Thursday, April 30, 2009

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചകള്‍നാട്ടുകാഴ്ചകളുടെ നിഷ്കളങ്കതയും, നൈര്‍മ്മല്യവും, മനോഹാരിതയും ഇപ്പോഴും അന്യം നിന്നുപോയിട്ടില്ല...

Sunday, April 26, 2009

ഒരു പാനിംഗ് പരീക്ഷണം


ഒരു പാനിംഗ് പരീക്ഷണം..

ശരിയായോ എന്നറിയില്ല..

ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം ഒപ്പിയെടുക്കുവാന്‍ ഛായാഗ്രാഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ്‌ പാനിംഗ്‌. ചലിക്കുന്ന വസ്തുവിനെ ഫോക്കസിലാക്കി കുറഞ്ഞ ഷട്ടെര്‍ സ്പീഡില്‍ ക്യാമറ ആ വസ്തുവിനു ആപേക്ഷികമായി ചലിപ്പിക്കുക.

Tuesday, April 21, 2009

അലറിപ്പൂക്കള്‍

സൂര്യന്‍; അന്ന് പതിവിനു വിപരീതമായി നേരത്തേ കൂടണയാന്‍ തുടങ്ങിയിരുന്നു..
ഇരുട്ട് മൂടിക്കൊണ്ടിരുന്ന ചെമ്മണ്‍പാതയിലൂടെ കാവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന;
അവളുടെ ഒപ്പമെത്താന്‍ ഞാന്‍ ആഞ്ഞുനടന്നു..
അലറിപ്പൂക്കള്‍ പൊഴിഞ്ഞുകിടന്നിരുന്ന പാതയുടെ വളവിലെത്തിയപ്പോള്‍..
ഞാന്‍ അവള്‍ക്കൊപ്പമെത്തി..
അലറിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധവും, ഈറന്‍ മുടിയിലെ കാച്ചെണ്ണയുടെ സുഗന്ധവും;
ചേര്‍ന്ന സമ്മിശ്രമായ അനുഭൂതി എന്റെ ഘ്രാണേന്ദ്രിയങ്ങളിലേക്ക് പടരുന്നുണ്ടായിരുന്നു..
അവളോട് തോള്‍ ചേര്‍ന്ന് എന്റെ കൈവിരലുകള്‍ക്കുള്ളില്‍ അവളുടെ വിരലുകള്‍ കോര്‍ത്തുപിടിച്ചു നടക്കുവാന്‍ ഞാന്‍ മോഹിച്ചു..
ദീപാരാധന തൊഴുതുകൊണ്ടു നിന്ന അവളുടെ വദനകാന്തി;
ദീപപ്രഭയാല്‍ അലറിപ്പൂവു പോലെ ശോഭിതമായി ജ്വലിക്കുന്നുണ്ടായിരുന്നു...

Wednesday, April 15, 2009

ബാല്യം


ബാല്യം!!!
നൊള്‍സ്റ്റാള്‍ജിക് ഫീലിംഗ്സ് തരുന്ന ഒട്ടെറെ അനുഭവങ്ങളുണ്ട് മനസ്സില്‍..
അതിലൊന്നാണിതും..
എന്റെ കുട്ടിക്കാലത്ത്, ഞാന്‍ ജനിച്ച കുഗ്രാമത്തിലെ തോട്ടിലേയ്ക്ക് കുളിക്കാന്‍ അമ്മയുടെ കൂടെ പോകുന്ന ഒരു ദൃശ്യമുണ്ട് മനസ്സില്‍..
ഈ ചിത്രത്തിലെ കുട്ടിയുടെ ‘വണ്ടി’ പോലെ ‘മോഡേണ്‍’ ഒന്നുമല്ലായിരുന്നു..
തേഞ്ഞുതീര്‍ന്ന റബ്ബെര്‍ ചെരിപ്പ് വൃത്താകൃതിയില്‍ വെട്ടിമുറിച്ച്..
നടുവിലൊരുതുളയുമിട്ടിട്ട്, ഇവയ്ക്കു കുറുകേ കപ്ലം[പപ്പായ] തണ്ട് മുറിച്ചു വച്ചിട്ട്..
ഇതിനുള്ളിലൂടെ ഈര്‍ക്കില്‍ കൊണ്ട് ഈ ടയറുകളെ തമ്മില്‍ ബന്ധിപ്പിക്കും..
എന്നിട്ട്; പാണലിന്റെയോ, കാപ്പിയുടേയോ കമ്പ് മുറിച്ച്..
അറ്റം കൂര്‍പ്പിച്ച്, കപ്ലത്തണ്ടിന്റെ നടുഭാഗത്ത് തുളയുണ്ടാക്കി അതിലേക്കിറക്കി വയ്ക്കും..
ഒന്നുകൂടി; ഈ കമ്പിന്റെ ഇങ്ങേയറ്റത്ത് ഒരു ‘ചെരുപ്പ് ടയര്‍’ കൂടി ഫിറ്റ് ചെയ്യും, സ്റ്റീയറിങ്ങായി..

ഹോ!!! ഓര്‍മകളിങ്ങനെ ഇരമ്പിയിരമ്പി വരികയാണ്..
ഭാഗ്യം!!! കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ജനിക്കാന്‍ സാധിച്ചതിന്..
ദൈവത്തിനു നന്ദി!!!

Sunday, April 12, 2009

സ്നാനം..

സ്നാനം!!
കുട്ടിക്കാലത്ത്, നാട്ടിലെ അമ്പലപ്പറമ്പിലെ എഴുന്നുള്ളിപ്പിനു ശേഷവും
രാവന്തിവരേയുള്ള തടി പിടുത്തത്തിനു ശേഷവും
നമ്മുടെ ആനക്കുട്ടന്മാര്‍ കുളിക്കടവില്‍
വന്ന് നീരാടി തിമിര്‍ത്ത് ആറാടുന്ന ഒരു ദൃശ്യം മനസ്സിലുണ്ട്..
അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍
പുഴക്കരയിലിരുന്ന് അവന്റെ കുസൃതിത്തരങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു..
ഈ ‘കുഞ്ഞയ്യപ്പനും’ അവന്റെ പാപ്പാനും
എന്നെ വീണ്ടുമാ പഴയ ഭൂതകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു..

Thursday, April 9, 2009

വരൂ, നമുക്കും ഇവരുടെ കൂടെ കൂടാം..

ഈ കുട്ടികളിലൊരാളാകാന്‍ എന്‍ മനവും തുടിക്കുന്നു...

Sunday, April 5, 2009

കുഞ്ഞാണിയും കൂട്ടുകാരിയും!!

എന്റെ കുഞ്ഞാവണിയുടേയും അവളുടെ കൂട്ടുകാരിയുടെയും വിശേഷങ്ങള്‍...


Thursday, April 2, 2009

യാത്ര!!

യാത്ര!!
എങ്ങോട്ടെന്നറിയാത്ത യാത്ര!!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP