കടലിന്റെ മക്കള്‍!!!
വാടാനപ്പള്ളിയിലെ സ്നേഹതീരം ബീച്ചില്‍ നിന്നും ഒരു ദൃശ്യം...
അനുയോജ്യമായ അടിക്കുറിപ്പുകള്‍ക്ക് സ്വാഗതം...
Posted by ഹരീഷ് തൊടുപുഴ at 6/21/2009 08:43:00 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
28 comments:
നല്ല ദൃശ്യം എന്നതിനപ്പുറം എന്ത് പറയാന്‍
ആഹാ..
ഇത്രപെട്ടന്ന് വീട്ടിലെത്തി ഇതു പോസ്റ്റിയോ?
കടലിന്റെ മക്കള്‍ തന്നെ ആണോ?
അതോ കടല്‍ പാമ്പോ?
പാമ്പു ശല്യംകൂടുതലുള്ള ബീച്ചാ അത്.
:)
"പണ്ടേ ഞാന്‍ വെള്ളമില്ലാത്തിടത്തു നീന്താന്‍ കേമനാ....എന്നോടാ കടലമ്മേടെ കളി :)"
എന്താ ഹരീഷ് ഭായ് ഇത് മതിയാ..സമ്മാനം ഉണ്ടാ?
കടലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും,നടുവിന് തല്ലി നിലത്തിട്ടു,നോ മോര്‍ കളീസ് ടു കടല്‍സ് ഓക്കേ ......
വീണിതല്ലോ കിടക്കുന്നു മണലില്‍ നെച്ഞുമടിച്ചു ശിവ....ശിവ
ഒരു തലക്കെട്ടിതാ.....
പൂഴ്ത്തിയെൻ നിറമാറുകൾ വെറും പൂഴിയിൽ
താഴ്ത്തിതൻ തിരമാലകൾ അല ആഴിയിൽ
ഈ മണ്ടനും ചിലപ്പോൾ പറന്നെത്തും
ഈ ലണ്ടനിൽ നിന്നും ചെറായിമീറ്റിനു ;
ആ ,കണ്ടാൽ മിണ്ടാൻ മടിയ്ക്കരുതാരും
ഈ മണ്ടശിരോമണിയോടവിടെവെച്ച്.....
എന്നെ കൂട്ടാതെ പോയല്ലേ?
ഞാന്‍ കൂട്ടില്ല!
ചുമ്മാതല്ല കുടവയറും തല്ലി വീണു കിടക്കുന്നത് !
ഇപ്പോ അകത്തും വെള്ളം പുറത്തും വെള്ളം
അല്ല ഏതാ ഈ കടാപ്പുറം
ആഹാ വടനപുള്ളിയിലോക്കെ വന്നു പടം പിടിച്ചു തുടങ്ങിയല്ലേ,ഇനി ഞങ്ങളൊക്കെ എവിടെക്കാ പോവാ,തോടുപുഴക്ക് വരാംട്ടോ
സ്നേഹതീരം ബീച്ച് തളിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഹരീഷേട്ടാ.
പാമ്പ് ആകാന്‍ വഴിയില്ല. എന്തായാലും എന്റെ നാട്ടിലേക്ക് 28 ഇന് ശേഷം വന്നാല്‍ മതിയായിരുന്നില്ലേ ചെറായിക്ക് മുന്‍പേ നമുക്കൊന്ന് മീറ്റായിരുന്നു. പടം കൊള്ളാം
ഒരു അടിക്കുറിപ്പും വേണ്ടെന്നേ.. അതില്ലാതെ തന്നെ ഈ സുന്ദരന്‍ ചിത്രം ആസ്വദിക്കാന്‍ പറ്റുന്നുണ്ട്.
ഓടോ : അനൂപ് കോതനെല്ലുരെ, ആ ഫോട്ടോക്കു താഴെ എഴുതിയിരിക്കുന്നത് ഒന്നു വായിച്ചു നോക്കിക്കേ....
ഇതിനെന്തിനാ ഒരു അടിക്കുറിപ്പും മേൽക്കുറിപ്പും .മനോഹരമായ ചിത്രം.കടൽ കാണാൻ തന്നെ എന്തു രസമാ!
അകത്തും പുറത്തും വെള്ളമുള്ള ആളാണോ ആ കിടക്കുന്നത് ?
“കടലിലെയോളവും....
കരളിലെ മോഹവും...”
:)
നല്ല ചിത്രം...
രണ്ടുമൂന്നുമാസം മുന്‍പ് ഞാനും പോയിരുന്നു ഈ സ്നേഹതീരത്തേക്കു്.
ഹി ഹി.. കടലിനും വേണ്ടേ...
കരയില്‍ വിശ്രമിക്കുന്ന ഒരു പാവം കടല്‍ പാമ്പ്:)
“സ്നേഹം തേടും തിര വന്നു....”
അടുത്ത വരി മറന്നു പോയി.
ഹരീഷ് ചേട്ടാ, കമന്റൊന്നും ഇല്ല... സംഭവം കിടിലന്‍ആദ്യമേ തന്നെ ഇതു ഞാന്‍ എന്റെ ഡസ്ക്ടോപ്പില്‍ ആക്കി. വിരോധം ഉണ്ടോ?ഈ അറബികള്‍ ഒക്കെ ഒന്ന് ചോദിക്കട്ടെ...."ഇതെവിടുന്നാ"? എന്ന്.
പിന്നെ എല്ലാരും പറയുന്ന പോലെ അകത്തും പുറത്തും വെള്ളമായി കിടക്കുന്ന വകുപ്പ് അല്ലാന്നു തോന്നുന്നു.നാട്ടുകാരന്‍ പറഞ്ഞതില്‍ കാര്യമുണ്ടോ എന്തോ?
നല്ല ചിത്രം..ഒത്തിരി കുറിപ്പുകള്‍ ഉള്ളത് കൊണ്ട് ഞാന്‍ ലവനെ വെറുതെ വിട്ടിരിക്കുന്നു..
saw all the posts..
aa vavvaalukale enikkishtaayi tto..
Nice pic...!
ആ വെള്ളം മണ്ണിലേക്കുര്‍ന്നു പോകുന്നത് നല്ല ഷേയ്ഡ് ഇന്‍ പോലെ.. നന്നായിരിക്കുന്നു.
അനിലേ അതെനിക്കിഷ്ടപ്പെട്ടു. "പാമ്പു ശല്യംകൂടുതലുള്ള ബീച്ചാ അത്."
കടല്‍ ഓര്‍മകള്‍ .... വീണ്ടും മനസ്സിലേക്കോടി വരുന്നു ...
ഫ്രെയിം കുറച്ചുകൂടി കോമ്പാക്റ്റ് ആയിരിന്നെങ്കില്‍..
പരിചയക്കാരനാണോ മോഡല്‍ .? തിരയടിച്ചു കയറിനില്‍ക്കുമ്പോള്‍ ലവന്റെ നെഞ്ചിനു കുറുകെ നിന്ന് കൊണ്ട് ഒരു നേരെ താഴോട്ട് ഒരു ഷോട്ട്...മുഖവും തിരയും പതയും ഒക്കെച്ചേര്‍ന്ന് ഒന്ന്.... ഒരോരോ തോന്നലാണേ... :)
നല്ല രസോണ്ട്. ഇച്ചിരൂടെ അടുത്തുനിന്നിട്ട് കൂടുതല്‍ ഷോട്ടുകള്‍ എടുത്തു നോക്കാരുന്നൂന്ന് ഒരു തോന്നല്‍.
ലാലപ്പന്‍ പറഞ്ഞപോലെ ചെക്കന്റെ നെഞ്ചത്തൊക്കെ കേറിനിന്നാ സമാധാനം പറയണ്ടിവരും ട്ടാ
Post a Comment