....എന്റെ മുറിവുകളില്‍ ധനുമാസത്തെ നിലാവുള്ള രാത്രിയില്‍ മാലാഖമാര്‍ക്കൊപ്പം നീ വന്നു ചുംബിക്കുമ്പോള്‍ നീ തന്ന നനുത്ത സ്വപ്നങ്ങള്‍ മണ്ണിലലിഞ്ഞ് ചേര്‍ന്നില്ലെന്ന് ഞാനുറക്കെ പറയും അതു കേള്‍ക്കാന്‍ നമുക്കൊപ്പം കണ്ണില്‍ നോക്കിയിരുന്ന കാറ്റ് വരും....
ഇലപൊഴിയും ശിശിരത്തിൽ പൊഴിയുന്ന റബ്ബെർ ഇലകളെക്കുറിച്ചാണതു.. വർഷങ്ങൾക്കുമുൻപ് ഒട്ടേറെ ചുടു ഓർമ്മകൾ സമ്മാനിക്കുന്ന മുഹൂർത്തങ്ങളായിരുന്നു ആ സമയങ്ങൾ.. ഇന്നും ആ ഓർമ്മകൾ തികട്ടി വരുന്നു..
കാരണം.. എന്റെ ചുറ്റുപാടും നിറയെ പൂത്തുലങ്ങു നിൽക്കുന്ന റബ്ബെർ മരങ്ങളായിരുന്നു.. :).. നന്ദിയോടെ..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
23 comments:
ഠേ...
തേങ്ങാ.
അടിക്കുറിപ്പചിത്രത്തിനു ചേര്‍ന്നുപോകുന്നുണ്ട്.
കൊള്ളാം മാഷേ,
ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
http://entemalayalam1.blogspot.com/
മുറിവേല്‍പ്പിക്കുന്നവന്റെ കുമ്പസാരം......
മുറിഞ്ഞാലും കിലോക്കു വ്യാപാരി വില ഇന്നലെ 130രൂഫ
എന്തോന്നാ ഹരീഷേ ആ എഴുതി വെച്ചിരിക്കുന്നത് ? നിരക്ഷരന്മാര്‍ക്ക് കൂടെ മനസ്സിലാകുന്ന പാകത്തില്‍ വല്ലതും എഴുതിക്കൂടെ ?
ഓ:ടോ:- പാവത്താന്റെ ഒരു ഭാഗ്യം :)
കൊള്ളാം ഹരീഷേട്ടാ... വാചകങ്ങളും :)
....എന്റെ മുറിവുകളില്‍ ധനുമാസത്തെ നിലാവുള്ള രാത്രിയില്‍ മാലാഖമാര്‍ക്കൊപ്പം നീ വന്നു ചുംബിക്കുമ്പോള്‍ നീ തന്ന നനുത്ത സ്വപ്നങ്ങള്‍ മണ്ണിലലിഞ്ഞ് ചേര്‍ന്നില്ലെന്ന് ഞാനുറക്കെ പറയും
അതു കേള്‍ക്കാന്‍ നമുക്കൊപ്പം കണ്ണില്‍ നോക്കിയിരുന്ന കാറ്റ് വരും....
ഇതെല്ലാം മൂടോടെ വെട്ടുമ്പഴാ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാകുന്നതു്...!
നന്നായി ബായി പടവും വരികളും
റ്റോംസിന്റെ മറുപടി പാവത്താന്റെ ബ്ലോഗിൽ കണ്ടു പക്ഷെ അതങ്ങോട്ട് ദഹിക്കുന്നില്ല.
ക്ഷമിക്കൂ ഹരീഷ് ബായി ഓഫിന്
patam super.. ezhuthiyath enikkonnum manasilayilla.. athu harishinte kuzhapamalla.. padikkan vittappo padichilla atha..
@ മനോരാജ്..
ഇലപൊഴിയും ശിശിരത്തിൽ പൊഴിയുന്ന റബ്ബെർ ഇലകളെക്കുറിച്ചാണതു..
വർഷങ്ങൾക്കുമുൻപ് ഒട്ടേറെ ചുടു ഓർമ്മകൾ സമ്മാനിക്കുന്ന മുഹൂർത്തങ്ങളായിരുന്നു ആ സമയങ്ങൾ..
ഇന്നും ആ ഓർമ്മകൾ തികട്ടി വരുന്നു..
കാരണം..
എന്റെ ചുറ്റുപാടും നിറയെ പൂത്തുലങ്ങു നിൽക്കുന്ന റബ്ബെർ മരങ്ങളായിരുന്നു..
:)..
നന്ദിയോടെ..
പടവും അടിക്കുറിപ്പും രണ്ടും നന്നായിട്ടുണ്ട്.
റബ്ബര്‍ മരങ്ങള്‍ക്ക് പറയാനുള്ളത് .....റബ്ബര്‍ കര്‍ഷകനും
ഈ ഒരു ആംഗിളില്‍ ഒരു റബ്ബര്‍ തോട്ടം ആദ്യമായ കാണുന്നെ!!
cheraiyil kidakkunna enikk allelum rubberine kurichenthariyan.. evite manushyanu thamasikkan polum sthalam thikayunnilla.. ariyamayirikkum ennu karuthunnu.. sambhavam visadikarichu thannathinu nandi harish.. gulmohar kollam...
നന്നായിരിക്കുന്നു
എന്റെ ധമനികളില്‍ പായുന്ന ചുടു രക്തത്തിന് 100 രൂഫാ കിലോ...
പടം കലക്കീട്ടാ....
ഹരീഷാത്രെ ഹരീഷ്! റവറിന്റെ പടം എടുത്ത് വെച്ച് കരയുന്നോ? ഇപ്പോ കിലോയ്ക്കെന്താ വില!
കൊള്ളാം!
bestwishes
എന്നുവെച്ചാ ?????
ഊറ്റിക്കുടിക്കാന്‍ ഒന്നുമില്ലാത്തവനു വേദനിക്കാന്‍ എന്തെളുപ്പം !
ഒരു പത്തെണ്ണമുണ്ടായിരുന്നെങ്കില്‍ രണ്ടുമൂന്നു പ്രാവശ്യം ഊറ്റാന്‍ വകുപ്പൊണ്ടോന്ന് അന്വേഷിക്കുമായിരുന്നു !
എത്ര ഊറ്റിയാലും ഒരു മഴപെയ്തുകഴിയുംബോളുള്ള ആ തുടിപ്പ് ഒന്നു കാണേണ്ടതു തന്നെ !
ഹരീഷേട്ടാ കൊള്ളാം. ചിത്രവും വരികളും നന്നായി.
Post a Comment