുമ്പിയെ പിടിക്കാന്‍ പോകാം...
Wednesday, August 13, 2008

എന്റെ മോള്‍

ഈ അച്ഛ കുറെ നേരമായി എന്റെ പോട്ടം പിടിക്കാനാണെന്നും പറഞ്ഞ് എന്നെ പോസ് ചെയ്യിപ്പിക്കാന്‍ തുടങ്ങിയിട്ട്, ഞാന്‍ മടുത്തേ!!!

Sunday, August 10, 2008

എന്റെ പരീക്ഷണചിത്രങ്ങള്‍

ഭൂലോകപുലികളുടെ ഫോട്ടോബ്ലോഗുകളില്‍ കയറീയിറങ്ങി ലേഖനങ്ങള്‍ ഉള്‍ക്കൊണ്ട്, ഫോട്ടോപോസ്റ്റുകള്‍ കണ്ട് ആവേശം കൊണ്ട് അവയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട് ഞാനും ഒരു കുഞ്ഞു DSLR camera വാങ്ങി. അതില്‍ ഞാന്‍ പടമെടുത്ത് പഠിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണാര്‍ത്ഥം എടുത്തചില പടങ്ങളാണ് താഴെകാണുന്നത്...


എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP