കൂട്ടുകാരെ; ഞാനിന്നുച്ചയ്ക്ക് വെറുതെ എന്റെ കിണറ്റിലേയ്ക്ക് ഒന്നുളിഞ്ഞുനോക്കിയപ്പോള്‍ കണ്ട ദൃശ്യമാണ് താഴെകാണുന്നത്. ഉച്ചവെയില്‍ മരച്ചില്ലകള്‍ക്കും, കിണറിനിട്ടിരിക്കുന്ന വലകള്‍ക്കിടയിലൂടെയും കടന്ന് നിഴലായി താഴെ ജലത്തില്‍ പതിച്ചപ്പോള്‍, കിണറിന്റെ അടിത്തട്ട് വരെ വ്യക്തമായി കാണാമായിരുന്നു.
Posted by ഹരീഷ് തൊടുപുഴ at 9/14/2008 08:56:00 PM
Labels: എന്റെ ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
23 comments:
കൊള്ളാം.ഇതാദ്യമായിട്ടാ ഞങ്ങളൊരു തേങ്ങയടിക്കുന്നത്.ആശംസകള്‍
അമ്പട..ഈ കിണറു കൊള്ളാം..ഇതു ഞങ്ങളുടെ തറവാട്ടിലെ കിണറിനെപ്പോലെ ഉണ്ട്...
കിണറിന്റെ ഉള്ളിലെ കാഴ്ചകള്‍ക്ക് എന്തു ഭംഗിയാ...ആ വശങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടിയുടെ പേര് അറിയുമോ...
എന്തോ ഒരു പേടിപോലെ ,ആ നീലിമ കാണുമ്പോള്‍.
ഈ പന്നല്‍(?) ചെടികളൊക്കെ ഇപ്പൊഴും നമ്മുടെ നാട്ടില്‍ വളരുന്നുണ്ടല്ല്ലെ?
ഒരാവാസ വ്യ്വസ്ഥ..
ആശംസകള്‍.
ഹരീഷ്
ഗൃഹാതുരത്വ മുണര്‍ത്തുന്ന ചിത്രങ്ങള്‍ ! വളരെ നന്നായിരിക്കുന്നു !
എന്നാ തെളിവെള്ളം. മിനറല്‍ വാട്ടര്‍ തോല്‍ക്കും.
ആ കിണറില്‍ മീനുണ്ടോ ഹരിഷ്..ഞങ്ങടെ കിണറ്റില്‍ നല്ല മീനുണ്ട്.അമ്മ എപ്പോഴും പറയും മോട്ടോറ് അടിച്ചു കിട്ടുന്ന വെള്ളം കുടിക്കാന്‍ കൊള്ളില്ല..ബക്കറ്റു കൊണ്ട് തുടിച്ചു കോരുന്ന വെള്ളമേ കുടിക്കാന്‍ എടുക്കാവൂ ന്ന്.അമ്മക്ക് പറ്റുമായിരുന്ന കാലത്തോളം ബകറ്റുപയോഗിച്ച് വെള്ളം കോരി എടുത്താണ് അരി വെക്കാനും കുടിക്കാനും ഒക്കെ വെള്ളം എടുത്തിരുന്നത്.ഇപ്പോള്‍ എന്റെ തിരക്കു മൂലം എനിക്കതിനൊന്നും പറ്റണില്ല.കിണറില്‍ മഴക്കാലം ആകുമ്പോള്‍ ബ്ലീച്ചിങ്ങ് പൌഡര്‍ കലക്കാന്‍ മാത്രേ കുനിഞ്ഞു നോക്കാറുള്ളൂ..
ഈ കിണര്‍ കണ്ടപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു..നല്ല പോസ്റ്റ് .
പന്നല്‍ ചെടികളാല്‍ അലങ്കരിക്കപ്പെട്ട ഈ കിണര്‍ ഞങ്ങളുടെ പഴയ തറവാട്ടുകിണറിനെ ഓര്‍മ്മിപ്പിക്കുന്നു...
എന്താ തെളി. കിണറിന്റെ അടിത്തട്ട് പോലും കാണുന്ന ഈ കാഴ്ച വളരെ മനോഹരം.
നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്നതെങ്കിലും, ഇന്ന് ശ്രദിക്കപ്പെടാതെപോകുന്ന ഒന്നാണ് കിണർ. മോട്ടോറിന്റെ വരവോടെ അത് തീർത്തും അവഗണിക്കപ്പെട്ടു എന്നുതന്നെ പറയാം....
അതിലേയ്ക്ക് ഒന്ന് എത്തിനോക്കാൻ തോന്നിയത് എത്രനന്നായി. ആ മുറ്റത്തെ ചെമ്പിന്റെ ഉൾ ചിത്രങ്ങൾ അതി മനോഹരമായിരിക്കുന്നു.
നന്ദി...
ഏകദേശം ഇതുപോലെതന്നെയാ ഇവിടത്തെ കിണറും. കുറച്ചുകൂടി ആഴമുണ്ടെന്നു തോന്നുന്നു.
ഉച്ച സമയത്ത് നോക്കിയാല്‍ അടിവരെ ഭംഗിയായിട്ടു കാണാം.
നാലുദിവസമായി
ഞാന്‍ എന്നും വന്നു
ഈ കിണറ്റില്‍ എത്തി നോക്കും...
അപ്പോള്‍ ഒത്തിരി ഓര്‍മ്മകള്‍ പൊന്തി വരും...
അന്ന് ഒക്കെ കിണറിനു വലയില്ലാ മോട്ടറും ഇല്ലാ.ഏതു നേരവും ആരെങ്കിലും കിണറിന്റെ ചോട്ടില്‍ കാണും, വെള്ളം കോരാനും തുണിയലക്കനും വലിയ കപ്പി കെട്ടിയ കിണര്‍ .. ..ആണ്ടില്‍ ഒരിക്കല്‍ അന്നൊക്കെ കിണര്‍ തേകി വെള്ളം പറ്റിക്കും, അന്ന് നല്ല രസമാ വീട്ടിലെ എല്ലാ ചെമ്പിലും, കുട്ടകത്തിലും, കലം, കുടം,മൊന്ത, കിണ്ടി,എല്ലാത്തിലും വെള്ളം കോരി നിറയ്ക്കും...
കിണര്‍ തേവികഴിഞ്ഞാല്‍ 2 ദിവസം കിണര്‍ മൂടിയിടും, അതിനുള്ള മുങ്കരുതലാ ഈ വെള്ളം ശേഖരിക്കല്‍...ഞങ്ങളുടെ കിണറിന്റെ അടിയില്‍ ഒരു വലിയ പാറ ഉണ്ടായിരുന്നു വെള്ളം ഒരിയ്ക്കലും വറ്റാത്താ കിണര്‍ ....
തേകികൊണ്ടീരിക്കുമ്പോള്‍ ഈ പാറയുടെ വശത്തു നിന്ന് വേള്ളം ചാടുന്നതു കാണാന്‍ അന്ന് ഓടിചെന്ന് എത്തി നോക്കും ...
ഒടുവില്‍ കരിയും, കുമ്മയവും, വെള്ളാരം കല്ലും, ആലവും, രാമച്ഛവും ഒക്കെ കൂടെ കെട്ടി
കിണറ്റില്‍ ഇടും എന്നിട്ട് കിണര്‍ മൂടിയിടും ..
എന്റെ ഒരു വലിയ ആശ ആയിരുന്നു ആ കിണറ്റില്‍ ഒന്നിറങ്ങണമെന്ന് .. ..
അതു നടക്കില്ലാത്ത കൊണ്ട് ഇറങ്ങുന്നവരെ
ഞാന്‍ ഹീറോ ആയിട്ട് കണ്ടിരുന്നു.. ..
ഹും ഓര്‍ത്തു കൂട്ടിയതൊക്കെ കൂടെ ഇവിടെ എഴുതാന്‍ പറ്റില്ലല്ലോ .ഒരു കിണര്‍ കണ്ടിട്ട്
വര്‍ഷം2 കഴിഞ്ഞു...
എന്നാലും ഹരീഷ് എന്നെ പഴയ കിണറ്റിന്‍ കരയില്‍ കൊണ്ടെത്തിച്ചതിനു നന്ദി... :)
കൊള്ളാം ആദ്യത്തെ രണ്ടെണ്ണവും ഏറെ ഇഷ്ടമായി... ആ വെയിലും, കിണരിനകത്തെ വെളിച്ചവുമൊക്കെ നന്നായി..
ദേവീ വിലാസം: തേങ്ങയടിച്ചതിനു നന്ദീണ്ട്ട്ടോ...
സ്മിത: നന്ദി..
ശിവ: നന്ദി...
അനില്‍ജി: സത്യം, അതാണ് അവസാനത്തെ ഫോട്ടോ ബ്ലര്‍ ആയെ, ആ നീലിമ കണ്ടപ്പോള്‍ ഒരു പേടി തോന്നി, അപ്പോള്‍ കൈ വിറച്ചു... നന്ദി
ഫസല്‍: നന്ദി..
ഗോപന്‍ജി: നന്ദി..
നിരക്ഷരന്‍ജി: സത്യം, നന്ദി...
കാന്താരികുട്ടി: ജിജാ പറഞ്ഞത് സത്യം തന്നെ. കിണറ്റുവെള്ളം കോരിത്തന്നെ കുടിക്കണം.. എന്താ ടേസ്റ്റ് എന്നറിയാമോ!! പൈപ്പ് വഴി(മോട്ടര്‍) വരുന്ന വെള്ളത്തിനു ഒരു ചുവയായിരിക്കും. ചെളിച്ചുവ. എന്റെ ശ്രീമതി ഒരു മോട്ടോര്‍ വയ്ക്കാന്‍ പറഞ്ഞ് എന്നും വഴക്കാണ്. പക്ഷെ ഞാന്‍ സമ്മതിക്കൂല. നന്ദി...
ബിന്ദുചേച്ചി: നന്ദി...
നരിക്കുന്നന്‍ മാഷെ: നന്ദി...
പിന്‍: നന്ദി...
എഴുത്തുകാരി: നന്ദി ചേച്ചി...
മാണിക്യാമ്മേ: ഓര്‍മകള്‍ മരിക്കില്ല; പ്രവാസികളായ നിങ്ങള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ ചിത്രങ്ങളുമായി ഇനിയും ഞാന്‍ വരും; നന്ദീണ്ട്ട്ടോ....
കിച്ചു$ചിന്നു: അവസാനത്തേത് എടുത്തപ്പോള്‍ മനസ്സിലൊരു പേടി തോന്നി; അപ്പോള്‍ കൈവിറച്ചു, മാനുവല്‍ ഫോക്കസ്സിങ്ങായിരുന്നു ഇട്ടിരുന്നത്, അതാണ് ബ്ലര്‍ ആയത്; നന്ദി.........
നല്ല സ്ഫടികം പോലത്തെ ജലം. അതല്ലേ അടിത്തട്ട് കാണാനൊത്തത്.
തേങ്ങയും ചാമ്പങ്ങയും, കുളമാവ് ഡാമുമൊക്കെ കണ്ടു.
കിണര്‍ പോലെ യല്ല ഒരു കുളം പോലെ ആണ് തോന്നിയത് ആദ്യം.
നല്ല കിണര്‍.നല്ല ചിത്രം .
ഹരീഷെ നന്നായിരിക്കുന്നു.ഇവിടെ ഈ പൊട്ടവെള്ളം കുടിച്ചു മടുത്തൂ നാട്ടില് എത്താന് കൊതിയാകുന്നു.
ലൈറ്റ് & ഷേഡ് ഗംഭീരം
കിണര്‍ ചിത്രങ്ങള്‍ കൊള്ളാം ടോ.. ഇളം നീല പ്രകാശം വലയപെട്ട അതിലെ ജലം കണ്ടപ്പോള്‍ കോരി കുടിക്കാന്‍ കൊതിച്ചു പോയ്....( ഇറങ്ങികുടിക്കണ്ട ല്ലേ.. കോരി കുടിക്കാം ല്ലേ )
ഗീതേച്ചി, അശ്വതി, പിള്ളേച്ചന്‍, ഗുരു, ഗിരീഷ് :
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി...
ഓണം മുതല്‍ ഉള്ള പോസ്റ്റിലെ പടങ്ങള്‍ എല്ലാം കണ്ടു .എല്ലാം ഉശിരന്‍ .എനിക്കേറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ഈ കിണറും പിന്നെ ആ ഭൂതത്താന്‍ കെട്ടുമാണ്.കൊള്ളാം .ആ പാമ്പിന്‍ കൂണ് എന്നാല്‍ സാധാരണ ഉള്ള കൂണാണോ?? അതിലെ കമെന്റുകള്‍ വായിച്ചില്ല .നോക്കട്ടെ :)
ഹരീഷേ ഇപ്പഴാ ഈ പടം കണ്ടെ. നല്ല പടം. ആ മൂന്നാമത്തെ ചിത്രം നല്ല ഇഷ്ടമായി
Post a Comment