ചെറായി, ചില ചിന്തകൾ..
ഞാൻ ഒരിക്കൽക്കൂടി മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്നു, എന്റെ സ്കൂൾ കാലത്തിലേക്ക്. ദാ മുകളിലും താഴെയുമുള്ള ഫോട്ടോകൾ കണ്ടോ?? ചെറായിയിൽ നമ്മൾ മീറ്റ് നടത്തുന്ന റിസോർട്ടിന്റെ പുറകുവശത്ത്, കായലോരത്തുള്ള സ്ഥലമാണ്. ഏകദേശം അഞ്ചുസെന്റോളം വരുമത്. കുറച്ച് തെങ്ങുകൾ തലയുയർത്തി പിടിച്ചു നിൽക്കുന്നുണ്ട്. കടൽകാറ്റും കായൽ കാറ്റും കൂടി ഈ തെങ്ങോലകൾക്കിടയിൽ സംഗമിക്കുന്ന കാഴ്ച കാണുവാൻ തന്നെ എന്തൊരു ശേലാണെന്നോ!!
സമൃദ്ധിയുടെ പ്രതീകമായ ഈ സുന്ദരികൾ നൃത്തം ചെയ്യുന്നത് കണ്ടാൽ തന്നെ നമ്മൂടെ മനം നിറയും. ഓരത്തായി കായൽ ശാന്തമായി ഒഴുകുന്നു. കായലിന്റെ മറുതീരത്ത് കേരവൃക്ഷങ്ങൾ കൂട്ടമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന കാഴ്ചകാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്.
അപ്പോൾ പറഞ്ഞുവന്നതെന്താണെന്നുവച്ചാൽ; നമ്മുടെ ഈറ്റ് മുകളിൽ കാണുന്ന തെങ്ങിൻ തോപ്പിൽ വച്ച് നടത്തിയാലോ!!! കായൽക്കരയിൽ പോയിനിന്ന്, മന്ദമാരുതന്റെ തഴുകലേറ്റ്, പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച്, കായലിലെ കുഞ്ഞോളങ്ങളോട് സല്ലപിച്ച് ...
പണ്ടൊക്കെ നമ്മുടെ കുട്ടിക്കാലത്ത്, അമ്മ വീട്ടിൽ നിന്ന് പൊതിഞ്ഞു തന്നു വിടുന്ന പൊതിച്ചോറ് സ്കൂളിനടുത്തുള്ള കുളക്കരയിലോ, തോട്ടുവക്കത്തോ ഒക്കെ പോയിനിന്ന് കൂട്ടുകാരോട് സല്ലപിച്ച് പങ്കുവെച്ച് കഴിക്കില്ലേ..
അതുപോലെ...
എന്തു തോന്നുന്നു..
മഴപെയ്യാതിരുന്നാൽ ഒന്നു നോക്കാം അല്ലേ..
എന്റെ കൂട്ടുകാരേ, എല്ലാവരും ഒന്നു പ്രാർത്ഥിക്കാമോ... മഴ പെയ്യാതിരിക്കാൻ.
എന്നാൽ നമുക്ക് ഈ കായൽക്കരയിൽ വച്ച് ആ പഴയ സ്കൂൾകാലത്തെ മദ്ധ്യാഹ്നത്തെ തിരികെകൊണ്ടുവരാം..
മുകളിൽ കാണുന്ന ദൃശ്യം കണ്ടോ. ഇവിടെയാണേ നാളത്തേകഴിഞ്ഞ് ഞായറാഴ്ച നമ്മൾ ഒത്തുകൂടുന്ന തിരുമുറ്റം. ചെറായിയിലെത്തുന്ന ഓരോ ബ്ലോഗേർസിനെയും സ്വീകരിക്കുവാൻ ഇവിടത്തെ ഓരോ മണൽത്തരികളും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. വേഷമോ, ഭാഷയോ, നിറമോ, പണമോ, ആശയങ്ങളോ ഒന്നും നമ്മളുടെ മനസ്സിനെ ഹനിക്കാതെ, ഇവിടെ വച്ച് നമ്മൾ ഒന്നാകട്ടെ എന്നു പ്രത്യാശിക്കുന്നു.. എന്നെന്നും നമ്മുടെ മനസ്സിൽ നിന്നു മായാതെ, ഓർമ തരുന്ന നല്ലൊരു ചിത്രം ഇവിടം നമുക്ക് തരട്ടെ...
ചെറായിയെ ഞാനാദ്യം കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് മൂടിക്കെട്ടിയ ആകാശത്തെയും, ക്ഷോഭിച്ചു നിൽക്കുന്ന കടലിനേയുമാണ്. അധികം കടലുകൾ കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതും ഇത്രയും ക്ഷോഭിച്ചു നിൽക്കുന്ന ഒന്നിനെ. അതുകൊണ്ടുതന്നെ ചെറായിയിലെ ഈ കടൽക്കാഴ്ച എനിക്കേറെ ഇഷ്ടപ്പെട്ടവയിൽ ഒന്നുമാണു.
സ്വാഗതം ചെയ്യുന്നു എന്റെ പ്രിയ കൂട്ടുകാരേ, ചെറായിലേക്ക്...
ഈ ബൂലോകത്തിലെ ഒരു സന്ദർഭത്തിനെ ഭാഗമാകുവാൻ...
ജയ് ചെറായിമീറ്റ്!!!!
28 comments:
മീറ്റൊരു വന്‍ വിജയമാവട്ടെ.ഈ മീറ്റിന്റെ വിജയത്തിനുവേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ബ്ലോഗേഴ്സിനും ഒരായിരം ആശംസകള്‍.
അല്ല.... ആ പഴയ പാളത്തൊപ്പി കൊണ്ട് വരണോ? മഴ പെയ്താലോ....... :-)
എല്ലാ ആശംസകളും..... !
my wishes..!!
:)
ചെറായി മീറ്റൊരു വന്‍ വിജയമാവട്ടെ..എല്ലാ ആശംസകളും
മീറ്റില്‍ കൂടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെങ്കിലും, എല്ലാ ഭാവുകങ്ങളും നേരുന്നു...
മഴ പെയ്യാതിരിക്കാൻ മനമറിഞ്ഞു പ്രാർത്ഥിക്കുന്നു. മീറ്റിന്റെ ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ :)
ആശംസകള്‍...
ജയ് ഹോ ചെറായി മീറ്റ്
നോ ടെന്‍ഷന്‍ സ്മൂത്തയിട്ടു എന്നും ഒരമ്മയില്‍ തങ്ങി നില്‍ക്കും ഈ മീറ്റു
ജയ് ഹോ ചെറായി മീറ്റ്
ഹരീഷ്, ചെറായി മീറ്റിനു എല്ലാ ആശംസകളും.....അന്നവിടെ കൂടുന്ന ബ്ലോഗ്ഗേര്‍സിന്റെ മനസ്സിലെ തെളിച്ചം പോലെ തന്നെയാവും പ്രകൃതിയും.
അക്ഷരങ്ങളിലൂടെ വരകളിലൂടെ വര്‍ണ്ണങ്ങളിലൂടെ മാത്രം സുഹൃത്തുക്കളായവര്‍, സ്നേഹിച്ചവര്‍, കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഉണ്ടാക്കിയവര്‍ എല്ലാവരും ഒരേമനസ്സോടെ ചേറായിലേക്കു അടുത്തു കൊണ്ടിരിക്കുന്നു....പരസ്പരം കണാന്‍ പോകുന്നതിന്റെ ഒരു സന്തോഷം ആകാംഷ..... എല്ലാം എല്ലാ മുഖങ്ങളിലും നിറഞ്ഞു തുളുമ്പുന്നതു കണ്ടോ. ഇതിനെല്ലാം അവസരം ഒരുക്കിയ, ഇതിന്റെ സംഘാടകരെ നമിക്കുന്നു.
മനസ്സുകൊണ്ട് ഞാനും അവിടെയെത്തും.. ശരീരം കൊണ്ട്ട് എത്താന്‍ കഴിയാത്ത എല്ലാ മനസ്സുകളെയും കൂടെ മീറ്റില്‍ ഒര്‍ക്കണേ...
ഒത്തിരി ഒത്തിരി ഒത്തിരി ഭവുകങ്ങള്‍
മഴ വന്നാല്‍ എന്തു ചെയ്യും?
മീറ്റില്‍ നനഞ്ഞബ്ലോഗേഴ്സിന്റെ ഫോട്ടോകള്‍
എന്ത് രസമായിരിക്കും......
വിജയാശംസകള്‍...., മീറ്റിനെത്ത്തുന്ന എല്ലാ ബ്ലോഗേര്‍സ്സിനും
ഇപ്പോള്‍ ഉറകം ഒന്നും ഇല്ലേ . എപ്പോഴും ചെറായി ഓര്മ മാത്രമേ ഉള്ളോ ...........എന്റെ ആശംസകള്‍...
ഒരിടവേളക്ക് ശേഷം ദേ ഞാനെത്തി...സവാള ഗിരി ഗിരി ഗിരി....
എനിക്കു നഷ്ടപെട്ട് പോവുന്ന മറ്റൊരു ആഗ്രഹം കൂടി..
ചെറായി മീറ്റില്‍ പങ്കെടുക്കുക എന്നതു.
പറ്റുന്നില്ലല്ലോ...വരാന്‍,ഒത്തുകൂടാന്‍.അറിയാന്‍..
എന്നാലും അകലത്തിരുന്നു സര്‍വ്വവിധ മംഗളാശംസകളും നേരുന്നു.
എല്ലാവരോടും എന്റെ അന്വേഷണം പറയാന്‍ മടിക്കല്ലേ..
എല്ലാവര്‍ക്കും,ഈ മീറ്റിനും ഒരിക്കല്‍ കൂടി നന്മകള്‍ നേരുന്നു..
aashamsakal..ellaam nannaavatte..
chithrangalkkum,visheshangalkkum kaathirikkunnu..
ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!
ചെറായിയില്‍ മീറ്റാന്‍ പോകുന്ന പരിസരത്തെ പരിജയപ്പെടുത്തിയതിന് നന്ദി..
മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാതെ പോയതില്‍ ചെറിയ വിശമമില്ലാതില്ല...മീറ്റ് ഗംഭീരമാവട്ടെ...
ജെയ്ഹോ ചെറായി...
ആശംസകള്‍
വരാനാകില്ല എന്നാ വിഷമം ഉണ്ട് .ആശംസകള്‍
ആശംസകള്‍....!!!
അപ്പോള്‍ ഉച്ചക്ക് കാണം.
ഈ മുറ്റത്തെ ഓരോ മണല്‍ത്തരികള്‍ക്കും ബൂലോക സ്നേഹത്തിന്റെ ഒരായിരം കഥകള്‍ അവശേഷിപ്പിക്കാന്‍ ഈ മീറ്റ് സഹായിക്കട്ടെ ..
സര്‍വ്വ വിധ ആശംസകളും..
എന്ന്, ഒരഞ്ച് ദിവസം കൂടി നാട്ടിലെത്താന്‍ ബാക്കിയുള്ള....ഒരു സാദാ ചിന്തകന്‍ :)
ആശംസകള്‍
നന്നായിട്ടുണ്ട്...
എല്ലാ ആശംസകളും...
:)
അടുത്ത മീറ്റ് ആ തെങ്ങിന്‍തോപ്പിലാക്കാം. നല്ല രസമായിരിക്കും. Like camping out. :-)
ഇപ്പഴാ കണ്ടത് .നല്ല ചിത്രങ്ങൾ
പിന്നെ തെങ്ങിൻ തോപ്പിൽ മിറ്റാക്കുമ്പോൾ എല്ലാവർക്കും ഓരോ ഹെൽമറ്റ് കരുതുന്നത് നല്ലതാണ്. പ്രത്യേകിച്ചും അരീക്കോടൻ മാഷിനെപ്പൊലുള്ളവരുടെ തലയിൽ തേങ്ങാ വീണാൽ :) (ഞാൻ തൊപ്പിയിട്ടു മറച്ചോളാം )
hareesheee... varan vaiki kshamikkumallo
chithram manoharam
Post a Comment