Wednesday, December 3, 2008

സര്‍പ്പഗന്ധി

ഇതാണ് സര്‍പ്പഗന്ധി. സര്‍പ്പങ്ങളുടേതുപോലെ ഫണം വിടര്‍ത്തിനില്‍ക്കുന്ന ദളങ്ങളുള്ളതിനാലാകണം ഈ പൂവിനീപേരുലഭിച്ചത്!!!
കാഴ്ചയില്‍ സുന്ദരിയാണെങ്കിലും ദുര്‍ഗന്ധം വമിക്കുന്ന ഒന്നാണിവ.
ഈ വൃക്ഷം നില്‍ക്കുന്നിടത്ത് പാമ്പുകള്‍ അടുക്കാറില്ലെന്ന് പഴമക്കാര്‍ പറയുന്നു...
ഈ വൃക്ഷത്തിന്റെ തായ്തടിയില്‍ പ്ലാവുകളുടേതുപോലെ ചക്ക ഉണ്ടാകാറുണ്ട്... പക്ഷെ എനിക്കൊരെണ്ണം പോലും കാണാനായില്ല... ഇനി ഒരിക്കലാകട്ടെ.
നല്ലൊരു തണല്‍ വൃക്ഷം കൂടിയാണിവ...




ഇതു കണ്ടോ; ഈ മൊട്ടു വിരിഞ്ഞാണ് സര്‍പ്പഗന്ധിപ്പൂവ് ഉണ്ടാകുന്നത്...



സര്‍പ്പം ഫണംവിടര്‍ത്തിനില്‍ക്കുന്നതു പോലെയുണ്ടല്ലേ!!!



എന്തു ഭംഗി നിന്നെക്കാണാന്‍.....



ഇതു അതിന്റെ വൃക്ഷം...



ഇനി ഇതിനെപറ്റി വിശദമായി അറിയാവുന്നവര്‍ പറഞ്ഞുതരൂ...

29 comments:

smitha adharsh December 3, 2008 at 11:26 PM  

ഇതിനെപ്പറ്റി വേറെ ആരോ ഒരു വിശദമായ പോസ്ടിട്ടിരുനു കേട്ടോ..ശോ! പേരു ഓര്‍മ്മയില്ല ഏത് ബ്ലോഗില്‍ ആണ് എന്ന് ഓര്മ്മ ഇല്ല.ഒന്നു തപ്പി നോക്കട്ടെ..

smitha adharsh December 3, 2008 at 11:55 PM  

ഒന്നു ചുറ്റി വന്നു..പക്ഷെ,കിട്ടിയില്ല കേട്ടോ.ആരാണ് ഇതിനെപ്പറ്റി പോസ്റ്റ് ആക്കിയത് എന്ന്.ഞാന്‍ ആ പോസ്റ്റില്‍ കമന്റ് ഇട്ടതായി ഓര്‍ക്കുന്നുണ്ട് .കിട്ടിയാല്‍ വന്നു അറിയിക്കാം..
തൃശൂര്‍ ഇതിനെ നാഗപുഷ്പം എന്ന് പറയുന്നതു കേട്ടിട്ടുണ്ട്.തൃശൂര്‍ വടക്കുനാഥന്‍ ക്ഷേത്രത്തിലും,ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലും ഈ വലിയ വൃക്ഷത്തെ കണ്ടിട്ടുണ്ട്.ഇതിന്റെ ഗന്ധം..രൂക്ഷമാണെങ്കിലും,വിരിയുന്ന സമയത്തു വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ട്.അമ്മയുടെ വീടിനു പുറകിലെ പറമ്പില്‍ ഒന്നു ഉണ്ടായിരുന്ന ഓര്മ്മ ഉണ്ട്.ഇതിന്റെ ഫലം ചക്കയെ അല്ല ഒരു "കുടം" പോലെയാ എനിക്ക് തോന്നിയിട്ടുള്ളത്.

മലയാളം വിക്കിപീഡിയ യില്‍ ഇങ്ങനെ ഒരു വിവരണം ഉണ്ട്.അതിന്റെ ലിങ്ക് ഇതാണ്..

http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%AE%E0%B4%B0%E0%B4%82

കാപ്പിലാന്‍ December 4, 2008 at 6:32 AM  

കണ്ടിട്ടില്ല ,കാണിച്ചതില്‍ സന്തോഷം .

ജിജ സുബ്രഹ്മണ്യൻ December 4, 2008 at 7:26 AM  

സര്‍പ്പഗന്ധി കണ്ടിട്ടുണ്ട്.ഞങ്ങളുടെ കോളേജില്‍ ഉണ്ടായിരുന്നു.പക്ഷേ കൂടുതല്‍ ഒന്നും അറിയില്ല.നല്ല പടങ്ങള്‍

Rejeesh Sanathanan December 4, 2008 at 10:09 AM  

"ഈ വൃക്ഷം നില്‍ക്കുന്നിടത്ത് പാമ്പുകള്‍ അടുക്കാറില്ലെന്ന് പഴമക്കാര്‍ പറയുന്നു..."

സംഭവം സത്യമാണല്ലോ അല്ലേ..എങ്കില്‍ എനിക്കീ വൃക്ഷം ഒരുപാട് ഇഷ്ടപ്പെട്ടു. പാമ്പെന്ന് കേട്ടാല്‍ എനിക്കത്രയ്ക്ക് ‘ധൈര്യമാ’ അതുകൊണ്ടാ...

ബിന്ദു കെ പി December 4, 2008 at 10:18 AM  

പടങ്ങൾ ഗംഭീരം ഹരീഷ്.
നാഗപുഷ്പത്തെക്കുറിച്ച് ആഷ ഈ പോസ്റ്റിൽ വിശദമായ വിവരങ്ങളും മറ്റു ലിങ്കുകളും കൊടുത്തിട്ടുണ്ട്.

RIYA'z കൂരിയാട് December 4, 2008 at 12:48 PM  

ഈ പൂവ് കണ്ടിട്ടുണ്ട് പക്ഷെ പേരറിയില്ലായിരുന്നു

Mahi December 4, 2008 at 1:47 PM  

സ്മിതേച്ചിക്കും ബിന്ദുവിനും എന്റെ പ്രത്യേക നന്ദി.ഹരിഷ്‌ അതിന്റെ ഇലയുടേയും മരത്തിന്റേയും ഒരു ക്ലോസപ്പ്‌ കൊടുക്കേണ്ടതായിരുന്നു.പ്രത്യേകിച്ചും അതിന്റെ പൂവുണ്ടാകുന്ന ചില്ലകള്‍ പാമ്പുപോലെ വളഞ്ഞതാണെന്ന്‌ പറയുമ്പോള്‍.പൂവുകളിലേക്ക്‌ മത്രം ശ്രദ്ധയൂന്നാതെ നാട്ടു ചെടികളിലേക്കും താങ്കളുടെ ക്യാമറ കണ്ണുകള്‍ ചെല്ലുന്നത്‌ നന്നായിരിക്കും.ബൂലോകരെ സന്തോഷിപ്പിക്കുക എന്നല്ലാതെ പ്രകൃതിയോടൊട്ടി നിന്ന ഒരു തലമുറക്കുണ്ടായിരുന്ന അറിവുകളെ പുനര്‍ജീവിപ്പിക്കുക എന്ന മഹത്തായ ഉദ്ദേശ്യം കൂടി താങ്കളുടെ ഈ സംരഭത്തില്‍ ഉണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കട്ടെ എന്റെ ആശംസകള്‍

നന്ദന December 4, 2008 at 3:03 PM  

നല്ല പോസ്റ്റ്.സര്‍പ്പഗന്ധി കണ്ടിട്ടുണ്ട് എന്നല്ലാതെ കൂടുതലൊന്നും അറിയില്ല

ഹരീഷ് തൊടുപുഴ December 5, 2008 at 8:16 AM  

സ്മിത: എനിക്കു കിട്ടീട്ടോ...നന്ദി

കാപ്പിലാന്‍ജി: നന്ദി...

കാന്താരികുട്ടി: നന്ദി...

മാറുന്ന മലയാളി: എനിക്കും പേടിയാ... നന്ദി

ബിന്ദുചേച്ചി: ആ ലിങ്ക് ഫലപ്രദമായി... ഒട്ടേറെ നന്ദിയുണ്ട് ട്ടോ

മോനൂസ്: നന്ദി...

മഹി: ഞാന്‍ മരത്തിന്റെ ഫോട്ടോയും എടുത്തിരുന്നു. പക്ഷെ പോസ്റ്റിയില്ല. എന്തായാലും ഇപ്പോള്‍ ഒന്നു കൂടി പോസ്റ്റാം... നന്ദിയോടെ

നന്ദന: നന്ദി....

ശ്രീലാല്‍ December 5, 2008 at 10:23 AM  

good photos Hareeshji.

ശ്രീ December 5, 2008 at 11:46 AM  

പോസ്റ്റ് നന്നായി, ഹരീഷേട്ടാ.

ആഷ ചേച്ചിയുടെ പോസ്റ്റില്‍ നിന്നാണ് ഈ പുഷ്പത്തെയും മരത്തെയും പറ്റി ആദ്യം അറിഞ്ഞത്.

Sarija NS December 5, 2008 at 12:43 PM  

ഈ മരം അത്ര സാധാരണയായി കാണാറില്ല നാട്ടില്‍. ഒരെണ്ണം കാണാന്‍ വേണ്ടി കാലടി രാമകൃഷ്ണാശ്രമം വരെ പോയി. പിന്നെ ആഷയുടെ പോസ്റ്റും വായിച്ചിരുന്നു. നന്ദി ഹരീഷ്

Ashly December 5, 2008 at 1:41 PM  

I have seen this tree in Infantry Road,Bangalore (near old Samsung S/w office, after Chemannor Camera shop, and before the road to Elloor Lib). It is a very beautiful flower !!!I don't know whether that tree is still there or not.

പൈങ്ങോടന്‍ December 5, 2008 at 3:39 PM  

you got a very good bokeh in the second shot

പൈങ്ങോടന്‍ December 5, 2008 at 3:39 PM  
This comment has been removed by the author.
ഉപാസന || Upasana December 5, 2008 at 5:37 PM  

Nice Pics Bhai
I am seeing this for the first time
:-)

Upasana

ഹരീഷ് തൊടുപുഴ December 6, 2008 at 6:57 AM  

ശ്രീലാല്‍, ശ്രീകുട്ടന്‍, സരിജ, ആഷ് ലി, പൈങ്ങോടന്‍സ്, ഉപാസന : അഭിപ്രായം പ്രകടിപ്പിച്ച ഓരോരുത്തര്‍ക്കും എന്റെ സ്നേഹം നിഅഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....

മാണിക്യം December 6, 2008 at 8:13 AM  

യ്യോ ത് മ്മടെ സര്‍പ്പഗന്ധി!
തിരന്തോരത്ത് ത്വോനെയുണ്ട്
പടം നന്നയിരിക്കുന്നു..

Jayasree Lakshmy Kumar December 7, 2008 at 5:56 AM  

ഒരൊറ്റയൊരിക്കൽ കണ്ടിട്ടുണ്ട് . അന്ന് വളരേ അത്ഭുതത്തോടെയാണ് ഈ മരവും അതിന്റെ പൂവും കായുമൊക്കെ നോക്കി നിന്നത്

കിഷോർ‍:Kishor December 7, 2008 at 9:38 AM  

നല്ല പിച്ചറുകള്‍ !!

സര്‍പ്പഗന്ധിയെന്നാല്‍ ആടലോടകമാണെന്നായിരുന്നു ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത്.. ഇത് വലിയ മരം!

പിരിക്കുട്ടി December 10, 2008 at 11:19 AM  

AASHA ITTA POSTILAA AASYAM SARPAGANDHIYE KANDE...
NANNAYITTUNDUTTO....

ജെയിംസ് ബ്രൈറ്റ് April 20, 2009 at 6:34 PM  

സൂപ്പറായിട്ടുണ്ട് പടങ്ങളെല്ലാം ഹരീഷേ..

ആഷ | Asha April 21, 2009 at 3:40 PM  

നന്നായിരിക്കുന്നു ഹരീഷ്.
കായ്ക്കല്ലേ രൂക്ഷഗന്ധം?
പൂവിന്റെ മണം എനിക്ക് നന്നായാ തോന്നിയേ. അതോ അതു കുറേ കഴിഞ്ഞ് മാറുമോ?

lekshmi. lachu November 8, 2010 at 10:14 PM  

നല്ല പോസ്റ്റ്...

Unknown November 17, 2015 at 1:57 PM  

ഉരുണ്ടിരിക്കുന്ന തേങ്ങ പോലത്തെ വലിയ കായ്കളോട് കൂടിയതാണ് ഈ മരം. ഫോട്ടോ എന്റെ പക്കലുണ്ട്. വേണമെന്നുള്ളവർക്ക് അയച്ചു തരാം.

Unknown November 17, 2015 at 2:00 PM  

ഉരുണ്ടിരിക്കുന്ന തേങ്ങ പോലത്തെ വലിയ കായ്കളോട് കൂടിയതാണ് ഈ മരം. ഫോട്ടോ എന്റെ പക്കലുണ്ട്. വേണമെന്നുള്ളവർക്ക് അയച്ചു തരാം.

Unknown December 21, 2016 at 4:16 PM  

സര്‍പ്പഗന്ധി വീട്ടുമുറ്റത്ത് നട്ടു വളര്‍ത്താവുന്ന ഒരു അലങ്കാരചെടിയാണ് സര്‍പ്പഗന്ധി. അമല്‍പൊരി എന്ന പേരിലും ഇത് അറിയപ്പെടുന്നു. രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസിന്‍ എന്ന ഗുളിക ഉണ്ടാക്കുന്നത് ഇതിന്റെ വേരില്‍ നിന്നാണ്. അജ്മാലിന്‍, അജ്മാലിനിന്‍, അജ്മാലിസിന്‍, സെര്‍പ്പന്റെന്‍, സെര്‍പ്പന്റൈനിന്‍, റിസര്‍പ്പെന്‍, റിസര്‍പ്പിനൈന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ ഇതിന്റെ വേരിലടങ്ങിയിരിക്കുന്നു.
രക്തധമനികളെ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുക, തലച്ചോറിലെ നാഡികളെ ഉദ്ധീപിപ്പിച്ച് ഉറക്കമുണ്ടാക്കുക എന്നിവയാണ് ഇതിന്റെ ഔഷധഗുണങ്ങള്‍. ഇതിന്റെ വിത്തു പാകിയോ, കൊമ്പുകളോ, വേരോ നട്ട് തൈകള്‍ ഉണ്ടാക്കി കൃഷി ചെയ്യാം.

fari rodrix February 13, 2017 at 2:08 AM  

ഇത് സർപ്പഗന്ധി ആണോ.... അല്ലെന്നാണ് എന്റെ അറിവ്

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP