ഇതെന്താണെന്നു പറഞ്ഞു തരാമോ??
നാനാവിധത്തിലുള്ള ചെടികളാലും, പൂക്കളാലും സമ്പന്നമാണ് എന്റെ പറമ്പ്. താഴെ കൊടുത്തിരിക്കുന്ന പ്രത്യേകതരത്തിലുള്ള പൂവ് കണ്ടോ, ഈ പൂവ് ഏതാണെന്നും ചെടിയെപറ്റിയും വിശദമായി അറിയാവുന്നവര്‍ പറഞ്ഞു തരാമോ??
ഇതു കണ്ടോ... ആ ചെടിയില്‍ കാണപ്പെട്ട കായാണിത്....
ഇതു നോക്കൂ; പറമ്പില്‍ കാണപ്പെട്ട മറ്റൊരു തരം മനോഹരമായ പൂവാണിത്. വള്ളിച്ചെടി പോലെ പറമ്പിലാകെ പടര്‍ന്നു വളരുന്നു. ഇതിനേപറ്റി ഞാന്‍ അന്വോഷിച്ചറിഞ്ഞതിന്‍ പ്രകാരം ഇതിന്റെ പേര്‍ ‘കദളിപ്പൂവ്’ എന്നാണെന്നറിഞ്ഞു. ഇതിന്റെയും മറ്റു സവിശേഷതകളെപറ്റി അറിയാവുന്നവര്‍ പറഞ്ഞുതരുവാന്‍ താല്പര്യപ്പെടുന്നു...
18 comments:
ആദ്യത്തെയും രണ്ടാമത്തെയും ചെടി എന്റെ പറമ്പിലും കാണാറുണ്ട്..പക്ഷേ ഇതിന്റെ പേരും നാളും അഡ്രസ്സും ഒന്നും അറിയില്ല..
ഹരീഷെ..ഒരു ഭൂതക്കണ്ണാടീം കൂടി തന്നാല്‍ പറഞ്ഞു തരാം..:)
ഹരീഷെ,
1&2 ഇത് “കാപ്പിയേഷ്യേ“ ഫാമിലിയാണ് റൂബിയേസ്യേ)
കണ്ടിട്ട് കാപ്പിക്കുരു പോലെ തോന്നുന്നു.
3. പിടിയില്ല.
ഓഫ്ഫ്:
തിരക്കുകള്‍ കഴിഞ്ഞോ?
പേരൊന്നും അറിയില്ലെങ്കിലും ആ പൂക്കളുടേയും കായ്കളുടേയും സൌന്ദര്യം ആസ്വദിച്ചു.
ഇങ്ങനെ മനോഹരപുഷ്പങ്ങള്‍ പൂക്കുന്ന ചെടികള്‍ തൊടിയിലുണ്ടാവുക എന്നതൊരു ഭാഗ്യമല്ലേ.
അറിയില്ല ഹരീഷ്...
dpep പിള്ളേറ്ക്ക് അറിയാമായിരിക്കും
കാന്താരിക്കുട്ടി: അതുതന്നെയാണെന്റെ പ്രശ്നവും, വര്‍ഷങ്ങളായി ദിനം തോറും ഇവയെ കാണുന്നു. എനിക്കും പേരറിയില്ല... നന്ദി
പ്രയാസി: അതെന്തിനാണാവോ ഭൂതക്കാണ്ണാടി!!!
നന്ദി.....
അനില്‍ജി: കാപ്പിച്ചെടിയുടെ ഫാമിലിയായിരിക്കുമോ?
എന്തൊക്കെയാണെങ്കിലും നല്ല രസമാട്ടോ കാണുവാന്‍....നന്ദി
തിരക്കുകള്‍ കഴിഞ്ഞിട്ടില്ല; അമ്പല സീസണും തുടങ്ങി. അതിന്റെ തിരക്കുകൂടിയുണ്ട്. പിന്നെയെന്റെ കുഞ്ഞുമകള്‍ക്കും നല്ല വിവരമായി. ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്‍പിലുണ്ടെങ്കില്‍ അവളെന്റെ മടിയില്‍ ചാടികയറിയിരിക്കും, വേറെ ഒന്നും ഓപ്പണ്‍ ചെയ്യാന്‍ സമ്മതിക്കില്ല. മഞ്ചാടി, മിന്നാമിന്നി, പൂപ്പി തുടങ്ങിയവയിലെ പാട്ടുകള്‍ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കാണിച്ചുകൊടുക്കണം...
ഗീതാമ്മേ: അതു സത്യം തന്നെയാണ് ട്ടോ. നന്ദി.....
ഗോപക്: ചേട്ടാ; ഡി പി ഇ പി പിള്ളേര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. എന്തായാലും ഇനി നാട്ടിലെ കാരണവന്മാരോടു ചോദിക്കുക തന്നെ...നന്ദി
Enikkariyilla ..
:)
ഹരീഷേട്ടാ...
ആ ആദ്യത്തെ ചെടി ഞങ്ങളുടെ പറമ്പിലും ഇഷ്ടം പോലെ ഉണ്ട്. പക്ഷേ പേരറിയില്ല
:(
പൂവിന്റെ പേരാണ് കദളി, അതിരാണി, കലം പൊട്ടി.
Melastoma malabathricum അഥവാ Malabar black mouth.
കണ്ടതുവെച്ച് പറഞ്ഞതാണേ. അടുത്തു കാണുന്നില്ല.
പിന്നെ മറ്റേച്ചെടി എനിക്കോർമ്മ വരുന്നില്ല. എപ്പോഴെങ്കിലും പിടികിട്ടുകയാണെങ്കിൽ പറയാം ഹരീഷേ. :)
i don't know
കാന്താരി പറഞ്ഞ പോലെ ആദ്യത്തേതും രണ്ടാമത്തേതും ചിത്രങ്ങളിലെ ചെടി പരിചയമുണ്ട്. പേരറിയില്ല. മൂന്നമത്തെ ചിത്രത്തിലെ പൂവ് ‘കദളി ചെംകദളി പൊൻകദളി’ പൂവാണെന്നറിഞ്ഞതിലും അതു കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്
ആദ്യത്തെ ചിത്രവും രണ്ടാമത്തെ ചിത്രവും ഒരു ചെടിയുടെതായതിനാൽ തീർച്ചയായും ഇത് കൊന്നപൂവിന്റെ(കണികൊന്നയല്ല)വർഗത്തിൽ പെട്ടതാണ്.പിന്നെ അവസാനത്തേത് അത് ചിലപോൾ കദളിപൂതെന്നെയായിരിക്കും
ഹരീഷേ,
കദളി പണ്ട് ഞങ്ങളുടെ പറമ്പുകളിലും സുലഭമായിരുന്നു.
ഇപ്പോള്‍ അവയും ‘പുറപ്പെട്ടു’ പോയി.
മറ്റേ ചെടിയും കണ്ടിട്ടുണ്ട്.
പേരറിയില്ല.
ഞാന്‍ രണ്ടാഴ്ച മുന്‍പ്
തൊടുപുഴ വന്നിരുന്നു.
അപ്പോള്‍ ഹരീഷിനെ ഓര്‍ത്തു.
ഈ പോസ്റ്റ് സന്ദര്‍ശിച്ച് വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയ കാപ്പിലാന്‍ജി, ശ്രീക്കുട്ടന്‍, സൂ ചേച്ചി, കുറ്റിയാടി മാഷ്, ലക്ഷ്മി, മുഹമ്മെദ് സഗീര്‍, ലതിചേച്ചി എല്ലാവര്‍ക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു...
NALLA PARAMBU
ആദ്യത്തെ ചെടി സര്പ്പഗന്ധി ആണ് എന്ന് വിക്കി പറയുന്നു.
പക്ഷെ സര്പ്പഗന്ധി ഇതെന്ന് ഹരിഷ് പറയുന്നു. അപ്പോള്‍ ഇനി എന്ത് ചെയ്യും?
നീല അമൽപ്പൊരി എന്നെ ഔഷധ സസ്യമാണിത്
What is the use of this flower?
Post a Comment