Sunday, November 16, 2008

പഴുതാര കൊല്ലി

താഴെ കാണുന്ന പടം കണ്ടോ; ‘പഴുതാര കൊല്ലി‘ എന്ന ചെടിയാണത്. ഈ ചെടിയുടെ ഇലകള്‍ പച്ചമഞ്ഞളുമായി സമം അരച്ചു തേക്കുന്നത് ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന വിഷത്തിനു പരിഹാരമത്രെ!! ഉദാ: പഴുതാര, തേനീച്ച, എട്ടുകാലി, തേള്‍...
ഇതിന്റെ ഇലകള്‍ ശ്രദ്ധിച്ചു നോക്കൂ; പഴുതാരയുടെ പോലെയില്ലേ...



ത്രിശ്ശൂര്‍ ഭാഗങ്ങളില്‍ ഇതിനു ‘നായപല്ലി‘ എന്നു പറയാറുണ്ട്. നായയുടെ കടി മൂലമുണ്ടാകുന്ന വിഷത്തിനും ഇതു ഉത്തമമാണത്രേ...



ഇനി നിങ്ങള്‍ക്ക് ഇതിനേക്കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ പങ്കുവക്കുവാന്‍ താല്പര്യപ്പെടുന്നു...

20 comments:

ചാണക്യന്‍ November 16, 2008 at 11:43 AM  

എനിക്കറിയില്ല...:)

ഗീത November 16, 2008 at 2:55 PM  

ആദ്യം കാണുകയാ ഈ ചെടി. ഈ തിരോന്തരത്തൊക്കെ അതിനെന്താണാവോ പേര്?

ബിന്ദു കെ പി November 16, 2008 at 4:06 PM  

ഇതൊരു പുതിയ അറിവാണല്ലോ..ഇങ്ങനെയൊരു ചെടി ആദ്യം കാണുകയാ.

അനില്‍@ബ്ലോഗ് // anil November 16, 2008 at 5:44 PM  

ഹരീഷ്,
ചെടി കണ്ടിട്ടില്ല. സഹ്യപര്‍വ്വത നിരകള്‍ ജൈവ വൈവിധ്യത്തിലും, സമ്പത്തിലും മുന്നിലാണെന്നു തെളിയിക്കുകയാണ് ഓരോ പോസ്റ്റും. അല്പം ഫോട്ടൊഷോപ്പ് കൂടി കലര്‍ത്താമായിരുന്നു.

ജിജ സുബ്രഹ്മണ്യൻ November 16, 2008 at 5:57 PM  

ഈ ചെടിയെ പറ്റി ഞാനും ആദ്യം കേള്‍ക്കുകയാ.ഇടുക്കിയില്‍ ഇതൊക്കെ കിട്ടും അല്ലേ.ഈ അറിവ് നന്നായി

ഭൂമിപുത്രി November 16, 2008 at 9:05 PM  

ഇതിന്റെ ഇലകൾ ബാത്റുമിൽക്കൊണ്ടുപോയിട്ടാൽ
പഴുതാര വരാതിരിയ്ക്കുമോ?
അതാണെനിയ്ക്കറിയേണ്ടത്.

smitha adharsh November 16, 2008 at 9:15 PM  

ഈ ചെടി..ഞാന്‍ തൃശൂര്‍ അഗ്രികള്‍ച്ചര്‍ യൂനിവേര്സിടി യില്‍ കണ്ടിട്ടുണ്ട്.പേരു ഓര്‍മ്മയില്ല കേട്ടോ.
ഇതൊക്കെ എവിടന്നു തപ്പിപിടിക്കുന്നു.?

ഹരീഷ് തൊടുപുഴ November 16, 2008 at 9:27 PM  

ചാണക്യജി: നന്ദി...

ഗീതാമ്മേ: ഞാനും ഇന്നാദ്യമായിട്ടാണ് കണ്ടത്. നേരിട്ടു കാണണം. എന്തു ഭംഗിയാണെന്നറിയോ. ശരിക്കും പഴുതാര പോലിരിക്കുന്നു...നന്ദിയോടെ

ബിന്ദുചേച്ചീ: നന്ദി...

അനില്‍ജി: എന്റെ പറമ്പില്‍ ചുമ്മാ ഒന്നു നടന്നു നോക്കിയാല്‍ തന്നെ കാണും കുറഞ്ഞത് നൂറു സസ്യജാലങ്ങളെങ്കിലും.. ഓരോ ദിവസവും പുതിയ പുതിയ ചെടികള്‍ എത്തിക്കൊണ്ടിരിക്കുവാണ്..
ഇന്ന് ഒരു മരണവീട്ടില്‍ പോയപ്പോള്‍ കണ്ടതാണിത്..
ഇന്നലെ നടക്കാന്‍ പോയപ്പോള്‍ പോകുന്നവഴിയില്‍ 7 തരം പൂക്കള്‍ കണ്ടു. ഇനി അതെല്ലാം എടുത്തിട്ട് പോസ്റ്റണം...നന്ദിയോടെ

കാന്താരിക്കുട്ടി: നന്ദി...

ഭൂമിപുത്രിചേച്ചി: ഹ ഹാ!! അതൊരു നല്ല ചോദ്യം തന്നെ..
പഴുതാര വരാണ്ടിരിക്കാന്‍ വേസ്റ്റ് ഒഴുകുന്ന ഹോസിലേക്ക് ചൂടുവെള്ളം ഒഴിച്ചാല്‍ മതിയാകും. കാരണം വേസ്റ്റ് കുഴിയില്‍ നിന്നായിരിക്കും ഈ ഹോസ് വഴി പഴുതാര ബാത്ത് റൂമിലെത്തുന്നത്. മഴക്കാലത്തും, ഈര്‍പ്പമുള്ള അവസ്ഥയിലുമാണ് ഈ ശല്യം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. ഞാന്‍ പരീക്ഷിച്ചിട്ടുള്ള രീതിയാണിത്....നന്ദിയോടെ

ഹരീഷ് തൊടുപുഴ November 16, 2008 at 9:29 PM  

സ്മിതേ: DSLR കാമെറ വാങ്ങിയതില്‍ പിന്നെ ഭയങ്കര പ്രകൃതി നിരീക്ഷണങ്ങളാണ്. അങ്ങനെയാണിവയെ ഒക്കെ കിട്ടുന്നത്...നന്ദി

നരിക്കുന്നൻ November 17, 2008 at 12:33 AM  

പഴുതാര കൊല്ലി’ പുതിയ അറിവ്. നന്ദി.
ഹരീഷിപ്പൊൾ ഫുൾ ടൈം ക്യാമരയും തൂക്കി നടക്കുവാ അൽല്േ..

Sathees Makkoth | Asha Revamma November 17, 2008 at 7:21 PM  

ഇതിന്റെ ആലപ്പുഴപ്പേരെന്താണാവോ?

Sunith Somasekharan November 17, 2008 at 9:50 PM  

ee chedi ente naattilundu pakshe peru ariyilla...

Manikandan November 17, 2008 at 11:22 PM  

ഹരീഷ്‌ചേട്ടാ ഇതൊരു പുതിയ അറിവാണ്. നന്ദി

ഹരീഷ് തൊടുപുഴ November 18, 2008 at 10:21 AM  

നരിക്കുന്നന്‍ മാഷെ: നന്ദി ട്ടോ...

സതീഷ് മാഷെ: എനിക്കറിയിലാട്ടോ...നന്ദി

My......C..R..A..C..K........Words: നന്ദി....

മണി: നന്ദി ട്ടോ....

നവരുചിയന്‍ November 18, 2008 at 4:47 PM  

പഴുതാര പോലെയും ഒരു ചെടിയോ ?? ചങ്ങലന്‍ പെരണ്ടയുടെ അനിയന്‍ ആണോ ?

fanny magnet November 18, 2008 at 9:16 PM  

i havn't heared

Jayasree Lakshmy Kumar November 19, 2008 at 5:45 AM  

ചെടി കണ്ടിട്ടുണ്ട്. പക്ഷെ പേരറിയില്ലായിരുന്നു

ഹരീഷ് തൊടുപുഴ November 19, 2008 at 8:49 AM  

നവരുചിയന്‍: ചങ്ങലന്‍ പെരണ്ടയോ? അതാരാ?????? നന്ദി....

fanny magnet : നന്ദി....

ലക്ഷ്മി: നന്ദി....

anfasnanminda October 11, 2019 at 11:32 AM  

Scientific name ?

JITHIN May 27, 2020 at 12:33 AM  

ഇത് എന്റെ കൈയിൽ ഉണ്ട് .ഇതിനെ പട മടക്കി എന്ന് പറയുന്നു

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP