വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍..
ആര്‍ത്തട്ടഹസിച്ച്.. അലറിയടുക്കുന്ന തിരമാലകള്‍..
തീരത്തിന്റെ വിരിമാറില്‍ മുത്തമിടാന്‍ ആഞ്ഞടിച്ചു വെമ്പി വരും നേരത്ത്..
കടലമ്മ; തന്റെ തിരമാലകളാകുന്ന കൈക്കുമ്പിളില്‍..
കോരിയെടുത്തു ഞങ്ങളെ തീരത്തണച്ചു..
പിന്നെയും; ഞങ്ങള്‍ കടലമ്മയുടെ നെഞ്ചിലേക്കു..
കുതിച്ച് പാഞ്ഞ്..; ഓടിയിറങ്ങി..
കുത്തി മറിഞ്ഞ്..; ആഹ്ലാദനൃത്തം ചവിട്ടി..!!
ഈ പക്രിയ അനുസൂതം തുടര്‍ന്നുകൊണ്ടേയിരുന്നു..
തീരത്തിനും.. കടലിന്റെ അഗാധതക്കും മദ്ധ്യേ നിലയുറപ്പിച്ചു നില്‍ക്കുമ്പോള്‍..
എന്തെന്നില്ലാത്ത ഒരു മന:സുഖം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു..
ഹൃത്തിന്റെ അടിത്തട്ടില്‍ കോറിയിട്ടിരുന്ന..
ദുഖസാന്ദ്രമായ ഓര്‍മകളെല്ലാം..
ഒരു നിമിഷം മാഞ്ഞ് അലിഞ്ഞു പോയതു പോലെ തോന്നി..
ഹൃദയഹാരിയായ ഉന്മേഷം മനം നിറയെ അലയടിച്ചു കൊണ്ടിരുന്നു..
എല്ലാം മറക്കുന്നു..; ഞങ്ങള്‍.... കുറെ നേരത്തേക്കെങ്കിലും
പിന്നെയും..; തീരത്തണഞ്ഞ്..
കടലമ്മയോടു വിടചൊല്ലുമ്പോള്‍..
ദുഖാര്‍ത്തമായ ഒരു പിടി ഓര്‍മ്മകള്‍..
മനസ്സിനുള്ളിലേക്ക് വീണ്ടും കൂടുകൂട്ടിത്തുടങ്ങുകയായി..
34 comments:
കൊള്ളാം.
ഹരീഷ് കടലുകണ്ടമാതിരി.
:)
പടം കലക്കി..
അനില്‍ അത് കലക്കി മറിച്ചു..
മനോഹരമായ ഫോട്ടോ..
കടലെന്നും വിസ്മയമാണു്. ആനയുടെ മുന്നില്‍ നിന്ന് സമയം പോകുന്നതറിയാത്തതു പോലെ കടലിനു മുന്നിലും.
നാട്ടില്‍ വരുമ്പോള്‍ ഒരിക്കലും നഷ്ടപ്പെടുത്താത്ത ഒരു കാഴ്ച, ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചതിനു നന്ദി.:)
Excellently executed photograph. It gives real feeling of enjoyment in dark tones, which normally used for melancholy moods. Good work in conveying the real feel intended. Keep the good work on…
കടലുകണ്ടാല്‍ പിന്നൊന്നും വേണ്ടല്ലോ :)
ഇതിനുമുന്‍പ് ഞാന്‍ ചെറായിയില്‍ കടല്‍ കാണിക്കാന്‍ കൊണ്ടുപോയതല്ലേ? പിന്നെന്തിനാ ഇത്രയും കിടന്നു ചാടുന്നത് ?
കാര്യമൊക്കെ കൊള്ളാം....സൂക്ഷിക്കണം...കടലാണ്...
തെങ്ങുകയറ്റം അറിയാമെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല .....കളി കൈവിട്ടുപോകും :)
നന്നായിരിയ്ക്കുന്നു, ഹരീഷേട്ടാ
:)
ഹിഹി..കൊള്ളാം ഹരീഷ്..നല്ല ഫോട്ടോ നല്ല വിവരണം...ഇതിലേതാ ഹരീഷ്?
:)
@ സുനിലേട്ടാ..
അതിൽ ഞാനില്ല..
ഞാൻ ടി. പോട്ടം പിടിക്കുവായിരുന്നില്ലേ..
ഹിഹി..
നന്ദിയോടെ..
കുപ്പിയൊന്നു തീര്ത്തിട്ട്
കടല്ക്കരയിലെത്തീട്ട്
അര്‍മാദിച്ചാടുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം
ഫിറ്റിനോട് അരുതേയെന്നോതുവാന്‍ മോഹം.
ഉം.. ഉം.. കൊള്ളാം കൊള്ളാം :)
അനിൽചേട്ടാ
കുമാരൻ
ലക്ഷ്മി
ജോ
ഷിനോജേക്കബ്
വേണുവേട്ടാ
പുണ്യാളൻ
വേദവ്യാസൻ
നാട്ടുകാരൻ
ശ്രീ
പുള്ളിപ്പുലി
സുനിലേട്ടാ
രാമു
എല്ലാവർക്കും നന്ദിയോടേ..
കൂടെവന്നവരെ കടലമ്മക്ക് വിട്ടുകൊടുത്തിട്ട് ഫോട്ടോ പിടിച്ച് രസിച്ചല്ലേ... എന്തായാലും ഫോട്ടോ നന്നായി... ഇത് എവിടെയാ? എന്റെ നാട്ടിലെങ്ങാനുമാണോ? അല്ലാതെ തൊടുപുഴയിൽ എവിടെ കടൽ? ചുമ്മ പുഴയെന്നൊരു പേരും..അല്ലേ?
രഞ്ജിത്തേട്ടാ: ഒരു ഫിറ്റുമില്ല..:)
നന്ദിയോടെ..
മനോരാജ്: ഇതു വാടാനപ്പിള്ളി ബീച്ച്..:)
നന്ദിയോടെ..
കടലു കണ്ടിട്ടെത്ര നാളായി!
ജൂലായ് വീണ്ടും വരും, ചേറായി കടലു പോലെ ഇനിയും ഒരു കടല്‍ കാണണ്ടേ?
ചേറായി ഓര്‍മ്മിപ്പിച്ച കടല്‍ :)
അപ്പം ഇതാണു തൊടുപുഴയിലെ പുഴ..... ;)
Nice
പടം കൊള്ളാം... ഇഷ്ടമായി...എങ്കിലും ബ്ലൂടോണും കോൺട്രാസ്റ്റും അല്പംകൂടുതലാണു് .
അപ്പൊ പറഞ്ഞു വരുന്നത്.. കടല് കാണുന്നത് ഒരു പിന്റ്റ് അടിക്കുന്നതിനു തുല്യം എന്നാണോ..ഹരീഷേട്ടാ :)
തീരം തേടും തിരമാലകളെ തീരത്തിനെകാന്‍ തീര്‍ഥമുണ്ടോ കയ്യില്‍ തീര്‍ത്ഥ തീര്‍ഥമുണ്ടോ
ഒരു കടലിന്റെ പോട്ടം കണ്ടപ്പോള്‍ 24 കമന്റുകളോ ?????????????. അപ്പോള്‍ ഇവര് കടല് കണ്ടാലോ !!!!!!!!!!!!!!
എല്ലാം മറക്കുന്നു..; ഞങ്ങള്‍.... കുറെ നേരത്തേക്കെങ്കിലും.........
കൊള്ളാം.
ഹരീഷ് മനൊഹരം...
ഹരീഷ് ഭായ്..
കടലിന്റെ പടത്തേക്കാൽ മനോഹരമായത് കടലിനെപ്പറ്റിയുള്ള കവിതയാണ്, ഹരീഷിന്റെയുള്ളിലെ കവിയെക്കാണാൻ നല്ല ചന്തമുണ്ട്..!
നന്നായിട്ടുണ്ട് ചിത്രം
ചിത്രം(മാത്രം)വളരെ ഇഷ്ടമായി
@ നാട്ടുകാരോ..!!!
ഹിഹിഹി..
കാര്യമൊക്കെ കൊള്ളാം....സൂക്ഷിക്കണം...കടലാണ്...
തെങ്ങുകയറ്റം അറിയാമെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല .....കളി കൈവിട്ടുപോകും :)
ഉവ്വാ ഉവ്വേ..!!
:)
വാഴക്കോടൻ: ഉം..നടക്കുമോന്നു കണ്ടറിയണം;
നന്ദി..
കാപ്റ്റൻ: തൊടുപുഴയാറു ഒരു ഒന്നൊന്നര പുഴയാ..ഹിഹി
നന്ദി..
തൈകടെൻ: നന്ദി..
ദെത്തൻ: സാച്ചുറേഷനും, ബ്ലാക്ക്സും ഇത്തിരി കൂട്ടിയിരുന്നു..
നന്ദി..
കണ്ണനുണ്ണി: ഹെന്റമ്മോ..!! എന്തൊരു ഉപമ..ഹൂയി
നന്ദി..
പാവപ്പെട്ടവൻ: നന്ദി..
നൌഷാദ്: നന്ദി..
മുക്താർ: നന്ദി..
മിക്കി: നന്ദി..
കുഞ്ഞേട്ടാ: നന്ദി..
നന്ദകുമാർ: നന്ദി..
It comprises a feel...
ഒരിക്കലും മടുക്കാത്ത ഒന്നാണ് കടല്‍. എത്രകണ്ടാലും മതിവരാത്തത്.
ഇത് തൊടുപുഴയുടെ അടുത്തുള്ള കടലല്ലേ...
(നല്ല ഫോട്ടോ..)
ഹരീഷ് ചേട്ടാ....നന്നായിട്ടുണ്ട്..:)
സ്റ്റൈലന്‍ പടം
Post a Comment