ബ് ടെ നില്ലാനേ..
ബ് ടെ നില്ലാനേ..
കോടനാട് ആനകൊട്ടിലില്‍ നിന്നൊരു ദൃശ്യം..
മൂന്നുവയസ്സുകാരി ‘അഞ്ജന’ യെന്ന ഈ കുട്ടിയാനയുടെ കുട്ടിക്കുറുമ്പുകള്‍ ഒന്നു കാണേണ്ടതു തന്നെയാണ്..
ചെവിയും ആട്ടി വാലും കുലുക്കി അവളുടെ കുണുക്കത്തോടു കൂടിയുള്ള നടത്തം (അതോ ഓട്ടമോ) കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും..
സത്യത്തില്‍; എനിക്കവളെ വിട്ടിട്ട് പോരാന്‍ വല്യ വിഷമമായിരുന്നു..
എന്താ ചെയ്ക??
ഇവളെ വാങ്ങാന്‍ കാശുണ്ടായിരുന്നെങ്കില്‍..
ഇങ്ങനെയായിരിക്കുമല്ലേ ആനപ്രേമം തുടങ്ങുന്നത് !!!
കോടനാട് ആനകൊട്ടിലില്‍ നിന്നൊരു ദൃശ്യം..
മൂന്നുവയസ്സുകാരി ‘അഞ്ജന’ യെന്ന ഈ കുട്ടിയാനയുടെ കുട്ടിക്കുറുമ്പുകള്‍ ഒന്നു കാണേണ്ടതു തന്നെയാണ്..
ചെവിയും ആട്ടി വാലും കുലുക്കി അവളുടെ കുണുക്കത്തോടു കൂടിയുള്ള നടത്തം (അതോ ഓട്ടമോ) കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും..
സത്യത്തില്‍; എനിക്കവളെ വിട്ടിട്ട് പോരാന്‍ വല്യ വിഷമമായിരുന്നു..
എന്താ ചെയ്ക??
ഇവളെ വാങ്ങാന്‍ കാശുണ്ടായിരുന്നെങ്കില്‍..
ഇങ്ങനെയായിരിക്കുമല്ലേ ആനപ്രേമം തുടങ്ങുന്നത് !!!
33 comments:
നല്ല രസമായിട്ടുണ്ട് ഹരീഷേ ഈ ആനച്ചിത്രം. മഴപെയ്തു തോർന്നതിന്റെ നനവും, ചിത്രത്തിന്റെ മിഴിവും നിറവും എല്ലാം ഒന്നിനൊന്നു മെച്ചം. വേറെ ആംഗിളുകളിലും ഇതെടുത്തിട്ടുണ്ടാവുമല്ലോ അല്ലേ ?
ഇത് ഞങ്ങടെ പുന്നാര അഞ്ജനക്കുട്ടിയാ.അവളുടെ വികൃതി കണ്ടാൽ നോക്കി നിന്നു പോകും തുമ്പീം വാലും ആട്ടി ആ നില്‍പ്പൊന്നു കാണേണ്ട കാഴ്ച തന്നെയാ.ഞങ്ങ്ങൾ കോടനാട് പോയപ്പോൾ അവൾ മണ്ണുവാരി ദേഹത്തിട്ടു കളിക്കുകയായിരുന്നു.അവളെ കാണാൻ ഇത്രയധികം ആൾക്കാർ വന്നതിന്റെ യാതൊരു ജാഡയും കാണിക്കാതെയായിരുന്നു അവളുടെ നില്പ്
അഞ്ജനയുടെ ഫോട്ടോ ഇട്ട ഹരീഷിനു നന്ദി
ഓ, പാവത്തിനെ കെട്ടിയിട്ടിരിക്കുന്നോ?
കൊച്ചുങ്ങള്‍ ആനയായാലും മനുഷ്യനായാലും കണ്ടിരിക്കാന്‍ രസം തന്നെ.
വേദനാവ്‌ണുണ്ടോ?
ആനയെ വാങ്ങിക്കണമെന്ന ആഗ്രഹം സാധിക്കട്ടെ.എല്ലാ ആശംസകളും
innaleyum kodanadu poyirunnu
aanakale kandu!
chitram kollam!
ഇതിലേതാ ആന:))
ഹരീഷേട്ടാ കൊള്ളാട്ടോ
എനിക്കും ഒരു ആനയെ വങ്ങണം...നല്ല വ്യക്തതയുള്ള ചിത്രം...
ഇഷ്ടപ്പെട്ടു. ആരിലും ഒരു പുഞ്ചിരി ഉണര്‍ത്തും ഈ ചിത്രം..
ആശംസകള്‍..
നല്ല രസികന്‍ ആനപ്പടം....
:)
കണ്ടാല്‍ തന്നെ എന്തൊരു പാവം. പിന്നെന്തിനാണാവോ അതിനെയിങ്ങനെ ചങ്ങലയൊക്കെയിട്ട് മുറുക്കുന്നത്.
പടം നന്നായി.
എവിടെയായിരുന്നു അഞ്ചന? കുറച്ചുനാള്‍ മുന്‍പു ഞാന്‍ പോയപ്പോള്‍ കണ്ടില്ലല്ലോ.
ആനയെ കാണാന്‍ എന്നും ഒരു ഹരമാണ് ..നല്ല ഫോട്ടോ .കുട്ടിക്കാലത്ത് ,ചിറക്കല്‍ കടലായി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് ആനയെ കുളിപ്പിക്കാന്‍ കൊണ്ടുപ്പോവുന്നത് (ചിറക്കല്‍ ചിറയിലേക്ക് )ഞങ്ങളുടെ വീട്ടിനു മുന്നിലോടെയാ..ആനയുടെ കഴുത്തിലെ മണിയടി കേള്‍ക്കുമ്പോള്‍ ..കാണാന്‍ ഞാനും എട്ടനുമൊക്കെ മത്സരിച്ച് ഓടുമായിരുന്നു ..ഈ അമ്പലത്തിലെ ഉത്സവം മകരമാസം 15 തുടങ്ങുക .
കുട്ടിക്കുറുമ്പി കലക്കി ട്ടോ...........
('!')
ഇത് കുട്ടി കുറുംബനോ കുറുംബിയോ .. രസായിട്ടുണ്ട് .. ആ ചങ്ങാതി എന്താ അവിടെ ചെയ്യണേ ..
ഹരീഷിനു താമസിയാതെ തെന്നെ ഇമ്മിണി ബല്യ ഒരു ആന മുതലാളിയാകാന്‍ കഴിയട്ടെ.... എന്നിട്ടുവേണം എനിക്ക് ആനപ്പുറത്തിരുന്നൊരു പടം പിടിക്കാന്‍... :)
അഞ്ജന ആള് കൊള്ളാല്ലോ.....
ഇത്ര ചെറുപ്പത്തിലെ എങ്ങനെയാണ് ഇത്രയും പിണ്ഡം ഇടുന്നത്?
എനിക്കൊരു ചെറിയ സംശയം ...... അടുത്തിരിക്കുന്നവന്‍ പഠിപ്പിച്ചതായിരിക്കും !
ഉച്ച കഴിഞ്ഞു ചെന്നിരുന്നെങ്കില്‍ അഞ്ജനയുടെ കുളി സീനും കാണാമായിരുന്നല്ലോ.... മൂന്നു മണിക്ക് അവര്‍ക്ക് പെരിയാറ്റില്‍ ഒരു കുളിയുണ്ട്.
ആനക്കുട്ടീന്റെ ചിത്രം കലക്കി...
ഹരീഷേ ആനയെ വാങ്ങുന്ന കാര്യം ബേം നടക്കട്ടെ...തൊറട്ടി വാങ്ങാന്‍ മറക്കല്ലേ:):):)
നല്ല കിടിലന്‍ ആനപ്പടം
നാട്ടുകാരന്റെ സംശയം വായിച്ച് ചിരിച്ചു പോയീ.ഇത്ര ചെറുപ്പത്തിൽ അഞ്ജനയെങ്ങനെ ഇത്രേം പിണ്ഡമിട്ടൂന്ന് !! പാവം ആനപ്പാപ്പാൻ !
കലക്കി മാഷെ ,നാട്ടുക്കാരോ കൊള്ളാലൊ .ഈ ഗൌരിയെ കൊണ്ടു തൊറ്റല്ലൊ .
ഇതാണോ കല്ലാന?
വാങ്ങുന്നെങ്കിൽ ഒരു നല്ല കൊമ്പനെ വാങ്ങൂ.
ഇവിടടുത്ത് ലക്ഷണമൊത്ത ഒരെണ്ണം വിൽക്കാനുണ്ട്. 3 പേരെ കൊന്ന മിടുക്കനാ...നോക്കുന്നോ?? നമുക്ക് ചെറായിയിൽ നെറ്റിപ്പട്ടമൊക്കെ കെട്ടിച്ച് പ്രവേശന കവാടത്തിൽ നിർത്താം..വേണമെങ്കിൽ പനിനീരും തളിപ്പിക്കാം....:-)
കുട്ടിയാന കൊള്ളാമല്ലോ. കുറുമ്പന്‍ ആണല്ലേ.
:)
ഹിഹി ഒരുനാള്‍ ഞാനും മമ്മിയെ പോലെ സുന്ദരിയാവും... :)
കൊള്ളാം നിങ്ങള് ഈ മഴകാലത്ത് വീട്ടിലിരിക്കാണ്ട് ചുമ്മാ കറങ്ങി നടക്കൂല്ലേ അടി..
ഹാ.. അബ്ടെ നില്ലാനെ....
കൊള്ളാം മാഷെ കലക്കന്‍ ചിത്രം.... :)
Colourfullllllll...!
ഇങ്ങട് തിരിയാനെ ഒന്നു.....ഒരു ആനയെ മേടിക്കണം എന്ന ആഗ്രഹവുമായി ചെന്നു കേറിയത് കൊടനാട്ട് ആന കോട്ടയില്‍ കൊള്ളാം........ !!!! ഒരു പിടി പച്ചമണ്ണും വാരി പോന്നോ?
enikkum ishttayi ee aanakuttyppadam
കുയ്യാന ! ചുന്ദരന്‍!!
ഹരീഷേട്ടാ നല്ല ചന്തമുള്ള ആനക്കുട്ടി. ചിത്രം നന്നായിട്ടുണ്ട്. പക്ഷേ ഇപ്പോഴെ ബന്ധനത്തിലാണെന്നത് വേദനാജനകം തന്നെ.
very cute ..nice pic
Post a Comment