Tuesday, September 30, 2008

പ്രകൃതിയുടെ ഓരോരോ കരവിരുതുകളേ!!!!

കണ്ടില്ലേ പാമ്പുംകൂണ്... രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ മുറ്റത്തുനില്‍ക്കുന്നു തൊപ്പിമാത്രമുള്ള ഒരു കൂണ്‍. ഒരു മണിക്കൂറിനുശേഷം തിരിച്ചുവന്നപ്പോള്‍ ദാ താഴെക്കാണുന്നപോലുണ്ട്... വലയൊക്കെ നെയ്ത്... പ്രകൃതിയുടെ ഒരോരോ കരവിരുതുകളേ!!!!

Sunday, September 28, 2008

കാട ഫ്രൈ

ആദ്യമേ വല്യ ഒരു സോറി... ഇന്നെന്റെ വീട്ടിലുണ്ടാക്കിയ കാട ഫ്രൈയാ കെട്ടോ... എന്നാ ഒടുക്കത്തെ സ്വാദാന്നറിയോ... കാടയുടെ മുട്ടയും, ഇറച്ചിയും കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്... നല്ലൊരു ഔഷധമാണത്രേ... ഭൂലോകത്തെ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു ഈ കാടഫ്രൈ ശാപ്പിടാന്‍....
Saturday, September 27, 2008

തട്ടേക്കാട് പക്ഷി വളര്‍ത്തല്‍ കേന്ദ്രം

കോതമംഗലത്തുനിന്നും ഏകദേശം 10 കി.മി. ഓളം സഞ്ചരിച്ചാല്‍ തട്ടേക്കാട് പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തിലെത്താം. 10 രൂപയാണ് പാസ്സ്. 25 രൂപ കാമെറായ്ക്കും. തട്ടേക്കാട് ഇപ്പോള്‍ പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തേകാളുപരി ഒരു മൃഗസംരക്ഷണകേന്ദ്രമായിട്ടാണെനിക്കു തോന്നിയത്. ഇതിനോടനുബന്ധിച്ച് ഒരു വനവും, ഔഷധസസ്യതോട്ടവുമുണ്ട്. സമയപരിമിതിമൂലം ഔഷധതോട്ടത്തില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. വനത്തില്‍ പോയാല്‍ മൃഗങ്ങളെയും, പക്ഷികളെയും ചിലപ്പോള്‍ കാണാമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഒരു ഗൈഡിനേയും കൂട്ടി മാത്രമേ വനത്തില്‍ പോകാന്‍ അനുവാദം തരുകയുള്ളൂ എന്നും കര്‍ശനമായി പറഞ്ഞിരുന്നു. നട്ടുച്ചയായതിനാല്‍ മൃഗങ്ങളെ കാണാന്‍ കഴിയില്ല എന്നു പറഞ്ഞതിനാല്‍ ആ മോഹം പിന്നെയൊരിക്കലേക്കു മാറ്റിവച്ചു. കൂട്ടിലടച്ചതും, മുള്ളുവേലികളാല്‍ ചുറ്റപ്പെട്ടും സംരക്ഷിക്കപ്പെട്ട കുറച്ചു മൃഗങ്ങളെയും, പക്ഷികളെയും കാണുവാന്‍ സാധിച്ചു. മാന്‍, കേഴ, പെരുമ്പാമ്പ്, കുരങ്ങന്‍, കൃഷ്ണപരുന്ത്, ആമ, മുള്ളന്‍ പന്നി, മയില്‍ മുതലായവയെ കാണുവാന്‍ സാധിച്ചു.

Sunday, September 14, 2008

കിണര്‍

കൂട്ടുകാരെ; ഞാനിന്നുച്ചയ്ക്ക് വെറുതെ എന്റെ കിണറ്റിലേയ്ക്ക് ഒന്നുളിഞ്ഞുനോക്കിയപ്പോള്‍ കണ്ട ദൃശ്യമാണ് താഴെകാണുന്നത്. ഉച്ചവെയില്‍ മരച്ചില്ലകള്‍ക്കും, കിണറിനിട്ടിരിക്കുന്ന വലകള്‍ക്കിടയിലൂടെയും കടന്ന് നിഴലായി താഴെ ജലത്തില്‍ പതിച്ചപ്പോള്‍, കിണറിന്റെ അടിത്തട്ട് വരെ വ്യക്തമായി കാണാമായിരുന്നു.
Friday, September 12, 2008

ഓണാശംസകള്‍

എല്ലാ ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു...

Tuesday, September 2, 2008

തേങ്ങ

ഞങ്ങളെ കാണാന്‍ എങ്ങനെയുണ്ട്? നല്ല ഭംഗീണ്ടോ? ഞങ്ങള്‍ ആന്ധ്രയില്‍നിന്നും വന്നവരാണെ...നല്ല രുചിയാട്ടോ ഞങ്ങള്‍ക്ക്...മൂന്നു വര്‍ഷം മതി കായ്ക്കാനും

Monday, September 1, 2008

ചാമ്പങ്ങ

ഹായ്!!! എന്തു രസമാണല്ലേ ചാമ്പങ്ങ കാണാനും, തിന്നാനും...
കൊതിയാവുന്നവര്‍ ഇത്തിരി ഉപ്പും, മുളകുപൊടിയും എടുത്തിട്ട് ഓടി വാ...


എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP