Monday, June 29, 2009

മീന്‍പിടുത്തക്കാരിഅന്നന്നത്തെ വേല കഴിഞ്ഞുവരുമ്പോള്‍ ചന്തയില്‍ നിന്നും പലവ്യഞ്ജനങ്ങളും, പച്ചക്കറിയും വാങ്ങിക്കൊണ്ടുവരും..

അരിയടുപ്പത്തിട്ടിട്ട് ഈ തടാകക്കരയിലേക്കൊരോട്ടമാണ്..

അത്താഴത്തിനുള്ള മീന്‍ ഈ തടാകത്തില്‍ നിന്നും യഥേഷ്ജ്ടം ചൂണ്ടലിട്ടു കിട്ടും..

ഇന്നത്തെ സ്പെഷിയലിനെന്താണാവോ കിട്ടുക??Saturday, June 27, 2009

വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം


ഇത് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം.
കെ.കെ.റോഡില്‍ പാമ്പനാര്‍ കഴിഞ്ഞാണ് മിഴികള്‍ക്ക് ആനന്ദസാഗരത്തില്‍ നീരാടുവാന്‍ ഉതകുന്ന വിധത്തിലുള്ള ഈ വെള്ളച്ചാട്ടം.
ഈ വഴി തേക്കടി സന്ദര്‍ശിക്കുവാന്‍ പോകുന്ന ഏതൊരു വിനോദസഞ്ചാരിക്കും ഈ വെള്ളച്ചാട്ടം അത്യന്തം ഉന്മേഷദായകവും, ഹരം പകര്‍ന്നു തരുന്നവയുമാണ്.
കുട്ടിക്കാനം മലനിരകളില്‍ നിന്നുത്ഭവിച്ച് പമ്പയാറിന്റെ കൈവഴികളില്‍ ഒഴുകിയെത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം ഒട്ടേറെ വിനോദസഞ്ചാരികളുടെ കാമെറാക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

Wednesday, June 24, 2009

ബ് ടെ നില്ലാനേ..ബ് ടെ നില്ലാനേ..


കോടനാട് ആനകൊട്ടിലില്‍ നിന്നൊരു ദൃശ്യം..
മൂന്നുവയസ്സുകാരി ‘അഞ്ജന’ യെന്ന ഈ കുട്ടിയാനയുടെ കുട്ടിക്കുറുമ്പുകള്‍ ഒന്നു കാണേണ്ടതു തന്നെയാണ്..
ചെവിയും ആട്ടി വാലും കുലുക്കി അവളുടെ കുണുക്കത്തോടു കൂടിയുള്ള നടത്തം (അതോ ഓട്ടമോ) കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും..
സത്യത്തില്‍; എനിക്കവളെ വിട്ടിട്ട് പോരാന്‍ വല്യ വിഷമമായിരുന്നു..
എന്താ ചെയ്ക??
ഇവളെ വാങ്ങാന്‍ കാശുണ്ടായിരുന്നെങ്കില്‍..
ഇങ്ങനെയായിരിക്കുമല്ലേ ആനപ്രേമം തുടങ്ങുന്നത് !!!

Sunday, June 21, 2009

കടലിന്റെ മക്കള്‍..കടലിന്റെ മക്കള്‍!!!

വാടാനപ്പള്ളിയിലെ സ്നേഹതീരം ബീച്ചില്‍ നിന്നും ഒരു ദൃശ്യം...

അനുയോജ്യമായ അടിക്കുറിപ്പുകള്‍ക്ക് സ്വാഗതം...

Thursday, June 18, 2009

കടവാവലുകളുടെ കൂട്ടപ്രയാണം..

ഒരു പറ്റം കടവാവലുകളൂടെ (വവ്വാല്‍) കൂട്ട പ്രയാണം..

വവ്വാലുകള്‍ സാധാരണ നിശാസഞ്ചാരികളാണെന്നാണു ഞാന്‍ ധരിച്ചിരുന്നത്..
പക്ഷേ, എന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിച്ച് എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് അവ മാനത്തു കൂടി മാര്‍ച്ച് ചെയ്യുന്ന ദൃശ്യം എനിക്ക് കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കുവാന്‍ സാധിച്ചു..
അവയുടെ കൂട്ടത്തോടുള്ള വരവും, തിരിഞ്ഞുള്ള പോക്കും ഒന്നു കാണേണ്ടതുതന്നെയായിരുന്നു..
ജീവിതത്തില്‍ ആദ്യമായിട്ടാണ് പട്ടാപ്പകല് ഇത്രയും വാവലുകളെ ഒരുമിച്ചു കാണുന്നത്..
പണ്ട്; മുണ്ടക്കയം സ്റ്റാന്‍ഡിന്റെ ഓരത്ത് ഒരു മരത്തില്‍ കുറേയെണ്ണം തൂങ്ങിക്കിടക്കുന്നതു കാണാമായിരുന്നു..
പക്ഷേ പറന്നു നടക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്..
എന്റെയൊരു ഭാഗ്യം!!!

Sunday, June 14, 2009

മഴനീര്‍ത്തുള്ളികളേ; നിങ്ങള്‍ എവിടെ പോയി മറഞ്ഞു??ഇന്ന് ഇടവമാസത്തിലെ അവസാന ദിവസമാണ്..
നല്ല തെളിഞ്ഞ ആകാശം..
നല്ല വെയിലും..
ഈ മഴമേഘങ്ങളൊക്കെ എവിടെ പോയി മറഞ്ഞോ ആവോ??

ഒരു മഴകാത്ത് കാമെറായുമായി ഞാന്‍ കുറേ ദിവസമായി, വേഴാമ്പലായി തപസ്സു ചെയ്യാന്‍ തുടങ്ങിയിട്ട്!!
എവിടെ? നോ രക്ഷ!!
പണ്ടെക്കൊയായിരുന്നെങ്കില്‍... ഓ!! അതൊക്കെ ഇനി പറയാണ്ടിരിക്കുകയാവും ഭേദം..
ഇന്നത്തെ കുട്ടികളെ എന്തിനാ വെറുതേ കൊതിപ്പിക്കുന്നത്; അല്ലേ..

Friday, June 12, 2009

വാര്‍ദ്ധക്യംഅരനൂറ്റാണ്ടു മുന്‍പുള്ള വര്‍ണ്ണശബളമായ കാലഘട്ടം..
പിറന്ന നാടിനോടു വിടചൊല്ലി ഈ മണ്ണില്‍ വേരുറപ്പിച്ച കാലം..
ജീവിതമാകെ നിറങ്ങള്‍ ചാലിച്ച് വരഞ്ഞ ഒരു സുന്ദരചിത്രം പോലെ..
കല്യാണപിറ്റേന്ന് അദ്ദേഹത്തിന്റെ തോളുരുമ്മി ഈ വഴികളിലൂടെ കാക്കടവില്‍ മുങ്ങികുളിക്കാന്‍ പോയിരുന്നത്..
അയ്യപ്പന്‍ കാവിലെ വേലയുടന്ന് ശല്യം ചെയ്ത പൂവാലനായ ചിന്തിക്കടക്കാരനുമായി അദ്ദേഹം വഴക്കുണ്ടാക്കിയത്..
തിരുവോണദിവസം തന്നെ വീട്ടില്‍ വിടാത്തതിന് ഒഴികഴിവ് പറഞ്ഞതിനു പിണങ്ങിനടന്നത്..
പൂത്തിരുവാതിര രാത്രിയില്‍ തന്റെ പിറകില്‍ നിന്നും മാറാതെ വട്ടം ചുറ്റി നടന്നതിനു കൂട്ടുകാര്‍ കളിയാക്കിയത്..
ഞങ്ങളുടെ സന്തോഷങ്ങളിലേക്ക് ആദ്യ വിരുന്നുമായെത്തിയ കണ്മണിയുണ്ടായ നിമിഷം..


ജീവിതം സന്തോഷകരം തന്നെ..
പക്ഷേ സായംകാലം പറിച്ചു മാറ്റലിന്റേയും, വിരഹത്തിന്റെയും ദിനങ്ങളാണ് സമ്മാനിക്കുന്നത്..
ജീവിതത്തിന്റെ തീഷ്ണതയാര്‍ന്ന വഴികളിലൂടെ ഉഴറി..
ഇന്നോ നാളെയോ എന്നു കാത്ത്..

Tuesday, June 9, 2009

ഏകാന്തതയില്‍..

ഏകാന്തത; അയാളെ ചൂഴ്ന്നു തിന്നുവാന്‍ തുടങ്ങിയിരുന്നു..

മനസ്സില്‍; വ്യക്തമായ ദിശയില്‍ സഞ്ചരിച്ചിരുന്ന ചിന്തകള്‍ ക്രമേണ അവ്യക്തതയിലേക്ക് ചുവടുതെറ്റുന്നതയാള്‍ അറിഞ്ഞു..

ജന്നല്‍പ്പടിയ്ക്കുള്ളിലൂടെ പ്രത്യേക താളക്രമത്തോടെ അലിഞ്ഞുവന്നിരുന്ന ചീവീടുകളുടെ കരച്ചില്‍; നേര്‍ത്ത് നേര്‍ത്തു, പിന്നീടവ കനത്തു വരുമ്പോള്‍ അകാരണമായ ഒരു ഭീതി അയാളെ ഗ്രസിക്കാന്‍ തുടങ്ങിയിരുന്നു..

ഇരുട്ടും വെളിച്ചവും കൂടിച്ചേര്‍ന്ന് അജ്ഞാതമായ ഒരു ലോകത്തേക്ക് അയാളെ പറിച്ചു നട്ടുകൊണ്ടിരുന്നു..


എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP