Monday, January 25, 2010

വീണ്ടും..

ഒരിക്കല്‍ക്കൂടി ഇവിടം വരെയൊന്നു പോയി..
പ്രശാന്തസുന്ദരമായ തെളിഞ്ഞ പകല്‍..
സമുദ്രോപരിതലത്തില്‍ നിന്നും വളരെയധികം മുകളിലായതിനാല്‍ വായുവിനു നല്ല തണുപ്പുണ്ടായിരുന്നു..
അന്നത്തെ സന്ദര്‍ശനത്തേത്തുടര്‍ന്ന് ഒരിക്കല്‍ക്കൂടി ഇവിടം സന്ദര്‍ശിക്കുവാന്‍ കച്ച മുറുക്കി ഒരിക്കല്‍ പാതിവഴി വരെ വന്നിരുന്നു..
മഴയേത്തുടര്‍ന്ന് പാതിവഴിയില്‍ ആ ആശയെ ഉപേക്ഷിക്കേണ്ടിവന്ന കുണ്ഠിതം ഇന്നാണ് അണയ്ക്കുവാന്‍ സാധിച്ചത്..
നട്ടുച്ച വെയിലിലും കുളിരുന്ന പ്രദേശം !!
അതാണിവിടം..
‘ഉപ്പുകുന്നു’...
റോഡിനിരുവശത്തും അഗാധമായ കൊക്കകള്‍..
അവയ്ക്കു അങ്ങേയറ്റത്തെ അതിരിലായി ഭീമന്‍ മലകള്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു..
അനന്തമായി നീണ്ടു കിടക്കുന്നു അവ..

വൈകുന്നേരം കോടയിറങ്ങുവാനുള്ള സാദ്ധ്യത കണക്കിലെടുത്താണ്; സവാരിക്കു നട്ടുച്ച നേരം തന്നെ തിരഞ്ഞെടുത്തത്..
അസ്തമയസൂര്യന്‍ പടിയിറങ്ങും തോറും; മാമലകള്‍ക്കു മീതേ മഞ്ഞ് മൂടിത്തുടങ്ങിയിരുന്നു..
സായന്തനം..
അതാകാം..
ഇവിടത്തെ അവര്‍ണ്ണനീയമായ നിമിഷം സമ്മാനിക്കുക എന്നു തോന്നുന്നു..
മന്ദമാരുതന്റെ തഴുകലേറ്റ്, അനന്തതയിലേക്ക് മിഴികള്‍ പായിച്ച്..
ആ കലുങ്കില്‍ വെറുതേ കിടക്കുവാന്‍..
മനസ്സ് ശാന്തമാകും..





36 comments:

ഹരീഷ് തൊടുപുഴ January 25, 2010 at 9:16 PM  

കലുങ്കേല്‍ കിടന്നാല്‍ പോലീസു കിടത്തികൊണ്ടു പോകുമെന്നറിയാം..

എന്നാലും ഓരോരോ പ്രാന്തുകള്‍..

പ്രായം കൂടിക്കൊണ്ടിരിക്കുകയല്ലേ..
ഇനിയിങ്ങനെ ജിപ്സി കളിച്ചു നടക്കാനാവില്ലല്ലോ..

വട്ടന്‍ ചിന്തകള്‍ക്കു മാപ്പു തരൂ..
വെറുതേ ഒരാവേശം..
പോസ്റ്റണം ന്നു വിചരിച്ചതല്ലാ..
എന്നാലും..

വെറുതേ മോഹിക്കാലോ..!!!

നാടകക്കാരന്‍ January 25, 2010 at 10:17 PM  

hareesheettaa aavanikkuttiye karayikkallee vendatha panikkonnum pooveenta kettoooo andangi othungi neramvannam padam pidchooo victor georgu kalikkalleee

പൈങ്ങോടന്‍ January 25, 2010 at 10:43 PM  

ആദ്യ ചിത്രം വളരെ ഇഷ്ടപ്പെട്ടു

chithrakaran:ചിത്രകാരന്‍ January 25, 2010 at 11:00 PM  

അന്നുകണ്ട സ്ഥലം തന്നെയായിരിക്കുമോ ഇത് ?
മൂടല്‍ മഞ്ഞില്ലാത്ത തെളിഞ്ഞ പ്രകൃതി !!!

പട്ടേപ്പാടം റാംജി January 26, 2010 at 12:10 AM  

പ്രക്യതിരാമണിയമായ സ്ഥലത്ത്‌ കാറ്റേറ്റ്‌ ഒറ്റയ്ക്ക് കിടക്കാന്‍ എന്ത് രസം.
ബ്ലോഗിന്റെ കേട്ടും മട്ടും പോലെത്തന്നെ പോസ്റ്റും നന്നായ്‌ ബോധിച്ചു.

Seek My Face January 26, 2010 at 12:30 AM  

നല്ല ചിത്രങ്ങള്‍ ...ഞാനും അവിടെ ഇതേ രോഗവുമായി പോയിട്ടുണ്ട് ....പക്ഷെ അന്ന് പോട്ടം പിടിക്കാന്‍ പറ്റിയില്ല ..വീണ്ടും കാണിച്ചു തന്നതിനു നന്ദി .....

Manikandan January 26, 2010 at 12:53 AM  

ഹരീഷേട്ടാ ആദ്യത്തെ മഞ്ഞുമൂടിയ ചിത്രത്തിന്റെ കുളിര് ഈ ചത്രങ്ങളില്‍ ഇല്ല. എങ്കിലും പ്രകൃതിയുടെ മനോഹാരിതയ്ക്ക് ഒട്ടും കൂറവില്ല.

വീകെ January 26, 2010 at 1:17 AM  

എത്ര പ്രകൃതിരമണീയം...!!
ചിത്രം അടിപൊളി...

ആശംസകൾ...

mukthaRionism January 26, 2010 at 9:59 AM  

അടിപൊളി...

Unknown January 26, 2010 at 10:42 AM  

ചിത്രം അടിപൊളി...
ഓരോരോ പ്രാന്തുകള്‍..
വളരെ ഇഷ്ടപ്പെട്ടു

Manoraj January 26, 2010 at 12:06 PM  

nalla chithrangal harish..

Unknown January 26, 2010 at 12:22 PM  

ഹരീഷേ ചിത്രങ്ങൾ നന്നായിരിക്കുന്നു. മനോഹരമായ സ്ഥലം. സ്ഥലം കൃത്യമായി മനസ്സിലായില്ല. പാറമട എന്ന സ്ഥലം എത്‌ ഏരിയ ആണ്‌. ഞാൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്‌. പാലായിൽ നിന്ന് അടുത്ത്‌ പോകാൻ പറ്റിയ സ്ഥലങ്ങളൊക്കെ ഒന്ന് എക്സ്പ്ലോറ്‌ ചെയ്യണമെന്നുണ്ട്‌. പറ്റിയാൽ തൊടുപുഴയിൽ വച്ച്‌ കാണാം...

Mohanam January 26, 2010 at 12:22 PM  

ഇവിടെങ്ങനെ പോകും.......???

siva // ശിവ January 26, 2010 at 1:06 PM  

മഞ്ഞ് ചിത്രം തന്നെ കൂടുതല്‍ മനോഹരം!

നാട്ടുകാരന്‍ January 26, 2010 at 1:10 PM  

പ്രലോഭനം ഒരു കുറ്റമാണ് !
എന്നാലും ഇങ്ങനെ നമ്മുടെ ചുറ്റുവട്ടമൊക്കെ കാണിച്ച് സകല എണ്ണത്തിനേയും കൊതിപ്പിക്കുന്നതിനു ഹരീഷിനെ (ഷിന്റോ) അങ്ങു കൊണ്ടുപോകുകയാണെങ്കില്‍ പോകട്ടെ :)

ചാണക്യന്‍ January 26, 2010 at 1:21 PM  

ചിത്രങ്ങൾ കുളിരണിയിക്കുന്നു ഹരീഷെ....

ഓടോ: ഓടുന്ന ജിപ്സിക്ക് കൂടുന്ന പ്രായം പ്രശ്നമല്ല ഹരീഷെ..:):):):)

Unknown January 26, 2010 at 2:25 PM  

നല്ല തകർപ്പൻ സീനറീ ഒന്നാം പടവും രണ്ടാം പടവും വെല്ലാണ്ട് അങ്ക്ട് ഇഷ്ടായി

മോഹിക്കല് ഒരു രസമാ. നടക്കില്ലെന്നറിഞ്ഞിട്ടും മോഹിക്കുമ്പോ ആ മോഹത്തിന്റെ രസം കൂടും

Appu Adyakshari January 26, 2010 at 2:33 PM  

നല്ല സ്ഥലം ഹരീഷേ...ചിത്രങ്ങളും.
ഹരീഷിനൊരു കുഴപ്പമുണ്ട്.. കൂടുതൽ എഴുതി എഴുതി ചിത്രം കാണുമ്പോഴേക്ക് അതിന്റെ ആകാംഷമുഴുവൻ കെടുത്തിക്കളയും..

ഓ.ടോ.. ലാസ്റ്റ് ചിത്രത്തിൽ കാണുന്ന കക്ഷിയുടെ കാലിലെ പ്ലാസ്റ്റർ ഇതുവരെ എടുത്തുമാറ്റിയില്ലേ.. ഇപ്പോഴും ഊന്നുവടി കാണുന്നു??!!

ഹരീഷ് തൊടുപുഴ January 26, 2010 at 3:00 PM  

@ അപ്പുവേട്ടാ..

12 വർഷങ്ങൾക്കു മുൻപൊരു ബസ്സ് ആക്സിഡെന്റിൽ ഇടത്തേക്കാലിനു സാരമായ പരിക്കു പറ്റുകയും; അതിന്റെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാദ്ദേഹം. അതു പ്ലാസ്റ്റെർ അല്ല.

നന്ദിയോടെ..

ഹരീഷ് തൊടുപുഴ January 26, 2010 at 3:12 PM  

@ അപ്പുവേട്ടാ..

ഒരു മാസം കഴിഞ്ഞാണു ബോധം വീണ്ടു കിട്ടിയതും..
ഈ അവസ്ഥയിലാക്കി എടുക്കുവാൻ ഒരു വർഷവും വേണ്ടി വന്നു..
അതായത് ഒരു വർഷം മുഴുവൻ മെഡിക്കൽ ട്രസ്റ്റിലായിരുന്നു

Typist | എഴുത്തുകാരി January 26, 2010 at 4:01 PM  

പടങ്ങള്‍ കാട്ടി കൊതിപ്പിക്കല്ലേ ഹരീഷേ. അല്ലെങ്കില്‍ പിന്നെ ഞങ്ങളും കൂടി വരാം, നമുക്കൊക്കെ ഒരുമിച്ച് പോകാം.

ഹരീഷ് തൊടുപുഴ January 26, 2010 at 4:07 PM  

@ എഴുത്തുകാരി ചേച്ചീ..

അടുത്ത മീറ്റ് നമുക്കു ഇവിടെക്കാക്കിയാലോ.... :)

പിന്നേ; കണ്ണന്റെ അമ്പലത്തിനു സമീപമുള്ള ആ വീട്..
എന്നെ അസൂയ പിടിപ്പിക്കുന്നു..
എന്തു രസമായിരിക്കും.. ഹോ !!
രാവിലെ അമ്പലത്തിൽ വെയ്ക്കുന്ന റിക്കോർഡ് കേട്ടുണരുക !!
വൈകിട്ടും അതന്നേ..
ഭക്തി സാന്ദ്രമായ ആ അന്തരീക്ഷം..
സത്യായിട്ടും അസൂയ തോന്നുന്നു ചേച്ചീ..
എനിക്കും മഞ്ജൂനും അമ്മയ്ക്കും മോൾക്കും..

നന്ദിയോടെ.

ഹരീഷ് തൊടുപുഴ January 26, 2010 at 4:35 PM  

നാട്ടുകാരോ..:)

ഷിന്റോ ഇപ്പോൽ ലീവിലാ..

ഹിഹിഹി

നന്ദിയോടെ..

ഹരീഷ് തൊടുപുഴ January 26, 2010 at 4:39 PM  

നാടകക്കാരൻ
പൈങ്ങോടൻസ്
ചിത്രകാരൻ ചേട്ടാ
പാട്ടേപടം റാംജി
സീക്ക് മൈ ഫേസ്
മണി
വി കെ
മുക്താർ
റ്റോംസ്
മനോരാജ്
ജിമ്മി
മോഹനം
ശിവ
നാട്ടാരൻ
ചാണു
പുള്ളിപ്പുലി
അപ്പുവേട്ടാ
എഴുത്തുകാരിചേച്ചി..

എല്ലാവർക്കും നന്ദി..

ഹരീഷ് തൊടുപുഴ January 26, 2010 at 4:42 PM  

@ ജിമ്മി..

കുളമാവിനു അപ്പുറം പാറമട എന്നൊരു സ്ഥലമുണ്ട്.
അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞ് 5 കി മീ പോകണം സംഭവസ്ഥലത്തെത്താൻ..
നാട്ടിൽ വരുമ്പോൾ വിളിക്കൂ..

കുഞ്ഞൻ January 26, 2010 at 6:37 PM  

ഭായ്..

ഒരു ചെറിയ കൈയ്യടി..ഊന്നുവടിയുള്ള സുഹൃത്തിനേയും കൂടെ കൂട്ടിയതിന്. സാധരണഗതിയിൽ ഇത്തരം യാത്രയിൽ ഇതുപോലുള്ളവരെ കൂടെ കൂട്ടാറില്ല.. പിന്നെ ആ ചിത്രത്തിൽ ആ കക്ഷിയിരിക്കുന്ന ഭാഗം മുഴുവനായി കാണിക്കാമായിരുന്നു. ഈ പടം പിടിച്ചത് എന്തെങ്കിലും ആശയമൊ മറ്റൊ കണ്ടിട്ടാണൊ.? അതൊ ചുമ്മാ ക്ലിക്കിയതൊ..?

വാഴക്കോടന്‍ ‍// vazhakodan January 26, 2010 at 8:18 PM  

മൂടല്‍ മഞ്ഞില്ലാത്ത തെളിഞ്ഞ പ്രകൃതി !!!

ഹരീഷ് തൊടുപുഴ January 26, 2010 at 9:58 PM  

കുഞ്ഞേട്ടാ..

ആകാശവും ടി. രണ്ടു കക്ഷികളെയും കിട്ടാൻ പാകത്തിനു; ഫോക്കൽ ലെങ്ത് മിനിമത്തിൽ (18mm)ത്തിലിട്ടിട്ട്; ഒരു ഊഹത്തിൽ ചുമ്മാ ഒരു അടിയടിച്ചതാ..
ഭാഗ്യം..
അത്രെയെങ്കിലും കിട്ടിയതിൽ..
ടി.ആളുകളുമായുള്ള ഫോക്കൽ ദൂരം കുറവായിരുന്നു..
കാരണം അങ്ങിനെയിരിക്കാനേ നിർവാഹമുണ്ടായിരുന്നുള്ളു..
കിടന്നെടുക്കാനൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടല്ലാ..
ശരീരം ഇപ്പോ പഴേപോലെ വഴങ്ങിത്തരുന്നില്ല..:)
നന്ദിയോടെ..

വാഴാസ്: നന്ദ്രി..:)

ഹംസ January 27, 2010 at 11:48 AM  

നല്ല ഫോട്ടോകള്‍

കാണാന്‍ നല്ല സുഖമുണ്ട്.

ആശംസകള്‍

ബിനോയ്//HariNav January 27, 2010 at 11:53 AM  

അടുത്ത വെക്കേഷനാവട്ടെ. നുമ്മക്കൊരുമിച്ച് പോകാം :)

ശ്രീ January 27, 2010 at 12:25 PM  

എത്ര കണ്ടാലും മതിവരാത്ത സ്ഥലം തന്നെ.
:)

nandakumar January 28, 2010 at 10:20 AM  

ഹരീഷേ
ആദ്യചിത്രത്തിലെ ഇടതുഭാഗം(അറ്റം) ഒരു കിടുക്കന്‍ ഏരിയ ആയിരുന്നല്ലോ. കാമറ കുറച്ച് ഇടത്തോട്ട് നീക്കി ഒരു കീച്ചങ്ങ്ട് കീച്ചായിരുന്നില്ലേ, ഇപ്പോളുള്ള ചിത്രങ്ങളേക്കാള്‍ ഒരു 14 മടങ്ങ് യമണ്ടന്‍ ഫ്രെയിം കിട്ടുമായിരുന്നില്ലേ? മഞ്ഞ് വീണ് മലയും താഴ്വാരങ്ങളും ലെയര്‍ ലെയര്‍ ആയി കിടക്കുന്ന ഒരു വൈഡ് ആംഗിള്‍.. (ആദ്യ ചിത്രത്തിന്റെ ഇടതുഭാഗം കാണുമ്പോള്‍ അങ്ങിനെ ഒരു സാദ്ധ്യത തോന്നുന്നു.)

(ഹരീഷിന്റെ ടെക്സ്റ്റിനെക്കുറിച്ച് അപ്പു പറഞ്ഞ അഭിപ്രായമാണ് എന്റേതും.)

ഹരീഷ് തൊടുപുഴ January 28, 2010 at 11:11 AM  

@ നന്ദു..

രണ്ടഭിപ്രായത്തോടും യോജിക്കുന്നു..
ആദ്യത്തെ ചിത്രത്തിൽ സൂച്ചിപ്പിച്ച അഭിപ്രായത്തിലുള്ള ഫോട്ടോ കൈയ്യിലുണ്ടായിരുന്നു..
ആക്രാന്തത്തിനിടയിൽ അതിനേപറ്റി അത്ര ഓർത്തില്ല..!!
രണ്ടാമത്തേത്..
എന്റെ ആദ്യത്തെ കമന്റ് നോക്കൂ..
അതിലുണ്ട് ഉത്തരവും..:)
നന്ദിയോടെ..

ഹരീഷ് തൊടുപുഴ January 28, 2010 at 11:13 AM  

ഹംസ
ബിനോയ് മാഷെ: ഉറപ്പായും..
ശ്രീ

നന്ദി എല്ലാവർക്കും..

Helper | സഹായി January 28, 2010 at 2:16 PM  

ഹാരിഷ്ജീ,

പോസിറ്റീവായെടുകുമെങ്കിൽ ഒരു സ്വകാര്യം.

രണ്ടാമത്തെ ചിത്രത്തിൽ ലെൻസിലുള്ള വിരൽപ്പാട്‌ ശരിക്കും കാണുന്നുണ്ട്‌. (അല്ലെങ്കിൽ എഡിറ്റിങ്ങിനിടെ സംഭവിച്ചതോ)

ഒരു അമേച്വാർ ഫോട്ടോഗ്രാഫറുടെ കൈയീന്ന് വരാൻ പാടില്ലാത്തതാണ്‌.

ബൈ ദ വെ, സൂപ്പർ ഷോട്ട്‌.

ഹരീഷ് തൊടുപുഴ January 28, 2010 at 2:21 PM  

@ ഹെൽ‌പ്പെർ

അതു വിരൽ‌പ്പാടല്ലാ..
കാമെറാക്കുള്ളിൽ എന്തോ പൊടി കയറിയിട്ടുണ്ട്..
അതാണ്..

അതു ശരിയാക്കാൻ കൊടുക്കണം..
മടി കാരണമാ ഇതുവരെ ശ്രമിക്കാതിരുന്നതു..
പിന്നെ സ്വന്തം കുഞ്ഞിനെ(കാമെറ) പിളർത്തുന്നതു കാണാനുള്ള കരുത്തില്ലാത്തതു കൊണ്ടും..:)

നന്ദിയോടെ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP