Tuesday, November 18, 2008

സമാനതയുള്ള രണ്ടു പൂക്കള്‍..

താഴെ കാണുന്ന പൂക്കള്‍ ഏതാണെന്നു പറയാമോ??
സമാനസ്വഭാവമുള്ള രണ്ടു പൂക്കള്‍ ആണിവ....
ആദ്യം മൊട്ടുണ്ടാകുന്നു. പിന്നീട് അവ പൂവായും, കായായും രൂപാന്തരം കൊള്ളുന്നു....
അവസാനം അതു പഴുത്ത് സാദിഷ്ടമായ ഒരു ഫലം ലഭിക്കുന്നു....
എല്ലാവരും വളരെയേറെ ഇഷ്ടപ്പെടുന്ന പഴങ്ങള്‍....
ഒരു മനുഷ്യജന്മത്തിന്റെ ജീവിതചക്രം പോലെ.....


14 comments:

Mahi November 18, 2008 at 9:24 AM  

എനിക്കൊരു പിടിത്തുവമില്ല ഹരീഷ്‌.പക്ഷെ ശരിക്കും ഇന്നെനിക്കൊരു നല്ല ബ്ലോഗ്‌ കിട്ടി അത്‌ ഗുല്‍മോഹറാണ്‌.തലക്കെട്ടില്‍ കാണിച്ചിരിക്കുന്ന ആ ചിത്രം ഗുല്‍മൊഹര്‍ തന്നെയാണൊ ? ഗ്ഗുല്‍മോഹര്‍ എന്നത്‌ നമ്മുടെ പൂവാകയല്ലെ ? ഈ പൂവാകയും ഇലഞ്ഞിയുമൊന്നും ഞാന്‍ ശരിക്കു കണ്ടിട്ടില്ല.ഞാന്‍ കുറെ തേടി നടന്നു.മലയാളിയായിട്ട്‌ ഇതു കണ്ടിട്ടില്ലെ എന്ന്‌ പറഞ്ഞ്‌ കളിയാക്കല്ലെ.എന്നെ പോലെ പുതിയ കാലഘട്ടത്തിലെ പ്രോഡക്റ്റുകളുടെ കഷ്ടകാലം അല്ലാണ്ടെന്താ

Kichu $ Chinnu | കിച്ചു $ ചിന്നു November 18, 2008 at 9:29 AM  

ഒന്ന് പേരയ്ക്കയുടെ പൂവല്ലെ?

ഹരീഷ് തൊടുപുഴ November 18, 2008 at 10:16 AM  

മഹി: തലെകെട്ടില്‍ കാണിച്ചിരിക്കുന്നത് തന്നെയാണ് ഗുല്‍മോഹര്‍. വാകയെന്നും, രാജമല്ലിയെന്നും ഇതിനു പേരുണ്ട്. നമ്മുടെ കോളേജ് കാമ്പസുകളിലും, സ്കൂളുകളിലും പ്രണയവഴികളിലെ മറക്കാനാവാത്ത ഒരു വികാരമാണ് ഈ രാജകുമാരികള്‍!!!
നന്ദിയോടെ...

കിച്ചു $ ചിന്നു: രണ്ടാമത്തെ പൂവ് പേരയ്ക്കപ്പൂവിനോട് സാദൃശ്യമുണ്ടെങ്കിലും, പേരയ്ക്കപ്പൂവ് അല്ലാട്ടോ....നന്ദിയോടെ

ഉണ്ടാപ്രി November 18, 2008 at 10:33 AM  

1.പപ്പായ
2.ചാമ്പങ്ങാ

നരിക്കുന്നൻ November 18, 2008 at 11:40 AM  

ഒരു രക്ഷയുമില്ല മാഷേ,,,

ഒന്ന് ചാമ്പങ്ങയാണോന്ന് സംശയം.

ചാണക്യന്‍ November 18, 2008 at 11:59 AM  

ഹരീഷെ,
പിന്നെ പറഞ്ഞു തരണെ...:)

ബിന്ദു കെ പി November 18, 2008 at 5:34 PM  

ഞാൻ പറയാനുദ്ദേശിച്ച ഉത്തരം ഉണ്ടാപ്രി പറഞ്ഞുകഴിഞ്ഞു.
അതെ, പപ്പായയും ചാമ്പയ്ക്കയും.ശരിയല്ലേ?

smitha adharsh November 18, 2008 at 6:07 PM  

ശ്ശൊ ! ഞാന്‍ തോറ്റു..
ഇനി പറ ഹരീഷേട്ടാ..

കാന്താരിക്കുട്ടി November 18, 2008 at 8:37 PM  

അതു തന്നെ പപ്പായയും ചാമ്പങ്ങയും തന്നെ അല്ലേ ഹരീഷ്

പേടിരോഗയ്യര്‍ C.B.I November 19, 2008 at 12:59 AM  

ഒന്നു പേരില്ലാപ്പഴവും , മറ്റേത് അനോണിപ്പഴവും എന്താ ശരിയല്ലെ

ഹരീഷ് തൊടുപുഴ November 19, 2008 at 8:46 AM  

ഉണ്ടാപ്രി: അതു തന്നെ, പപ്പായയും ചാന്പങ്ങയും....സമ്മാനം ഉണ്ട്ട്ടോ...ഒരു നന്ദി!!!

നരിക്കുന്നന്‍ മാഷെ: ഒന്നു ശരിതന്നെ...നന്ദി

ചാണക്യജി: മാഷ് എന്നെ കളിയാക്കിയതാണോ എന്നാ എന്റെ ഇപ്പോഴത്തെ സംശയം... സത്യായിട്ടും മാഷിനത് ഏതു പൂവാണെന്നു മനസ്സിലായില്ലേ!!!
നന്ദിയോടെ...

ബിന്ദു: ചേച്ചിയ്ക്കും എന്റെ സമ്മാനം ഉണ്ട് ട്ടോ....നന്ദി

സ്മിത: അയ്യേ!!! ഈ കുട്ടീടെ ഒരു കാര്യം; അതെന്താണെന്നു മനസ്സിലായില്ലേ!!! നന്ദി...

കാന്താരികുട്ടി: അതന്നേ; സമ്മാനം ഉണ്ട് ട്ടോ...ഒരു നന്ദി

പേടിരോഗയ്യര്‍ C.B.I: നന്ദി....

lakshmy November 20, 2008 at 6:18 AM  

ച്ചിരെ വൈകി പോയീലോ. രണ്ടാമത്തേതു ചാമ്പക്ക [ചാമ്പങ്ങ]യുടേതാണോ പേരയുടേതാണോന്നു സംശയമുണ്ടായിരുന്നു. ഏതായാലും ഉത്തരങ്ങൾ കണ്ടു

അനൂപ്‌ കോതനല്ലൂര്‍ November 21, 2008 at 6:05 PM  

രണ്ടാമൻ പേരയ്ക്കാണെന്ന് അറിയാമായിരുന്നു

aathman / ആത്മന്‍ May 28, 2010 at 11:34 AM  

ഹരീഷ്,
രാജമല്ലിയും വാകയും രണ്ടല്ലെ?

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP