ആകാശത്തേയ്ക്ക് എത്ര ദൂരം..
ആകാശത്തേക്ക് എത്ര ദൂരമുണ്ടാകും??
ബാല്യത്തില്‍; വിശാലവും തെളിമയുള്ളതുമായ വാനിലേക്ക് മിഴികള്‍ പായിച്ച് ഉമ്മറപ്പടിയില്‍ ഇരിക്കും..
ആകാശത്ത് പാറിപ്പറന്നു നടക്കുന്ന പക്ഷികളേയും..
പഞ്ഞിക്കെട്ടുപോലെ ഒഴുകിനടക്കുന്ന മേഘങ്ങളേയും..
കാണുമ്പോള്‍ കൊതിവരും..
ചിലപ്പോള്‍, ആകാശത്തിന്റെ നിറം കൊതിപ്പിക്കുന്ന നീലയായിരിക്കും..
സായന്തനത്തില്‍ അത് മനം കവരുന്ന ചുവപ്പാകും..
ചിലപ്പോള്‍ മഞ്ഞയും, ചുവപ്പും, ഓറഞ്ചും, നീലയുംകലര്‍ന്ന ഒരു സമ്മിശ്രനിറം..
മഴക്കാലത്ത് കറുത്തിരുണ്ട് രൌദ്രഭാവത്തിലാവും..
മഴപെയ്തൊഴിയുമ്പോള്‍, വിവിധവര്‍ണ്ണങ്ങളാല്‍ ചാലിച്ചെഴുതിയ ചിത്രം പോലെ കൊതിപ്പിക്കും..
ബാല്യത്തില്‍; അഞ്ജനാപുത്രനോട് അസൂയയായിരുന്നു..
വായൂപുത്രനേപ്പോലെ കഴിവുണ്ടായിരുന്നെങ്കില്‍ എന്നു വെറുതേ മോഹിച്ചിരുന്നു..
ആകാശം എന്നും കൊതിപ്പിച്ചട്ടേയുള്ളൂ..
എന്നെങ്കിലും പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെ പുല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..!!!
34 comments:
ആകാശം എന്നും കൊതിപ്പിച്ചട്ടേയുള്ളൂ!
akale akale neelaakaasam !
നീല നിറമുള്ള ആകാശത്തിൽ പഞ്ഞിത്തുണ്ടുകൾ പോലെ മേഘങ്ങൾ ഒഴുകി നടക്കുന്നത് കാണാൻ എന്തു ഭംഗിയാണു
ശരിയായില്ല ഹരീഷേ
nice pic :)
ഒരു വഴിയുണ്ട് ഹരീഷേ, വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുക. ആ പഞ്ഞിക്കെട്ടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങാം. പാരച്യൂട്ട് മറക്കരുത് :)
പഞ്ഞിക്കെട്ടു മനോഹരം...
എന്തോ ഒന്നിന്റെ കുറവുണ്ട്...
അതേയതെ.......
ആ പഞ്ഞിക്കെട്ടുകള്‍ മനോഹരം തന്നെ...
ഇത് ചുമ്മാ പിള്ളേര്‍ ഫോട്ടോഷോപ്പ് പഠിച്ചത് പോലെയുണ്ടല്ലോ!
ഇങ്ങനെയും പടമെടുക്കാമല്ലേ?
ഇപ്പോള്‍ ഫോട്ടോഗ്രാഫിയുടെ വളര്‍ച്ച പടവലങ്ങ പോലെയാണല്ലേ?
അതെ ,പ്രത്യേകത ഒന്നും തോന്നുന്നുല്ല.
എന്നാലും മേഘങ്ങളെ കാണുക സന്തോഷം തന്നെ.
ഓ.ടോ.
വളരെ പരിചിതമായൊരു തലക്കെട്ട്.
ഓടുകള്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിക്കുന്നു... :)
:)
ഓടുകളുടെ നിയതമായ ഒരു പാറ്റേണ്‍, മേഘങ്ങളുടെ നിയതമല്ലാത്ത ഒരു പാറ്റേണ്‍. ഇവയുടെ ഒരു ബ്ലെന്‍ഡ്...കാണാന്‍ ഒരു രസമൊക്കെയുണ്ട്. ഹരീഷിന്റെ മികച്ച പടം എന്നൊന്നും പറയില്ല. ന്നാലും.. കൊള്ളാം...
രണ്ടു വരി ഓടുകള്‍ പോരേ? താഴെ ഒരല്‍പ്പം - ഉറുമ്പിന്റെ കണ്ണിനോളം - ഒന്ന് ക്രോപ്പിയാലോ?
എപ്പോഴും മുകളില്‍ തന്നെ ഉണ്ടെങ്കിലും ഒരുപാട് നോക്കാറില്ല ആകാശത്തേക്ക്
നല്ല ചിത്രം ഹരീഷേ..ടെക്നിക്കല്‍ ആയി കൂടുതല്‍ പറയുവാന്‍ അറിയില്യട്ടോ
:)
ആ പഞ്ഞിക്കെട്ടിന്റെ മാസ്മിക പ്രഭാവം അതു പറഞ്ഞറിയിക്കാനാവില്ല ഹരീഷേ! ചെറുപ്പത്തില്‍ മാത്രമല്ല ഇന്നും നീലാകാശവും അതില്‍ തെന്നി നീങ്ങുന്ന ഈ പഞ്ഞിക്കെട്ടും നോക്കി നില്‍ക്കുന്നതു ഒരു ഹരമാണു. അപ്പോള്‍ ലഭിക്കുന അനുഭൂതി അനിര്‍ വചനീയവുമാണു. ഹരീഷിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പു വായിച്ചപ്പോള്‍ എന്റെ മനസ്സു ഞാന്‍ തന്നെ വായിച്ചതു പോലെ അനുഭവപ്പെട്ടു. അഭിനന്ദനങ്ങള്‍! ഇനിയും ഇതു പോലുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുക.
nice..
:)
നല്ല ചിത്രം...
:)
പഞ്ഞിക്കെട്ടുകള്‍ തൊട്ടടുത്ത്.ഓടുകള്‍ കുറച്ചിരുന്നെങ്കില്‍ ഭംഗി കൂടുമായിരുന്നു..
ഓട് ഇല്ലാതെ ആകാശം മാത്രമായിരുന്നെങ്കില്‍ നല്ല ഭംഗിയായേനേ.
എന്തു മനോഹരമാണ് നീലാകാശത്തു ആ വെളുത്ത മേഘങ്ങൾ!!
ആ ഓടിന്റെ മുകളില്‍ കയറി നിന്നാല്‍ ആകാശം തൊടാന്‍ പറ്റുമെന്നു കരുതിയ ഒരു ബാല്യം.
വളരുംതോറും ആകാശത്തേക്കു ദൂരം കൂടി
ഹ്മം... ആ മേഘം ഐസ്ക്രീം പോലെ ഉണ്ട് ഹരീഷേട്ടാ..
നല്ല ചിത്രം.
ഞാനും,ചെറുപ്പത്തില്‍ ഒരുപാട് ആലോചിച്ചു തല പുകച്ചിട്ടുണ്ട്,ഈ ആകാശത്തേയ്ക്ക് എത്ര ദൂരം ഉണ്ട് എന്ന്..
manoharamaaya photo..ottinpurathhu keriyaal oru meeter vadikittiyaal thodaan pattumaayirikkum alle?
എന്നെങ്കിലും പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെ പുല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..!!!
മനോഹരം..
വിമര്‍ശനം ഇവിടെയാകാം ഹരീഷേ ..
Nice shot.
:-)
132.8 കി.മി
മനോഹരം...മനോഹരം...
ആഗ്രഹങ്ങള്‍ ആകാശം പോലെ വിശാലമാണ് ....:)
ചില്ലറ മോഹങ്ങള്‍ ഒന്നുമല്ലല്ലോ ? :)
ദൂരം ഞാന്‍ പറഞ്ഞ് തരാം. ഒന്നേമുക്കാല്‍ പ്രകാശവര്‍ഷം. എന്താ പോവല്ലേ ? :)
nice shot....
BLUE BLUE SKY..REALLY BEAUTIFUL
BLUE BLUE SKY..REALLY BEAUTIFUL
Post a Comment