Friday, October 30, 2009

ചെമ്പരത്തിപ്പൂവേ ചൊല്ല്..


ദേവനെ നീ കണ്ടോ..!!

Sunday, October 25, 2009

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ..


ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ..
സുഹൃത്തുക്കളായ കുറച്ചു പ്രവാസികളെ ഓർമിപ്പിക്കുന്നു..

Tuesday, October 20, 2009

മംഗളാശംസകൾ..

ഈ പടത്തിൽ കാണുന്ന വധൂവരന്മാർ ആരാണെന്നു കണ്ടെത്താമോ..??
ഒരു ബ്ലോഗേർസ് കുടുംബത്തിൽ നിന്നുള്ള ആംഗമാണു വരൻ..??

അദ്ദേഹത്തിനും, വധുവിനും എന്റെ ഹൃദയംഗമമായ ആശംസകൾ തദവസരത്തിൽ രേഖപ്പെടുത്തട്ടെ..

Saturday, October 17, 2009

തുമ്പിപ്പെണ്ണേ വാ വാ..

പൂക്കളോടും കായ്കനികളോടും പുന്നാരം ചൊല്ലി ഇരിക്കുവാ..
കൂടുന്നോ എന്റെ കൂടെ തുമ്പി തുള്ളാൻ..!!

Sunday, October 11, 2009

സായാഹ്നങ്ങളൂടെ തോഴൻ



എന്റെ മുൻപിലുള്ള കാഴ്ചകളുടെ ലോകം അതിവിശാലമാണു..
എന്നേപ്പോലെ തന്നെ..!!

Wednesday, October 7, 2009

അനശ്വരത



ഓരോ ഉദയാസ്തമയങ്ങളും ജീവജാലങ്ങളെ അനശ്വരമാക്കുന്നു

Thursday, October 1, 2009

കണ്ണീർത്തടാകം..!!


26.06.09 നായിരുന്നു കണ്ണീർത്തടാകത്തിലേക്കുള്ള ആദ്യ സന്ദർശനം..
വൈകുന്നേരം 4 മണിക്കുള്ള അവസാനട്രിപ്പായ കെ.റ്റി.ഡി.സി യുടെ ‘ജലറാണി’ യെന്ന ഡബിൾഡെക്കർ ബോട്ടിലായിരുന്നു (ജലറാണിയെന്നാണോർമ്മ) തടാകത്തിലൂടുള്ള യാത്ര..
പ്രസ്തുത ബോട്ടിൽ കയറി തടാകത്തിലൂടെ ഉല്ലാസസവാരിക്കായി അക്ഷമരായി കാത്തിരിക്കുന്ന എന്റെ സഹയാത്രികരാണീ മുകളിലുള്ള ചിത്രത്തിൽ കാണുന്നത്..
അന്നത്തെ യാത്രാവേളയിൽ; തമാശയായി എന്റെ സഹയാത്രികരായ കൂട്ടുകാരോടു പറഞ്ഞു..
“ഈ ബോട്ടെങ്ങാനും മുങ്ങിയാൽ എന്റെ കാര്യം പോക്കാ; എനിക്കു നീന്തൽ വശമില്ലല്ലോ..
അല്ലേലും ഏതൊരു ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങളിൽ അകപ്പെട്ടു പോയാൽ എത്ര വിദഗ്ധരായ നീന്തൽകാരാണെങ്കിലും രക്ഷപെടുവാൻ പ്രയാസമാണു; പിന്നെയാണു ഞാൻ..
അങ്ങനെയെങ്കിലും സംഭവിച്ചാൽ, ഈ കാമെറായെങ്കിലും കണ്ടുകിട്ടിയാൽ ബൂലോകത്തെ എന്റെ കൂട്ടുകാർക്കു വേണ്ടി പടമെങ്കിലും പോസ്റ്റുചെയ്യണേ..”


തമാശക്കു പറഞ്ഞകാര്യമാണെങ്കിലും, ഇന്നു രാവിലെ ഒരു സഹയാത്രികൻ ഫോണിൽ വിളിച്ചു അതിനേപറ്റി സൂചിപ്പിച്ചു..
ഒരു വിറയൽ പെരുവിരലിൽ നിന്നും തലയുടെ ഉച്ചിയിലേക്കു മിന്നൽ പോലെ സഞ്ചരിക്കുന്നതറിഞ്ഞു..





ദാ; ഇവളാണു ആ ദുരിതകഥയിലെ ദു:ഖനായിക..
കണ്ണിർത്തടാകത്തിന്റെ ദു:ഖപുത്രി..
മനോഹരമായ തേക്കടിതടാകത്തിന്റെ ചാരിത്രം നഷ്ടപ്പെടുത്താൻ കാരണമായവൾ..
44 പേരുടെ മരണത്തിനു സാക്ഷ്യം വഹിച്ചവൾ..
“ജലകന്യക”

ഞങ്ങൾ തേക്കടിയിലെത്തുമ്പോൾ, അവൾ ആദ്യയാത്രയ്ക്കുള്ള പടപ്പുറപ്പാടിലായിരുന്നു..
കൊടും തണുപ്പിൽ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ; അതിലൊന്നു യാത്ര ചെയ്യണമെന്നു മോഹമുണ്ടായിരുന്നു..
പക്ഷേ; ഇനി ഒരിക്കലും തേക്കടി തടാകത്തിലേക്കില്ല.. ജീവിതത്തിലൊരിക്കലും.



“നിർഭാഗ്യവാന്മാരായ എന്റെ സഹോദരീ സഹോദരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം,; തദവസരത്തിൽ അവരുടെ കുടുംബാംഗങ്ങളുടെ വിഷമതകളിലും, സങ്കടത്തിലും പങ്കുചേരുകയും ചെയ്യുന്നു”

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP