Saturday, September 27, 2008

തട്ടേക്കാട് പക്ഷി വളര്‍ത്തല്‍ കേന്ദ്രം

കോതമംഗലത്തുനിന്നും ഏകദേശം 10 കി.മി. ഓളം സഞ്ചരിച്ചാല്‍ തട്ടേക്കാട് പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തിലെത്താം. 10 രൂപയാണ് പാസ്സ്. 25 രൂപ കാമെറായ്ക്കും. തട്ടേക്കാട് ഇപ്പോള്‍ പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തേകാളുപരി ഒരു മൃഗസംരക്ഷണകേന്ദ്രമായിട്ടാണെനിക്കു തോന്നിയത്. ഇതിനോടനുബന്ധിച്ച് ഒരു വനവും, ഔഷധസസ്യതോട്ടവുമുണ്ട്. സമയപരിമിതിമൂലം ഔഷധതോട്ടത്തില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. വനത്തില്‍ പോയാല്‍ മൃഗങ്ങളെയും, പക്ഷികളെയും ചിലപ്പോള്‍ കാണാമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഒരു ഗൈഡിനേയും കൂട്ടി മാത്രമേ വനത്തില്‍ പോകാന്‍ അനുവാദം തരുകയുള്ളൂ എന്നും കര്‍ശനമായി പറഞ്ഞിരുന്നു. നട്ടുച്ചയായതിനാല്‍ മൃഗങ്ങളെ കാണാന്‍ കഴിയില്ല എന്നു പറഞ്ഞതിനാല്‍ ആ മോഹം പിന്നെയൊരിക്കലേക്കു മാറ്റിവച്ചു. കൂട്ടിലടച്ചതും, മുള്ളുവേലികളാല്‍ ചുറ്റപ്പെട്ടും സംരക്ഷിക്കപ്പെട്ട കുറച്ചു മൃഗങ്ങളെയും, പക്ഷികളെയും കാണുവാന്‍ സാധിച്ചു. മാന്‍, കേഴ, പെരുമ്പാമ്പ്, കുരങ്ങന്‍, കൃഷ്ണപരുന്ത്, ആമ, മുള്ളന്‍ പന്നി, മയില്‍ മുതലായവയെ കാണുവാന്‍ സാധിച്ചു.





































14 comments:

siva // ശിവ September 27, 2008 at 9:45 PM  

ഹായ് ഹരീഷ് ഈ കാഴ്ചകള്‍ക്ക് നന്ദി.....കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു....ആദ്യമായി ജങ്കാറില്‍ കയറുന്നത് അവിടെ വച്ചാ...

വനത്തിലൂടെ ഏകദേശം 2 കിലോമീറ്റര്‍ നടന്നാല്‍ ഒരു വാച്ച് ടവര്‍ ഉണ്ട്....അതിനു മുകളില്‍ നിന്നും നോക്കിയാല്‍ ആനയെ കാണാം....

അന്ന് അവിടെ കൂടില്‍ അടയ്ക്കാതെ വളര്‍ത്തിയിരുന്ന ഒരു പരുന്ത് ഉണ്ടായിരുന്നു...അതിന്റെ കാലിലെ വിരലില്‍ മോതിരമൊക്കെ ഉണ്ടായിരുന്നു...ആ പരുന്ത് ഇപ്പോള്‍ അവിടെ ഉണ്ടാകുമോ എന്ന് അറിയില്ല....

അന്നു തന്നെ ഭൂതത്താന്‍ കെട്ടിലും പോയിരുന്നു...

ഇനിയും അവിടെയൊക്കെ വരണമെന്നുണ്ട്...

അനില്‍@ബ്ലോഗ് // anil September 27, 2008 at 9:52 PM  

ഹരീഷ്,
തട്ടേക്കാട് പോയിട്ടുണ്ട്. കുറേ മുന്‍പാണ്.

കുരങ്ങുകളോടെ പ്രത്യേക താല്‍പ്പര്യം വല്ലതും ഉണ്ടോ? :)

കുഞ്ഞുമാക്രിയെ ഇഷ്ടപ്പെട്ടു, അതും വളര്‍ത്തുന്നതാണോ?

ബാബുരാജ് September 27, 2008 at 11:14 PM  

ഹരീഷ്‌,
ഫോട്ടോകള്‍ നന്നായിട്ടുണ്ട്‌. ഇത്രയധികം ഫോട്ടോകള്‍ ഒരുമിച്ചിടാതെ കുറച്ചു കൂടി സെലെക്റ്റീവ്‌ ആകുന്നതല്ലേ നല്ലത്‌?
ഞാനും ഒരിക്കല്‍ അവിടെ പോയിരുന്നു, ഒരു ഏറുമാടത്തില്‍ രാത്രി കൂടി. ശിവ പറഞ്ഞ സ്ഥലമാണോ എന്നറിയില്ല. ഞങ്ങള്‍ പോയത്‌ ബോട്ടിലാണ്‌.

Anoop Technologist (അനൂപ് തിരുവല്ല) September 27, 2008 at 11:52 PM  

നന്നായിട്ടുണ്ട്‌.

smitha adharsh September 28, 2008 at 12:18 AM  

നല്ല ചിത്രങ്ങള്‍...!!
Beware:വെറും 25 രൂപയ്ക്ക് ക്യാമറ ടിക്കറ്റ് എടുത്തു,അവിടത്തെ മൊത്തം അന്തേവാസികളുടെ പടം എടുത്തോണ്ട് വന്നു പോസ്റ്റ് ആക്കിയതിനെതിരെ പ്രതിഷേധ ജാഥ!!!

നരിക്കുന്നൻ September 28, 2008 at 3:51 AM  

മനോഹരമായിരിക്കുന്നു ചിത്രങ്ങൾ. ഞാൻ ഇവിടെ ഒരിക്കലും വന്നിട്ടില്ല. എന്നെങ്കിലും വരാം.

ജിജ സുബ്രഹ്മണ്യൻ September 28, 2008 at 9:56 AM  

തട്ടേക്കാട്,ഭൂതത്താന്‍ കെട്ട് ഒക്കെ ഇടക്ക് പോകാറുണ്ട്.പക്ഷേ വളരെ നിരാശയാണു ഇപ്പോള്‍ തോന്നുക..പക്ഷികളും മൃഗങ്ങളുമൊക്കെ വളരെ കുറവാണു.മിക്കവാറും ഒഴിഞ്ഞ കൂടുകള്‍..സലിം അലിയുടെ സ്മരണാര്‍ഥം അവിടെ ഒരു മ്യൂസിയം ഉണ്ടല്ലോ..എല്ലാ പക്ഷികളെകുറിച്ചും ഉള്ള വിവരങ്ങള്‍ അവിടെ കിട്ടും.പക്ഷികളെ സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്ന കാഴ്ച്ച ഒന്നും ക്യാമറയില്‍ ആക്കിയില്ലേ..


ഹരീഷ് ഇട്ട പടങ്ങളില്‍ എനിക്കേറേ ഇഷ്ടപ്പെട്ടത് ആ മാക്രിയുടെ പടമാ..ഒരു കൂട്ടില്‍ മൃഗത്തിനു പകരം മാക്രി !!

പൈങ്ങോടന്‍ September 30, 2008 at 8:14 PM  

ചിത്രങ്ങള്‍ നന്നായിരിക്കുന്നു
ബാബുരാജ് പറഞ്ഞതുപോലെ ഒരേ പോലുള്ള എല്ലാ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതിനുപകരം വ്യത്യസ്തമായവ പോസ്റ്റ് ചെയ്യൂ

ഹരീഷ് തൊടുപുഴ October 2, 2008 at 7:33 AM  

ശിവ: ആ പരുന്ത് ഇപ്പോഴും അവിടെയുണ്ട്. ഇനി ഒരു പ്രാവശ്യം കൂടി പോകണം. കാട്ടില്‍ പോയി കൂടുതല്‍ കാണണം. ഭൂതത്താന്‍ കെട്ടിലും പോയിരുന്നു.... നന്ദി

അനില്‍: കുരങ്ങുകള്‍ നമ്മുടെ പൂര്‍വികരല്ലേ; മാക്രീനെ വളര്‍ത്തുന്നതല്ല...നന്ദി

ബാബുരാജ്: ഞാനും വിചാരിക്കാറുള്ളതാണ്; ഉറപ്പായും അടുത്ത തവണ മുതല്‍ സെലക്ടീവാവുന്നതാണ്. നന്ദി....

നിയാസ്: നന്ദി...

അനൂപ് തിരുവല്ല: നന്ദി....

സ്മിത: ദൈവത്തിനാണേ പ്രതിക്ഷേധ ജാഥ വയ്ക്കരുത്. പിഞ്ചു ഹൃദയമാ എന്റേത്....നന്ദി

നരിക്കുന്നന്‍: നന്ദി...എന്നെങ്കിലും ഇവിടം സന്ദര്‍ശിക്കൂ

കാന്താരിക്കുട്ടി: ഞാന്‍ അന്നു പറഞ്ഞിരുന്നില്ലേ ഭൂതത്താന്‍ കെട്ടും, കോടനാടും പോകുമെന്ന്. അതുകൊണ്ട് സമയം പരിമിതപ്പെടുത്തേണ്ടി വന്നു. അതാണ് പറ്റിപ്പോയത്. അടുത്തതവണയാകട്ടെ; വിശദമായി ഒന്നു കാ‍ണണം...നന്ദി

പൈങ്ങോടന്‍: നന്ദി...താങ്കളുടെ നിര്‍ദ്ദേശം പാലിക്കുന്നതായിരിക്കും.

നിരക്ഷരൻ October 3, 2008 at 10:52 PM  

തട്ടേക്കാട് പോയിട്ടില്ല ഇതുവരെ. ഇനി എന്തിനാ പോകുന്നത് ? പോകണമെന്ന് തോന്നുമ്പോള്‍ ഈപോസ്റ്റ് ഒന്ന് തുറന്ന് നോക്കിയാല്‍പ്പോരേ ?
:)

മാണിക്യം October 6, 2008 at 8:05 AM  

"തട്ടേക്കാട് പക്ഷി വളര്‍ത്തല്‍ കേന്ദ്രം"
തൂക്കിയെടുത്ത് കോണ്ടിട്ടു അല്ലെ?
നന്നായിരിക്കുന്നു, ഇങ്ങനെ ചിത്രങ്ങള്‍ ഇടുമ്പോള്‍ ചെറിയ അടികുറീപ്പൂകള്‍ കൂടി ചേര്‍ക്കുന്നതു കൊള്ളാം പടത്തിന് ഇരട്ടി
മതിപ്പുണ്ടാവും .. ഒരു എളിയ അഭിപ്രായം
അത്രേള്ളു !! :)

പിരിക്കുട്ടി October 6, 2008 at 4:14 PM  

nalla rasamayirikkum alle ingane okke nadakkkaan,,,

murphy February 14, 2009 at 1:49 PM  

hi harish,nannayirikkunu.

ഷൈജൻ കാക്കര December 25, 2011 at 6:24 PM  

തട്ടേക്കാട് പക്ഷി വളർത്തൽ കേന്ദ്രം എന്നത് ശരിയല്ല... തട്ടേക്കാട് പക്ഷി സങ്കേതം ആണ്...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP