Monday, October 20, 2008

ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ്..

താഴെ കാണുന്നത് കോട്ടയം ജില്ലയില്‍ കുണിഞ്ഞിക്കു സമീപം മേതിരി എന്ന സ്ഥലത്തുള്ള കൊണ്ടമറുക് മനക്കാരുടെ ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ് ആണ്. പുരാതനകാലത്ത് ഈ വീടിനു സമീപമുള്ള നാലുകെട്ടിലായിരുന്നു കൊണ്ടമറുക് കുടുംബക്കാര്‍ താമസിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ കുടുംബത്തിലെ അവിവാഹിതരായ യുവാക്കള്‍ക്കു താമസിക്കുവാന്‍ വേണ്ടി പണികഴിപ്പിച്ചതായിരുന്നു ഈ കെട്ടിടം. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം പുരാതനകാലത്തെ വാസ്തുശാസ്ത്രം എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നു നമുക്കു പറഞ്ഞുതരുന്നു. ടി.കെട്ടിടത്തിന്റെ ഒരു സൈഡ് വ്യൂ താഴെകൊടുത്തിരിക്കുന്നു. കരിങ്കല്ലുകൊണ്ടാണ് ഭിത്തികെട്ടിയിരിക്കുന്നത്.





ഇതാ അതിന്റെ ഒരു ഫ്രെന്റ് വ്യൂ...




തച്ചന്മാരുടെ ശില്പചാതുര്യത്തിന് മറ്റൊരു ഉദാഹരണമാണിത്. ആ മുഖപ്പ് കണ്ടോ? വര്‍ഷങ്ങളേറെ പഴക്കമുണ്ടെന്നോര്‍ക്കണം.
മൊത്തമായും തേക്കില്‍ തീര്‍ത്തിരിക്കുന്ന ഈ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ ഭിത്തിമുഴുവന്‍ തേക്കില്‍ പൊതിഞ്ഞിരിക്കുന്നു. അവിടെ നല്ല ഇരുട്ടായിരുന്നതിനാല്‍ അതിന്റെ സൌന്ദര്യം എനിക്കൊപ്പീയെടുക്കുവാന്‍ സാധിച്ചില്ല. തേക്കിന്‍ തടി കടഞ്ഞ കാലുകളാല്‍ മേല്‍ക്കൂരയെ താങ്ങിനിറുത്തിയിരിക്കുന്നു. തടിയില്‍ നിര്‍മിച്ച അരഭിത്തിയും അവയുടെ ഡിസൈനും നോക്കൂ; അന്നത്തെ കാലത്തെ തച്ചന്മാരുടെ കരവിരുതിനെ ഓര്‍മിപ്പിക്കുന്നു.
പിന്നെ, ഈ അരഭിത്തിയിലിരുന്നുകൊണ്ട് അന്നത്തെക്കാലത്തെ ഇളം മുറക്കാര്‍ തൊട്ടടുത്ത ദേവീക്ഷേത്രത്തില്‍ തൊഴാന്‍പോയിരുന്ന എത്രയോ തരുണീമണികളെ കണ്ണൂകളില്‍ നിറച്ച് സായൂജ്യമടഞ്ഞിരിക്കാം...അല്ലേ!!!




ആ ഉരുണ്ടതൂണുകള്‍ വെട്ടുകല്ല് [ചെങ്കല്ല്] കൊണ്ടുപണിത് ചെത്തീയെടുത്തിരിക്കുന്നതാണ്. ആ തൂണുകള്‍ക്കു മുകളിലൂടെ പോയിരിക്കുന്ന ഉത്തരം കണ്ടോ, അതൊരു ഒറ്റത്തടിയാണ്. ഇതെന്റെ ഭിത്തി തേച്ചിരിക്കുന്നത് കുമ്മായം കൊണ്ടാണ്.




ഇത് വീടിന്റെ പുറകുവശമാണ്. ഇവിടത്തെ ഓരോ കരിങ്കല്ലിനും, തടിഉരുപ്പടികള്‍ക്കും എത്രയോ പഴങ്കഥകള്‍ പറയാന്‍ കാണുമല്ലേ!!!





ഈ ഫോട്ടോകള്‍ എടുത്ത് നിങ്ങളീലേക്കെത്തിക്കാന്‍ എനിക്കനുവാദം തന്ന കൊണ്ടമറുക് മനയിലെ അംഗവും ശത്രുഘ്നന്‍ സ്വാമി, പോര്‍ക്കലി ഭഗവതി ക്ഷേത്രങ്ങളിലെ പൂജാരിയും, ഒരു ബ്ലോഗര്‍ കൂടിയുമായ ശ്രീനാഥിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

19 comments:

Lathika subhash October 20, 2008 at 10:48 PM  

"ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ്.."
കൊള്ളാം.

അനില്‍@ബ്ലോഗ് // anil October 21, 2008 at 12:20 AM  

ഹരീഷെ,
ഇതൊരു പുതിയ അറിവാണെ. നന്ദി.

smitha adharsh October 21, 2008 at 1:42 AM  

അതെ..ബാച്ചിലേര്‍സ് ഒണ്‍ലി...കെട്ടിടം..ഒരു പുതിയ അറിവാനേ

ശ്രീ October 21, 2008 at 9:42 AM  

കൊള്ളാമല്ലോ ഹരീഷേട്ടാ...

Ranjith chemmad / ചെമ്മാടൻ October 21, 2008 at 11:17 AM  

നാന്നയി ഈ പരിചയപ്പെടുത്തല്‍....

Anil cheleri kumaran October 21, 2008 at 1:37 PM  

ഇങ്ങനെയുമൊരു ക്വാര്‍ടേഴ്സോ?

നരിക്കുന്നൻ October 21, 2008 at 5:10 PM  

നന്ദി.. ഈ പരിചയപ്പെടുത്തലിനും ചിത്രങ്ങൾക്കും.

Kiranz..!! October 21, 2008 at 5:25 PM  

ഇത് ജയരാജ് കണ്ടു കാണാൻ വഴിയില്ല.പുതിയ അറിവും ചിത്രങ്ങളും കൊള്ളാം..!

ജിജ സുബ്രഹ്മണ്യൻ October 21, 2008 at 7:43 PM  

കൊള്ളാട്ടോ ക്വാര്‍ട്ടേഴ്സ്

ഹരീഷ് തൊടുപുഴ October 21, 2008 at 8:25 PM  

ലതിചേച്ചി, അനില്‍ മാഷ്, സ്മിത ആദര്‍ശ്, ശ്രീക്കുട്ടന്‍, രണ്‍ജിത്, കുമാരന്‍, നരിക്കുന്നന്‍ മാഷ്, കിരണ്‍, കാന്താരിക്കുട്ടി : നിങ്ങളോരോരുത്തര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....

Jayasree Lakshmy Kumar October 21, 2008 at 9:08 PM  

കൊള്ളാം. നല്ല ചിത്രങ്ങളും ഇൻഫൊർമേഷൻസും. നന്ദി ഹരീഷ് ആൻഡ് ശ്രീനാഥ്

കാപ്പിലാന്‍ October 22, 2008 at 7:33 AM  

കൊള്ളാട്ടോ

Kichu $ Chinnu | കിച്ചു $ ചിന്നു October 22, 2008 at 11:44 AM  

നല്ല ചിത്രങ്ങള്‍.. തറവാടോര്‍മ്മ വന്നു ആ ബാച്ചിലേഴ്സ് ക്വര്‍ട്ടേഴ്സ് കണ്ടപ്പൊ.. എന്റെ തറവാടും ഏതാണ്ടിതു പോലെയാണിരിക്കുന്നത്

|santhosh|സന്തോഷ്| October 22, 2008 at 2:44 PM  

നല്ല മനയും നല്ല ഫോട്ടോസും.
ഇത് ഇവിടെ പോസ്റ്റാക്കി ഇട്ട താങ്കള്‍ക്ക് പ്രത്യേക നന്ദി

രാമചന്ദ്രൻ വെട്ടിക്കാട്ട് October 23, 2008 at 8:12 PM  

നല്ല പോസ്റ്റ്.

ആശംസകള്‍.

PIN October 25, 2008 at 12:58 AM  

കഞ്ഞിക്കുഴിവഴി പലതവണ പോയിട്ടുണ്ടെങ്കിലും ഇത്‌ ശ്രദിച്ചിട്ടില്ല. ഇനി നാട്ടിൽ പോകുമ്പോൾ ഒന്ന് ശ്രദിക്കണം.

പോസ്റ്റിന്‌ നന്ദി...

sreenath October 28, 2008 at 1:49 PM  
This comment has been removed by the author.
ഭൂമിപുത്രി October 28, 2008 at 10:27 PM  

ഇതു കാണാൻ വൈകിയെങ്കിലും മിസ്സാകാത്തത് ഭാഗ്യം!
ഇതുപോലെയുള്ള പഴയ വാസ്തുശില്‍പ്പങ്ങൾ ഇങ്ങിനെയെങ്കിലും കാണാനാകുന്നത് വല്ല്യ കാര്യം.നന്ദി ഹരീഷ്.
‘പടിപ്പുരമാളിക’എന്നല്ലേ ഈ അഥിതിമന്ദിരത്തിൻ പറയുക ശ്രീകാന്ത്?

Unknown October 31, 2008 at 9:19 PM  

കൊള്ളാട്ടോ ഹരീഷെ ഇപ്പോ എല്ലാം വൈകിയാ നോക്കാറ്
എന്തായാലും നന്നായി

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP