ഏകാന്തതയില്‍..
ഏകാന്തത; അയാളെ ചൂഴ്ന്നു തിന്നുവാന്‍ തുടങ്ങിയിരുന്നു..
മനസ്സില്‍; വ്യക്തമായ ദിശയില്‍ സഞ്ചരിച്ചിരുന്ന ചിന്തകള്‍ ക്രമേണ അവ്യക്തതയിലേക്ക് ചുവടുതെറ്റുന്നതയാള്‍ അറിഞ്ഞു..
ജന്നല്‍പ്പടിയ്ക്കുള്ളിലൂടെ പ്രത്യേക താളക്രമത്തോടെ അലിഞ്ഞുവന്നിരുന്ന ചീവീടുകളുടെ കരച്ചില്‍; നേര്‍ത്ത് നേര്‍ത്തു, പിന്നീടവ കനത്തു വരുമ്പോള്‍ അകാരണമായ ഒരു ഭീതി അയാളെ ഗ്രസിക്കാന്‍ തുടങ്ങിയിരുന്നു..
ഇരുട്ടും വെളിച്ചവും കൂടിച്ചേര്‍ന്ന് അജ്ഞാതമായ ഒരു ലോകത്തേക്ക് അയാളെ പറിച്ചു നട്ടുകൊണ്ടിരുന്നു..
33 comments:
മറവി രോഗമാണോ...അല്ഷിമേഴ്സ് ആണോ..രണ്ടായാലും സങ്കടകരം തന്നെ..
ഫോട്ടോയും,അടിക്കുറിപ്പും അസ്സലായി..
ഫോട്ടോയും കണ്ട് അടിക്കുറിപ്പും വായിച്ചപ്പോള്‍ സങ്കടം വരുന്നു.
കറുപ്പും വെളുപ്പും.. പിന്നെ ഇരുളും വെളിച്ചവും..
ചിത്രത്തിലും എഴുത്തിലുമുണ്ടത്..
ആശംസകൾ..
..ഹൃദയത്തില്‍ ഊറി വരുന്ന ചിന്തകള്‍ക്ക് താളമില്ലെന്ന് ഞെട്ടലോടെ അയാള്‍ അറിഞ്ഞു..
പതിയെപ്പതിയെ കുത്തഴിഞ്ഞ പുസ്തകം പോലെ അയാളുടെ മനസ്സ് ചിതറിപ്പോയി..
അയാളുടെ ഭാഷ മറ്റുള്ളവര്‍ക്ക് അജ്ഞാതമായി..
അങ്ങനെയാണ് ഉന്മാദത്തിന്റെ ശ്വേതാണുക്കള്‍
അയാളുടെ ചിന്തയില്‍ മുത്തം നല്‍കിയത്..
ഹരീഷെ....വെറുതെ....
ഇപ്പോള്‍ നമുക്കുള്ളാ ഈ ഓര്‍മ്മശക്തി മരണം വരെ ഉണ്ടാകുമോ? ഇതുപോലെ എപ്പോഴെങ്കിലും അത് നമ്മില്‍ നിന്നും വേര്‍ പിരിയുമോ? അറിയില്ലാ... ആലോയിച്ചാല്‍ ഒരു അന്തോം ഇല്ല ആലോയിച്ചില്ലെങ്കില്‍ ഒരു കുന്തോം ഇല്ല...
TOUCHING
REALLY MOVED SEEING THE FACE!
മനോഹരമായ പോര്‍ട്രൈറ്റ്..
വാക്കുകളില്ല..
നല്ല പടവും വരികളും
അയാളുടെ ഒരു പകുതിയില്‍ വെളിച്ചവും ഒരു പകുതിയില്‍ ഇരുട്ടുമാണ്..ഇതില്‍ ഭൂതം ഏത്?വര്‍ത്തമാനം ഏത്?
നല്ല ഫോട്ടോ.
സാങ്കേതിക വശം ഒന്നും അറിയില്ല.
:)
Very touching snap n quote...
നല്ല ചിത്രം.ഇരുളും വെളിച്ചവും ഇഴ ചേർത്തു തുന്നിയിരിക്കുന്നു
ആരാ ഹരീഷ് ചേട്ടാ ഇത്
പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും ......
സ്വാഭാവികം !
നാളെയല്ലങ്കിൽ മറ്റന്നാൾ...
നമ്മളും.....
ഗ്രേറ്റ്! ഹരീഷ് ഒരു പ്രൊഫഷണല് തലത്തിലേക്ക് കടന്നിരിക്കുന്നു എന്നു തോന്നുന്നു. അഭിനന്ദനങ്ങള്.
ഇരുട്ടിന്‍റെ ആത്മാവുകള്‍.
മറവി രോഗം മരണത്തിന്‍റെ മുഖം.
ഹരീഷേ..വല്ലാതെ.
ഹരീഷേ, ഉഗ്രന്‍ ചിത്രം.
ഇതൊന്നും വായിച്ചുകേള്‍പ്പിച്ച് ആ കാരണവരെ പ്യാടിപ്പിക്കല്ലേട്ടോ :)
സ്മൃതികളെല്ലാം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് അസ്തമിക്കുമ്പോള്‍....
ഏകാന്തതയുടെ ഭീദിതക്കാഴ്ചയെങ്കിലും ചിത്രത്തിന് ഒരു പെയിന്റിങ്ങിന്റെ മനോഹാരിത!!
ഏകാന്തത യും നിസ്സഹായതയും ഒക്കെ നിഴലിക്കുന്ന മുഖം.... നമ്മുടെ എല്ലാം മുഖത്തിന് ഈ ഭാവങ്ങള്‍ എന്നെങ്കിലും എപ്പോഴെങ്കിലും ഒക്കെ എടുത്തു അണിയേണ്ടി വരും അല്ലെ ...
ജന്നല്‍പ്പടിയ്ക്കുള്ളിലൂടെ പ്രത്യേക താളക്രമത്തോടെ അലിഞ്ഞുവന്നിരുന്ന ചീവീടുകളുടെ കരച്ചില്‍; നേര്‍ത്ത് നേര്‍ത്തു, പിന്നീടവ കനത്തു വരുമ്പോള്‍ അകാരണമായ ഒരു ഭീതി അയാളെ ഗ്രസിക്കാന്‍ തുടങ്ങിയിരുന്നു
എത്ര അര്‍ത്ഥവത്തായ വരികള്‍ മറുവാക്കില്ല മനോഹരം
ഓര്‍മകളില്ലാത്ത ചിരി ദുഖകരം .
സ്മൃതിഭംശം എന്ന അവസ്ഥയുടെ നിസ്സഹായത..പകുതി ഇരുട്ടിലായ ആ മുഖം വല്ലാതെ വേദനിപ്പിക്കുന്നു
ഇങ്ങേനെയൊന്നും അല്ലായിരുന്നു എന്നൊരു മോഹത്തോടെ ...
മനോഹരം... നല്ല വ്യക്തത... പ്രകാശം...
ഒരു വല്ലാത്ത ഫീല്‍ ഉള്ള ചിത്രം
ഹൃദയസ്പര്‍ശി ആയ ചിത്രം ..................
സ്മിത
എഴുത്തുകാരിചേച്ചി
സമാന്തരന്‍
ഹന്‍ല്ലലത്ത്
പ്രയാണ്‍ ചേച്ചി
വാഴക്കോടന്‍
രമണിക
ജുനൈദ്
പുള്ളിപ്പുലി
മണി ഷാരത്ത്
അനില്‍ജി
റാണി
പാവത്താന്‍
അനൂപ്
നാട്ടുകാരന്‍
വി കെ
ബാബുരാജ്
വേണുവേട്ടന്‍
ബിനോയ്
ശ്രീ ഇടമണ്‍
ലക്ഷ്മി
കണ്ണനുണ്ണി
കുമാരന്‍
പാവപ്പെട്ടവന്‍
ജ്വാല
ഗിരീഷ് വര്‍മ്മ
ശ്രീനാഥ്
പകല്‍
പാറുക്കുട്ടി
അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ..
വാക്കുകളില്ല..
പാവം അയാള്‍!
വരികള്‍ മനോഹരം , ചിത്രം അതിമനോഹരം
Post a Comment