വാര്‍ദ്ധക്യം
അരനൂറ്റാണ്ടു മുന്‍പുള്ള വര്‍ണ്ണശബളമായ കാലഘട്ടം..
പിറന്ന നാടിനോടു വിടചൊല്ലി ഈ മണ്ണില്‍ വേരുറപ്പിച്ച കാലം..
ജീവിതമാകെ നിറങ്ങള്‍ ചാലിച്ച് വരഞ്ഞ ഒരു സുന്ദരചിത്രം പോലെ..
കല്യാണപിറ്റേന്ന് അദ്ദേഹത്തിന്റെ തോളുരുമ്മി ഈ വഴികളിലൂടെ കാക്കടവില്‍ മുങ്ങികുളിക്കാന്‍ പോയിരുന്നത്..
അയ്യപ്പന്‍ കാവിലെ വേലയുടന്ന് ശല്യം ചെയ്ത പൂവാലനായ ചിന്തിക്കടക്കാരനുമായി അദ്ദേഹം വഴക്കുണ്ടാക്കിയത്..
തിരുവോണദിവസം തന്നെ വീട്ടില്‍ വിടാത്തതിന് ഒഴികഴിവ് പറഞ്ഞതിനു പിണങ്ങിനടന്നത്..
പൂത്തിരുവാതിര രാത്രിയില്‍ തന്റെ പിറകില്‍ നിന്നും മാറാതെ വട്ടം ചുറ്റി നടന്നതിനു കൂട്ടുകാര്‍ കളിയാക്കിയത്..
ഞങ്ങളുടെ സന്തോഷങ്ങളിലേക്ക് ആദ്യ വിരുന്നുമായെത്തിയ കണ്മണിയുണ്ടായ നിമിഷം..
ജീവിതം സന്തോഷകരം തന്നെ..
പക്ഷേ സായംകാലം പറിച്ചു മാറ്റലിന്റേയും, വിരഹത്തിന്റെയും ദിനങ്ങളാണ് സമ്മാനിക്കുന്നത്..
ജീവിതത്തിന്റെ തീഷ്ണതയാര്‍ന്ന വഴികളിലൂടെ ഉഴറി..
ഇന്നോ നാളെയോ എന്നു കാത്ത്..
33 comments:
ഒരു ചുവടുകൂടി മുന്നോട്ട്...
ജീവിതം സന്തോഷകരം തന്നെ..
ഗതകാല സ്മരണകള്‍
നന്നായി
പ്രതീക്ഷകളുമായി മുന്നോട്ട് !
ജീവിതം ഒരു പ്രഹേളികയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിക്കുന്നു.....
നന്ദി.....
ആശംസകളോടെ
വെള്ളായണി വിജയന്‍
വാര്‍ദ്ധ്യക്യത്തിലോട്ടുള്ള കാല്‍വെപ്പ് - ചിത്രം നന്നായിട്ടുണ്ട്.
(ഓ.ടോ.: കുളികഴിഞ്ഞ് ഈറനുടുത്ത് വരുന്ന തരുണീമണികളുടെ പടം പിടുത്തമാ പണിയല്ലേ. ആ അമ്മൂമ്മയെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ ആ കുന്ത്രാണ്ടം തല്ലിപൊട്ടിച്ചേനെ! രക്ഷ്പെട്ടെന്നു പറ! :) )
നല്ല ചിത്രം.
കൃഷ് ഭായ് പറഞ്ഞത് തള്ളിക്കളയാനാവില്ല.
:(
ഇതാരാ അടുത്ത വീട്ടിലെ ഭവാനിയമ്മയോ
ക്യാമറയുമായി കുളിക്കടവിലേക്കുള്ള വഴികളിൽ പതുങ്ങി നിൽക്കുന്നത് നല്ല ശീലമല്ലാട്ടൊ....
അമ്മുമ്മ കാണാഞ്ഞത് ഭാഗ്യം.
അടുത്തെങ്ങും ബ്ലോഗ്ഗേഴ്സ് താമസമില്ല എന്നു മനസ്സിലായി :)
ചിത്രം നന്ന്
നല്ല ചിത്രം ഹരീഷ്
ഓഫ്: കാത്തുനിന്ന് ഉദ്ദേശിച്ച ആളെ കിട്ടാഞ്ഞിട്ട് കിട്ടിയത് പോസ്റ്റിയതാണെന്ന് ഞാന്‍ പറയില്ല :)
nice!
ഫോട്ടോയും അടിക്കുറിപ്പായ വരികളും അതി മനോഹരം.
തകര്‍ത്തു
തകര്‍ത്തു
ആയമ്മ കാണാതെ എങ്ങിനെയെടുത്തു ഹരീഷെ ഇത്...കൊള്ളാം....
ഹരീഷേ...
കുറെ മുത്തശ്ശിമാരെ ഓര്‍മ്മയിലേക്ക് കൊണ്ട് വന്നു ഈ ചിത്രം
A reality that should be faced..!
ഹരീഷേ.. ഇനിയെങ്കിലും ഈ കുളി ക്കടവിലും പുഴയുടെ ഓരത്തും ഒക്കെ പോയി കൈതയുടെ മറവില്‍ ഇരിക്കുന്ന പരിപാടി നിറുതിക്കൂടെ.. കള്ളന്‍.. കള്ളന്‍ .. നാട്ടുകാരെ ഓടി വരണേ ...
:)
ഈ പടമിട്ടതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് നാളെ തൊടുപുഴ ഹര്‍ത്താല്‍ ബൂലോഗ കാഴ്ച സംഘടന ആഹ്വാനം ചെയുന്നു (പ്രതിഷേധം)
അസൂയപ്പെട്ടതുകൊണ്ട് മാത്രം കാര്യമില്ലല്ലോ? എന്തെങ്കിലും നമുക്കും ചെയ്യേണ്ടേ?
ഒരു പീഡനക്കേസ് കൊടുക്കാന്‍ വകുപ്പുണ്ട് .... ഏതെങ്കിലും വക്കീലന്മാര്‍ അത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
വഹാബ്: നന്ദി..
ജുനൈദ്: നന്ദി..
കാപ്പിച്ചേട്ടാ: നന്ദി..
കാന്താരിച്ചേച്ചി: നന്ദി..
വെള്ളായണി ചേട്ടാ: അതു തന്നെ; നന്ദിയോടെ..
കൃഷ് ചേട്ടാ: അമ്മൂമ്മ കാണാതെ എടുത്തതല്ലേ.. :)
അവിചാരിതമായി കിട്ടിയ ഒരു ഷോട്ടായിരുന്നുവത്.. നന്ദിയോടെ
അനില്‍ ചേട്ടാ: അതന്നേ; അടി കിട്ടാത്തത് എന്റെ ഭാഗ്യം!! നന്ദിയോടെ..
അനൂപ്: നന്ദി..
വി കെ: സത്യായിട്ടും അങ്ങനെയൊന്നും വിചാരിച്ചെടുത്തതല്ല... നന്ദിയോടെ
ലക്ഷ്മി: ഒരാളുണ്ട്; ഇതുവരെ പ്രതികരിച്ചിട്ടില്ല..
നന്ദിയോടെ
പൈങ്ങോടന്‍ജി: അങ്ങനെയൊന്നും പറയല്ലേ, പ്ലീസ്സ്.. നന്ദിയോടെ
രമണിക: നന്ദി..
കുമാരന്‍: നന്ദി..
ചങ്കരന്‍ജി: രണ്ടു പ്രാവശ്യം നന്ദി..:)
പ്രയാണ്‍ ചേച്ചി: സത്യത്തില്‍ ഞാന്‍ അമ്മൂമ്മയെ ഫോക്കസിലാക്കുമ്പോള്‍ മേല്‍ വസ്ത്രം ഉണ്ടായിരുന്നു. ക്ലീക്കീട്ട് നോക്കുമ്പോള്‍ ഇങ്ങനേയും..
എന്തായാലും വാര്‍ദ്ധക്യത്താലുഴറുന്ന പരിക്ഷീണിതമായ ഒരു ഭാവം ആ അമ്മൂമ്മയ്ക്കുണ്ട് എന്ന വിശ്വാസത്താലെടുത്തു പോസ്റ്റി.
നന്ദിയോടെ..
രാമചന്ദ്രന്‍: നന്ദി..
ദി ഐ: നന്ദി..
പകല്‍ കിനാവന്‍: പകലൂ; തെറ്റിദ്ധരിക്കല്ലേട്ടോ... എനിച്ചു ചങ്കടം വരണൂ... :)
നന്ദിയോടെ..
നാട്ടുകാരന്‍: പീഡനക്കേസോ!!
എന്റെ അമ്മേടെ അമ്മയുടെ പ്രായമുണ്ടതിന്..
ഹി ഹി..
നന്ദിയോടെ..
ഫോട്ടോയുടെ തീം ഇഷ്ടപ്പെട്ടു..
പക്ഷെ ആ cluttered ബാക്ക്ഗ്രൌന്‍ഡ് പ്രധാന സബ്ജക്റ്റിന്റെ മനോഹാരിത കുറയ്ക്കുന്നില്ലേ?
കുട്ടു: താങ്കള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ബാക്ക് ഗ്രൌണ്ടില്‍ കിടക്കുന്ന പൈപ്പ് കഷ്ണങ്ങള്‍ പ്രധാന സബ്ജെക്റ്റിന്റെ വ്യൂവിനു ഭംഗം വരുത്തുന്നുണ്ട്. പിന്നെ, ബാക്ക് ഗ്രൌണ്ട് ആ പാത തന്നെ വരണമായിരുന്നു. എങ്കില്‍ ഈ ചിത്രം കുറച്ചുകൂടി മാനോഹരമായിരുന്നേനേ..
നിര്‍ഭാഗ്യവശാല്‍ എനിക്കതു സാധിച്ചില്ല. കാരണം ഈ പാതയുടെ സൈഡില്‍ ഒതുക്കിയിട്ടിരുന്ന 407 ല്‍ കയറി ഇരിക്കുമ്പോഴാണ് അവിചാരിതമായി വളവില്‍ നിന്നും ഈ അമ്മൂമ്മ നടന്നുവന്നത്. 407 ന്റെ അകത്തുനിന്നു കാമെറായും പൊക്കി പുറത്തു ചാടാനുള്ള സമയം കിട്ടിയില്ല എന്നുതന്നെ പറയാം. അതുകൊണ്ട് കൃത്യമായ ഒരു വ്യൂപോയിന്റും കിട്ടിയില്ല. അതുകൊണ്ടെന്തായി ബാക്ക്ഗ്രൌന്റ് സബ്ജെക്റ്റുമായി ബന്ധമില്ലാത്ത ഒന്നായി മാറി.
പിന്നെ ഒരു കാര്യം കൂടിയുണ്ട്; നേരെ നിന്നാണെങ്കിലും ഇതെടുക്കുവാന്‍ എനിക്കും കഴിയുമായിരുന്നില്ല. ധൈര്യം പോരാ :)
നന്ദിയോടെ..
Great Hareesh :)
നന്നായി....നല്ല ചിത്രം!!
Really wonderful shot dear Hareesh....
നന്നായി നല്ല ചിത്രം.
ഹോ അമ്മൂമ്മയെപ്പോലും വെറുതേ വിട്ടില്ല അല്ലേ?
ഫയങ്കരാ...
നല്ലപടം..
ഹരീഷേ...എനിക്ക് ചിത്രത്തേക്കാളും ആ അടിക്കുറിപ്പിലെ കഥയാണിഷ്ടമായത്.
ഹോ എന്‍റെ ഒരു കാര്യം എന്നൊന്നും പറയണ്ട.
ചിത്രം കണ്ടില്ലായിരുന്നെങ്കില്‍ കഥ നന്നാവില്ലായിരുന്നു.:)
ഹരീഷേ, അടിക്കുറിപ്പ് വളരെ നന്നായി. ചിത്രത്തിന്റെ കമ്പോസിഷൻ അത്ര നന്നായില്ല (ഇത് ഹരീഷിന്റെ ക്യാമറകൊണ്ട് എടുത്തതല്ല എന്നു തോന്നുന്നു ??) പിന്നെ കുളികഴിഞ്ഞു നടന്നുവരുന്ന വല്യമ്മയുടെ ചിത്രത്തിന്റെ കമ്പോസിഷനും നോക്കിയിരുന്നാൽ വല്ലവരുടെയും കൈയ്യിൽ നിന്ന് തല്ലുവാങ്ങിക്കും കേട്ടോ !!
ഹരീഷ്:
മറുപടിയ്ക്ക് നന്ദി.
നേരെ നിന്നെടുക്കാത്തത് കൊണ്ട് ഈ പടമെങ്കിലും കിട്ടി.. ഇല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍ പടമായേനേ... :)
മാഷേ... അതി മനോഹരമായി എടുത്തിരിക്കുന്നു ചിത്രം... അതിലെ കളര്‍ ടോണ്‍ ഒരു പ്രത്യേകത ഫീല്‍ ചെയ്യിക്കുന്നു.. എന്തെങ്ക്നിലും പ്രോസസ്സിങ് നടത്തിയോ?
എന്തരായാലും, സൂപ്പര്‍.. one of your best shots.. i would say.
ബാബുരാജ് മാഷെ: നന്ദി..
ബോണ്‍സ്: നന്ദി..
ശിവാ: നന്ദി..
സൂത്രന്‍: നന്ദി..
ധനേഷ്: ഹി ഹി.. നന്ദിയോടെ
വേണുവേട്ടാ നന്ദി..
അപ്പുവേട്ടാ; കാമെറായില്‍ ഒന്നും ചെയ്തിട്ടില്ല.
പിക്കാസയിലിട്ട് സാച്ചുറേഷന്‍ കുറച്ചതാ.
നന്ദിയോടെ..
കുട്ടു: അതന്നേ; വരും വര്‍ഷങ്ങളില്‍ അതേദിവസം ഓര്‍മ്മ പുതുക്കേണ്ടി വന്നേനെ!!!
നന്ദിയോടെ..
ശ്രീനാഥ്: കളര്‍ ടോണ്‍; സാച്ചുറേഷന്‍ കുറച്ചിട്ടതാണു. ഒരു മങ്ങിയ ഫീല്‍ ലഭിക്കുന്നതിന്... നന്ദിയോടെ
Post a Comment