കൈക്കുഞ്ഞിനു പറ്റിയ അബദ്ധങ്ങള്‍!!!
എന്തായിരിക്കും കൈക്കുഞ്ഞിനു പറ്റിയ അബദ്ധം??
ഊഹിച്ചു പറയാമോ കൂട്ടുകാരേ??
Posted by ഹരീഷ് തൊടുപുഴ at 7/01/2009 08:21:00 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
31 comments:
ആ ഫോട്ടോയില്‍ കാണുന്ന മനുഷ്യജന്മമാണ് ട്ടോ കൈക്കുഞ്ഞ്..
അബദ്ധം പറ്റിയത് ഇനി പടം എടുത്തയാള്‍ക്കാണോ?
:)
ആകെ കണ്‍ഫൂഷനായല്ലോ.....
:)
കുരങ്ങ് പാമ്പായോ?
കൈകുഞ്ഞിന്റെ കളസം കുരങ്ങന്‍ കൊണ്ട് പോയോ?
ഊഹിച്ചു, ഒരു പിടിയും കിട്ടുന്നില്ല.
എന്താണ് പറ്റിയത്? കിട്ടുന്നില്ല!!
കൊരങ്ങത്തി പീഡനക്കേസ് കൊടുത്തൂല്ലേ.. :(
ഹരീഷെ,
ഡോണ്ടൂ..ഡോണ്ടൂ....:)
കൈയിലിരുന്നതും കക്ഷത്തിലിരുന്നതും പോയോ...:)
sure, wallet/mobile from pocket gone.. Ta Ta.... :)
സുരേഷ് ഗോപി പറഞ്ഞപോലെ ഷഡ്ജം കൊണ്ട് പോയോ..?
ഒരു പിടിയും കിട്ടുന്നില്ല..!!
കുരങ്ങുകൈക്കുഞ്ഞിനെ
കുറ്റിയില്ലാതെ കെട്ടി/അതെന്നെയബദ്ധക്കഥ!
ഈ തമാശയൊക്കെ ഇടാന്‍ ഫോട്ടോബ്ലോഗ് വേണോ ഹരീഷേ.
ഇടതുകൈയ്യിലിരിക്കുന്ന മുഴുവൻ ചിപ്സും കൊടുത്തുകഴിഞ്ഞിട്ടേ കുരങ്ങൻ പാന്റിൽ നിന്നു പിടിവിട്ടുള്ളൂ.. അതാണബദ്ധം അല്ലേ ഹരീഷ്?
ഇതു തേക്കടിയാണല്ലേ?
ഇനി പാന്‍സ് ഊരി കൊടുക്കണമായിരിക്കും!!
അപ്പു ഇതു കഷ്ടമാണ്. നിങ്ങളെ പോലുള്ള ആളുകള്‍ ഇങ്ങനെ ഇടുന്ന ഫോട്ടോകളേയും മറ്റും ഇത് പോലെ കമന്റിട്ട് താലോലിക്കുന്നത്. ഇതൊക്കെ തന്നെയാണ് ഫോട്ടോബ്ലോഗില്‍ വേണ്ടതെന്ന് ഒരാളെ തെറ്റിദ്ധരിപ്പികുകയാണ് നിങ്ങളൊക്കെക്കൂടെ ചെയ്യുന്നത്. കണ്ടീട്ട് സഹിക്കാന്‍ വയ്യാതെ പറഞ്ഞതാ
ക്ഷമീര്
അതേ അതേ ..ബ്ലോഗനാര്‍ക്കാവ് ഫോട്ടോസ്കൂള്‍ ഹെഡ് മാഷ് പോകുന്നിടത്തെല്ലാം മസിലുപിടിച്ച് ചൂരലും ചുഴറ്റി കുരുത്തക്കേട് കാണിക്കുന്ന പിള്ളേരുടെ ചെവിക്ക് പിടിച്ച് നടക്കണം. തമാശകണ്ടാല്‍ ചിരിക്കരുത്. തമാശപറയുന്ന കാര്യാണേല്‍ ചിന്തിക്കുകയേ അരുത്..
മാസാമാസം കൂലി വീട്ടില്‍ വരുന്നൊണ്ടല്ലോ :)
എന്താ പറ്റിയത്?
ഹരീഷ്:
കൈക്കുഞ്ഞിന്റെ അബദ്ധം പിടികിട്ടീ...പിടികിട്ടീ...
എന്താദ്..? ;)
ജയകുമാര്‍:
ഫോട്ടോബ്ലോഗിനെ interact ചെയ്യാനുള്ള വേദിയായി കാണൂ ചേട്ടാ... ഇതൊക്കെ ഒരു രസമല്ലേ. ലോകത്തിന്റെ വിവിധകോണില്‍ നിന്നും നമ്മളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിതന്നെയല്ലെ ഇതും...
ഇനി ഹരിഷ് തന്നെ പറയു എന്താണ്
കയ്യിലുള്ളത് മുഴുവന്‍ തിന്നിട്ടും പിടിവിടാതെ, ഒരു പാക്കറ്റ് lays വാങ്ങാനുള്ള കാശും വാങ്ങിയാണ് കക്ഷി പിടിവിട്ടത്...!
ജയകുമാര്‍: സമാധാനിക്കു
മാഷേ... തമാശയും ജീവിതത്തിന്‍റെ ഭാഗമല്ലേ.
സംഭവം കോടാലിയായെന്നു സാരം :)
പിടി കിട്ടി കൈക്കുഞ്ഞിനു നല്ല പണി കൊടുത്തു അല്ലെ
ഹരീഷേ,
കൈക്കുഞ്ഞിന്റെ കൂടെയുള്ള ആള്‍ പോയി വേറേ ചിപ്സ് കൊണ്ടു വരുന്നതു വരെ കൈക്കുഞ്ഞിനെ ആ
ശാന്‍ അവിടെ നിര്‍ത്തിക്കാണും. അല്ലെ.
ഇനി, കൈക്കുഞ്ഞിനു പറ്റിയ അബദ്ധം പറയാം..
ഇത് തേക്കടിയിലാണ്. തേക്കടിയില്‍ എത്തിച്ചേര്‍ന്ന് വണ്ടിയൊതുക്കിയിട്ട് അതില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ കൈക്കുഞ്ഞ് തന്റെ കുറെ കൂട്ടുകാരെ കണ്ടു. തന്നെ മൈന്‍ഡ് ചെയ്യാതെ നില്‍ക്കുന്ന ഒരു കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ അടുക്കല്‍ ചെന്ന് പരിചയം പുതുക്കുന്നതിനിടയില്‍, ടച്ചിങ്ങ്സിനു വച്ചിരുന്ന പാതിപാക്കെറ്റ് കപ്പ വറുത്തത് കാണിച്ച് ടി.യാനെ/യാത്തിയെ പ്രീണിപ്പിക്കുവാന്‍ വേണ്ടി പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.
കുറച്ചുഭക്ഷിച്ചു കഴിഞ്ഞപ്പോള്‍ സ്വാദുമൂത്ത കൂട്ടുകാരന്‍ കൈക്കുഞ്ഞിന്റെ പാന്റില്‍ പിടിച്ച് ഭീക്ഷണിപ്പെടുത്തിനിര്‍ത്തി കൈയ്യിലുള്ളത് മുഴുവന്‍ മുഴുവന്‍ വാങ്ങിച്ചെടുത്തു. മുപ്പതോളം പേര്‍ നോക്കിനില്‍ക്കുന്നുണ്ടായിരുനു. അതുകൊണ്ടുതന്നെ കൂട്ടുകാരന്റെ പിടിവിടുവിക്കാനോ, രക്ഷപെടാനോ കൈക്കുഞ്ഞിനു കഴിഞ്ഞില്ല. ഹരിഹര്‍നഗറിലെ അപ്പുക്കുട്ടനേപ്പോലെ പറ്റിയ അമളി മറക്കാന്‍ പണിപ്പെട്ട് ഒരു ചമ്മിയ ചിരിയും ചിരിച്ച്, രക്ഷിക്കണേ എന്ന ദനീയഭാവത്തില്‍ നില്‍ക്കുന്ന കൈക്കുഞ്ഞിനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ചിരിയടക്കാനായില്ല.
:)
ഉള്ള ടച്ചിങ്ങ്സും തീര്‍ന്നു, ചാണു പറഞ്ഞതുപോലെ ‘കൈയിലിരുന്നതും കക്ഷത്തിലിരുന്നതും പോവുകയും’ ചെയ്തു...
അഭിപ്രയങ്ങള്‍ പങ്കുവെച്ച
കൃഷേട്ടന്‍
അനില്‍ ചേട്ടന്‍
ബോണ്‍സ്
എഴുത്തുകാരിചേച്ചി
വിനയന്‍
ഗുപ്തന്‍
ചാണക്യജി
മുക്കുവന്‍
ജിമ്മി
കുക്കു
ബിലാത്തിപട്ടണം
ജയകുമാര്‍
അപ്പുവേട്ടന്‍
അരുണ്‍
ശ്രീ
കുട്ടു
പാവപ്പെട്ടവന്‍
ഏകലവ്യന്‍
സ്നോ വൈറ്റ്
പൈങ്ങോടന്‍
ജെ പി
പ്രദീപേട്ടന്‍
എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ..
ഹഹ.. ഞാനീ കൈക്കുഞ്ഞ് ആരാണെന്ന കണ്ഫ്യൂഷനിലായിരുന്നു... കൊള്ളാം കൊള്ളാം
അണ്ടി പോയ അണ്ണാന്‍കുഞ്ഞ്
haha kollaaaam ..:)
:)
ഞമ്മളെ ഭാഷയിൽ പറഞ്ഞാൽ ആ കൈക്കുഞ്ഞിന് കുരങ്ങച്ചാർ ആകെ വണ്ടിംവലിം ആയിക്കാണും.
Post a Comment