എന്റെ ഗ്രാമ കാഴ്ചകള്‍...1
ഇന്നു മുതല്‍ ഞാന്‍ എന്റെ ഗ്രാമത്തിലെ കാഴ്ചകളുമായി നിങ്ങളിലേക്കെത്തുകയാണ്. എന്റെ ഗ്രാമം ‘മണക്കാട്’, തൊടുപുഴ താലൂക്കില്‍ പെട്ട പതിനഞ്ചു പഞ്ചായത്തുകളില്‍ ഒന്നാണ്. പ്രകൃതിരമണീയത നിറഞ്ഞ ദൃശ്യങ്ങള്‍ എന്റെ ഗ്രാമത്തിന് ഒരു മുതല്‍കൂട്ട് തന്നെയാണ്. മണക്കാട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന തൊടുപുഴയാര്‍ ടി പ്രദേശത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ സുപ്രധാന പങ്കുവഹിക്കുന്നു. കൂടുതലായും റബ്ബെര്‍കാടുകളാണെങ്കിലും അന്യം നില്‍ക്കാത്ത നെല്പാടങ്ങളും, വിവിധതരത്തിലുള്ള മരങ്ങളാലും, ചെടികളാലും ഫലഭൂയിഷ്ഠമാര്‍ന്ന ഒരു പ്രദേശം കൂടിയാണ് മണക്കാട്. ഒട്ടേറെ ആരധനാലയങ്ങള്‍ ഉള്‍പ്പെടുന്ന ഈ സ്ഥലം ഉത്സവകാലമാകുമ്പോഴേക്കും മറ്റൊരു ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. ജില്ലയിലെ ഏക നരസിംഹസ്വാമിപ്രതിഷ്ഠയുള്ള ക്ഷേത്രവും ഇവിടെത്തന്നെ. ഇനിയും കൂടുതല്‍ പറയാനുണ്ട്...സമയമുണ്ടല്ലോ!!! പിന്നീടാവട്ടെ..
എല്ലാവര്‍ക്കും എന്റെ ഗ്രാമത്തിലേക്ക് സ്വഗതം...
താഴെക്കാണുന്നത് മണക്കാട് പഞ്ചായത്തില്‍ പെട്ട ‘പെരിയാമ്പ്ര’ എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യമാണ്. ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശമാണിവിടം. വാഹനങ്ങളുടെ ആധിക്യമതികമായനുഭവപ്പെടാത്തതിനാല്‍ ഏറ്റവും അധികം സ്വസ്ഥവും, ശുദ്ധവായുനിറഞ്ഞതുമായ പ്രദേശമാണിത്... പണ്ട് ഈ ഗ്രാമം ഒരു കുഗ്രാമമായിരുന്നു. ജലത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി ഒരു കനാല്‍ ഈ ഗ്രാമത്തിലൂടി കടന്നുപോകുന്നുണ്ട്. മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ളതാണത്. ഈ കനാലിലൂടെ ഒഴുകുന്ന വെള്ളമാണ് താഴെക്കാണുന നെല്പാടങ്ങളെ സമൃദ്ധിയിലാറാടിക്കുന്നത്....
അങ്ങു ദൂരെ ഒരു പാലം കണ്ടോ; ആ പാലത്തില്‍ കയറിനിന്ന് താഴോട്ട് നോക്കുമ്പോള്‍ കാണുന കാഴ്ചയാണ് അതീവസുന്ദരം..
ഇനി ഒരിക്കല്‍ അത് എടുത്ത് പോസ്റ്റാം കെട്ടോ...
13 comments:
good one .graama kaazhchakal iniyum poratte.
ee template onnayachu tharaamo?
shrihari.a@gmail.com
സൂപ്പര്‍! ഒരു ഗ്രാമത്തിന്റെ എല്ലാ പരിശുദ്ധിയും ഉള്ള ചിത്രം.
:)
കൊള്ളാം. അടുത്ത ഗ്രാമക്കാഴ്ചക്കായി കാത്തിരിക്കുന്നു..
ഇത്തരം ചിത്രങ്ങള്‍ കാണുന്നത് തന്നെ ഒരു സുഖമാണ്.കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയോടെ...
AYYO ENTHU RASAMAA....
PAADAM POOTHAKAALAM,,,,,,,
AYYO ENTHU RASAMAA....
PAADAM POOTHAKAALAM,,,,,,,
നടന്നൊ നടന്നൊ ഞാനൂണ്ട് പിന്നാലെ
ഹരീഷ് ഈ ഐഡിയ കൊള്ളാം ട്ടൊ. ഒരു അഭിപ്രായം പറഞ്ഞോട്ടെ. ചിത്രങ്ങള്‍ ആദ്യവും അക്ഷരങ്ങള്‍ രണ്ടാമതും ആക്കുകയാണ് കൂടുതല്‍ ഭംഗി എന്നു തോന്നണു.
ഈ വയല്‍ക്കാഴ്ച്ശ്കള്‍ സുന്ദരം...
ഒന്നാമത്തെ കാഴ്ച കൊള്ളാം. ഇനീം പോരട്ടെ. :-)
ഹരിശ്രീ കുറിച്ച കാഴ്ച തന്നെ ഹരിതാഭം, മനോഹരം
കിച്ചു$ചിന്നു: നന്ദി..
ശ്രീകുട്ടാ: നന്ദി..
ബിന്ദുചേച്ചി: നന്ദി..
മാറുന്ന മലയാളി: ഉറപ്പായും; നന്ദി..
പിരിക്കുട്ടി: പാടാന്‍ വന്നു നീയും...അല്ലേ!! നന്ദി..
മഹി: വേഗം പോരൂ എന്റെ കൂടെ... നന്ദി
സരിജ: ഉറപ്പായും ഈ നിര്‍ദ്ദേശം പാലിക്കുന്നതായിരിക്കും...നന്ദി
ശിവാ: നന്ദി..
ബിന്ദു ഉണ്ണി: നന്ദി..
ലെക്ഷ്മി: നന്ദി..
കാനന.....
ഞാനും വരട്ടയോ നിന്റെ കൂടെ.. :-)
Post a Comment