വെളിച്ചത്തെ കീഴടക്കാനുള്ള ഒരു പരീക്ഷണം..
വെളിച്ചത്തെ കീഴടക്കാനുള്ള പരിശ്രമത്തിലാണു ഞാൻ..
മറ്റു നക്ഷത്ര നഗരങ്ങളെ അപേക്ഷിച്ച്, തൊടുപുഴ നഗരം പരീക്ഷണത്തിനു അത്ര സൌകര്യപ്രദമല്ലാത്തതിനാൽ;
കഴിഞ്ഞ ദിവസം നിർമിച്ച ഒരു ‘സാദാ‘ സ്റ്റേജ് ഡെക്കറേഷൻ (കല്യാണ മണ്ഡപം) പരീക്ഷണത്തിനു വിധേയമാക്കി..
സ്റ്റേജിലുള്ള നാച്ചുറൽ ലൈറ്റിനെ ഒപ്പിയെടുക്കുക അല്ലെങ്കിൽ ഒപ്പിയെടുത്താൽ എന്തായിരിക്കും ഫലം; എന്നതായിരുന്നു ലക്ഷ്യം..
28 comments:
fantastic!!!
ഹരീഷെ,
പോട്ടം പിടുത്തം ഞമ്മക്കറിയില്ല.
എന്നാലും എന്തെങ്കിലും പ്രത്യേകത ഒന്നും ഈ പടത്തില്‍ കണ്ടെത്താനായില്ല, ഞമ്മടെ വിവരക്കേടാവാം.
:)
ഒപ്പിയെടുക്കല്‍ നന്നായിട്ടുണ്ട്...
കോയാ....പുയ്യാപ്ലാ വരാറായോ.. ?
ഈ വെളിച്ചത്തിനെന്തൊരു വെളിച്ചം
മനോഹരം !!! ഒരു തരിപോലും നഷ്ടപ്പെട്ടില്ല.
പ്രകാശത്തിന്റെ ആത്മാവിലേക്കുള്ള യാത്ര തുടരുക.
രാത്രി പരീക്ഷണം കൊള്ളാം... നന്നായിരിക്കുന്നു... ആരാ പന്തലിട്ടത്...? മണ്ഡപവും അടിപൊളി...
ഹരീഷേട്ടാ...,
അടിപൊളി പന്തൽ...!!
ഈ പന്തൽ വാടകക്കു കൊടുക്കോ....??
കുമാരൻ: എന്നു വന്നാദ്യത്തെ കമന്റ് തരുന്ന കുമാരനു റൊമ്പ നന്ദ്രി..:)
അനിൽജി: എന്നാലും എന്തെങ്കിലും പ്രത്യേകത ഒന്നും ഈ പടത്തില്‍ കണ്ടെത്താനായില്ല..
അപ്പോൾ ഞാൻ വിജയിച്ചു അല്ലേ..!!
നന്ദിയോടേ..
രൺജിത് വിശ്വം: നന്ദി..
പാവപ്പെട്ടവൻ: പുയ്യാപ്ല....!! ദേ വന്നു :)
നന്ദിയോടേ..
ചിത്രകാരൻ ചേട്ടാ: നന്ദി..
ജിമ്മി: പന്തലും മണ്ഡപവും ഇട്ടതു എന്റെ സ്റ്റാഫുകൾ.. നന്ദിയോടെ
വി കെ: ഇതു സാദാ മണ്ഡപമാണു. ഫ്രെഷ് ഫ്ലവർ ഉപയോഗിച്ച മണ്ഡപം കണ്ടാൽ എന്തു പറയും..!!
നന്ദിയോടെ..
മാഷേ ആധികാരികമായി എനിക്കും പറയാനറിയില്ല. എന്നാലും പടത്തിന് മൊത്തത്തില്‍ റെഡ് കളര്‍ അല്ല്പം കൂടുതലായി തോന്നി.സ്റ്റേജ് മനോഹരമായിരിക്കുന്നു.:)
ഇനി ഗുരു പറയട്ടെ ബാക്കി,
സാദാ സ്റ്റേജ് ഇത്രേം.അപ്പോൾ അടി പൊളി സ്റ്റേജ് എങ്ങനെ ആയിരിക്കും. ഹോ കല്യാണം കഴിച്ച കാലഘട്ടത്തിൽ ഇത്രേം നല്ല സ്റ്റേജ് ഒന്നും ഉണ്ടാരുന്നില്ല.ഗദ് ഗദ് വരുന്നു.
കൊള്ളാം ഹരീഷെ നന്നായി ഇരികുന്നു
ഹരീഷേ, ചിത്രം നന്നായിട്ടുണ്ട്. ട്രൈപ്പോട് ഉപയോഗിച്ചതിന്റെ ഫലം ലഭിക്കുകയും ചെയ്തു. പക്ഷേ വൈറ്റ് ബാലന്‍സില്‍ ഒരല്‍പ്പം പിശകില്ലേ? ഇത്രയും മഞ്ഞപ്പ് ഉണ്ടായിരുന്നോ ഒറിജിനല്‍ രംഗത്ത്? ഫോട്ടോഷോപ്പ് പറയുന്നു ദേ ഇത്രയുമേഉള്ളായിരുന്നു എന്ന്. ശരിയാണോ എന്നു നോക്കൂ. (എനിക്കറീയില്ലല്ലോ !!)
സംഭവം കലക്കി. അപ്പുവേട്ടന്‍ കറക്റ്റ് ചെയ്തത് ഇച്ചിരി കൂടി നന്നായിട്ടുണ്ട്.
നാച്വറല്‍ ലൈറ്റ് എന്നു പറഞ്ഞിട്ട് എന്തോ വശപ്പിശകുണ്ടല്ലോ ഹരീഷേ!
നല്ല പരീക്ഷണം.
പരീക്ഷണം നന്നായി...
പരീക്ഷണങ്ങൾ തുടരട്ടെ....
ഹരീഷേ ആകെ ഒരു മഞ്ഞപ്രഭ!
ഒരു വെളിച്ചത്തിന്റെ അതിപ്രസരം ....
അപ്പൂന്റെ കമന്റ് വായിക്കുനവരെ
അതു കണ്നില്‍ നിന്നു
പക്ഷെ നല്ല കൂള്‍ ഫീലിങ്ങ്
ഫോട്ടൊ ഷോപ്പില്‍ ചെയ്തു കഴിഞ്ഞപ്പോള്‍
നല്ല ഒരു റൊമാന്റിക്ക് മൂഡ്... :)
രമണിക: നന്ദി..
ഷിജു: ചുവപ്പുകളർ തോന്നിക്കൻ കാരണം റിഫ്ലെക്ഷൻ മൂലമാകാം; നന്ദിയോടേ..
മീര: :) ; നന്ദി..
മിക്കി: നന്ദി..
അപ്പുവേട്ടാ: ഞൻ ഇതിൽ യതൊരു വിധ ഫോട്ടോഷോപ്പ് പരീക്ഷണങ്ങളും ചെയ്തിട്ടില്ല.
ട്രൈപോഡ് വെച്ച് 1സെകന്റിൽ എടുത്ത പടം ഇമേജ് സൈസ് കുറച്ച് അതുപോലെ പോസ്റ്റുകയണു ചെയ്തത്. ഈ മഞ്ഞക്കളർ വരാനുള്ള കാരണങ്ങൾ പറഞ്ഞുതരാം. സ്റ്റേജിന്റെ മുകളിൽ മഞ്ഞത്തുണി വിരിച്ചിട്ടുണ്ട്.
കർട്ടെൻ ബിസ്കറ്റ് കളർ, ഇളം മഞ്ഞയുടെ മറ്റൊരു വകഭേദമുള്ള സാറ്റിൻ തുണിയാണു. അത് ലൈറ്റിനെ റിഫ്ലെക്ട് ചെയ്യിപ്പിക്കുന്നു. അടിയിൽ വിരിച്ചിരിക്കുന്ന മാറ്റിന്റെ കളർ ചുവപ്പാണു. പിന്നെയാ ഡൂം ലൈറ്റുകൾ.. അവ സാദാ ബൾബുകളാണു. സാദാബൾബുകളുടെ വെളിച്ചം എങ്ങനെയായിരുക്കുമെന്നൂഹിക്കാമല്ലോ..
ആ നാലു വെളിച്ചം മാത്രാമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളു..
ഈ വെളിച്ചത്തിൽ നിന്നുള്ള പ്രതിഫലനത്തിന്റെ ആകെത്തുകയാണീ ചിത്രം.
അതായത് നമ്മൾ നേരിട്ടുകാണുമ്പോൾ കിട്ടുന്ന അതേ ദൃശ്യം തന്നെയാണിത്.
ആ സമയത്ത് CFL ഉപയോഗിച്ചിരുന്നെങ്കിൽ റിസൾട്ട് വേറെയൊന്നാകുമായിരുന്നു..
നന്ദിയോടേ..
പുള്ളിപ്പുലി: നന്ദി..
ബാബുരാജ് മാഷെ: അപ്പുവേട്ടനു കൊടുത്ത മറുപടി ശ്രദ്ധിക്കുമല്ലോ..
നന്ദിയോടെ
ചങ്കരൻ: നന്ദി..
ചാണക്യജി: നന്ദി..
രാമചന്ദ്രൻ: നന്ദി..
മാണിക്യാമ്മേ: പക്ഷേ ഞാനിട്ട ആ സിറ്റുവേഷനാണു കസ്റ്റമേർസ് കൂടുതൽ..
ഇനി ഇതിൽ ചേസർ ഉപയോഗിച്ച് മാല ബൾബു കൂടി ഇടും..
അപ്പോൾ കാണാൻ എന്തു രസമാണെന്നറിയോ..!!
നന്ദിയോടേ..
അപ്പോൾ ഇതിലും
ഏതായാലും പരീക്ഷണം നന്നായിട്ടുണ്ട്..നല്ല മണ്ഡപം..
:)
നല്ല പരീക്ഷണം.തുടരട്ടെ
അപ്പുവേട്ടന്‍ വൈറ്റ് ബാലന്സ് കരക്റ്റ് ചെയ്തപ്പോള്‍ ചിത്രം കുറച്ച് കൂടി നാച്ചുറലായതായിട്ട് തോന്നി.
മീറ്ററിങ് മോഡ് ഏതാണെന്ന് പറഞ്ഞില്ലല്ലോ..
ഡൂം ലൈറ്റ് ശകലം ഒവര്‍ എക്സ്പോസ്ഡ് അല്ലേ.. സ്പോട്ട് മീറ്ററില്‍ ഇട്ട് ഡൂം ലൈറ്റില്‍ എക്സ്പോഷര്‍ ലോക്ക് ചെയ്ത് ഒന്ന് എടുത്ത് നോക്കാമായിരുന്നില്ലെ...
പരീക്ഷണം നന്നായി.
പിറ്റേന്ന് സദ്യ എങ്ങനെയിരുന്നു എന്ന് പറഞ്ഞില്ല :)
പോട്ടം നന്നായിണ്ടല്ലോ...
എല്ലാ ഫോട്ടോസ് കൊള്ളാം ട്ടോ...ആദ്യായിട്ടാണ് ഇങ്ങട്...
fantastic!!!
കാണാന്‍ ഭയങ്കര ഭംഗി. ചിത്രത്തേപ്പറ്റി വേറൊന്നും പറയാന്‍ അറിയില്ല. രണ്ടു കസേരകളും അകലെയകലെയാണല്ലോ.
നന്നായിരിക്കുന്നു
അതിമോഹമാനുണ്ണീ........ അതിമോഹം ...... കീഴടക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടനമോ?
Post a Comment