Sunday, December 7, 2008

ഈ കായേതാ??

ഈ കായേതാണെന്നു പറയാമോ??

13 comments:

ഗുപ്തന്‍ December 7, 2008 at 8:24 PM  

മരച്ചീനിയുടെ കായല്ലേ

smitha adharsh December 7, 2008 at 10:17 PM  

ഹ്മം..എനിക്കറിയാം..
ഞാന്‍ പറയില്ല.
(ഓരോന്നും കൊണ്ടു പോന്നോളും..അറിയാത്തത് ചോദിച്ചു മനുഷ്യനെ നാണം കെടുത്താന്‍..ഈ മരച്ചീനിയ്ക്ക് ഇങ്ങനെ കായ ഉണ്ടാവ്വോ?എന്തൊക്കെ കാര്യങ്ങളാ നമുക്കറിയാത്തത്‌.അല്ല, എനിക്ക് അറിയാതെ അല്ല..ഞാന്‍ ചുമ്മാ..)

ഗോപക്‌ യു ആര്‍ December 7, 2008 at 11:06 PM  

ഗുപ്തൻ പറഞത് ശരിയല്ലെ?

ജിജ സുബ്രഹ്മണ്യൻ December 8, 2008 at 9:15 AM  

അതു തന്നെ.കപ്പയുടെ കായ് തന്നെ.നല്ല പോലെ ഉണങ്ങിയ കപ്പക്കായ്കള്‍ കുലുക്കി നടന്ന ഓര്‍മകള്‍ വരുന്നു.കപ്പത്തണ്ടു കൊണ്ട് മാലയുണ്ടാക്കി ഇടുമായിരുന്നു ഞങ്ങള്‍

Sarija NS December 8, 2008 at 11:55 AM  

ഇതോണ്ട് പമ്പരമുണ്ടാക്കനറിയുവ്വോ? കപ്പയുടെ ഉണങ്ങിയ കായ്കള്‍ ഈര്‍ക്കില്‍ കുത്തി പമ്പരമാക്കി, പിന്നെ അതിനു നിറം കൊടുത്ത് എത്രമാത്രം കളിച്ചിട്ടുണ്ട്. ഹോ!!! നൊസ്റ്റാള്‍ജിയ

നന്ദന December 8, 2008 at 6:37 PM  

സരിജ പരഞ്ഞ പോലെ ഇതോണ്ട് ഉണങ്ങിയ കായില്‍ ഈര്‍ക്കില്‍ കുത്തി പമ്പരം ഉണ്ടാക്കി കളിച്ചിട്ടുണ്ട്.നല്ല പടം !

ഹരീഷ് തൊടുപുഴ December 9, 2008 at 8:14 AM  

ഗുപ്തന്‍: ചേട്ടാ,അതു തന്നെ....നന്ദി

സ്മിത: ഈ കൂട്ടീടെ ഒരു കാര്യം...നന്ദി

ഗോപക്: ശരി തന്നെ ചേട്ടാ, നന്ദി

കാന്താരികുട്ടി: ശരിയാ കെട്ടോ; ചെറുപ്പത്തില്‍ ഈ കായ് കളിക്കാന്‍ കിട്ടാന്‍ വേണ്ടി കൂട്ടുകാരോട് എന്തോരും വഴക്കടിച്ചിട്ടുണ്ടെന്ന് അറിയാമൊ....നന്ദി

സരിജ: സത്യം...ഞാനും ചെറുപ്പത്തില്‍ പമ്പരമുണ്ടാക്കി കളിച്ചിട്ടുണ്ട്. ഇതൊക്കെയേ കിട്ടുമായിരുന്നുള്ളൂ കളിക്കാന്‍...നന്ദി

നന്ദന: നന്ദി....

പിരിക്കുട്ടി December 10, 2008 at 11:16 AM  

NJAAN AADYAMAAYITTU KANUNNATHA...
MARACHEENI KKAYA KOLLAAM K TO

Mahi December 10, 2008 at 1:07 PM  

ദൈവമെ ഈ കായ ഇതുവരെയെന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലല്ലൊ

തണല്‍ December 11, 2008 at 6:41 PM  

കടിച്ച് വൃത്തിയാക്കി
പമ്പരമുണ്ടാക്കുമ്പോള്‍
ഒരു മണമുണ്ട്...
മ്ഹാ‍ാ‍ാ‍ാ‍ാ‍ാ..
:)
കലക്കി മാഷേ..!

Bindhu Unny December 11, 2008 at 11:16 PM  

കപ്പ വെട്ടാതെ ഇട്ടിരുന്നാലല്ലേ കായുണ്ടാവൂ?
:-)

Jayasree Lakshmy Kumar December 12, 2008 at 5:23 AM  

കപ്പയ്കിങ്ങനെ കായുമുണ്ടോ?!! ഞാന്‍ ആദ്യമായിട്ടു കാണുവാ

ഹരീഷ് തൊടുപുഴ December 12, 2008 at 7:32 AM  

പിരിക്കുട്ടി: സത്യായിട്ടും!!!
അപ്പോള്‍ ഞാന്‍ ഇതു പോസ്റ്റാക്കിയത് നന്നയി അല്ലേ... നന്ദി

മഹി: ഇനിയുമെന്തൊക്കെ കാണാന്‍ കിടക്കുന്നു പ്രകൃതിയില്‍!!! നന്ദിയോടെ..

തണല്‍ജി: സത്യം; ഞാനുമത് ഇപ്പോള്‍ ഓര്‍മിക്കുന്നു... നന്ദിയോടെ

ബിന്ദു ഉണ്ണി: നേരത്തെ തന്നെ ഉണ്ടാകാറുണ്ട്... നമ്മള്‍ ശ്രദ്ധിക്കാറില്ലെന്നു മാത്രം. എങ്കിലും കപ്പ ഒരുവിധം പാകമായതിനുശേഷമാണു കെട്ടോ...നന്ദിയോടെ

ലെക്ഷ്മി: ഈ പോസ്റ്റ് ഇടുന്നതിനുമുന്‍പ് ഇതിടണമോ വേണ്ടയോ എന്നു ഞാന്‍ ചിന്തിച്ചതാണ്. കാരണം ബാക്കിയുള്ള പടം പിടുത്തപുലികളെല്ലാം വ്യത്യസ്തങ്ങളായ പടങ്ങള്‍ ഇടുമ്പോള്‍ ഞാന്‍ മാത്രം ഈ കായുടേയും, പൂവിന്റേയും ഒക്കെആയി നടക്കുകയല്ലേ...അതുകൊണ്ട്. പക്ഷേ ഇപ്പോള്‍ ഒരു ആത്മസംതൃപ്തി തോന്നുന്നുണ്ട് കാരണം കുറേപേര്‍ക്കെങ്കിലും പ്രകൃതിയുടെ ഈ സൌന്ദര്യങ്ങള്‍ ആദ്യമായിട്ട് എന്നില്‍കൂടി കാണിച്ചുകൊടുക്കാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത്.
നന്ദിയോടെ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP