Wednesday, November 12, 2008

ചില നാട്ടു കാട്ടു പൂക്കള്‍...

കഴിഞ്ഞദിവസം പുളിക്കാനം വഴി വാഗമണ്ണിനു പോയപ്പോള്‍ കാണുവാന്‍ സാധിച്ച കുറച്ച് നാട്ടു കാട്ടു പൂക്കാളാണിവ...
എന്തു ഭംഗിയാണിവയ്ക്ക്!!! തിരിച്ച് വീട്ടിലെത്തി ഫോട്ടോസെല്ലാം വീട്ടുകാരെ കാണിച്ചപ്പോള്‍ നേരിട്ട ഒരു ചോദ്യമാണ് ‘ ഓരോന്നിന്റെയും ചെടികള്‍ പറിച്ചുകൊണ്ടുവരാത്തതെന്തെന്ന്’. ഇപ്പോള്‍ എനിക്കും തോന്നുന്നു എല്ലാ ചെടികളും പറിച്ചുകൊണ്ടുവന്ന് വീടിന്റെ മുറ്റത്ത് നട്ടിരുന്നുവെങ്കില്‍, എന്നും രാവിലെ സുന്ദരികളായ ഈ പുഷ്പങ്ങളെ കണികണ്ടുണരാമായിരുന്നുവെന്ന്...
കുറച്ചുപൂക്കളുടെ പേരുമാത്രമേ എനിക്കറിയാവൂ. അറിയാവുന്നവയുടെ പേര് പറഞ്ഞുതരാം...
ബാക്കി അറിയാവുന്നവര്‍ എനിക്കും പറഞ്ഞുതരൂ....


ഇതു കണ്ടോ, സൂര്യകാന്തിപ്പൂവ് പോലെയില്ലേ. ഇതു നേരിട്ടു കാണണം...എന്തൊരു ഭംഗിയാണെന്നറിയോ!!!
നമുക്കിവളെ ‘നാടന്‍ സൂര്യകാന്തി’ എന്നു വിളിക്കാമല്ലെ...


ഇതു കണ്ടോ, എനിക്കേറ്റവും ഇഷ്ടപ്പെട്ട പൂവ് ഇതായിരുന്നു....മുകളിലത്തെ പൂവിന്റെ ചെടിയില്‍ കൂട് കൂട്ടിയിരിക്കുന്ന ഒരു പുഴു; ലവനതിന്റെ അകത്തുണ്ട് കെട്ടോ!!!

ഇവന്‍ നമ്മുടെ ചെമ്പരത്തിപ്പൂവിന്റെ ആരെങ്കിലുമാണോ??
കൊങ്ങിണിപ്പൂവ് ഒരു തരം...


കൊങ്ങിണിപ്പൂവ് രണ്ടു തരം...


ഇത് ഒരു തരം പയറുചെടിയാണെന്നു തോന്നുന്നു...

തൊട്ടാവാടീ നിന്നേയെനിക്കെന്തിഷ്ടമാണെന്നോ...


വെള്ളിലം താളി...


പേരക്കായുടെ പൂവ്!!!

ഉമ്മം...കടലാസ് റോസ്...[മൊസാന്റോ $ ബോഗന്‍ മുല്ല]

കാക്കപ്പൂവ്..

മധുരച്ചേമ്പ്...

കമ്മൂണിസ്റ്റ് പച്ചയുടെ പൂവ്...


ഒരുതരം പയറിന്റെ പൂവ്...

ചുണ്ടങ്ങ [മരണാനന്തരക്രിയകള്‍ക്കുപയോഗിക്കുന്ന ഒരു തരം വഴുതനങ്ങയില്ലേ, അതിന്റെ പൂവ്]

കാപ്പിക്കുരു പഴുത്തത്...


കാപ്പിക്കുരു പച്ച...


റോബസ്റ്റ കാപ്പി...


ബമ്പിളി നാരങ്ങ...


ഇത് ഒരു തരം നാരങ്ങയാണ്. ഇതിന്റെ തൊലി പച്ചക്ക് എടുത്ത് മുറിച്ചു കഴിക്കാം. ചെറിയ ഒരു മധുരമുണ്ടാകും...
കറിവക്കുന്നതിനേക്കാളുപരി പച്ചക്ക് കഴിക്കുവാനാണ് ഉപയോഗിക്കുന്നത്....


തേയില കൊളുന്ത്....

19 comments:

പ്രയാസി November 12, 2008 at 2:22 PM  

എന്റെ പൊന്നു ഹരീഷെ..
കണ്ടു കണ്ണു കുളിര്‍ത്തു..

ചില ഫോട്ടോകള്‍ കലക്കി കേട്ടൊ..

ഗുമ്മാണീ പോസ്റ്റ്..പക്ഷെ ഇച്ചിരിക്കൂടി പണിതാല്‍ ഡബിള്‍ ഗുമ്മാക്കാം
എല്ലാ വിധ ആശംസകളും കാട്ടു പൂക്കളും..:)

keralainside.net November 12, 2008 at 2:44 PM  

This post is being listed please categorize this post
www.keralainside.net

മേരിക്കുട്ടി(Marykutty) November 12, 2008 at 5:00 PM  

good work!

അനില്‍@ബ്ലോഗ് November 12, 2008 at 6:58 PM  

ഹരീഷെ,
നല്ല ഫോട്ടൊസ്.
എല്ലാറ്റിന്റേം പേരുകൂടി തപ്പിയെടുത്തിടാമായിരുന്നു.

നാരങ്ങ പൂ വര്‍ഗ്ഗത്തില്‍ പെടുന്നതാണോ? :)

കാപ്പിലാന്‍ November 12, 2008 at 7:29 PM  

കൊള്ളാം ഹരീഷ് .നാടിനെകുറിച്ച് ഓര്‍മ്മ വന്നു :(

smitha adharsh November 12, 2008 at 11:21 PM  

കിടിലന്‍ പടംസ്..
എല്ലാം നന്നായിരിക്കുന്നു കേട്ടോ..
എനിക്കറിയാവുന്നതിന്റെ പേരു മുന്നേ ഇട്ടു വയ്ക്കെണ്ടിയിരുന്നില്ല.
ഞാന്‍ പറഞ്ഞു തരില്ലേ?
ദിസ് ഈസ്‌ ചീറ്റിംഗ്..ദിസ് ഈസ്‌ ചീറ്റിംഗ്..

ലതി November 13, 2008 at 12:26 AM  

നന്ദി, ഹരീഷ്.

ബിന്ദു കെ പി November 13, 2008 at 11:22 AM  

ഫോട്ടോസ് നന്നായി ഹരീഷ്.

എല്ലാം കൂടി ഒറ്റ പോസ്റ്റിലിടാതെ രണ്ടുമൂന്നു പോസ്റ്റായി കൊടുക്കാ‍മായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.
വാഗമണ്ണിൽ പോയപ്പോൾ ഇവന്മാരിൽ കുറേപേരെ ഞാൻ പറിച്ചുകൊണ്ടു വന്നിരുന്നു. മിക്കവർക്കും സ്ഥലം‌മാറ്റം ഇഷ്ടമായില്ല. രണ്ടുമൂന്നെണ്ണമേ പിടിച്ചുള്ളൂ.

ഓ.ടോ:) ഭംഗിയുള്ള ചെടികൾ എവിടെക്കണ്ടാലും (കട്ടിട്ടായാലും) വീട്ടിലെത്തിക്കുന്ന സ്വഭാവം എനിയ്ക്കുണ്ട് :):)

കുഞ്ഞന്‍ November 13, 2008 at 11:49 AM  

ഹരീഷ് ഭായി..

പടങ്ങളെല്ലാം കണ്ണിനും മനസ്സിനും കുളിര് നല്‍കുന്നുണ്ട്.. എന്നാലും മുരിക്കിന്‍ പൂവ് കൂടി ചേര്‍ക്കാമായിരുന്നു..!

ആ തൊലി തിന്നുന്ന നാരങ്ങയുടെ പേരും അത് ഉണ്ടാവുന്ന മരവും ഒന്നു വിശദമായി കാട്ടിത്തരണം.

ചാണക്യന്‍ November 13, 2008 at 12:09 PM  

ഹരീഷെ,
നല്ല ചിത്രങ്ങള്‍...
നന്ദി....

കാന്താരിക്കുട്ടി November 13, 2008 at 7:03 PM  

പടങ്ങള്‍ ഒക്കെ നന്നായി.പക്ഷേ ഇത്രേം പടങ്ങള്‍ ഒരുമിച്ചു പോസ്റ്റാതെ 4-5 എണ്ണം വീതം ഇട്ടാല്‍ കുറച്ചു കൂടി നന്നായേനെ എന്നു തോന്നുന്നു.

പിന്നെ ആ കാക്ക പൂ എന്നു പറഞ്ഞു കൊടുത്തിരിക്കുന്നത് നീലകോളാമ്പി പൂ അല്ലേ.കാക്കപ്പൂ ഇവിടെ അല്പം കൂടി ചെറിയ ഒരു ചെടിയിലെ പൂവിനാ പറയുന്നത്

ചില പടങ്ങള്‍ ഞാന്‍ മോഷ്ടിച്ചൂ ട്ടോ !!

ശ്രീഅളോക് November 14, 2008 at 7:37 AM  

എന്തൊരു ഭംഗിയാ ഹരീഷേട്ടാ....ഈ ഓമനകളെ കാണാന്‍
കണ്ടു മതി വരുന്നില്ല ....... എനിക്ക് അയച്ചു തരാമോ ഇതിന്റെ വിത്തുകള്‍ ......
ആ സുര്യകാന്തിയെ പോലുള്ള പൂവില്ലേ .....അതിന് മഞ്ഞ സീനിയ എന്ന് എന്റെ നാട്ടില്‍ പറയാറുണ്ട് ...
പിന്നെ 'എനിക്ക് ഏറ്റവും ഇഷ്ടം' എന്ന് പറഞ്ഞ പൂ മിന്നിപ്പൂ ആണോ എന്നൊരു സംശയം...പണ്ടു വീട്ടില്‍ ഉണ്ടായിരുന്നു .....ഇന്നു തന്നെ ഞാന്‍ വാഗമണ്ണിലേക്കു പോകുന്നുണ്ട് .....

ശ്രീലാല്‍ November 14, 2008 at 10:11 AM  

wowwowo.. എത്ര പൂക്കളാ....!!

നിരക്ഷരന്‍ November 14, 2008 at 3:32 PM  

അബുദാബീല്‍ നെറ്റ് സൂപ്പര്‍ ഫാസ്റ്റ്. ഈ പടമൊക്കെ ലോഡായി വരാന്‍ സമയമെടുക്കും. വേറെ ഏതെങ്കിലും രാജ്യത്ത് ചെന്നാലേ ഇനി ഈ പൂക്കള്‍ കാണാന്‍ സാധിക്കൂ ഹരീഷേ :(

അനൂപ്‌ കോതനല്ലൂര്‍ November 14, 2008 at 6:54 PM  

ഹരീഷേ ഇഷടാം ഈ പൂക്കളൊക്കെ ഇപ്പഴും നാട്ടിൽ ഉണ്ടോ എന്താ പകിട്ട്

lakshmy November 14, 2008 at 10:47 PM  

‘ഒരു നുള്ളു കാക്കപ്പൂ കടം തരുമോ..’
അങ്ങിനെ നുള്ളിയെടുക്കാൻ പറ്റിയ ഒരു കൊച്ചു പൂവിനെയാണ് [കാന്താരി പറഞ്ഞ പോലെ] ഞങ്ങളും കാക്കപ്പൂ എന്നു വിളിക്കുന്നത്. ഇതിലെ കാക്കപ്പൂവിനെ ഞങ്ങൾ നീലക്കോളാമ്പി എന്നാ വിളിക്കുക.

ഇതിലെ ചില പൂക്കളൊന്നും കണ്ടിട്ടില്ല. പല പൂക്കളുടേം പേരും അറിയില്ല. ആ തൊലി പച്ചക്കു കഴിക്കുന്ന നാരങ്ങ കാണുന്നതും കേൾക്കുന്നതും ആദ്യം

ഇതെല്ലാം ഒരു പോസ്റ്റാക്കി ഇട്ടതിനു നന്ദി ഹരീഷ്

പിരിക്കുട്ടി December 10, 2008 at 11:28 AM  

KAATTU POOKKAL KOLLALLO?

സാജിദ് കെ.എ April 29, 2010 at 8:54 PM  

ഏറ്റവും ഇഷ്ടപ്പെട്ട പൂവെന്ന് പറഞ്ഞത് നക്ഷത്രമുല്ലയാണോ?

ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ ചിത്രങ്ങളും (ബ്ലോഗ് തുടങ്ങിയതുമുതല്‍ ഇന്നുവരെയുള്ള) കണ്ടു.
എന്താ പറയേണ്ടതെന്നറിയില്ല. അതി മനോഹരം..

bhavyapavizham April 26, 2011 at 12:02 PM  

വാക്കുകള്‍ മടിക്കുന്നു പ്രശംസിക്കാന്‍.....കുറഞ്ഞുപോയാലോ എന്നൊരു വിഷമം...!!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP