Monday, July 27, 2009

ചാവേർ മടങ്ങുന്നു..



ബൂലോകതീവ്രവാദി ചെറായി മീറ്റിൽ കീഴടങ്ങി..

പാവം ചാവേർ വെറുകൈയ്യോടെ മടങ്ങിപ്പോകുന്നു..
Align Center

Friday, July 24, 2009

ചെറായി, ചില ചിന്തകൾ..


ഞാൻ ഒരിക്കൽക്കൂടി മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്നു, എന്റെ സ്കൂൾ കാലത്തിലേക്ക്. ദാ മുകളിലും താഴെയുമുള്ള ഫോട്ടോകൾ കണ്ടോ?? ചെറായിയിൽ നമ്മൾ മീറ്റ് നടത്തുന്ന റിസോർട്ടിന്റെ പുറകുവശത്ത്, കായലോരത്തുള്ള സ്ഥലമാണ്. ഏകദേശം അഞ്ചുസെന്റോളം വരുമത്. കുറച്ച് തെങ്ങുകൾ തലയുയർത്തി പിടിച്ചു നിൽക്കുന്നുണ്ട്. കടൽകാറ്റും കായൽ കാറ്റും കൂടി ഈ തെങ്ങോലകൾക്കിടയിൽ സംഗമിക്കുന്ന കാഴ്ച കാണുവാൻ തന്നെ എന്തൊരു ശേലാണെന്നോ!!
സമൃദ്ധിയുടെ പ്രതീകമായ ഈ സുന്ദരികൾ നൃത്തം ചെയ്യുന്നത് കണ്ടാൽ തന്നെ നമ്മൂടെ മനം നിറയും. ഓരത്തായി കായൽ ശാന്തമായി ഒഴുകുന്നു. കായലിന്റെ മറുതീരത്ത് കേരവൃക്ഷങ്ങൾ കൂട്ടമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന കാഴ്ചകാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്.



അപ്പോൾ പറഞ്ഞുവന്നതെന്താണെന്നുവച്ചാൽ; നമ്മുടെ ഈറ്റ് മുകളിൽ കാണുന്ന തെങ്ങിൻ തോപ്പിൽ വച്ച് നടത്തിയാലോ!!! കായൽക്കരയിൽ പോയിനിന്ന്, മന്ദമാരുതന്റെ തഴുകലേറ്റ്, പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച്, കായലിലെ കുഞ്ഞോളങ്ങളോട് സല്ലപിച്ച് ...
പണ്ടൊക്കെ നമ്മുടെ കുട്ടിക്കാലത്ത്, അമ്മ വീട്ടിൽ നിന്ന് പൊതിഞ്ഞു തന്നു വിടുന്ന പൊതിച്ചോറ് സ്കൂളിനടുത്തുള്ള കുളക്കരയിലോ, തോട്ടുവക്കത്തോ ഒക്കെ പോയിനിന്ന് കൂട്ടുകാരോട് സല്ലപിച്ച് പങ്കുവെച്ച് കഴിക്കില്ലേ..
അതുപോലെ...
എന്തു തോന്നുന്നു..
മഴപെയ്യാതിരുന്നാൽ ഒന്നു നോക്കാം അല്ലേ..
എന്റെ കൂട്ടുകാരേ, എല്ലാവരും ഒന്നു പ്രാർത്ഥിക്കാമോ... മഴ പെയ്യാതിരിക്കാൻ.
എന്നാൽ നമുക്ക് ഈ കായൽക്കരയിൽ വച്ച് ആ പഴയ സ്കൂൾകാലത്തെ മദ്ധ്യാഹ്നത്തെ തിരികെകൊണ്ടുവരാം..





മുകളിൽ കാണുന്ന ദൃശ്യം കണ്ടോ. ഇവിടെയാണേ നാളത്തേകഴിഞ്ഞ് ഞായറാഴ്ച നമ്മൾ ഒത്തുകൂടുന്ന തിരുമുറ്റം. ചെറായിയിലെത്തുന്ന ഓരോ ബ്ലോഗേർസിനെയും സ്വീകരിക്കുവാൻ ഇവിടത്തെ ഓരോ മണൽത്തരികളും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. വേഷമോ, ഭാഷയോ, നിറമോ, പണമോ, ആശയങ്ങളോ ഒന്നും നമ്മളുടെ മനസ്സിനെ ഹനിക്കാതെ, ഇവിടെ വച്ച് നമ്മൾ ഒന്നാകട്ടെ എന്നു പ്രത്യാശിക്കുന്നു.. എന്നെന്നും നമ്മുടെ മനസ്സിൽ നിന്നു മായാതെ, ഓർമ തരുന്ന നല്ലൊരു ചിത്രം ഇവിടം നമുക്ക് തരട്ടെ...



ചെറായിയെ ഞാനാദ്യം കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് മൂടിക്കെട്ടിയ ആകാശത്തെയും, ക്ഷോഭിച്ചു നിൽക്കുന്ന കടലിനേയുമാണ്. അധികം കടലുകൾ കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതും ഇത്രയും ക്ഷോഭിച്ചു നിൽക്കുന്ന ഒന്നിനെ. അതുകൊണ്ടുതന്നെ ചെറായിയിലെ ഈ കടൽക്കാഴ്ച എനിക്കേറെ ഇഷ്ടപ്പെട്ടവയിൽ ഒന്നുമാണു.


സ്വാഗതം ചെയ്യുന്നു എന്റെ പ്രിയ കൂട്ടുകാരേ, ചെറായിലേക്ക്...
ഈ ബൂലോകത്തിലെ ഒരു സന്ദർഭത്തിനെ ഭാഗമാകുവാൻ...
ജയ് ചെറായിമീറ്റ്!!!!

Sunday, July 19, 2009

ലയത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ....


ലയത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ..

Friday, July 17, 2009

ചെറായിയിൽ നിന്നൊരു ദൃശ്യം..



ചെറായിയിലെ ചെമ്മീൻ കെട്ടിൽ നിന്നൊരു ദൃശ്യം..

Monday, July 13, 2009

ആകാശത്തേയ്ക്ക് എത്ര ദൂരം..



ആകാശത്തേക്ക് എത്ര ദൂരമുണ്ടാകും??
ബാല്യത്തില്‍; വിശാലവും തെളിമയുള്ളതുമായ വാനിലേക്ക് മിഴികള്‍ പായിച്ച് ഉമ്മറപ്പടിയില്‍ ഇരിക്കും..
ആകാശത്ത് പാറിപ്പറന്നു നടക്കുന്ന പക്ഷികളേയും..
പഞ്ഞിക്കെട്ടുപോലെ ഒഴുകിനടക്കുന്ന മേഘങ്ങളേയും..
കാണുമ്പോള്‍ കൊതിവരും..
ചിലപ്പോള്‍, ആകാശത്തിന്റെ നിറം കൊതിപ്പിക്കുന്ന നീലയായിരിക്കും..
സായന്തനത്തില്‍ അത് മനം കവരുന്ന ചുവപ്പാകും..
ചിലപ്പോള്‍ മഞ്ഞയും, ചുവപ്പും, ഓറഞ്ചും, നീലയുംകലര്‍ന്ന ഒരു സമ്മിശ്രനിറം..
മഴക്കാലത്ത് കറുത്തിരുണ്ട് രൌദ്രഭാവത്തിലാവും..
മഴപെയ്തൊഴിയുമ്പോള്‍, വിവിധവര്‍ണ്ണങ്ങളാല്‍ ചാലിച്ചെഴുതിയ ചിത്രം പോലെ കൊതിപ്പിക്കും..
ബാല്യത്തില്‍; അഞ്ജനാപുത്രനോട് അസൂയയായിരുന്നു..
വായൂപുത്രനേപ്പോലെ കഴിവുണ്ടായിരുന്നെങ്കില്‍ എന്നു വെറുതേ മോഹിച്ചിരുന്നു..

ആകാശം എന്നും കൊതിപ്പിച്ചട്ടേയുള്ളൂ..
എന്നെങ്കിലും പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെ പുല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..!!!

Saturday, July 11, 2009

പ്രിയപ്പെട്ട അമ്മേ , ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്‌ ....




പ്രിയപ്പെട്ട അമ്മേ ,
ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്‌. ജീവിതത്തില്‍ അര്‍ത്ഥമോ നാനാര്‍ത്ഥമോ ഇല്ലാത്ത ഞാനിന്നു ഒരു ചാവേറായി ഈ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു ; അമ്മ എന്നോടും എന്റെ
അച്ചായനോടും പൊറുക്കുമല്ലോ...

Friday, July 10, 2009

നൂറാം പോസ്റ്റ് !!!

ഗുല്‍മോഹറിലെ നൂറാം പോസ്റ്റാണിത്..
ബ്ലോഗിങ്ങ് ആരംഭിച്ച കാലത്ത്, ഇതര ബ്ലോഗുകളിലൂടെ പരതി നടക്കുന്ന സമയത്താണ് ഫോട്ടോബ്ലോഗുകള്‍ കാണാനിടയായത്..
വിവിധഫോട്ടോബ്ലോഗുകളില്‍ ദൃശ്യാസ്വാദനഭംഗിയുള്ള പോസ്റ്റുകള്‍ കണ്ടതില്‍ നിന്നുള്ള ആവേശമുള്‍ക്കൊണ്ട്; ഞാനും സോണിയുടെ W35 എന്ന പോയിന്റ് $ ഷൂട്ട് കാമെറാ വാങ്ങുകയുണ്ടായി..
തുടര്‍ന്ന് ‘കല്യാണസൌഗന്ധികം’ എന്ന ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുവാനാരംഭിച്ചു..
ഈ ബ്ലോഗിലൂടെയായിരുന്നു ഞാന്‍ ആദ്യമായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിച്ചത്..
ചിരകാലം മുതല്‍ക്കേ നിശ്ചല, ചലിത ഛായാഗ്രഹണത്തോട് അതിയായ കൌതുകമുണ്ടായിരുന്നുവെങ്കിലും; നിശ്ചല ഛായാഗ്രഹണത്തേപ്പറ്റിയുള്ള അറിവുകള്‍ സ്വായത്തമാക്കുവാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല..
കാരണം ഒന്നുകില്‍ ഇതേപ്പറ്റി ഗ്രാഹ്യമുള്ളവര്‍ കുറവ്; അറിവുള്ളവര്‍ക്കോ പങ്കുവെയ്ക്കാനുള്ള വൈമനസ്യവും..
അദ്യകാലത്ത് ദൃശ്യങ്ങള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നപ്പോള്‍, ഇങ്ങനെ അല്ലെങ്കില്‍ അങ്ങനെയെടുക്കണം എന്ന് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടോ എന്ന കാര്യങ്ങളില്‍ അജ്ഞതയുണ്ടായിരുന്നു..
എന്തിനേറെ ‘ഫോക്കസ്സ് ’ ചെയ്യുന്നത് തന്നെ എന്താണെന്ന് പില്‍ക്കാലത്താണു പഠിച്ചത്!!!
അന്നൊക്കെ ഒരു ദൃശ്യം കണ്ടാല്‍, അത് കാമെറാക്കുള്ളിലാക്കാന്‍ എടുക്കേണ്ട ദിശയില്‍ കാമെറ സമാന്തരമായി പിടിച്ച് എക്സ്പോഷെര്‍ ബട്ടെണ്‍ ചുമ്മാ ഞെക്കിവിടുകയായിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്..
അതില്‍ നിന്നുകിട്ടുന്നതെന്താണൊ അതെടുത്ത് പോസ്റ്റാക്കുകയും ചെയ്യും..
SLR കാമെറാകളേപറ്റി കേട്ടിട്ടുണെങ്കിലും, പ്രാപ്യമായ ലക്ഷ്യമാണോ അതെന്ന് ഒരു സംശയമായിരുന്നു അന്നൊക്കെ..
മോഹന്‍ലാല്‍ അഭിനയിച്ച ‘ഫോട്ടോഗ്രാഫെര്‍’ എന്ന സിനിമയില്‍, ടൈറ്റില്‍ ഭാഗത്താണെന്നുതോന്നുന്നു കാമെറാകളിലെ ഷട്ടെര്‍ സ്പീഡ്, പ്രകാശക്രമീകരണം എന്നിവയേപറ്റി വിവരിക്കുന്ന ഒരു സീന്‍ കാണാനിടയായത്...
അന്നു മുതല്‍ എന്നിലെ വിജ്ഞാനകുതുകിയായ മനുഷ്യന്‍ ഉണരുകയായിരുന്നു..
എങ്ങനേയും നിശ്ചല ഛായാഗ്രഹണം പഠിക്കണം..
ഊണിലും ഉറക്കത്തിലും ഈ അടങ്ങാത്ത അഭിവാഞ്ഛ എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു..
അനന്തരം ഫോട്ടോബ്ലോഗുകളിലൂടെ ഒരോട്ടപ്രദക്ഷിണം തന്നെ നടത്തി..
അതിന്റെ പരിണിതഫലമായി, ഫോട്ടോഗ്രാഫിയെപറ്റിയുള്ള കുറച്ച് ലേഖനങ്ങള്‍ സപ്തവര്‍ണ്ണങ്ങളുടെ ‘ഫോട്ടോഗ്രാഫി - ഒരു പരിചയപ്പെടല്‍’ എന്ന ബ്ലോഗില്‍ കാണുകയും, അതില്‍ കൊടുത്തിരുന്ന പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ ഉള്‍കൊണ്ട് മനസ്സിരുത്തി ഹൃദ്യസ്ഥമാക്കാനും ശ്രമിച്ചു.
പരിമിതമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്തിട്ടുണ്ടായിരുന്ന(അപ്പോള്‍) സപ്തന്റെ പോസ്റ്റുകള്‍ക്ക് എന്റെ വിജ്ഞാനദാഹം ശമിപ്പിക്കുവാനായില്ല..
വീണ്ടുമുള്ള അടുത്ത ഓട്ടപ്രദക്ഷിണത്തിനിടയിലാണ് അപ്പുവിന്റെ ‘കാഴ്ചക്കിപ്പുറം’ എന്ന ബ്ലോഗില്‍ എത്തിപ്പെടുന്നത്..
തുടര്‍ന്ന് ഇവരുടെ രണ്ടുപേരുടെയും പോസ്റ്റുകളിലെ വിവരണങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയുള്ള പഠനമായിരുന്നു മുഖ്യമായും..
പരിമിതമായ സൌകര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന സോണിയുടെ കാമെറാ വെച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, പാഠഭാഗങ്ങള്‍ പൂര്‍ണ്ണമായും വരുതിയിലാക്കുവാന്‍ ഈ കാമെറ ഉതകുകയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു..
പ്രൊഫഷണലിസത്തിന്റെ രസച്ചരട് SLR ലാണെന്നു മനസ്സിലായതിനേത്തുടര്‍ന്ന് ; നിക്കോണിന്റെ ഒരു DSLR വാങ്ങുകയും ചെയ്തു..
പിന്നീട് നാളിതുവരെ ഈ കാമെറായില്‍ ഒപ്പിയെടുത്തിരുന്ന ചിത്രങ്ങളായിരുന്നു നിങ്ങളുടെ മുന്‍പില്‍, വിലയേറിയ പ്രതികരണങ്ങള്‍ കാത്തിരിന്നിരുന്നത്..



ഫോട്ടോഗ്രാഫിയില്‍ ഞാനിന്നും ഒരു പ്രാരംഭ വിദ്യാര്‍ത്ഥി മാത്രമാണ്..
ചില സമയങ്ങളില്‍ ഞാന്‍ സ്വയം ഇരുന്ന് ചിന്തിക്കാറൂണ്ട്, എനിക്കൊരു വിദഗ്ദ്ധനായ ഫോട്ടോഗ്രാഫെറാകാന്‍ പറ്റുമോ എന്നത്..
ഈ ആഗ്രഹം നടക്കുമോ എന്നൊന്നും അറിയില്ല..
കാരണം തലയ്ക്കുള്ളില്‍ അധികമൊന്നും ഇല്ല എന്നതുതന്നെ..
മൂളയില്ലാത്തവന്‍ ഈ പണിക്കു പോകരുത്..
കാരണം, ഒരു ദൃശ്യം കണ്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വ്യത്യസ്തതയാര്‍ന്ന ‘ടിപ്പ്സ് ’ കള്‍ തലയ്ക്കുള്ളില്‍ നിറയണം..
ഫ്രേയിമിങ്ങ്, കമ്പോസിങ്ങ്, പ്ലെയിസിങ്ങ്, അങ്കിള് അങ്ങനങ്ങനെ..
എന്റമ്മോ!!!
പാവം ഞാന്‍!!!
ഞാന്‍ ഒരു ദൃശ്യം കണ്ട്, ഫ്രേയിമൊക്കെ കമ്പോസ് ചെയ്തു വരുമ്പോഴേക്കും ആ ദൃശ്യം വേറെ വഴിയ്ക്ക് പോയിട്ടുണ്ടാകും..
അത്രയ്ക്ക് സ്ലോവാണെ എന്റെ തല!!!
അതുകൊണ്ട് ഒരു ‘ സാദാ പടം പിടുത്തക്കാരനാ‘ യിട്ടെന്നെ കൂട്ടിയാല്‍ മതി..
ഒരു ചുക്കും, ചുണ്ണാമ്പുമറിയാതെ ഈ ബൂലോകത്തുവന്നിട്ട്, ഒരു പത്തുപേരെങ്കിലും എന്നെ തിരിച്ചറിയുമെങ്കില്‍, അതിനു നിമിത്തമായത് ഈ ഫോട്ടോപോസ്റ്റുകള്‍ മുഖേനയാണെന്നത് ഞാന്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട് ..
അതിന് ആദ്യമായി നന്ദി പ്രകാശിപ്പിക്കേണ്ടത്, ഫോട്ടോഗ്രാഫിയില്‍ എനിക്ക് വളരെയേറെ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുവാന്‍ (മിക്കവാറും എന്റെ ചെവിക്കു പിടിക്കുന്ന) സഹായിച്ച അപ്പു മാഷിനോടാണ്..
രണ്ടാമതായി, തന്റെ തിരക്കിനിടയിലും എന്റെ സംശയങ്ങള്‍ ദൂരീകരിച്ചുതരാന്‍ മനസ്സുകാട്ടിയിരുന്ന എന്റെ നാട്ടുകാരന്‍ കൂടിയായ സപ്തവര്‍ണ്ണങ്ങളോട്..
എല്ലാത്തിനുമുപരിയായി എന്റെ പൊട്ടപ്പടങ്ങള്‍ ‘അതിയായി സഹിക്കുന്ന‘ എന്റെ പ്രിയപ്പെട്ട മിത്രങ്ങള്‍ക്ക്...
കമന്റുകള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുകയും, വിമര്‍ശിക്കുകയും ചെയ്യുന്ന നിങ്ങളില്ലായിരുന്നുവെങ്കില്‍, ഞാനിന്ന് നൂറു പോസ്റ്റുകള്‍ തികയ്ക്കുകയില്ലായിരുന്നു..



ഇനി ഇതാ എന്റെ സെഞ്ചുറി പോസ്റ്റ് ചിത്രം..
ആശംസകളും അനുമോദനങ്ങളും വേണ്ടേ വേണ്ട...!!!
വിമര്‍ശനങ്ങള്‍..
അതു മാത്രം മതി എനിക്ക്..
ഞാന്‍ വളരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതുണ്ടായേ തീരൂ..


‘ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദിയോടെ’





Wednesday, July 8, 2009

അടിച്ചു പൊട്ടിക്കും നിന്നെ ഞാന്‍; ങ്ഹാ !!!




ചെറായിയില്‍ നിന്നൊരു ദൃശ്യം..
നാളത്തെ പ്രതീക്ഷകള്‍ തമ്മില്‍ മാറ്റുരക്കുന്നു..
പരിമിതമായ ഈ സാഹചര്യങ്ങളില്‍ നിന്നാവാം നാളത്തെ പ്രതിഭ ജനിക്കുന്നത്..

Friday, July 3, 2009

നിഴല്‍ചിത്രങ്ങള്‍




നിഴല്‍ചിത്രങ്ങള്‍

Wednesday, July 1, 2009

കൈക്കുഞ്ഞിനു പറ്റിയ അബദ്ധങ്ങള്‍!!!






കൈക്കുഞ്ഞിനു പറ്റിയ അബദ്ധങ്ങള്‍!!!
എന്തായിരിക്കും കൈക്കുഞ്ഞിനു പറ്റിയ അബദ്ധം??
ഊഹിച്ചു പറയാമോ കൂട്ടുകാരേ??

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP