കടവാവലുകളുടെ കൂട്ടപ്രയാണം..
ഒരു പറ്റം കടവാവലുകളൂടെ (വവ്വാല്‍) കൂട്ട പ്രയാണം..
വവ്വാലുകള്‍ സാധാരണ നിശാസഞ്ചാരികളാണെന്നാണു ഞാന്‍ ധരിച്ചിരുന്നത്..
പക്ഷേ, എന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിച്ച് എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് അവ മാനത്തു കൂടി മാര്‍ച്ച് ചെയ്യുന്ന ദൃശ്യം എനിക്ക് കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കുവാന്‍ സാധിച്ചു..
അവയുടെ കൂട്ടത്തോടുള്ള വരവും, തിരിഞ്ഞുള്ള പോക്കും ഒന്നു കാണേണ്ടതുതന്നെയായിരുന്നു..
ജീവിതത്തില്‍ ആദ്യമായിട്ടാണ് പട്ടാപ്പകല് ഇത്രയും വാവലുകളെ ഒരുമിച്ചു കാണുന്നത്..
പണ്ട്; മുണ്ടക്കയം സ്റ്റാന്‍ഡിന്റെ ഓരത്ത് ഒരു മരത്തില്‍ കുറേയെണ്ണം തൂങ്ങിക്കിടക്കുന്നതു കാണാമായിരുന്നു..
പക്ഷേ പറന്നു നടക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്..
എന്റെയൊരു ഭാഗ്യം!!!
50 comments:
ആരെങ്കിലും വെടി പൊട്ടിച്ചിട്ടുണ്ടാവും..
(((((((ഠോ)))))))))
:)
ഗംഭീരായിട്ടുണ്ട്.
നല്ല ചിത്രം...
ഓടോ: കടവാവലുകള്‍ ഹരീഷിനെ കണ്ടിട്ട് പേടിച്ച് കൂട്ടപ്രയാണം നടത്തിയതാവും:):):)
അവരു ചിലപ്പോള്‍ വല്ല വവ്വാല്‍മീറ്റിനും വന്നതായിരിയ്ക്കുമെന്നേ...
വവ്വാലുകള്‍ രാത്രിയും സുഖമായി സഞ്ചരിക്കും അവയില്‍ നിന്ന് പുറപെടുന്ന ശബ്ദ തരംഗം എതിരെ ഉള്ള വസ്തുവില്‍ തട്ടുമ്പോള്‍ വരുന്ന എഫ്ഫക്റ്റ് ശ്രദ്ധിച്ചു അതിനു കണ്ണ് കാണില്ല എങ്കിലും പറക്കാന്‍ കഴിയും
അല്ലാതെ രാത്രി മാത്രമേ പറക്കു എന്ന് കേട്ടിട്ടില്ല
പോസ്റ്റ് ഇഷ്ട്ടപെട്ടു
കൊള്ളാം...
ramaniga, athineyaanu echo location ennu parayunnathu.......
athu purappeduvikkunna shabdhathinte echo thirichethaanedukkunna samayam vachu kondu vazhiyilulla obstacles ethra akaleyaanennu calculate cheyyunnu....
Radar ithey thathwam aanu upayogikkunnathu
ആ പാവം വവ്വാലുകളെയൊക്കെ ആട്ടിയോടിച്ചല്ലേ .
നല്ല ഫോട്ടോസ്.....
ഓ.ടോ
ഒരു സംശയം.. ഹരീഷ്, വെളിയിലേക്കിറങ്ങുമ്പോള്‍ എല്ലാം ഈ ക്യാമറയുമായാണോ നടപ്പ്...
ഇത് എപ്പോഴെടുത്ത ഫോട്ടോയാ?
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നാ സിനിമയിലെ ഒരു സീന്‍ ഓര്‍ത്ത് പോയി....കൊട്ടാരക്കര അനശ്വരമാക്കിയ ആ കഥാപാത്രം ആ മരത്തിന്റെ ചുവട്ടിലെങ്ങാന്‍ ഉണ്ടോ എന്ന് ഒരു നിമിഷം നോക്കിപ്പോയി....നല്ല ചിത്രം ഹരീഷ് ഭായ്.
ഞങ്ങളുടെ അമ്പലത്തില്‍ ഒരു ആല്‍മരമുണ്ട്. കുറച്ചധികം നീങ്ങി വേറൊരാലും. എന്നും സന്ധ്യക്കു് ഒരു മരത്തില്‍ നിന്നു പറന്നുവന്നു് മറ്റേ മരത്തില്‍ അന്തിയുറങ്ങി പിറ്റേന്നു രാവിലെ പഴയ മരത്തിലേക്കു തന്നെ തിരിച്ചു പറന്നുപോകുമായിരുന്നു വവ്വാല്‍ക്കൂട്ടം. ഇപ്പഴില്ലാട്ടോ.
('!')
നന്നായിരിക്കുന്നു.
ranTu chithrangaLum ishtappettu.
വാവലുകള്‍ പകലും പറക്കും,മുണ്ടക്കയത്തെ വാവലുകള്‍ തൂങ്ങി കിടന്ന പല മരങ്ങളും ഉണങ്ങി പോയി
രാമചന്ദ്രന്‍: ആദ്യ വെടിക്കു നന്ദി..
:)
പുള്ളിപ്പുലി: നന്ദി..
ചാണക്യജി: അതേയതേ; കടവാവലല്ലേ!!!
നന്ദിയോടെ..
ശ്രീ: ഹി ഹി.. നന്ദിയോടെ
രമണിഗ: ഈ അറിവിനു നന്ദി..
കുട്ടു: നന്ദി..
വേഴാമ്പല്‍: ഈ അറിവിനും നന്ദി..
കാസിം തങ്ങള്‍: ഹി ഹി.. നന്ദിയോടെ
അനില്‍ശ്രീചേട്ടാ: അതെ, മിക്കവാറും ഞാന്‍ കാമെറ കരുതാറുണ്ട്. ഇപ്പോള്‍ തിരക്കും കുറവാണു.... നന്ദിയോടെ
അരുണ്‍ കായംകുളം: മിനിങ്ങാന്ന് ഉച്ചതിരിഞ്ഞപ്പോള്‍ എടുത്തതാണ്.
നന്ദിയോടെ..
വാഴക്കോടന്‍: ഭായ്; ഓര്‍മകള്‍ ഉണരാന്‍ ഈ ചിത്രം സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം. നന്ദിയോടേ..
എഴുത്തുകാരിച്ചേച്ചി: എന്റെ നാട്ടില്‍ കിട്ടു എന്നൊരു തെങ്ങു കയറ്റക്കാരനുണ്ട്. പണ്ടൊരു ദിവസം അതിയാന്‍ വല്യ ഒരു കടവാവലിനെ പിടിച്ചുകൊണ്ടു വന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് അതിന്റെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല. ആ വിഷമം ഇന്നും മാറിയിട്ടില്ല.എന്നെങ്കിലും ക്ലോസപ്പില്‍ എടുക്കാന്‍ ഇവയെ കിട്ടും എന്നു പ്രതീക്ഷിക്കുന്നു.
നന്ദിയോടെ..
മുക്കുറ്റി: നന്ദി..
കൃഷ് ചേട്ടാ: നന്ദി..
ജുനൈദ്: മുണ്ടക്കയം വഴിക്കു പോയിട്ട് ഇപ്പോള്‍ കുറെക്കാലമായി. ഏകദേശം 10 വര്‍ഷം.
ഇപ്പോള്‍ അതൊക്കെ ഉണങ്ങിപ്പോയല്ലേ!!!
ബസ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയിടുമ്പോള്‍ ഞാനാ മരത്തില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ആശ്ചര്യപൂര്‍വം നോക്കിയിരിക്കുമായിരുന്നു.
നന്ദിയോടെ..
മര്യാദക്ക് ഉറങ്ങിക്കിടന്ന പാവം വവ്വാലുകളെ കല്ലെടുത്തെറിഞ്ഞ് പറപ്പിച്ച് ഫോട്ടോ എടുത്തതും പോരാ, അതൊരു അപൂര്‍വ്വ സംഭവമാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നോ?? (അസൂയ)
:-)
രണ്ടുപടങ്ങളും സൂപ്പര്‍ !!!
ഹരീഷേ, വാവലിന്റെ കാര്യം അങ്ങ് പോട്ടെ. ഒന്നാമത്തേത് നല്ലൊരു ചിത്രം. പക്ഷേ അതുകണ്ട് മനസിടിഞ്ഞുപോയി. ഇടവപ്പാതി തകർത്തുപെയ്യേണ്ട ഈ സമയത്ത്, മാനം മൂടി നിൽക്കേണ്ട ഈ കാലത്ത് നീലാകാശവും, അതിൽ കുറേ ക്യുമുലസ് മേഘങ്ങളും. ക്യുമുലസ് മേഘങ്ങൾ നീലാകാശത്ത്.. എത്ര ഭംഗിയാണ് അവയെകാണാൻ! വെയിലിനു നല്ല ചൂടും ഉണ്ടാവും അല്ലേ..
പക്ഷേ അയ്യോ.. കേരളത്തിന്റെ കാലാവസ്ഥയ്ക്കെന്തുപറ്റി? ഈ പോക്കുപോയാൽ ഒരു തമിഴ് നാട് സ്റ്റൈൽ ‘ഉഷ്ണഭൂമി’ യാകാൻ അധികം താമസം ഒന്നും വേണ്ട.
പിന്നെ,വവ്വാലുകൾ രാത്രിയിൽ പറക്കുന്നത് അവയ്ക്ക് ഇരുട്ടത്തു കണ്ണുകാണുന്നതുകൊണ്ടൊന്നുമല്ല ഹരീഷേ. രാത്രിയായാലും പകലായാലും അവറ്റകൾ പറക്കുന്നത് റഡാർ പോലെ റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് പരിസരം അളന്നുകൊണ്ടാണ് എന്നു ശാസ്ത്രം. പതിവില്ലാതെ ഇങ്ങനെ പകൽ ഇവകൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ സൂക്ഷിച്ചോ, സംതിങ്ങ് റോഗ്..തൊടുപുഴയിൽ!!
ചിത്രം കണ്ടു, ഇഷ്ടപ്പെട്ടു...
കടവാതിലും കടമില്ലാത്ത വാതിലും
കൂട്ടത്തോടെ പറക്കുന്നതും കണ്ടു...
പക്ഷേ നടക്കുന്നത് എത്ര ശ്രമിച്ചിട്ടും
കണ്ടുപിടിയ്ക്കാന്‍ കഴിയുന്നില്ല. എവിടാ...?
എങ്ങോട്ടാണാവോ ഇത്ര തിരക്കിട്ട്?
നല്ല ചിത്രം
നന്നായിട്ടുണ്ട് ചിത്രങ്ങള്‍...
ഹരീഷേ..ഈ കൂട്ടത്തില്‍ ഡ്രാക്കുളയും മൈ ഡിയര്‍ കുട്ടിച്ചാത്തനും ഒക്കെ ഉണ്ടാവുമോ? നല്ല ചിത്രം!!
എല്ലാവരും കൂടി എങ്ങോട്ടാണാവോ ....
നല്ല ചിത്രം ..........
ധനേഷ്: ഹി ഹി... അതു കൊള്ളാം!!!
നന്ദിയോടെ..
അപ്പുവേട്ടാ: ഇവിടെ മഴ തീരെയില്ലാ എന്നു തന്നെ പറയാം. അവിചാരിതമായി കിട്ടിയ മറ്റൊരു ഷോട്ടായിരുന്നുവത്. ഒരു പ്രത്യേക ലൈനിലായി അവ സഞ്ചരിക്കുന്നതു കാണാന്‍ തന്നെ ഒരു ഭംഗിയുണ്ടായിരുന്നു. സിഗ്നലുകല്‍ പുറപ്പെടുവിച്ച് അതു റീകളെക്ട് ചെയ്താണ് അവ സഞ്ചരിക്കുന്നത് എന്നത് എനിക്കു പുതിയ ഒരു അറിവായിരുന്നു..
നന്ദിയോടേ..
കൊട്ടോട്ടികാരാ: ഹി ഹി.. നന്ദിയോടെ
അശ്വതി: നന്ദി..
കുക്കു: നന്ദി..
ബോണ്‍സ്: ഇല്ലില്ല :)
നന്ദിയോടേ..
തോമ്മാ: നന്ദി..
നല്ല ചിത്രം
ഏതോ പുരാവൃത്ത സ്മരണപോലെ
അപ്പുമാഷ് പറഞ്ഞാതാ കാര്യം.
ഹരീഷ് ക്യാമറയുമായി ഇറങ്ങിയ കാര്യം അവറ്റ എങ്ങിനെയോ അറിഞ്ഞു.
:)
ശ്രിയുടെ കമന്റാണ് ഏറെ ഇഷ്ടപെട്ടത്.
നന്നായിരിക്കുന്നു
നല്ല ചിത്രങ്ങള്‍ ഹരീഷ്. ആകാശം വളരെ ഭംഗിയായി എടുത്തിരിക്കുന്നു
ഹരീഷ് ഫോട്ടോയുടെ കാര്യമെല്ലാം പറഞ്ഞെങ്കിലും അതിനു മുൻപൊരു കല്ലെടുത്തെറിഞ്ഞ കാര്യം മാത്രം പറഞ്ഞില്ല.
വവ്വാലിനേക്കാൾ എനിക്കിഷ്ടമായത് മേഘങ്ങൾ നിറഞ്ഞ ആകാശമാണ്.
എന്റെ അമ്മൊ ഇത്രയും കനമുളള സാധനം എപ്പോളും കഴുത്തിൽ തൂക്കി നടക്കുമൊ സമ്മതിക്കണം
രണ്ടു മൂന്ന് തവണ ഇത് പോലെ വാവ്വല്‍ കൂട്ടം ഞാനും കണ്ടിട്ടുണ്ട്.. പക്ഷെ ഫോട്ടോ എടുക്കാന്‍ പറ്റിയിരുന്നില്ല ..നന്നായി ഹരീഷ് ജി
ഹരീഷ്‌ചേട്ടാ ഈ കാഴച ഞാൻ ഇടയ്ക്കെല്ലാം കാണാറുണ്ട്. ഇവിടെ അമ്പലത്തിന്റെ അടുത്ത് ഒരു കാടുപിടിച്ചുകിടക്കുന്ന പറമ്പിൽ നിന്നും കൂട്ടത്തോടെ പറക്കുന്ന വവ്വാലുകളെ. ചിത്രം മനോഹരമായിട്ടുണ്ട്.
A DRAKULA scene...!
കടവാവലുകളെക്കാള്‍ എനിക്കിഷ്ടമായത് ഈ പ്രകൃതി ഭംഗിയാണ്. അതിമനോഹരം. വാവലുകള്‍ എന്തിനു പറന്നു എന്ന് ഞാന്‍ പറയുന്നില്ല. ആരോ പറഞ്ഞിട്ടുണ്ട്. :)
:)
ഇവിടെ ഞങ്ങളുടെ കിണറിലും ഒരുപാടെണ്ണം താമസിക്കുന്നു....
കൊള്ളാമല്ലോ ഈ ദൃശ്യം..
നട്ടുച്ച....
തെളിഞ്ഞിരുന്ന നീലാകാശം എന്തോ കണ്ടു ഭയന്നിട്ടെന്നപോലെ പെട്ടെന്ന് ക്യുമുലസ് മേഘങ്ങളുടെ മൂടുപടത്തിനുള്ളിൽ മുഖമൊളിപ്പിച്ചു.
പ്രകൃതി ശ്വാസമടക്കിപ്പിടിച്ചു നിശ്ചലമായി നിൽക്കവേ നിശ്ശബ്ദതയുടെ ചില്ലുകളുടച്ചുകൊണ്ട് ഒരു ചിറകടി ശബ്ദം.... അല്ലാ ഒരായിരം ചിറകടികളുടെ രക്തം മരവിപ്പിക്കുന്ന ശബ്ദം.
അവൻ വരവായി. അവന്റെ വരവിനു മുന്നോടിയായി ആയിരം കടവാവലുകൾ ആ നട്ടുച്ചയുടെ മാറിലൂടെ ചോര തേടിപ്പറന്നു....
ഉടൻ പ്രതീക്ഷിക്കുക
ഹരീഷ് തൊടുപുഴ രചിച്ച ഭീകര നോവൽ തൊടുപുഴയിലെ രക്ത രക്ഷസ്സ്.
ഫോട്ടോഗ്രാഫിയ്ക്കാണ്..കാശ്
കലക്കീട്ട്ണ്ട്..
എന്തെങ്കിലും അത്യാവശ്യം വന്നുകാണും ഇങ്ങനെ പറക്കാന്‍.
നല്ല ചിത്രം :-)
കുടു നഷ്ടപ്പെട്ടവര്‍ നല്ലചിത്രം
ഹരീഷെ, ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. കുട്ടിക്കാലം തൊട്ടെ വവ്വാലുകളെ കാണുന്നത് ഇഷ്ടമുള്ള കാര്യമായിരുന്നു.തിരുവനന്തപുരത്ത് കിഴക്കെക്കോട്ടക്കകത്ത് പദ്മതീര്‍ത്ഥക്കുളത്തിന് എതിര്‍വശത്ത് ഒരു വലിയ മരത്തില്‍ നൂറ് കണക്കിന് വവ്വാലുകള്‍ തൂങ്ങിക്കിടക്കുമായിരുന്നു.ഇപ്പോള്‍ ആ മരം മുറിച്ച് കളഞ്ഞു.എന്റെ ഗ്രാമത്തിലെ മുതിന്നവര്‍ “ വവ്വാല് കായ്ക്കുന്ന മരം“ എന്നാണ് ഇതിനെ കുറിച്ച് പറയാറുള്ളത്.
നന്ദി.
വെള്ളായണി
ishtaayi ..vavval chithram
ഹരീഷ് നല്ല ചിത്രം.
സംശയമില്ല, അവറ്റകൾ പറന്നു പറന്നു ഇപ്പോൾ കുമരകത്ത് എത്തീട്ടുണ്ടാവും.
ഹരീഷേട്ടാ,
എന്നത്തെയുംപോലെ പടം കൊള്ളാം.
ഈ നരിച്ചീര്‍ എന്നുപറയുന്ന സാധനവും കടവാവലും ഒന്നുതന്നെയാണോ..? ശരിക്കും കടവാവല്‍ എന്നുപറയുന്ന ജീവി രാത്രിയിലേ ഇറങ്ങൂ എന്നുതോന്നുന്നു. ഇത് കുറേക്കൂടി വലിപ്പമുള്ള ഇനം കടവാവലാണെന്നു തോന്നുന്നു. കുമരകത്തു പോകുമ്പോള്‍ കാണുന്നകൂട്ട്.. ആണോ... ആരെങ്കിലും ഒരു മറുപടി തന്നിരുന്നെങ്കി നന്നായിരുന്നു. എവിടെ ബൂലോഗ സുവോളജിസ്റ്റുകള്‍?
പിന്നെ........
എന്നെ ഒന്നും പറയരുത്...
മഞ്ഞപ്പിത്തം പിടിച്ച് ഒരുമാസം ഹോസ്പിറ്റലിലായിരുന്നു. അതുകൊണ്ട് കുറേനാള്‍ ബൂലോഗത്തുനിന്ന് ഔട്ടായിപ്പോയി.
wow...super
വെടി പൊട്ടിയിട്ടു ആണേലും അല്ലെങ്കിലും ഫോട്ടോ കിടു തന്നെ
ഇപ്പോള്‍ വവ്വാലുകള്‍ പകലും തൊടുപുഴയില്‍ ഇറങ്ങിയിരിക്കുന്നു!
Post a Comment