വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം
ഇത് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം.
കെ.കെ.റോഡില്‍ പാമ്പനാര്‍ കഴിഞ്ഞാണ് മിഴികള്‍ക്ക് ആനന്ദസാഗരത്തില്‍ നീരാടുവാന്‍ ഉതകുന്ന വിധത്തിലുള്ള ഈ വെള്ളച്ചാട്ടം.
ഈ വഴി തേക്കടി സന്ദര്‍ശിക്കുവാന്‍ പോകുന്ന ഏതൊരു വിനോദസഞ്ചാരിക്കും ഈ വെള്ളച്ചാട്ടം അത്യന്തം ഉന്മേഷദായകവും, ഹരം പകര്‍ന്നു തരുന്നവയുമാണ്.
കുട്ടിക്കാനം മലനിരകളില്‍ നിന്നുത്ഭവിച്ച് പമ്പയാറിന്റെ കൈവഴികളില്‍ ഒഴുകിയെത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം ഒട്ടേറെ വിനോദസഞ്ചാരികളുടെ കാമെറാക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
44 comments:
ഹരീഷേ
കാലത്തേ നല്ലൊരു ചിത്രം തന്നതിന് നന്ദി!
wah ..manassu kulirnnu
ഇന്നലെ എടുത്ത പടമാണല്ലേ...
കൊള്ളാം.. നല്ല കോമ്പോസിഷന്‍.
രണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടേ.
1. ചിത്രത്തില്‍ ഒരല്‍പ്പം തെളിച്ചം കുറവാണ്. അതിനു കാരണം f25 ഇല്‍ 1/10 ആണ് ഷട്ടര്‍ സ്പീഡ് സെറ്റ് ചെയ്തിരിക്കുന്നത്. (ക്യാമറ ഫുള്‍ മാന്വല്‍ മോഡിലാണല്ലൊ). ചിത്രം കണ്ടിട്ട് 1/10 എന്ന ഷട്ടര്‍ സ്പീഡ് കൂടുതലാണ്. കുറച്ച്കൂടി കുറഞ്ഞ ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി തെളിച്ചം കിട്ടിയേനേ. ഇല്ലെങ്കില്‍ അപര്‍ച്ചര്‍ പ്രയോറിറ്റി മോഡിലിട്ട്, കറക്റ്റ് എക്സ്പോഷര്‍ ക്യാമറയെക്കൊണ്ട് തിരഞ്ഞെടുപ്പിക്കുക.
2. ആളുകളും, വാഹനങ്ങളും മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോയില്‍ അലോസരമുണ്ടാക്കും - പ്രത്യേകിച്ച് ഇതുപോലെയുള്ള പടങ്ങള്‍ക്ക്.
പക്ഷെ അവരുടെ മേല്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ലല്ലൊ. ചിലപ്പോ കുറച്ച് സമയം കാത്തിരുന്നാല്‍ വന്നവര്‍ സ്ഥലം വിടും. ചിലപ്പോള്‍ വന്നവര്‍ അവിടെ കുറ്റിയടിച്ചിരിക്കും. അതെല്ലാം നമ്മുടെ ഭാഗ്യം പോലെയാണ്...
സാരമില്ല.
അടുത്ത തവണ ശരിയാകും...
ഓരോ തവണയും തെറ്റുകള്‍ തിരുത്തി മുന്നോട്ട്...
ശ്രമങ്ങള്‍ തുടരൂ...
അഭിനന്ദനങ്ങള്‍...
എന്തായാലും സൂപ്പര്‍ വെള്ളച്ചാട്ടം.
അതുവഴി ഒന്നു വന്നിട്ടു തന്നെ ബാക്കി കാര്യം. മുഴുവനായും, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുടേയും ഫോട്ടോ പ്രത്യേകം പ്രത്യേകം എടുക്കാമല്ലോ. ഉദാഹരണത്തിന് ചിത്രത്തിന്റെ വലതുവശത്തു നടുവിലായി കാണുന്നവ, താഴെ കുട പിടിച്ചു നില്‍ക്കുന്നവരുടെ മുന്നിലുള്ളത്...
സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി..
Good attempt.it would have more better in fact
kuttu paranjath onnu sradhich ini pokumpo onnoode edukkane
(sorry for manglish)
nice one Gireesh Bhai !.. ആളുകളും വാഹനവും ഫ്രെയിമില്‍ വന്നത് നന്നായി തോന്നി.. ഇല്ലെങ്കില്‍ ഒരു സാധാരണ ഫ്രെയിം ആവില്ലേ ?
പേര് തെറ്റിപ്പോയി ക്ഷമിക്കേ.. :)
this one is too gud.....
മനസ്സൊന്ന് കുളിര്‍ത്തു.
സ്വല്‍പ്പം ഡാര്‍ക്കായെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.പക്ഷേ,അത്കൊണ്ട് ഫോട്ടോക്ക് മാറ്റ് കൂടിയതേ ഉള്ളൂ.........
നല്ല പടം
കാമറ ഹാന്‍ഡ് ഹെല്‍ഡ് ആണെങ്കില്‍ 1/10 ല്‍ കുറച്ചുവച്ച് സര്‍ക്കസ് കാണിക്കാന്‍ പറ്റുമോ ആവോ..
ഏതായാലും കുറച്ചിരുന്നെങ്കില്‍ പടം മെച്ചമായിരുന്നേനേ എന്ന് തോന്നുന്നു. വെളിച്ചം മാത്രമല്ല ഇഫക്റ്റും. :)
നല്ല ചിത്രം...
:)
നല്ല വെള്ളച്ചാട്ടം ഹരീഷ് ഭായ്
ഹരീഷേട്ടാ ഞാൻ ആഗസ്റ്റിൽ തേക്കടിയിലേക്കു പോകുന്നുണ്ടു അപ്പോൾ ഇതു കാണാൻ സാധിക്കുമോ.(പിന്നെ ഈ സ്പീടും വെളിച്ചവും സെറ്റിങ് എന്നെയും കൂടി പടിപ്പിക്ക് എന്നാലേ ഇതു പോലെ പടം ഇടാൻ പറ്റൂ ,അല്ലേൽ ഞാൻ ചുമ്മാ ഇതു കണ്ടോണ്ടു പൊരേണ്ടി വരും )
ഞാൻ കൊട്ടയത്തു നിന്നാണു തേക്കടിയിലേക്കു പോകുന്നതു
ചിത്രം ഇഷ്ടമായി...ഫാളിങ് എഫക്റ്റ് സോ ഗ്രേറ്റ്...
ആകാശത്ത് നിന്നും
വെള്ളി നൂലുകള്‍ നീണ്ടു വരുന്നത്
എന്റെ സ്വപ്നങ്ങളുടെ താഴ്വരയിലേക്ക്...
മനസ്സിനു നല്ലൊരു കുളിർമ്മ....ഈ കാഴ്ച .!!!
എണ്റ്റെ മിഴികളും ആനന്ദസാഗരത്തില്‍ നീരാടി.........
നന്നായിരിക്കുന്നു.('!')
രമണിഗ: :) നന്ദി..
the man to walk with: നന്ദി..
കുട്ടു: ശരിയാണ്, കുറച്ചുകൂടി കുറഞ്ഞ ഒരു ഷട്ടെര്‍സ്പീഡ് സെലെക്ട് ചെയ്യാമായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ നല്ല മഴയായിരുന്നു ഇവിടെ. ഇതെടുക്കുമ്പോഴും അവിടെ ചാറ്റല്‍മഴയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൊതുവേ ലൈറ്റ് കുറവും ആയിരുന്നു. (ഇടുക്കി ജില്ലയിലെ ഒരു പ്രത്യേകതയാണ്, നല്ല വെയിലുള്ളപ്പോള്‍ പോലും ചിലയിടങ്ങളില്‍ നല്ല തണലായിരിക്കും, ഫോട്ടോയെടുക്കാന്‍ നമുക്കാവശ്യമുള്ള വെളിച്ചം പോലും ചിലപ്പോള്‍ കിട്ടിയെന്നുവരില്ല. ഉദാ:- തൊമ്മന്‍ കുത്ത്)
കാമെറയുടെ മോണിട്ടറിലൂടെ, എടുത്തപടങ്ങളുടെ വ്യക്തത തിരിച്ചറിയാനും എനിക്കു കഴിഞ്ഞിരുന്നില്ല. അതും ഒരു കാരണമായി. പിന്നെ,ഷട്ടെര്‍സ്പീഡ് പിന്നെയും കുറക്കാതിരുന്നതിനുള്ള മറ്റൊരു കാരണം, വെള്ളത്തുള്ളികള്‍ ഓവെര്‍ എക്സ്പോസെഡ് ആയിപ്പോകുമോ എന്നൊരു ഭയമുണ്ടായിരുന്നു. ആര്‍പ്രേച്ചര്‍ പ്രൈയോരിറ്റിയിലിട്ടെടുക്കാത്തതിന്റെ കാരണവും ഇതു തന്നെ. കാരണം മീറ്റെറിങ്ങ് എനേബിള്‍ ആകുന്നതുകൊണ്ട്, വെള്ളത്തുള്ളികള്‍ പൊള്ളിപ്പോകുമോ എന്നൊരു സംശയം മനസ്സില്‍ തോന്നിയിരുന്നു.
വെള്ളച്ചാട്ടത്തിന്റെ മുന്‍പില്‍ നിന്നും ആളുകളെ ഒഴിവാക്കി എടുക്കുക എന്നത് നടപടിയുള്ള കാര്യമൊന്നുമല്ല. എപ്പോഴും ഒരു പത്തുപേരെങ്കിലും അതിന്റെ മുന്‍പിലുണ്ടായിരിക്കും. പിന്നെ ആളുകളും, വാഹനവും ഫ്രേയിമില്‍ വന്നതു നന്നായെന്നണെനിക്കു തോന്നിയതും.
നന്ദിയോടെ..
നൊമാദ്: 10 സെക്കന്റിലിട്ട് പടമെടുക്കാന്‍ എന്നെ പഠിപ്പിച്ച തുളസിക്കും, നിനക്കും നന്ദി..
കാറിന്റെ മുകളിലാണു കാമെറാ ഉറപ്പിച്ചുവച്ചിരുന്നത്.
നന്ദിയോടെ..
ശ്രീലാല്‍: ആളുകളും ആ വാഹനവും ഫ്രേയിമില്‍ വരുന്നതാണു നല്ലതെന്നെനിക്കും തോന്നിയിരുന്നു. അതുകൊണ്ടാണവരെയും ഫ്രേയിമിലാക്കിയത്.
എന്റെ പേരുവരെ മറന്നുപോയി അല്ലേ!!!
:) നന്ദിയോടേ..
കണ്ണനുണ്ണി: നന്ദി..
കുഞ്ഞായി: നന്ദി..
ഗുപ്തന്‍: 1/10 ല്‍ കുറച്ചായിരുന്നെങ്കില്‍ എഫെക്ട്സ് കൂടിയേനെ. പക്ഷേ വെള്ളത്തുള്ളികള്‍ പൊള്ളിപ്പോയാലോ എന്നൊരു ഭയം മൂലമാണ് ഇതിലും കുറഞ്ഞ ഒരു ഷട്ടെര്‍സ്പീഡ് എടുക്കാതിരുന്നത്.
നന്ദിയോടെ..
ശ്രീ ഇടമണ്‍: നന്ദി..
ജുനൈദ്: നന്ദി..
ഞാനും എന്റെ ലോകവും: ആഗസ്റ്റിലും ഇതുപോലെ തന്നെ വെള്ളച്ചാട്ടം ഉണ്ടാകുമെന്നാണെനിക്കു തോന്നുന്നത്.
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ഇതുപോലെതന്നെ വെള്ളച്ചാട്ടമുണ്ടെന്നുതന്നെയാണെനിക്കു തോന്നുന്നത്.
നന്ദിയോടെ..
ശിവാ: നന്ദി..
ഹന്‍ല്ലലത്ത്: :)
നന്ദി..
വി കെ: നന്ദി..
മുക്കുറ്റി: :)
നന്ദി..
നല്ല ചിത്രം ഹരീഷെ....
ആള്‍ക്കാരെ ഒഴിവാക്കിയെടുത്തിരുന്നെങ്കില്‍....ഇത്തിരി കൂടി പെര്‍ഫക്റ്റ് ആകുമായിരുന്നു...പോട്ടെ സാരമില്ലാ....:):)
ആള്‍ക്കാരെ ഒഴിവാക്കണൊ വേണ്ടയോ എന്നത് ഒരു ചര്‍ച്ചയായല്ലൊ... :)
ആള്‍ക്കൂട്ടം സര്‍വ്വസാധാരണമായ ഒരു കാഴ്ചയാണല്ലൊ. എവിടേയും അത് കാണാം... നല്ല ലാല്‍ഡ്സ്കേപ്പ് പടങ്ങള്‍ എടുക്കുമ്പോള്‍ മനുഷ്യരോ മനുഷ്യനിര്‍മ്മിതമായ എന്തെങ്കിലുമോ വരരുത് എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അറ്റ്ലീസ്റ്റ് ഫോട്ടോയിലെങ്കിലും പ്രകൃതി virgin ആയി കാണാന്‍ ഒരിഷ്ടം.. അത്രേയുള്ളൂ...
:)
നഷ്ടമായ ഒരു മഞ്ഞുകാലത്തെ ഓർമ്മപ്പെടുത്തിയതിനു നന്ദി സുഹ്രുത്തെ.
താങ്കൾക്കറിയുമോ അതോ മറന്നു പോയതോ എന്നറിയില്ല, ഇതാണു നിന്നുമുള്ളീപ്പാറ.
അവസാനം കുട്ടിക്കാനത്തു പോയപ്പോൾ നിന്നുമുള്ളിപ്പാറ വരണ്ടു കിടക്കുകയായിരുന്നു.
ചിത്രം നന്നായിരിക്കുന്നു
ശരിയാണ് .... ആളുകളെ മാറ്റിയിട്ടു പടം എടുത്താല്‍ നന്നായിരുന്നേനെ എന്നെനിക്കും തോന്നുന്നു.
കൂടുതല്‍ ഭംഗി കിട്ടണമെങ്കില്‍ അവിടെ ഞാന്‍ നിന്നാലെ ശരിയാകൂ .....
പണിയില്ലാത്തതുകൊണ്ട് സ്ഥിരം ടൂര്‍ ആണല്ലേ ?
ഫോട്ടോ കണ്ടപ്പോള്‍ ഈ വെള്ളച്ചാട്ടം നേരില്‍ കാണാന്‍ മോഹം. കൊള്ളാമല്ലോ. ഈ ആളുകള്‍ അവിടെ നില്‍ക്കട്ടെന്നെ..
മനോഹരം..
മനോഹരം
ഏതൊക്കെയോ പോസ്റ്ററിൽ കണ്ടതു പോലെയുള്ള ചിത്രം.ഇതെവിടെയോ കണ്ടിട്ടുണ്ട് ഞാൻ.എത്ര മനോഹരമാണു ആ വെള്ളച്ചാട്ടം.
പാലരുവി വെള്ളച്ചാട്ടവും ഇതുപോലെ തന്നെ മനോഹരം ഹരിഷേ
ഹരീഷേ വളരെ നന്നായിട്ടുണ്ട് ഈ ചിത്രം. പലപ്രാവശ്യം ഞാനും ഇതിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.
കുട്ടൂ, വളഞ്ഞകാനത്തെ റോഡിന്റെ കിടപ്പുവശം വച്ച് ഈ ചിത്രം ഇങ്ങനെയേ എടുക്കാനൊക്കൂ എന്നാണ് എനിക്കു തോന്നുന്നത്. എപ്പോഴും അവിടെ ഇതുപോലെ വാഹനങ്ങൾ ഉണ്ടാകും. അങ്ങോട്ട് പോകുന്നതിനു മുമ്പ് കാലാവസ്ഥ നോക്കിയിട്ടു പോയാൽ മതി. കാരണം ഇവിടെ സ്ഥിരമായി ഇങ്ങനെ വെള്ളം ചാടണമെന്നില്ല.
ഹരീഷ്,
ഈ വെള്ളച്ചാട്ടം കാണാൻ ഞാനും ഒരുനാൾ പോകും. നന്ദി ഈ നല്ല ചിത്രത്തിനു.
ഹാ ഹ ഹ.... നന്നായിട്ടുണ്ട് ഹരീഷേ.
സുന്ദരമായൊരു ചിത്രം ഹരീഷെ.
അതില്‍ കൂടുതല്‍ പറയാന്‍ ഞമ്മക്ക് പുടിയില്ല.
:)
manoharamayitundu....
മനോഹരമായ ചിത്രം.
വളരെ മനോഹരമായ ചിത്രം.
ഹരീഷ്..ചിത്രം നന്നായിട്ടുണ്ട്.ഈ അടുത്തകാലത്ത് എടുത്തതാണെന്ന് തോന്നുന്നു.നിറയേ വെള്ളമുണ്ടല്ലോ
ഹരീഷേ, ചിത്രം മനോഹരമായിട്ടുണ്ട്. കുട്ടു പറഞ്ഞതു പോലെ ചിത്രത്തിന് ഇത്തിരി തെളിച്ചക്കുറവ് എനിക്കും തോന്നിയിരുന്നു. എന്നാലും മൊത്തത്തില്‍ ചിത്രം വളരെ നന്നായിട്ടുണ്ട്
മനോഹരമായിരിയ്ക്കുന്നു ഹരീഷ്..
പല തവണ ഈ വെള്ളച്ചാട്ടം യാത്രയ്കിടയിൽ കണ്ടിട്ടുണ്ടെങ്കിലും ചിത്രമൊന്നും എടുത്തിട്ടില്ല...ആതു വഴിയുള്ള പഴയ ചില യാത്രകൾ പെട്ടെന്ന് ഓർമ്മയിൽ വന്നു
വളരെ നന്ദി ഈ ചിത്രത്തിന്...
വെള്ളച്ചാട്ടം കാണാന്‍ വൈകി പ്പോയി.. :) അഭിപ്രായങ്ങളുടെ പെരു മഴയില്‍ ഇനി ഞാനെന്തു പറയാന്‍ .. നല്ല ചിത്രം..
Hareesh chetta athi manoharamaaya chithram..palavataam kk roadil koode pokumbol kandittundenkilum ithrayum vellam ulla samayathu kandittila...excellent photography
ഹരീഷേ തകര്‍പ്പന്‍ ഷോട്ട്...ഈ മഴക്കാലത്ത് അവിടെ നിന്നും ഇതിലും നല്ലൊരു ഷോട്ട് എടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്..എനിക്ക് ഈ സ്ഥലം നന്നായി അറിയാം.. രണ്ടു വര്‍ഷക്കാലത്തോളം ഈ റൂട്ടിലെ ഒരു സ്ഥിരം യാത്രക്കാരനായിരുന്നു ഞാന്‍(പതിമൂന്നു വര്‍ഷം മുന്‍പ്)..അതി മനോഹരമായ സ്ഥലം... വെള്ളച്ചാട്ടവും അവിടുള്ള മൊട്ടകുന്നുകളും നമ്മളെ തഴുകിപ്പോവുന്ന മൂടല്‍ മഞ്ഞും എല്ലാം ഓര്‍ത്തു പോവുന്നു..ശരിക്കും ഈ ചിത്രത്തില്‍ നിന്നും ആ കാലാവസ്ഥ നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും.. പ്രത്യേകിച്ചു കുട ചൂടി നില്‍ക്കുന്ന ആളുകളും..മഴക്കാലം തുടങ്ങിയാല്‍ ഇപ്പോഴും ഒരു ചാറ്റല്‍ മഴയുണ്ടാവും ഇവിടെ.. ഇവിടെ ആളില്ലാതെ വെള്ളച്ചാട്ടം മാത്രം ഫ്രെയിമില്‍ ആക്കണമെങ്കില്‍ ഒരുപാട് നേരം കാത്തിരിക്കേണ്ടി വരും...
നല്ല ഫോട്ടോ..ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നു..
Post a Comment