ആത്മഹത്യാമുനമ്പ്...
വാഗമണ്‍ മൊട്ടക്കുന്നുകളിലെ അത്യാകര്‍ഷണീയമായ ആത്മഹത്യാമുനമ്പിലേക്കു സ്വാഗതം!!!
ഏകദേശം ആയിരത്തിലധികം അടിയോളം താഴ്ചയുള്ള ഈ ആത്മഹത്യാമുനമ്പില്‍ സദാസമയവും ശക്തിയായ കാറ്റ് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..... നമ്മെ പറത്തിക്കൊണ്ടുപോകാനുള്ള ശേഷിയുണ്ടതിന്!!! പൊരിവെയിലത്തുപോലും ഉന്മേഷകരമായ കുളിര്‍മ്മയുണ്ടവിടെ....
മാസങ്ങള്‍ക്കുമുന്‍പ് പാലായില്‍നിന്നും [പാലായ്ക്കടുത്ത് നീലൂരില്‍ നിന്നാണെന്നാണെന്റെ ഓര്‍മ്മ]ഇവിടം സന്ദര്‍ശിക്കാനെത്തിയ കൂട്ടുകാരിലൊരാള്‍ കാര്‍ റിവേര്‍സ് ഗിയറിട്ടു തിരിക്കാന്‍ ശ്രമിച്ചപ്പോള്‍; കാര്‍ സഹിതം ഈ കൊക്കയിലേയ്ക്കു പതിക്കുകയുണ്ടായി. ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ സമയാംവിധം പ്രവര്‍ത്തിച്ചതിനാല്‍, പകുതിയോളം താഴെവച്ച് കാര്‍ ഒരു മരച്ചില്ലയില്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും അയാളെ രക്ഷപെടുത്താനുമായി.....
ഇനി വരൂ; കാണൂ.... ഈ ആത്മഹത്യാമുനമ്പ്!!!
[ആത്മഹത്യചെയ്യാന്‍ താല്പര്യമുള്ളവര്‍ ഇതു കാണേണ്ട കെട്ടോ]
16 comments:
വേറെ ആംഗിള്‍ കുറച്ചു കൂടെ ഒരു "കൊക്ക ഇഫക്ട്" തരുമായിരുന്നില്ലേ എന്ന് ഒരു സംശയം തോന്നി.
വാഗമണ്ണിലെടുത്ത ബാക്കി ചിത്രങ്ങളും പോരട്ടെ!
:)
എന്തൊരു ഭംഗി!
ആത്മഹത്യ ചെയ്യാൻ പ്ലാനിട്ടു വരുന്നവർ മനസ്സ് മാറി ജീവിതത്തിലേയ്ക്ക് തിരിച്ചുപോയേക്കും
ഒരു ഭീതി തോന്നുന്നില്ല കേട്ടൊ.
ഭൂമിപുത്രിയുടെ അഭിപ്രായം ശരിയാണ്.
കോളേജില്‍ പഠിക്കുന്ന കാലത്ത് പശുപ്പാറക്ക് ബൈക്കില്‍ പോയിട്ടുണ്ട് ഈ വഴി.
പ്രകാശം പരത്തുന്ന ആത്മഹത്യാമുനമ്പ്. അല്ലേ ഭൂമിപുത്രീ?
എന്തായാലും നല്ല ഭംഗിയുണ്ട്.
ആത്മഹത്യാ മുനെമ്പെന്ന്പറഞ്ഞ് പേടിപ്പിച്ചല്ലോ ഹരീഷെ....:)
പാഞ്ചാലി: വേറെ ആങ്കിളില്‍ നിന്നെടുക്കണമെങ്കില്‍; രണ്ടു സൈഡിലും കൊക്കയിലേക്കിറങ്ങാനുള്ള മലകളുണ്ട്...അവിടെ നിന്നെടുക്കണം. അതിലൂടെ 1കി.മി ഇറങ്ങിയാല്‍ എടുക്കാമായിരുന്നു. എന്റെ കൂടെയുള്ളവരെല്ലാം ഇറങ്ങുകയുണ്ടായി. ദുഷ്കരകമായ ആ യാത്ര ഞാന്‍ ഒഴിവാക്കുകയായിരുന്നു. നന്ദിയോടെ....
ഭൂമിപുത്രി: സത്യം!! നല്ല ഭംഗിയാണവിടം കാണാന്‍... നന്ദിയോടെ
അനില്‍ജി: നന്ദിയോടെ...
മൂര്‍ത്തി: നന്ദിയോടെ...
ചാണക്യജി: അടുത്ത ഫോട്ടോസ് കൂടി ഇതിന്റെ കൂടെ പോസ്റ്റാന്‍ പോകുവാ; അതു കൂടി കണ്ടിട്ടു പറയണേ...പേടിയാവുന്നില്ലാന്ന്!!!!
നന്ദിയോടെ....
cooooooooool!!!!
but the "danger" feeling cannot be observervd frm this snap.. I feel. Feels like a cool valley... to roam around.. ;)
nalla bangi ulla aathmahathya point
നന്നായി മാഷേ,
നല്ല ഒരു ദിവസം നോക്കി അവിടെ വരെ പോണം!!!
അല്ല പോയി വരണം..
ആത്മഹത്യാ മുനമ്പ് എന്നൊരു ഫീലിങ് വരണില്ലാട്ടോ.നല്ല്ല ഭംഗി തോന്നണൂ.
ദൈവമെ ചതിച്ചു ഞാന്‍ കണ്ടല്ലൊ
എത്ര ഭംഗിയുള്ള ആത്മഹത്യാമുനമ്പ്! :-)
ഇവിടെ ആത്മഹത്യ ചെയ്യാനോ? ഭൂമിപുത്രിയോട് യോജിക്കുന്നു.
നല്ല ഭംഗി..ഇവിടെ ആത്മഹത്യ ചെയ്യുന്നവര്‍ ഉണ്ട് അല്ലെ?ഈ ഭംഗി കണ്ടു മരിക്കാനും വേണം ഒരു യോഗം!
എന്തു മനോഹാരിതയാണിവിടം. ചാടാൻ തോന്നുന്നു. എന്നിട്ട് ഒരു പക്ഷിയായി ആ ഭംഗികളിൽ കൂടി പറന്നു പറന്നു പോകാൻ..
ശ്രീനാഥ്, പിരി, രണ്‍ജിത്, കാന്താരികുട്ടി, മഹി, ബിന്ദു, സരിജ, സ്മിത, ലക്ഷ്മി എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...
Post a Comment