Friday, July 10, 2009

നൂറാം പോസ്റ്റ് !!!

ഗുല്‍മോഹറിലെ നൂറാം പോസ്റ്റാണിത്..
ബ്ലോഗിങ്ങ് ആരംഭിച്ച കാലത്ത്, ഇതര ബ്ലോഗുകളിലൂടെ പരതി നടക്കുന്ന സമയത്താണ് ഫോട്ടോബ്ലോഗുകള്‍ കാണാനിടയായത്..
വിവിധഫോട്ടോബ്ലോഗുകളില്‍ ദൃശ്യാസ്വാദനഭംഗിയുള്ള പോസ്റ്റുകള്‍ കണ്ടതില്‍ നിന്നുള്ള ആവേശമുള്‍ക്കൊണ്ട്; ഞാനും സോണിയുടെ W35 എന്ന പോയിന്റ് $ ഷൂട്ട് കാമെറാ വാങ്ങുകയുണ്ടായി..
തുടര്‍ന്ന് ‘കല്യാണസൌഗന്ധികം’ എന്ന ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുവാനാരംഭിച്ചു..
ഈ ബ്ലോഗിലൂടെയായിരുന്നു ഞാന്‍ ആദ്യമായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിച്ചത്..
ചിരകാലം മുതല്‍ക്കേ നിശ്ചല, ചലിത ഛായാഗ്രഹണത്തോട് അതിയായ കൌതുകമുണ്ടായിരുന്നുവെങ്കിലും; നിശ്ചല ഛായാഗ്രഹണത്തേപ്പറ്റിയുള്ള അറിവുകള്‍ സ്വായത്തമാക്കുവാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല..
കാരണം ഒന്നുകില്‍ ഇതേപ്പറ്റി ഗ്രാഹ്യമുള്ളവര്‍ കുറവ്; അറിവുള്ളവര്‍ക്കോ പങ്കുവെയ്ക്കാനുള്ള വൈമനസ്യവും..
അദ്യകാലത്ത് ദൃശ്യങ്ങള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നപ്പോള്‍, ഇങ്ങനെ അല്ലെങ്കില്‍ അങ്ങനെയെടുക്കണം എന്ന് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടോ എന്ന കാര്യങ്ങളില്‍ അജ്ഞതയുണ്ടായിരുന്നു..
എന്തിനേറെ ‘ഫോക്കസ്സ് ’ ചെയ്യുന്നത് തന്നെ എന്താണെന്ന് പില്‍ക്കാലത്താണു പഠിച്ചത്!!!
അന്നൊക്കെ ഒരു ദൃശ്യം കണ്ടാല്‍, അത് കാമെറാക്കുള്ളിലാക്കാന്‍ എടുക്കേണ്ട ദിശയില്‍ കാമെറ സമാന്തരമായി പിടിച്ച് എക്സ്പോഷെര്‍ ബട്ടെണ്‍ ചുമ്മാ ഞെക്കിവിടുകയായിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്..
അതില്‍ നിന്നുകിട്ടുന്നതെന്താണൊ അതെടുത്ത് പോസ്റ്റാക്കുകയും ചെയ്യും..
SLR കാമെറാകളേപറ്റി കേട്ടിട്ടുണെങ്കിലും, പ്രാപ്യമായ ലക്ഷ്യമാണോ അതെന്ന് ഒരു സംശയമായിരുന്നു അന്നൊക്കെ..
മോഹന്‍ലാല്‍ അഭിനയിച്ച ‘ഫോട്ടോഗ്രാഫെര്‍’ എന്ന സിനിമയില്‍, ടൈറ്റില്‍ ഭാഗത്താണെന്നുതോന്നുന്നു കാമെറാകളിലെ ഷട്ടെര്‍ സ്പീഡ്, പ്രകാശക്രമീകരണം എന്നിവയേപറ്റി വിവരിക്കുന്ന ഒരു സീന്‍ കാണാനിടയായത്...
അന്നു മുതല്‍ എന്നിലെ വിജ്ഞാനകുതുകിയായ മനുഷ്യന്‍ ഉണരുകയായിരുന്നു..
എങ്ങനേയും നിശ്ചല ഛായാഗ്രഹണം പഠിക്കണം..
ഊണിലും ഉറക്കത്തിലും ഈ അടങ്ങാത്ത അഭിവാഞ്ഛ എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു..
അനന്തരം ഫോട്ടോബ്ലോഗുകളിലൂടെ ഒരോട്ടപ്രദക്ഷിണം തന്നെ നടത്തി..
അതിന്റെ പരിണിതഫലമായി, ഫോട്ടോഗ്രാഫിയെപറ്റിയുള്ള കുറച്ച് ലേഖനങ്ങള്‍ സപ്തവര്‍ണ്ണങ്ങളുടെ ‘ഫോട്ടോഗ്രാഫി - ഒരു പരിചയപ്പെടല്‍’ എന്ന ബ്ലോഗില്‍ കാണുകയും, അതില്‍ കൊടുത്തിരുന്ന പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ ഉള്‍കൊണ്ട് മനസ്സിരുത്തി ഹൃദ്യസ്ഥമാക്കാനും ശ്രമിച്ചു.
പരിമിതമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്തിട്ടുണ്ടായിരുന്ന(അപ്പോള്‍) സപ്തന്റെ പോസ്റ്റുകള്‍ക്ക് എന്റെ വിജ്ഞാനദാഹം ശമിപ്പിക്കുവാനായില്ല..
വീണ്ടുമുള്ള അടുത്ത ഓട്ടപ്രദക്ഷിണത്തിനിടയിലാണ് അപ്പുവിന്റെ ‘കാഴ്ചക്കിപ്പുറം’ എന്ന ബ്ലോഗില്‍ എത്തിപ്പെടുന്നത്..
തുടര്‍ന്ന് ഇവരുടെ രണ്ടുപേരുടെയും പോസ്റ്റുകളിലെ വിവരണങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയുള്ള പഠനമായിരുന്നു മുഖ്യമായും..
പരിമിതമായ സൌകര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന സോണിയുടെ കാമെറാ വെച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, പാഠഭാഗങ്ങള്‍ പൂര്‍ണ്ണമായും വരുതിയിലാക്കുവാന്‍ ഈ കാമെറ ഉതകുകയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു..
പ്രൊഫഷണലിസത്തിന്റെ രസച്ചരട് SLR ലാണെന്നു മനസ്സിലായതിനേത്തുടര്‍ന്ന് ; നിക്കോണിന്റെ ഒരു DSLR വാങ്ങുകയും ചെയ്തു..
പിന്നീട് നാളിതുവരെ ഈ കാമെറായില്‍ ഒപ്പിയെടുത്തിരുന്ന ചിത്രങ്ങളായിരുന്നു നിങ്ങളുടെ മുന്‍പില്‍, വിലയേറിയ പ്രതികരണങ്ങള്‍ കാത്തിരിന്നിരുന്നത്..



ഫോട്ടോഗ്രാഫിയില്‍ ഞാനിന്നും ഒരു പ്രാരംഭ വിദ്യാര്‍ത്ഥി മാത്രമാണ്..
ചില സമയങ്ങളില്‍ ഞാന്‍ സ്വയം ഇരുന്ന് ചിന്തിക്കാറൂണ്ട്, എനിക്കൊരു വിദഗ്ദ്ധനായ ഫോട്ടോഗ്രാഫെറാകാന്‍ പറ്റുമോ എന്നത്..
ഈ ആഗ്രഹം നടക്കുമോ എന്നൊന്നും അറിയില്ല..
കാരണം തലയ്ക്കുള്ളില്‍ അധികമൊന്നും ഇല്ല എന്നതുതന്നെ..
മൂളയില്ലാത്തവന്‍ ഈ പണിക്കു പോകരുത്..
കാരണം, ഒരു ദൃശ്യം കണ്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വ്യത്യസ്തതയാര്‍ന്ന ‘ടിപ്പ്സ് ’ കള്‍ തലയ്ക്കുള്ളില്‍ നിറയണം..
ഫ്രേയിമിങ്ങ്, കമ്പോസിങ്ങ്, പ്ലെയിസിങ്ങ്, അങ്കിള് അങ്ങനങ്ങനെ..
എന്റമ്മോ!!!
പാവം ഞാന്‍!!!
ഞാന്‍ ഒരു ദൃശ്യം കണ്ട്, ഫ്രേയിമൊക്കെ കമ്പോസ് ചെയ്തു വരുമ്പോഴേക്കും ആ ദൃശ്യം വേറെ വഴിയ്ക്ക് പോയിട്ടുണ്ടാകും..
അത്രയ്ക്ക് സ്ലോവാണെ എന്റെ തല!!!
അതുകൊണ്ട് ഒരു ‘ സാദാ പടം പിടുത്തക്കാരനാ‘ യിട്ടെന്നെ കൂട്ടിയാല്‍ മതി..
ഒരു ചുക്കും, ചുണ്ണാമ്പുമറിയാതെ ഈ ബൂലോകത്തുവന്നിട്ട്, ഒരു പത്തുപേരെങ്കിലും എന്നെ തിരിച്ചറിയുമെങ്കില്‍, അതിനു നിമിത്തമായത് ഈ ഫോട്ടോപോസ്റ്റുകള്‍ മുഖേനയാണെന്നത് ഞാന്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട് ..
അതിന് ആദ്യമായി നന്ദി പ്രകാശിപ്പിക്കേണ്ടത്, ഫോട്ടോഗ്രാഫിയില്‍ എനിക്ക് വളരെയേറെ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുവാന്‍ (മിക്കവാറും എന്റെ ചെവിക്കു പിടിക്കുന്ന) സഹായിച്ച അപ്പു മാഷിനോടാണ്..
രണ്ടാമതായി, തന്റെ തിരക്കിനിടയിലും എന്റെ സംശയങ്ങള്‍ ദൂരീകരിച്ചുതരാന്‍ മനസ്സുകാട്ടിയിരുന്ന എന്റെ നാട്ടുകാരന്‍ കൂടിയായ സപ്തവര്‍ണ്ണങ്ങളോട്..
എല്ലാത്തിനുമുപരിയായി എന്റെ പൊട്ടപ്പടങ്ങള്‍ ‘അതിയായി സഹിക്കുന്ന‘ എന്റെ പ്രിയപ്പെട്ട മിത്രങ്ങള്‍ക്ക്...
കമന്റുകള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുകയും, വിമര്‍ശിക്കുകയും ചെയ്യുന്ന നിങ്ങളില്ലായിരുന്നുവെങ്കില്‍, ഞാനിന്ന് നൂറു പോസ്റ്റുകള്‍ തികയ്ക്കുകയില്ലായിരുന്നു..



ഇനി ഇതാ എന്റെ സെഞ്ചുറി പോസ്റ്റ് ചിത്രം..
ആശംസകളും അനുമോദനങ്ങളും വേണ്ടേ വേണ്ട...!!!
വിമര്‍ശനങ്ങള്‍..
അതു മാത്രം മതി എനിക്ക്..
ഞാന്‍ വളരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതുണ്ടായേ തീരൂ..


‘ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദിയോടെ’





46 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് July 10, 2009 at 9:20 PM  

നൂറാമത്തെ പോസ്റ്റിന് ആദ്യ തേങ്ങ എന്റെ വക.
:)
((((((((((((((ഠോ))))))))))))))))

താരകൻ July 10, 2009 at 9:32 PM  

സെഞ്ച്വറി ആശംസകൾ.ചില്ലാരം തുള്ളീകൾ ചിതറികിടക്കുന്ന ജാലകവാതിലിന്നപ്പുറമെന്താണ്.പ്രേതലോകമോ.!!

Appu Adyakshari July 10, 2009 at 9:43 PM  

ഹരീഷേ, നൂറാം പോസ്റ്റിന് ആശംസകള്‍.

ജ്വാല July 10, 2009 at 9:45 PM  

നൂറാമത്തെ പോസ്റ്റിനു എല്ലാ ആശംസകളും...

അനില്‍@ബ്ലോഗ് // anil July 10, 2009 at 9:47 PM  

ആശംസകള്‍.
നല്ലോരു ഛായാഗ്രാഹകനാവട്ടെ.

Spider July 10, 2009 at 10:01 PM  

ഇതിനകത്ത് കുറച്ചു വെള്ളമേ ഉള്ളല്ലോ !

മൊത്തം വെള്ളമായിരുന്നെങ്കില്‍ നന്നായിരുന്നേനെ .....

ramanika July 10, 2009 at 10:08 PM  

ini double century athukazhinju triple angane boolakathil varshangal nilanilkkatte ഗുല്‍മോഹര്‍!

aasamsakal!

പൈങ്ങോടന്‍ July 10, 2009 at 10:52 PM  

നൂറടിച്ചു അല്ലേ :)

ആശംസകള്‍.നല്ലൊരു ഫോട്ടോഗ്രാഫറാവുക എന്ന ഹരീഷിന്റെ ആഗ്രഹം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു

മറ്റുള്ളവരുടെ ചിത്രങ്ങള്‍ കാണുന്നതിലൂടെ നമ്മുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കും. പക്ഷേ മലയാളം ബ്ലോഗില്‍ ഫോട്ടോ ബ്ലോഗുകളുടെ എണ്ണം വളരെ കുറവാണ്. സമയം ഉണ്ടെങ്കില്‍ ഫ്ലിക്കറില്‍ ഹരീഷ് ഒരു അക്കൌണ്ട് തുടങ്ങുന്നത് കൂടുതല്‍ ഗുണം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം നിരവധി പ്രൊഫഷണത്സിന്റേയും അല്ലാത്തവരുടേയും വര്‍ക്കുകള്‍ നമ്മുക്ക് കാണാന്‍ സാധിക്കും. നൂറ് ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരെണ്ണമെങ്കിലും അതുപോലെ എടുക്കാന്‍ നമ്മുക്ക് സാധിച്ചാല്‍ അത് നല്ലതല്ലേ.

അരുണ്‍ കരിമുട്ടം July 10, 2009 at 11:02 PM  

ആശംസകള്‍...

ബിന്ദു കെ പി July 10, 2009 at 11:17 PM  

നൂറാം പോസ്റ്റിന് ആശംസകൾ ഹരീഷ്. ഇനിയും മുന്നേറുക, ഒരുപാടൊരുപാട്...

Unknown July 11, 2009 at 12:17 AM  

ഇന്നാ പിടിച്ചോ ഒരു കൊട്ട വിമർശനം ,കൂടെ ഒരു കുഞ്ഞു ആശംസയും

ചാണക്യന്‍ July 11, 2009 at 12:42 AM  

ഹരീഷെ,
നൂറാം പോസ്റ്റിന് ഒരായിരം ആശംസകള്‍....

ഇനിയുമേറെ മുന്നേറുക എന്റെ പ്രിയ സുഹൃത്തെ....

എല്ലാ ഭാവുകങ്ങളും....

ത്രിശ്ശൂക്കാരന്‍ July 11, 2009 at 1:28 AM  

congrats! keep up good work. join some photo galleries like flickr and see others pictures too, if you haven't done so

The Eye July 11, 2009 at 3:19 AM  

Century Greetings...!

Be NOT OUT Always...!

പാവപ്പെട്ടവൻ July 11, 2009 at 5:19 AM  

ആയിരം കഴിയുമ്പോള്‍ ആശംസ പറയാം ഇപ്പോള്‍ കുടുതല്‍ കരുത്തോടെ മുന്നോട്ടു പോകുക

ജോ l JOE July 11, 2009 at 6:53 AM  

ഹരീഷേ, നൂറാം പോസ്റ്റിന് ആശംസകള്‍.

Unknown July 11, 2009 at 7:14 AM  

റീഡറിൽകൂടി ഈ പോസ്റ്റ് വായിച്ച് കണ്ണടിച്ചു പോയി, റീഡറിൽ ഈ കറുത്ത പശ്ചാത്തലം കിട്ടില്ല, വെള്ളയാ, അതില് മഞ്ഞ..ഹോ...


എന്തായാലും നൂറടിച്ചതിൽ ആശംസകൾ!

Sabu Kottotty July 11, 2009 at 8:46 AM  

കൊറേ ആശംസകള്‍ ഏറ്റിവന്നതാ...
എവിടെയെങ്കിലും ഒന്നിറക്കി വയ്ക്കട്ടെ.
ഇപ്പവരാം...

Vimal Chandran July 11, 2009 at 9:46 AM  

nice shot...liked the abstract thing about it..and congrantz for ur century :)

രഘുനാഥന്‍ July 11, 2009 at 9:55 AM  

ആശംസകള്‍...

"ഭാവിയില്‍ ഒരു എമണ്ടന്‍ ഫോട്ടം പിടുത്തക്കാരന്‍ ആകട്ടെ...."

(നൂറാമത്തെ ഫോട്ടോ കണ്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല..)

the man to walk with July 11, 2009 at 10:12 AM  

congrats ...its simply fantastic

aneeshans July 11, 2009 at 10:19 AM  

best wishes, enikka kuripp ishtamayi. a genuine style of writing.

cheers ;)

sUnIL July 11, 2009 at 10:41 AM  

all the best, share aneesh's openion! btwn I like the pic too..

Bindhu Unny July 11, 2009 at 11:08 AM  

ആശംസകള്‍, ഹരീഷ്. ഇനിയും നൂറ് നൂറ് പോസ്റ്റുകള്‍ തികയ്ക്കട്ടെ. :-)

കുട്ടു | Kuttu July 11, 2009 at 12:05 PM  

ഹരീഷ്,
നൂറാമത്തെ പോസ്റ്റിന് ആശംസകള്‍..

ആരും വിദഗ്ദ്ധരായി ജനിക്കുന്നില്ല.
തുടര്‍ച്ചയായ പഠനവും, പരിശീലനവും തന്നെയാണ് ആളുകളെ വിദഗ്ദ്ധരാക്കുന്നത്. പഠിക്കാനുള്ള മനസ്സ് ഹരീഷിനുണ്ടല്ലൊ. അതുതന്നെയാണ് വിജയത്തിന്റെ അടിസ്ഥാനഘടകം. പഠനം തുടര്‍ന്നുകൊണ്ടേയിരിക്കുക.

പുതിയതായി പഠിച്ച കാര്യങ്ങള്‍ വച്ച് നമ്മുടെ തന്നെ പഴയ പടങ്ങള്‍ നോക്കുക. എവിടെയാണ് പിഴവെന്ന് കണ്ടുപിടിക്കുക. അടുത്ത പടത്തില്‍ ആ പിഴവുകള്‍ ഒഴിവാക്കുക.

ഓടോ:
പടം ഇഷ്ടപ്പെട്ടു. കാറിന്റെ ഗ്ലാസ്സിലൂടെ കാണുന്ന തെങ്ങുകളല്ലേ അത് ? (എന്റെ ഒരു ഊഹമാണേ)

Anil cheleri kumaran July 11, 2009 at 1:22 PM  

so informative hareesh ji...

ശ്രീഇടമൺ July 11, 2009 at 1:31 PM  

നൂറാമത്തെ പോസ്റ്റിന് നൂറ് നൂറ് ആശംസകള്‍...
നൂറാമത്തെ ചിത്രം വളരെ നന്നായിട്ടുണ്ട്...

:)

ബോണ്‍സ് July 11, 2009 at 1:51 PM  

ഹരീഷെ,
നൂറാം പോസ്റ്റിന് ഒരായിരം ആശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan July 11, 2009 at 2:36 PM  

നൂറാം പോസ്റ്റിന് ഒരായിരം ആശംസകള്‍....

കണ്ണനുണ്ണി July 11, 2009 at 3:34 PM  

ഇനിയും ഒരുപാട് നൂറുകള്‍ തികയ്ക്കാന്‍ ഈശ്വരന്‍ സഹായ്യിക്കട്ടെ....ആശംസകള്‍

Typist | എഴുത്തുകാരി July 11, 2009 at 4:10 PM  

ഹരീഷ്, ഒരായിരം ആശംസകള്‍. എന്തെങ്കിലുമൊന്നറിഞ്ഞിട്ടുവേണ്ടേ വിമര്‍ശിക്കാന്‍.

ശ്രീലാല്‍ July 11, 2009 at 6:08 PM  

Congratz Hareeshji..keep going.. enjoy whatever you do. thats all.. all the best.

പൊറാടത്ത് July 11, 2009 at 6:29 PM  

ആശംസകള്‍...
പിന്നെ, നൂറോണ്ടൊക്കെ എന്താവാനാ... നമുക്കൊരു ലിറ്ററെങ്കിലും സംഘടിപ്പിയ്ക്കണം :)

OAB/ഒഎബി July 11, 2009 at 6:55 PM  

ആദ്യം ആശംസകൾ...ഇനി വിമർശനം:‌- ആ കേമറ കുറച്ച് തഴ്ത്തി പിടിച്ചിരുന്നെങ്കിൽ ഒന്നും കാണില്ലായിരുന്നു.
(ഇപ്പൊ മനസ്സിലായില്ലെ എനിക്ക് തെറ്റുകുറ്റങ്ങൾ കണ്ടെത്താനുള്ള വിവരമുണ്ടെന്ന്) :):)

ചങ്കരന്‍ July 11, 2009 at 7:24 PM  

അമ്പമ്പട രാഭണാ!!

Manoj മനോജ് July 11, 2009 at 8:53 PM  

ആശംസകള്‍...

പോട്ടം കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് പണ്ട് മഴക്കാലത്ത് ബസ്സിലിരുന്ന് ചില്ലിലൂടെ പുറത്തെ ഭംഗി പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ഒരു ഷോട്ടാണ് :)

ഗോപക്‌ യു ആര്‍ July 11, 2009 at 10:12 PM  

നൂറ്‌.......
ആശംസകള്‍...

പാവത്താൻ July 11, 2009 at 10:22 PM  

ആശംസ്കള്‍

കുക്കു.. July 11, 2009 at 11:17 PM  

ഇനിയും നല്ല നല്ല ഫോട്ടോസ് എടുത്തു.....ഒരു പെരിയ ഫോട്ടോഗ്രാഫര്‍ ആകട്ടെ......എന്റെ യും ആശംസകള്‍...
:))

Unknown July 12, 2009 at 12:13 AM  

നൂറാമത്തെ ബ്ലോഗിന് ഒരായിരം ആശംസകള്‍... ഇനിയും ഇതുപോലെ നൂറുകണക്കിന് ബ്ലോഗുകള്‍ പോന്നോട്ടെ...

പിന്നെ ഫോട്ടോഗ്രാഫി ഈ ബ്ലോഗുകളില്‍ മാത്രം ഒതുക്കാതെ അതിനെ ഒരു ധനസമ്പാദന മാര്‍ഗവും കൂടിയാകുവാനുള്ള എന്തെങ്കിലും ഒരു കൂട്ടായ ചര്‍ച്ച നമ്മുടെ ബ്ലോഗര്‍മാര്‍ക്കിടയില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു എന്നൊരഭിപ്രായം എനിക്കുണ്ട്. എങ്ങനെ ഏതു എന്നൊന്നും അറിയില്ല. പക്ഷെ അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളോ മറ്റോ തരുവാനുള്ള ഏതെങ്കിലും ലിങ്കുകളോ മറ്റോ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചൊരു പൊതുവായ ചര്‍ച്ചക്ക് തുടക്കം കുറിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. എല്ലാവരും ഫോടോഗ്രഫിയോടുള്ള കമ്പം മൂലം ഒരുപാട് ഇന്‍വെസ്റ്മെന്റ്റ്‌ നടത്തിയാവണം എക്യുപ്മെന്ട്സും ഗ്ലാസും ഒക്കെ വാങ്ങിയിട്ടുണ്ടാവുക. നമ്മള്‍ ആരും പെര്‍ഫെക്റ്റ് ഫോടോഗ്രഫര്‍മാര്‍ ആണെന്നല്ല ഞാന്‍ പറയുന്നത്. എല്ലാവരും പഠിക്കുന്നു. നല്ല ഒരു ചിത്രം എടുക്കാന്‍ പറ്റുന്നതില്‍ കൂടുതല്‍ സന്തോഷമുള്ള ഒരു കാര്യമില്ല, അതും സത്യമാണ്. പണത്തിനു വേണ്ടി കൊണ്ടുനക്കുന്ന ഒരു ഹോബിയായിട്ടാണ് ഇതിനെ കാണുന്നതെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ഹോബിയെ ഒരു പോക്കറ്റ്‌മണി സമ്പാദിക്കാനുള്ള ഒരു മാര്‍ഗവും കൂടിയാക്കുവാന്‍ കഴിഞ്ഞാല്‍ ദീര്‍ഘകാലം ഇതില്‍ തുടരാന്‍ പറ്റും. ഫിലിം ഫോടോഗ്രഫിയുടെ കാലം കഴിഞ്ഞാലും ഫോട്ടോഗ്രാഫി ഇന്നും ചിലവേറിയ ഒരു ഹോബി തന്നെയാണ്. ഒരുപാട് യാത്ര ചെയ്യേണ്ടി വരും, നല്ല ലെന്‍സ്കള്‍ വാങ്ങണം അങ്ങനെ പല രീതിയിലും. വിലയേറിയ അറിവുകള്‍ പകര്‍ന്നു തരുന്ന അപ്പുവിനെപ്പോലുള്ള ബ്ലോഗര്‍മാ ര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എക്യുപ്മെന്റ്സ് പോലെ തന്നെ ചിലവേറിയ ഒന്ന് തന്നെയാണ് പഠനവും.

നൂറാമത്തെ ബ്ലോഗ്‌ എന്ന ഒരു നാഴികക്കല്ലു താണ്ടുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്യുന്നത്. ഇനിയും ഒരുപാടൊരുപാട് നല്ല നല്ല ഫോട്ടോകള്‍ ഹരിഷിന്റെ ക്യാമറ കണ്ണിലുടെ ഈ ബ്ലോങിലെത്തട്ടെയെന്നു ആശംസിക്കുന്നു...

Unknown July 12, 2009 at 12:21 AM  

വലിയോരഭിപ്രായം ആയിപ്പോയി അല്ലെ? ഇത്രയും നീണ്ടു പോകുമെന്ന് ഞാനും കരുതിയില്ല...

Praveen $ Kiron July 12, 2009 at 12:42 PM  

നൂറാമത്തെ പോസ്റ്റിനു ആശംസകള്‍..
പടം നന്നയിട്ടുണ്ട്,വിമര്‍ശനങ്ങള്‍ തരാന്‍ മാത്രം ഞങ്ങള്‍ വലുതായിട്ടില്ല.
ഒരുനാള്‍ ഞങ്ങളും ചേട്ടനെ പോലെ വളരും വലുതാകും.. ബ്ലോഗ് ഗുരുക്കന്മാര്‍ അനുഗ്രഹിക്കണെ..

Manikandan July 12, 2009 at 6:54 PM  

ഹരീഷേട്ടാ ഗുൽമോഹറിന്റെ നൂറമത്തെ പോസ്റ്റിന് എന്റേയും എല്ലാവിധ ആശംസകളും. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ഞാൻ വിമർശനത്തിനൊന്നും ഇല്ല. കൂടുതൽ നല്ല ചിത്രങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

വിനയന്‍ July 13, 2009 at 2:55 PM  

Congrats harishettaa..!!
Wish you all success in achieving your dreams!!!

Rani July 15, 2009 at 8:27 AM  

സജി പറഞ്ഞപോലെ ഒരു കുട്ട വിമര്‍ശനങ്ങളും ,കൂടെ ഒരു ചാക്ക് ആശംസയും

വിജയലക്ഷ്മി July 19, 2009 at 5:12 PM  

nooram postinu mangalaashamsakal!aa pookkombil pathinaayirangal viriyatte!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP