പ്ലാവിലകൊണ്ട് എന്തൊക്കെ ചെയ്യാം??
ചക്ക എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവരായി ആരെങ്കിലുമുണ്ടാകുമോ??
തേന്‍വരിക്കയും, കൂഴചക്കപ്പഴം കൊണ്ടുണ്ടാക്കുന്ന ചക്കയടയും, ചക്കക്കുരു മാങ്ങാക്കറിയും,
ചക്ക വറുത്തതും, ചക്കക്കുരു തോരനും, ചക്കപ്പുഴുക്കും [കൂടെ കാന്താരിചമ്മന്തിയും വേണം]
... ഹൊ എന്നു വേണ്ട എത്ര കൂട്ടം സ്വാദിഷ്ടങ്ങളായ വിഭവങ്ങളാണ് ഈ പ്ലാവ് മൂലം നമുക്ക് ലഭിക്കുന്നത്...
അപ്പോള്‍ പറഞ്ഞുവരുന്നത് അതൊന്നുമല്ല ട്ടോ...
പ്ലാവിന്റെ ഇലകളെപറ്റിയാണ്...
അവയുടെ ഉപയോഗങ്ങളെയും പറ്റി...
കണ്ടോ, എന്തു ഭംഗിയുള്ള പ്ലാവില അല്ലേ!!!
ഇളം പച്ചനിറത്തിലുള്ള സുന്ദരക്കുട്ടന്‍!!!
സംസാരിച്ചുതുടങ്ങാറായ എന്റെ മോള്‍ ഒരു ദിവസം എന്നോട് ആവശ്യപ്പെട്ടു; “ അച്ഛാ, ആവണിക്ക് ജെ.തി.പി വേണച്ഛാ, ജെ.തി.പി”
ജെ.തി.പി യോ? ഞാന്‍ അന്തം വിട്ട് കുന്തം മിഴിച്ചിരുന്നു ചിന്തിക്കാന്‍ തുടങ്ങി... എന്തായിരിക്കും ഈ ജെ.തി.പി??
എന്തായിരിക്കും ഈ കുന്ത്രാണ്ടം എന്നു മനസ്സിലാകാതെ ഞാന്‍ മോളുടെ അമ്മയോട് ആരാഞ്ഞു...
അപ്പോള്‍ അവള്‍ പറഞ്ഞു “ അതേ, മനോജേട്ടന്റെ മോള്‍ ജെയലക്ഷ്മിക്ക് ഒരു ജെ.സി.ബി കളിപ്പാട്ടമുണ്ട്, അതുവേണംന്നാണവളു പറയുന്നെ”
അപ്പോള്‍ അതാണ് സംഗതി...
ഞാന്‍ എന്റെ പഴേ കുട്ടിക്കാലത്തിലേക്കു തിരിച്ചു നടന്നു...
ഞങ്ങളൂടെ കുട്ടിക്കാലത്ത് ഇങ്ങനെയുള്ള ഒരു സംഭവവുംവാങ്ങിത്തരില്ലായിരുന്നു...
വേണങ്കില്‍ പ്രകൃതിയോടൊത്ത് കളിച്ചുനടന്നോണം...
താഴത്തേ വീട്ടിലെ മഞ്ജുവും, മണിക്കുട്ടനും കളിക്കാന്‍ വരും...
വടക്കേവശത്തുള്ള മുറ്റത്ത് പൂച്ചെടികളുടെ ഇടയിലൂടെ ഞങ്ങള്‍ ‘ഒളിച്ചൂലി’ കളിച്ചുനടക്കും...
ചിലപ്പോള്‍ ‘സാറ്റെസീറ്റ്‘ കളിക്കും...
കളിച്ചു മടുക്കുമ്പോള്‍ മുറ്റത്തു നിന്നിരുന്ന പ്ലാവിന്റെ ചുവട്ടിലിരുന്ന് അമ്മയും അച്ഛ്നും കളിക്കും...
ഒരാള്‍ പീടികക്കാരനാകും...
അച്ഛന്‍ പീടികയില്‍ പോയി ആഹാരമുണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ടുവരും...
എന്നിട്ട് അമ്മ അത് പ്ലാവിന്റെ ചുവട്ടില്‍ കല്ലൊക്കെവച്ച് അടുപ്പുകൂട്ടി കഞ്ഞി ഉണ്ടാക്കും..
എന്നിട്ടാ കഞ്ഞി കാലാകുമ്പോള്‍ കുഞ്ഞിന് വിളമ്പിക്കൊടുക്കും...
അപ്പോള്‍ എങ്ങനെ വിളമ്പും??
താഴെ കണ്ടോ ‘പ്ലാവിലപാത്രം’ അതില്‍ വിളമ്പും...
ഇനി ഈ കഞ്ഞി കുടിക്കാന്‍ തവിവേണ്ടെ?
അതാണ് താഴെ കാണുന്നത്...
ഈ തവി കൊണ്ട് കുഞ്ഞ്, കഞ്ഞി കോരി കോരി കുടിക്കും....
എന്നിട്ടോ???
കഞ്ഞികുടിച്ചു വയറു നിറഞ്ഞ കുഞ്ഞ് മറ്റു കുഞ്ഞുഞ്ഞളുമായി ‘രാമായണം‘[ആ കാലത്ത് ടി.വി.യില്‍ രമായണം സീരിയല്‍ ഉള്ള സമയമാണേ] കളിക്കാന്‍ പോകും...
തഴെ കണ്ടില്ലെ പ്ലാവില കൊണ്ടുള്ള ‘കിരീടം’, ഇതു തലയില്‍ ധരിച്ച് ‘രാമനായി‘ രാജ്യം ഭരിക്കുന്നത് കളിക്കും...
ഇത്തിരി അഹങ്കാരത്തോടെ...
ഇനി ഈ കൊച്ചു കൊച്ചു അഹങ്കാരങ്ങളൊക്കെ സാധിക്കുമോ?
ഇല്ല അല്ലേ...
ഇനി ഒരു ജെ.സി.ബി. തന്നെ വാങ്ങിച്ചു കൊടുത്തേക്കാം... അല്ലേ
18 comments:
ഒരു ചെറിയ പോസ്റ്റിലൂടെ ഗൃഹാതുരമായ എതൊക്കയൊ രുചികളിലൂടെ കളികളിലൂടെ താങ്കളെന്നെ നയിച്ചു.അവര്‍ക്കാ പഴയ കളികളൊക്കെ പറഞ്ഞു കൊടുക്കൂ.അവര്‍ കളിക്കട്ടെ അങ്ങനെ അവരറിയട്ടെ ഈ പ്രകൃതിയെ
ഗൃഹാതുരത്വം ഉണർത്തിയ ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു ഹരീഷ്...
നാല് ചിത്രങ്ങളിൽ ഇത്രയും ഗൃഹാതുരത്ത്വം ഉണർത്താൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ. പ്ലാവിലക്കുമ്പിൾ കുത്തി കഞ്ഞി കോരി കുടിച്ച കുട്ടിക്കാലം ഓർമ്മവരുന്നു.
ഹരീഷ് നന്ദി.
മറക്കാൻ മടിച്ച് നിന്ന ആ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ട് പോയതിന്.
നല്ല പോസ്റ്റ്.
ഹാ, കലക്കി.
പ്ലാവിലയില്‍ കഞ്ഞികുടിച്ച കാലം മറന്നു.
നോസ്ടാല്ജിയ..നോസ്ടാല്ജിയ..
ഹരീഷേ.. അമ്മച്ചി പ്ലാവ് എന്ന പ്രയോഗം തന്നെ എങ്ങനെ വന്നോ എന്തോ. നല്ല പോസ്റ്റ്.
കുട്ടിക്കാലത്ത് പ്ലാവില കൂട്ടി കഞ്ഞി കുടിച്ചതും പ്ലാവിലക്കിരീടം തലയില്‍ വെച്ചതും ഒക്കെ ഒര്‍മ്മ വന്നു.ഇപ്പോളത്തെ കുഞ്ഞുങ്ങള്‍ക്കും ആ ബാല്യം പകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്നല്ലോ
എന്നിട്ട് ആവണിക്കുട്ടിക്ക് ജെ സി ബി ഉണ്ടാക്കിയില്ലേ ? അതിന്റെ പടം എവിടെ ??
ഹരിഷേ, പ്ലാവിലയെപറ്റി പറഞ്ഞു മനുഷ്യനെ nostalgic ആക്കി, ഇനി ചക്കയുടെ ഫോട്ടോ കൂടി കാണിച്ചു മനുഷ്യനെ കൊല്ല്!!
ഹഹഹ - നന്നായിട്ടുണ്ട് കേട്ടോ..
പ്ലാവിലകൊണ്ട് എന്തെല്ലാം ഗുണങ്ങളാണ് ഹരീഷെ നല്ല പോസ്റ്റ് ഇതൊക്കെ ഞാനും പരീഷിച്ചു നോക്കിയിട്ടുണ്ട്
ഹ ഹ കൊള്ളാം!
പ്ലാവില പച്ചയാണെങ്കില്‍ ഒന്നിനും കൊള്ളില്ല അല്ലെ ?
നന്ദി ഹരീഷ്. ചെറുപ്പകാലമൊക്കെ ഓർപ്പിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക് ഈ കളികളൊന്നും അറിയുകയേ ഇല്ല എന്നു ഈ പോസ്റ്റ് കണ്ടപ്പോഴാണ് ചിന്തിക്കുന്നതു തന്നെ
Good! Good! Good!
ആവണി കുട്ടിയെ പോലെ ജെ.സി.ബി യും കളിച്ച് നടക്കേന്ടി വരുമായിരുന്ന ബാല്യമായേനെ എന്റത്. പക്ഷെ പ്ലാവിലയും മുക്കുറ്റിയും തുമ്പയും ഓണവും വിഷുവും മാതേരും മുത്തശ്ശിയും മുത്തശ്ശനും കൊയ്ത്തും എല്ലാം എല്ലാം അനുഭവിക്കാനും അറിയാനും സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു.. എന്റെ അച്ഛനു നന്ദി.
പോസ്റ്റ് കൊള്ളാം..
ഈ ഗുല്‍മോഹറിനു പഴമയുടെയും നന്മയുടെയും മണമുണ്ടേ...
ഭാവുകങ്ങള്‍...
- പെണ്‍കൊടി
പ്ലാവിലയുടെ ഞെട്ടെടുത്ത് മൈലാഞ്ചിയുടെ കൂടെ അരയ്ക്കാറുണ്ടായിരുന്നു. കൂടുതല്‍ നിറം കിട്ടാന്‍ വേണ്ടി. ശരിക്കും നിറം കൂടിയിരുന്നോ എന്തോ!
:-)
ശരിക്കും എന്നെ കുട്ടിക്കാലത്തെക്ക് കൊണ്ടുപോയി ഹര്‍ീഷ് .നന്ദി ..
കൊള്ളാം.. ആ പച്ച പ്ലാവില തന്നെയാ എനിക്കിഷ്ടപ്പെട്ടത്
NJAGAL KALIKKARUNDU...
PANDU....
APPOL AMMAYIYUDE MAKAL EE ILAKAL UPAYOGICHU VARITIES UNDAKKUMAARIRUNNU...
FOOD KAZHIKKAN VILAMBAAN..
PAATHRAMMOODI VEKKAN ANGANE KURE
Post a Comment