Monday, June 29, 2009

മീന്‍പിടുത്തക്കാരി



അന്നന്നത്തെ വേല കഴിഞ്ഞുവരുമ്പോള്‍ ചന്തയില്‍ നിന്നും പലവ്യഞ്ജനങ്ങളും, പച്ചക്കറിയും വാങ്ങിക്കൊണ്ടുവരും..

അരിയടുപ്പത്തിട്ടിട്ട് ഈ തടാകക്കരയിലേക്കൊരോട്ടമാണ്..

അത്താഴത്തിനുള്ള മീന്‍ ഈ തടാകത്തില്‍ നിന്നും യഥേഷ്ജ്ടം ചൂണ്ടലിട്ടു കിട്ടും..

ഇന്നത്തെ സ്പെഷിയലിനെന്താണാവോ കിട്ടുക??



27 comments:

ജ്വാല June 29, 2009 at 9:19 PM  

മീന്‍ കൂടുതല്‍ കിട്ടിയാല്‍ തരുമായിരിക്കും! !:)

കുഞ്ഞായി | kunjai June 29, 2009 at 9:41 PM  

ഹഹ...
നാട്ടിലുള്ളപ്പോള്‍ ഇതൊക്കെതന്നെയാ എന്റെയും ടൈം പാസ്...
നല്ല പടം

അരുണ്‍ കരിമുട്ടം June 29, 2009 at 9:52 PM  

പഴയ ചൂണ്ട ഇടലാ ഓര്‍മ്മ വന്നത്

Sabu Kottotty June 29, 2009 at 10:19 PM  

മാഷെ,
ചിത്രം നല്ലത്, പക്ഷേ അടിക്കുറിപ്പു വായിയ്ക്കാന്‍ കഴിയുന്നില്ല.

Appu Adyakshari June 29, 2009 at 10:43 PM  

ഹരീഷേ, സത്യം പറഞ്ഞാല്‍ നല്ലൊരു ഫ്രെയിം തെറ്റായ കമ്പോസിംഗിലൂടെ എങ്ങനെ നാശകോടാലിയാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിപ്പോയി ഈ ഫോട്ടോ. ഈ ഫ്രെയിമില്‍ മീന്‍ പിടുത്തക്കാരിയുടെ ബാക്ക്ഗ്രൌണ്ടില്‍ ഇപ്പോള്‍ കാണുന്ന വസ്തുക്കള്‍ക്കൊന്നും യാതൊരു പ്രാധാന്യവും ഇല്ല. അവരുടെ ഇരുപ്പ്, അവരുടെ നിഴല്‍, അതിനു മുമ്പില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ജലാശയം, അതിലേക്കിറങ്ങീക്കിടക്കുന്ന ചൂണ്ടക്കയര്‍ ഇത്രയും അല്പം കൂടി താഴ്ന്ന ഒരു ആംഗിളീല്‍ നിന്നായിരുന്നെങ്കില്‍ നനായിരുന്നേനെ എന്നു തോന്നുന്നു.

എങ്കിലും പറയാന്‍ എളുപ്പമാണല്ലോ, ഫോട്ടോ എടുക്കുവാനാണല്ലോ പ്രയാസം :-) ഹരീഷ് ശ്രമിച്ചാല്‍ നല്ലതായി ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും എന്നതിനാല്‍ ഇത്രയും പറഞ്ഞു എന്നുമാത്രം.

Appu Adyakshari June 29, 2009 at 10:45 PM  

“ ഈ ഫ്രെയിമില്‍ മീന്‍ പിടുത്തക്കാരിയുടെ ബാക്ക്ഗ്രൌണ്ടില്‍ ഇപ്പോള്‍ കാണുന്ന വസ്തുക്കള്‍ക്കൊന്നും യാതൊരു പ്രാധാന്യവും ഇല്ല“ എന്നെഴുതിയത് “പ്രാധാന്യവും ഈ ഫ്രെയിമില്‍ കൊടുക്കേണ്ട കാര്യമില്ല” എന്നു വായിക്കുക.

Appu Adyakshari June 29, 2009 at 10:52 PM  

ഹരീഷേ, ഇത്രയും മതിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം - ഈ ആംഗിളും അത്ര മെച്ചമല്ല എങ്കിലും.

അനില്‍@ബ്ലോഗ് // anil June 29, 2009 at 10:54 PM  

അപ്പുമാഷ് പറഞ്ഞാല്‍ പിന്നെ അതിനപ്പീലില്ല.
:)(ചുമ്മാ)

എന്തായാലും ഹരീഷിനിട്ട് വല്ലതും കിട്ടും, ആ അമ്മച്ചിയുടെ അടുത്തൂന്ന്.

Junaiths June 29, 2009 at 11:11 PM  

കുറുവാ പരല്‍...

കണ്ണനുണ്ണി June 29, 2009 at 11:19 PM  

ഹോ പുഴമീനിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോ കൊതി വരുന്നു.

Appu Adyakshari June 29, 2009 at 11:53 PM  

അതുശരി, ഒറിജിനല്‍ പടം മാറ്റിയോ? :-) ഇനി എന്റെ മുന്‍ കമന്റുകള്‍ കാണുന്നവര്‍ എന്തുവിചാരിക്കുമോ ആവോ ?? !! ഹരീഷേ...

ഹരീഷ് തൊടുപുഴ June 30, 2009 at 12:03 AM  

മുന്‍പു പോസ്റ്റു ചെയ്ത പടം കണ്ട് എന്റെ ഗുരുവായ അപ്പുമാഷ് എന്റെ ചെവിക്കു പിടിക്കുകയും, റീ കമ്പോസ് ചെയ്യാനാവശ്യപ്പെടുകയും ചെയ്തതിന്‍ പ്രകാരം ഇട്ടിട്ടുള്ള ഫോട്ടോയാണ് ഇപ്പോള്‍ കാണുന്നത്..

അതുകൊണ്ട് അദ്ദേഹത്തിന്റെ മുന്‍കമന്റുകള്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ചിത്രത്തിന്റേതാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..


@ കൊട്ടോട്ടിക്കാരന്‍: അക്ഷരങ്ങളുടെ വലുപ്പം കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ പ്രശ്നമില്ല എന്നു കരുതുന്നു.

ചാണക്യന്‍ June 30, 2009 at 1:31 AM  

ഹരീഷെ ചിത്രം നന്നായി....

മീന്‍‌പിടുത്തക്കാരി എന്ന് വേണ്ടായിരുന്നു ചൂണ്ടക്കാരി എന്ന് മതിയെന്ന് തോന്നുന്നു:):)

ആശാനും ശിഷ്യനും കൂടി അങ്കമാണല്ലേ നടക്കട്ടെ:):)

ദീപക് രാജ്|Deepak Raj June 30, 2009 at 2:02 AM  

വാള്‍പേപ്പര്‍ ആക്കാന്‍ നല്ല ഫോട്ടോ. എപ്പോഴും ഒരു കേരള ഓര്‍മ്മ കിട്ടും.

Unknown June 30, 2009 at 5:07 AM  

ഫോട്ടോയും കണ്ട് അപ്പുവിന്റെ കമന്റും നോക്കി അപ്പു ശരിയാക്കിയ ഫോട്ടോയും നോക്കി താഴേക്കു വന്നപ്പോൾ ഹരീഷിന്റെ കമന്റും കണ്ടപ്പോൾ എല്ലാം മനസ്സിലായി എന്നു മനസ്സിലായില്ലേ!

ക്രോപ്പിങ്ങായതു കൊണ്ട് ഇനി അഭിപ്രായം പറയുന്നില്ല :)

Typist | എഴുത്തുകാരി June 30, 2009 at 10:39 AM  

ഒരു നാടന്‍ ദൃശ്യം. മീന്‍ പിടിത്തക്കാരിക്കു പകരം മീന്‍പിടിത്തക്കാരനാണ് സാധാരണ കാണാറ്‌.

Appu Adyakshari June 30, 2009 at 10:45 AM  

ഹരീഷേ, എന്തായാലും ക്രോപ്പിംഗ് ചെയ്യുവാൻ തീരുമാനിച്ച സ്ഥിതിക്ക് ഇതുംകൂടി നോക്കൂ.

കുട്ടു | Kuttu June 30, 2009 at 11:23 AM  

അപ്പുവേട്ടന്റെ കമന്റ് വായിച്ചു ഞാന്‍ മീന്‍പിടുത്തക്കാരിയുടെ ബാക്ക്ഗ്രൌന്‍ഡ് തിരയുകയായിരുന്നു... ( ;) തെറ്റിദ്ധരിക്കണ്ട..!)
അപ്പോഴല്ലെ ദാ വരുണു ഫോട്ടോ മാറ്റി എന്ന കമന്റ്...

കിടുകിടി‍ലന്‍ ഒരു ഫോട്ടോയ്ക്കു സ്കോപ്പ് ഉള്ള ഒരു ഫ്രെയിം ആയിരുന്നു അത്.

സാരമില്ല.
എല്ലാരും ഇങ്ങനെയൊക്കെത്തന്നെയാണ്...
ഇങ്ങനെയൊക്കെയല്ലെ പഠിക്കുന്നത്...

അവസരങ്ങള്‍ ഇനിയും വരും...
ആശംസകള്‍..

krish | കൃഷ് June 30, 2009 at 12:00 PM  

അപ്പൊള്‍ ഏതു മീനാ കിട്ടിയത്. മീന്‍ പിടുത്തം കൊള്ളാം, ഐ മീന്‍ പോട്ടം.
മീന്‍ പിടുത്തം കഴിഞ്ഞ് അടുത്തത് മാക്രി പിടുത്തമാണോ?

ശ്രീഇടമൺ June 30, 2009 at 12:23 PM  

:)
nice one...!

Kichu $ Chinnu | കിച്ചു $ ചിന്നു June 30, 2009 at 2:00 PM  

ഇഷ്‌ടപ്പെട്ടു...

ബോണ്‍സ് June 30, 2009 at 2:46 PM  

Good!

Unknown June 30, 2009 at 3:57 PM  

ഇതെന്താപ്പാ... ആളെ പിരാന്താക്കുന്നോ? ചിത്രം കണ്ടു അപ്പുമാഷിന്റെ കമന്റും വായിച്ചു കണ്‍ഫ്യൂഷന്‍ ആയിരിക്കുമ്പോള്‍, ദേ വീണ്ടുമൊരു കമന്റ്, ചിത്രം മാറ്റി എന്നുപറഞ്ഞ്‌. എന്തായാലും നനഞ്ഞിറങ്ങി, ഇനിയിപ്പോള്‍ മീന്‍ പിടിച്ചിട്ടുത്തന്നെ കാര്യം... പുതിയ പടത്തിന്റെ താഴെയായി ഒറിജിനല്‍ ചിത്രം കൂടി ചേര്‍ത്തൂടെ, അല്ല ഇനിയും മാറ്റങ്ങള്‍ വരുത്തുന്നെങ്കില്‍ അതും ആവാം...

Rani July 1, 2009 at 9:27 AM  

നല്ല പടം...

Praveen $ Kiron July 1, 2009 at 1:09 PM  

പടം ചരിച്ചു വെച്ച version ആണു ഒന്നൂടെ നന്നായിരിക്കുന്നെ..

ത്രിശ്ശൂക്കാരന്‍ July 1, 2009 at 2:58 PM  

make rules and break rules...

ഹരീഷെ, നിങ്ങളുടെ ക്യാമറകണ്ണിന്റെ കമ്പോസിങ്ങ് കാണാണാണെനിക്കിഷ്ടം.
ആദ്യ്യഫോട്ടൊ മാറ്റിയത് ശരിയായില്ല. കമ്പോസിങ്ങിനെക്കുറിച്ച് ആര്‍ക്കും എന്തും പറയാം. The end image should be visually pleasing to the eye, or it shoud be a challenge to the eye.
ഈ ചിത്രവും അതിന്റെ അടിക്കുറിപ്പും തന്നെ ധാരാളം. വെള്ളത്തിലെ ആ 2 കുറ്റി മാറ്റാതെ ഈ ചിത്രത്തിന്റെ ഭംഗി കിട്ടുകയില്ലെന്ന് തോന്നുന്നു. വല്ലാത്തൊരസ്സ്വസ്ഥത

രഘുനാഥന്‍ July 2, 2009 at 6:40 PM  

കൊള്ളാം ഹരീഷേ ..ഇടുക്കിയും തൊടുപുഴയുമൊക്കെ എനിക്ക് ഗൃഹാതുരത്വം തരുന്ന സ്ഥലങ്ങളാണ്

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP