Monday, December 15, 2008

ഇന്നത്തെ സ്പെഷ്യല്‍!!!

ഇന്നത്തെ സ്പെഷ്യലാണു താഴെക്കാണുന്നത്...
ജീവിതത്തില്‍ കപ്പപ്പുഴുക്ക് കഴിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും...
കപ്പ അല്ലെങ്കില്‍ മരച്ചീനി പച്ചയ്ക്കുതിന്നുവാന്‍ വരെ നല്ല സ്വാദാണ്...
പിന്നെ ചുട്ടു തിന്നുവാനോ? അതിലേറെയും...
ചെണ്ടപുഴുങ്ങി കാന്താരിച്ചമ്മന്തിയും കൂട്ടിയാണെങ്കിലോ...വായിലു കപ്പലോടിക്കാനുണ്ട് ജലാംശം!!!
ഇനി നീളത്തില്‍ പുഴുങ്ങിയെടുത്ത്, വെയിലത്തിട്ട് ഉണക്കി വറുത്തെടുത്താലോ.....
വട്ടത്തില്‍ പുഴുങ്ങി, വെയിലത്തിട്ടുണക്കി കര്‍ക്കിടമാസത്തില്‍ എടുത്ത് നിലക്കടലയും ചേര്‍ത്ത് കപ്പപ്പുഴുക്കുണ്ടാക്കിയാലോ...കെങ്കേമം അല്ലേ!!!!

എന്തായാലും ഇത് വീട്ടിലുണ്ടാക്കിയതാ....ഇത്തിരി എടുത്ത് രുചിച്ചോളൂ

എങ്ങനെയാ ഒരു ടച്ചിങ്ങ്സ് ഇല്ലാതെ കഴിക്കണെ അല്ലേ....
ദാ, മത്തി[ചാള]വറുത്തത് ഇരിപ്പുണ്ട്...
അതു കൂടി എടുത്ത് കൂട്ടിക്കോളൂ....
എല്ലാവരും വയറു നിറച്ച് കഴിച്ചുകാണുമല്ലോ; എങ്കില്‍ നന്ദിയോടെ....ഹരീഷ്

24 comments:

ചാണക്യന്‍ December 16, 2008 at 1:23 AM  

(((((ഠേ)))
ഹരീഷെ,
ഇങ്ങനെ എന്റെ വയറിനെ വെല്ലുവിളിക്കരുതേ..:)

ഹരീഷ് തൊടുപുഴ December 16, 2008 at 7:56 AM  

ചാണക്യജി: ഹി ഹി ഹി ഹീ‍.....
{ചിരിക്കു കടപാട് താങ്കള്‍ക്കുതന്നെ}
നന്ദിയോടെ....

അനില്‍@ബ്ലോഗ് December 16, 2008 at 8:14 AM  

കലക്കന്‍.
അടുത്ത തവണ എന്തായാലും തൊടുപുഴ വന്നിട്ടു തന്നെ കാര്യം.

ഹരീഷ് തൊടുപുഴ December 16, 2008 at 8:25 AM  

അനില്‍ജി: നേരത്തെ ഒന്നു പറയണം ട്ടോ....നന്ദിയോടെ

കാന്താരിക്കുട്ടി December 16, 2008 at 9:16 AM  

രാവിലെ തന്നെ മനുഷ്യനെ കൊതിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണോ..ഇനി ഇപ്പോൾ ഇത് ഉണ്ടാക്കാൻ സമയവും ഇല്ലല്ലോ !
ഇന്ന് ഹരീഷിനു വയറു വേദന പിടിച്ചില്ലെങ്കിൽ എന്നെ കാന്താരീ ന്നു വിളിച്ചോ..അത്രക്കും വെള്ളം ഞാൻ ഇന്നു ഇറക്കീട്ടുണ്ട്.

...പകല്‍കിനാവന്‍...daYdreamEr... December 16, 2008 at 4:26 PM  

എന്നാ പിന്നെ ഒരു ഗ്ലാസ് കള്ളിന്റെ പടവും കൂടെ അങ്ങ് വെച്ച്ചൂടായിരുന്നോ ?
കലക്കന്‍...

ശ്രീ December 16, 2008 at 4:53 PM  

ഇതു വളരെ ക്രൂരവും പൈശാചികവും ആയിപ്പോയി എന്നു പറയാതെ വയ്യ, ഹരീഷേട്ടാ...

ഇങ്ങനെ പടം കാണിച്ചു കൊതിപ്പിച്ചാല്‍ ബൂലോക പോലീസില്‍ കേസു കൊടുക്കും ട്ടാ
:(

തണല്‍ December 16, 2008 at 5:27 PM  

കൊല്ല്..കൊല്ല്..കൊല്ലെന്നെ..!
:)
പകല്‍ക്കിനാവാ..അതന്നേ.

paarppidam December 16, 2008 at 5:40 PM  

വായിൽ കപ്പലോടിപ്പിക്കുന്ന ചിത്രങ്ങൾ ഇങ്ങനൈടല്ലേ മാഷേ...ഹോ ഇതിലും ബേധം നയൻസിന്റെയോ മറ്റൊ ഒരു ചിത്രം ഇടുന്നതായിരുന്നു.

sreeNu Guy December 16, 2008 at 5:52 PM  

നിന്നെ ഞാനിന്നു കൊല്ലും. മനുഷ്യന്‍ ഇവിടെ വിശന്നു പണ്ടാരമടങ്ങി ഇരിക്കുമ്പഴാ കപ്പപ്പുഴുക്ക്.

നന്ദകുമാര്‍ December 16, 2008 at 6:05 PM  

ദുഷ്ടാ!! ഇതൊന്നും പെട്ടെന്ന് സംഘടിപ്പിക്കാന്‍ പറ്റാത്ത ഒരിടത്തിരിക്കുന്ന എന്നെയൊക്കെ കൊതിപ്പിക്കാനിറങ്ങിയേക്കാണല്ലേ? താങ്കളോടൊക്കെ ദൈവം ചോദിച്ചോലും. ഇതൊക്കെ മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ട്. !!
:)

ശ്രീലാല്‍ December 16, 2008 at 6:57 PM  

ബെറിയാവ്ന്ന്.., ബായീല് ബെള്ളം ബെര്ന്ന്..

vahab December 16, 2008 at 9:09 PM  

ഓണ്‍ലൈനില്‍ കാണിക്കുന്ന വസ്‌തുക്കള്‍ പായ്‌ക്ക്‌ ചെയ്‌ത്‌ അയക്കുവാനുള്ള (കൊറിയര്‍ പോലെയുള്ള) ഒരു സംവിധാനത്തിന്‌ ചാന്‍സുണ്ടെന്ന്‌ എനിക്കു തോന്നുന്നു.

അരുണ്‍ കായംകുളം December 17, 2008 at 12:08 PM  

ഈ നട്ടുച്ചയ്ക്ക് കൊതിപ്പിക്കാതെ മാഷേ

ലതി December 17, 2008 at 2:49 PM  

ഹരീഷ്,
മീന്‍ വേണ്ട, ചമ്മന്തി? അച്ചാറാണെങ്കിലും മതി.

'കല്യാണി' December 17, 2008 at 3:15 PM  

എന്റെ ഹരീഷേ , ഇത്രയും കൊതിപ്പിക്കണമായിരുന്നോ? കപ്പപുഴുക്കും ,മത്തിവറുത്തതും കണ്ടു വായില്‍ വെള്ളമൂറി .എന്തായാലും ആ പ്ലെയ്റ്റിലുള്ളത് കഴിച്ചവര്‍ക്ക് എന്റെകൊതികൊണ്ട് വയറു വീര്‍ക്കും ...

രണ്‍ജിത് ചെമ്മാട്. December 17, 2008 at 9:20 PM  

പ്രവാസി ബാച്ചിലേഴ്സിന്റെ കൊതി കിട്ടും
ഇങ്ങനെ കൊതിപ്പിച്ചാല്‍!!!!

ഇതിലും നല്ലത് വല്ല വിഷവും
വാങ്ങിത്തന്ന് ഞങ്ങളെയങ്ങ് കൊല്ല്...
അല്ലാണ്ടെന്താ പറയാ.....

രണ്‍ജിത് ചെമ്മാട്. December 17, 2008 at 9:20 PM  
This comment has been removed by the author.
lakshmy December 18, 2008 at 5:04 AM  

കുറച്ച് ഇമോഡിയം വാങ്ങി കരുതിക്കോളൂ ഹരീഷ്. ഞാനും കൊതി വച്ചു

ഹരീഷ് തൊടുപുഴ December 18, 2008 at 7:46 AM  

കൊതിപീടിച്ച് എനിക്കു വയറുവേദന ഉണ്ടാക്കിത്തന്ന എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....

പിരിക്കുട്ടി December 18, 2008 at 10:30 AM  

so tasty .....
njaan kazhichutto

ആചാര്യന്‍... April 20, 2009 at 7:55 PM  

ആഹാ, "മീറ്റീ"ട്ട് ബാക്കി കാര്യം....എന്നാ കപ്പ, എന്നാ മത്തി

അനില്‍@ബ്ലോഗ് April 20, 2009 at 9:47 PM  

ഹരീഷെ,
ഇവന്‍ കുറച്ച് വേണം, മീറ്റിന്.
:)
വെടി ഇറച്ചി കിട്ടുമോ?

സൂത്രന്‍..!! May 1, 2009 at 1:48 PM  

കൊതിപിച്ചു അണ്ണാ...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP