മഷിത്തണ്ടുകള്‍...
ബാല്യകാലത്തേക്ക് ഒന്നുകൂടി തിരിച്ചുപോകാന്‍ കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് താഴെയുള്ളത്...
കളരിയിലെ തണുത്തതറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഇടത്തേകൈയില്‍ സ്ലേയ്റ്റും വലത്തേകൈയില്‍ കല്ലുപെന്‍സിലും പിടിച്ചുകൊണ്ട് ആശാത്തിയമ്മയെയും നോക്കിയുള്ള ആ ഇരിപ്പ്....
സ്ലേയിറ്റിലെഴുതിയതു മായ്ക്കുവാനായി അടുത്തിരിക്കുന്ന കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ കൈയില്‍ നിന്നും തട്ടിപ്പറിച്ചെടുക്കുന്ന മഷിത്തണ്ടുകള്‍....
കാലമേ ഒന്നുകൂടി തരാമോ ആ ബാല്യകാലം....
1. ഇതൊരു ടൈപ്പ് [നിങ്ങളുടെ നാട്ടില്‍ എന്താണിതിനെ വിളിക്കുന്നത്? പറയൂ]
2. ഇത് മറ്റൊന്ന് [ഇതിന്റെയും പേര്‍ പറയൂ]
3. രണ്ടാമത്തേതിന്റെ പൂവ്
13 comments:
ആദ്യത്തെ ചെടി മഷിത്തണ്ട് (കള്ളിച്ചെടി എന്നും ഞങ്ങള്‍ പറയാറുണ്ട്) തന്നെ. ഇപ്പോള്‍ ഞങ്ങളുടെ പറമ്പിലൊന്നും കാണാന്‍ കിട്ടാത്തത്. മറ്റേത് പേരറിയില്ല. ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.
സത്യത്തില്‍ ഇതിന്റെയൊന്നും പേരറിയില്ല - എല്ലാം കണ്ടിട്ടുണ്ട്. മൂന്നാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടായി.ഒരു close-up shot-നുള്ള സ്കോപ് ഉണ്ടായിരുന്നു, പ്രത്യേകിച്ച് ആ ഉറുമ്പിന്റെ സാന്നിദ്ധ്യം...
ദാ ഇന്ന് എന്റെ വീടിന്റെ അടുത്തുള്ള മതിലില്‍ ഈ മഷിത്തണ്ടു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചതേയുള്ളൂ അതിന്റെ പടം എടുത്താലോന്ന്..അപ്പോഴേക്കും ഇവിടെ കണ്ടല്ലോ :)
മഷിത്തണ്ടുകൊണ്ടുള്ള സ്ലേറ്റ് മായ്ക്കല്‍... അതൊരു കാലം!
ഞങ്ങളും മഷിത്തണ്ട്, മഷിപ്പച്ച എന്നൊക്കെ ആണ് ആദ്യത്തേതിനെ വിളിയ്ക്കുന്നത്. അത് എപ്പോള്‍ എവിടെ കണ്ടാലും കുട്ടിക്കാലം ഓര്‍മ്മിയ്ക്കും. :)
രണ്ടാമന്‍ സാധാരണ വേലിയിലും പാടത്തിന്റെ അരികിലും മറ്റും കാണാറുള്ളതാണ്. ഇതിനെ ശംഖുപുഷ്പത്തിന്റെ തന്നെ കാറ്റഗറിയില്‍ പെടുത്തിയാണ് ഞങ്ങള്‍ കേട്ടിട്ടൂള്ളത്
ആദ്യത്തെ മഷിത്തണ്ട് എനിക്കും സുപരിചിതം.
സ്ലേറ്റ് തുടയ്ക്കാന്‍ മാത്രമല്ല
ഇത് ഉപയോഗിച്ചിരുന്നത്.
വലിയ തണ്ടിന്റെ തൊലി പൊട്ടാതെ,അതിലെ ജലാംശം മുഴുവന്‍ നീക്കിയ ശേഷം,
ഊതി, അതില്‍ വായു നിറച്ചത് കളയാതെ പിടിച്ച്
നെറ്റിയിലടിച്ച് ‘ഞൊട്ട’ കേള്‍പ്പിക്കുമായിരുന്നു.
നന്ദി, ഹരീഷ്...........
ആദ്യത്തേത്..മഷി തണ്ട് തന്നെ..ഞങ്ങള്‍ അതിനെ കള്ളിച്ചെടി എന്ന് വിളിക്കും.ആശാട്ടിയും, എഴുത്ത് പുരയും ഒന്നും ഇല്ലാതിരുന്നെങ്കിലും,ഞങ്ങളും ഇതു വച്ചു സ്ലേറ്റ് മായ്ച്ചിട്ടുണ്ട്.
രണ്ടാമത്തെ,പറയണമെങ്കില്‍..സത്യം പറയട്ടെ..പേരറിയില്ല..പക്ഷെ,ശ്രീ പറഞ്ഞപോലെ,ശംഖു പുഷ്പത്തിന്റെ കാറ്റഗറിയില്‍ പെടുത്താന്‍ പറ്റും എന്ന് തോന്നുന്നില്ല.ശംഖു പുഷ്പം,വള്ളി ചെടി വര്‍ഗ്ഗത്തില്‍ പെടില്ലേ..?ഈ പറഞ്ഞ രണ്ടാമത്തെ ചെടി,ഞങ്ങളുടെ തറവാട്ടിലെ,പറമ്പില്‍ ഉണ്ടായിരുന്നു.ഇപ്പോഴത്തെ,ഇന്‍സുലിന്‍ ചെടി ഇല്ലേ...അതിന്റെ ഏതോ,കസിന്‍ ആണ് എന്ന് തോന്നുന്നു.
എല്ലാവരും പറഞ്ഞപോലെ ആദ്യത്തെ ചെടി മഷിത്തണ്ട് തന്നെ. അതിന്റെ തണ്ട് കൊണ്ട് ലതിച്ചേച്ചി വിവരിച്ച പോലത്തെ കലാപരിപാടികളും പണ്ട് ചെയ്തിരുന്നു.
രണ്ടാമത്തെ ചെടി വളരെ സുപരിചിതമായ ഒന്നാണ്. ഇപ്പോഴും ഞങ്ങളുടെ പറമ്പിൽ ഉണ്ട്. പേരറിയില്ല. കോളാമ്പിയുടെ വർഗ്ഗത്തിൽ പെടുന്നതാണെന്ന് തോന്നുന്നു.
എല്ലാരും പറഞ്ഞ പോലെ തന്നെ, ആദ്യത്തേത് മഷിത്തണ്ട്/മഷിപ്പച്ച. [കള്ളിച്ചെടി എന്നു ഞങ്ങൾ വിളിക്കുന്നത് കള്ളിമൂൾച്ചെടിയെയാണ്] ലതിച്ചേച്ചി പറഞ്ഞ പോലുള്ള കലാപരിപാടികളും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ചെടി സുപരിചിതം, പക്ഷെ പേരറിയില്ല. അതു സ്ലേറ്റു മായ്ക്കാൻ ഉപയോഗിച്ചിട്ടുമില്ല
[ഇങ്ങിനെയുള്ള ചില പോസ്റ്റുകൾ കാണുമ്പോഴാണ് നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളിൽ വളരേ ചുരുക്കം എണ്ണത്തിന്റെ പേരല്ലേ അറിയുകയുള്ളു എന്നു ചിന്തിക്കുന്നത്]]
മഷി തണ്ട് ഉപയോഗിച്ച് സ്ലേറ്റ് മായ്ച്ച ആ കാലം
ഇന്നും ഓർമ്മയിലുണ്ട്.അന്ന് എനിക്ക് ഒരു പഴയ സ്ലേറ്റാണ്.അതാണെൽ തെളിയുക പോലുമില്ല.
ആ ബാല്യത്തിന്റെ ഓർമ്മകൾ മനസ്സിൽ വന്നു ഇതു വായിച്ചപ്പോൾ
ഈ പോസ്റ്റ് സന്ദര്‍ശിക്കുകയും, വിലപ്പെട്ട അഭിപ്രായങ്ങള്‍ തരുകയും ചെയ്ത നിങ്ങളോരോരുത്തര്‍ക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു....
ഞങള്‍ ഇതിനെ വെത്തില പ്പച്ച എന്നാണ് വിളിക്കാറ് ബാക്കി രണ്ടും അറിയില്ല ..
പിന്നെ സ്ലേറ്റ് മായ്ക്കാന്‍ ഞങ്ങള്‍ ബ ബ്ലൂസ് നാരങ്ങേടെ തൊലി ഉപയോഗിച്ചിരുന്നു
ഞാനൊരു പുതിയ പേരു തരാം വെള്ളത്തണ്ട്.ബക്കി രണ്ടിന്റെയും ഫോട്ടൊ ക്ലിയറില്ലാ
Post a Comment