ആദ്യമേ വല്യ ഒരു സോറി... ഇന്നെന്റെ വീട്ടിലുണ്ടാക്കിയ കാട ഫ്രൈയാ കെട്ടോ... എന്നാ ഒടുക്കത്തെ സ്വാദാന്നറിയോ... കാടയുടെ മുട്ടയും, ഇറച്ചിയും കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്... നല്ലൊരു ഔഷധമാണത്രേ... ഭൂലോകത്തെ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു ഈ കാടഫ്രൈ ശാപ്പിടാന്‍....
Posted by ഹരീഷ് തൊടുപുഴ at 9/28/2008 08:03:00 PM
Labels: എന്റെ ചിത്രങ്ങള്‍..
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
14 comments:
ഹെന്റ ഹമ്മച്ചീ...
കാട എന്റെ ഇഷ്ട വിഭവമാണ്.
ആയിരം കോഴിക്കു അര്‍ക്കാട എന്നാ പ്രമാണം, ഇതു കുറേ ഉണ്ടല്ലോ.
ഹരീഷെ,
കാടയും പൂടയും തിരിച്ചറിയുന്നില്ല. വേറെ എടുത്തു വച്ചു പോട്ടം പിടിക്കണ്ടതായിരുന്നു.
കൊതിയ്ക്ക് ആദ്യമേ ഇത്തിരി ഊതിക്കളയാമായിരുന്നു.
അറ്റ് ലീസ്റ്റ്,എന്റെ കൊതിയെങ്കിലും കിട്ടാതിരിക്കാന്‍ ആണ് കേട്ടോ.
ഫോട്ടോ സൂപ്പര്‍..കാട കിടിലന്‍ ആയി എന്ന് തോന്നുന്നു.
എന്റീശ്വരാ... ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ.. ഫുഡ് ഐറ്റംസ് പോസ്റ്റിയാല്‍ അത് നിരോധിക്കണമെന്ന്... ആരോട് പറയാന്‍....? ആര് കേള്‍ക്കാന്‍..?
:)
എന്റീശ്വരാ... ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ.. ഫുഡ് ഐറ്റംസ് പോസ്റ്റിയാല്‍ അത് നിരോധിക്കണമെന്ന്... ആരോട് പറയാന്‍....? ആര് കേള്‍ക്കാന്‍..?
:)
സർവ്വം മായ...
സർവ്വത്രം മായം..
ഇത് ഒറിജിനലാണോ ?
മൂരികിടാവിനെ വെട്ടി ആട്ടിറച്ചിയാക്കുന്നതുപോലെയും, കാളയെ വെട്ടി പോത്തിറച്ചി ആക്കുന്നതുപോലെയും ഉള്ള തട്ടിപ്പല്ലല്ലോ അല്ലേ???..
പിന്നെ കാട വംശനാശഭീക്ഷണി നേരിടുന്ന പക്ഷി അല്ലാല്ലോ അല്ലേ? ഇതൊക്കെ ചിന്തിച്ച് ചിന്തിച്ച് സാധനം തണുത്ത് പോകും വേഗം വീശിക്കോ...
ഹ ഹ ഹ മനുഷ്യനെ രാവിലെ തന്നെ കൊതിപ്പിക്കാനായി ഓരോ പോസ്റ്റുമായി ഇറങ്ങിക്കോളും..ഇവിടെ രാവിലെ കൂര്‍ക്ക്കതോരനും ചക്കക്കുരൂം മാങ്ങേം കൂട്ടി അല്പം കഞ്ഞി കുടിക്കാം ന്നു കരുതി ഇരിക്കുമ്പോളാ ഈ പോസ്റ്റ് !
ഇന്നു സത്യമായും ഹരീഷിനു വയറു വേദന പിടിക്കും കേട്ടോ..എന്റേം പിള്ളേരുടേമ്ം കൊതി കിട്ടീട്ടുണ്ട്..
ഞാനിവിടെ വന്നിട്ടേയില്ല.
[വന്നു പോയവര്‍ക്കെല്ലാം പാഴ്സല്‍ അയയ്ക്കാന്‍ പ്ലാനുണ്ടെങ്കില്‍ എന്നെ വിട്ടു കളയണ്ട ട്ടോ]
;)
ഈ ചിത്രം കാണുമ്പോള്‍ തന്നെ കൊതിയാകുന്നു...ഞാന്‍ വൈകാതെ തൊടുപുഴയ്ക്ക് വരുന്നുണ്ട്...അന്ന് ഇതൊക്കെ എനിക്ക് ഉണ്ടാക്കി തരനം കേട്ടോ...
ഹരീഷ്.. കൊതിപ്പിക്കുന്ന ഈ വിഭവം കലക്കി.
കാട എനിക്കിഷ്ടമല്ല..ഇനി അതു പറയുകയല്ലേ നിവൃത്തിയുള്ളൂ :) നല്ല പടംസ് !
ച്ഛായ് ..... നോം ശുദ്ധ പച്ചക്കറിയാണെ... എന്താ ഈ കാണണേ ( ആര് ക്ഷണിച്ചു എന്നൊന്നും പറഞ്ഞു വേദനിപ്പിക്കല്ലേ സുഹൃത്തേ..)
അനില്‍ജി: ആക്രാന്തം മൂത്തപ്പോള്‍ ഒരുമിച്ചെടുത്തുപിടിച്ചതാ.....നന്ദി
സ്മിത: ഇന്നാള് മിഠായി കാണിപ്പിച്ചു കൊതിപ്പിച്ചതല്ലേ; അതിന്റെ പ്രതികാരമായിട്ടു കൂട്ടിക്കോ.... നന്ദി
സഹയാത്രികന്‍: ഹഹഹാഹ്... നന്ദി
പിന്‍: ഇത് ഒറിജിനല്‍ തന്നെയാണ്ട്ടോ...നന്ദി
കാന്താരിക്കുട്ടി: ചക്കക്കുരൂന്റേം, മാങ്ങേടേം കറീടെ കാര്യം പറയല്ലേ. എന്റെ ഇഷ്ടവിഭവമാണത്. കൊതിവരുന്നു... നന്ദി
ശ്രീ: നന്ദി; ഉറപ്പായും അയക്കാം ട്ടോ...
ശിവ: ഉറപ്പായും വരൂ; വിളിച്ചിട്ടു വരണേ...നന്ദി
ഗോപന്‍ജി: നന്ദി....
ഗിരീഷ്: സത്യായിട്ടും പച്ചക്കറിയാണോ; നന്ദി....
"തട്ടേക്കാട് പക്ഷി വളര്‍ത്തല്‍
കേന്ദ്രത്തില്‍ നിന്ന്
ഡയറ്ക്റ്റ് കാട ഫ്രൈ ! ങേഃ ??
സത്യം പറ ഇതെന്നാതാ ?
ഇത്രയേറെ കാട ഫ്രൈ?
കൊള്ളാം കേട്ടോ പാകത്തിനൂ മൂപ്പ്
ഹായ് ! ആ വറുത്ത ഉള്ളി ഒക്കെ ചൂടിയുള്ളാ
ആ കാട കഴുത്തും കാട്ടി കിടക്കുന്ന കിടപ്പേ !
കാട ഫ്രൈ കാണിച്ചു കൊതിപ്പിക്കാന്‍ നോക്കണ്ടാ..................
Post a Comment