Thursday, October 9, 2008

തൊമ്മന്‍കുത്ത്

തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 18 കി.മി. സഞ്ചരിച്ചാല്‍ പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും, ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലെത്താം. ഇടുക്കിക്കടുത്തുള്ള പ്ലാപ്പള്ളത്തുനിന്നും[വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞുതന്നതാണ്ട്ടോ] ഉത്ഭവിച്ച് കൂവമലകുത്ത്, മുത്തി മുക്ക്, പളുങ്കന്‍ കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍ കുഴി കുത്ത്, ഏഴുനിലക്കുത്ത് എന്നിങ്ങനെ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കടന്ന് പത്താമത്തെ വെള്ളച്ചാട്ടമായ തൊമ്മന്‍ കുത്തിലെത്തിച്ചേരുന്നു. താഴെ തൊമ്മങ്കുത്തില്‍ നിന്നും വനമാര്‍ഗ്ഗം 13 കി. മി ഓളം മലകയറിയെങ്കിലേ അവസാനത്തെ വെള്ളച്ചാട്ടമായ കൂവമലകുത്തിലെത്തിച്ചേരാന്‍ സാധിക്കൂ. ഇതിനിടയില്‍ നരകന്‍ അള്ള്, മന്തിക്കാനം അള്ള്, കട്ടിലും കസേരയും, അടപ്പന്‍ ഗുഹ, പ്ലാപ്പൊത്തു ഗുഹ എന്നിങ്ങനെ ഒന്‍പതോളം ഗുഹകളുമുണ്ട്. തൊമ്മന്‍ കുത്തില്‍ നിന്നും മലയിലേക്കു യാത്രതിരിച്ചാല്‍ 19 കി.മി. യോളം സഞ്ചരിക്കണം അവസാനത്തെ ഗുഹയിലെത്തിച്ചേരാന്‍. വനത്തില്‍ കൂടി മുകളിലോട്ടു കയറും തോറും വന്യമൃഗങ്ങളെ കാണാമത്രെ. താഴെ തൊമ്മന്‍ കുത്തിലും, അവിടെനിന്നും ഒരു കി.മി യോളം സഞ്ചരിച്ചാലെത്തുന്ന ഏഴുനിലകുത്തിലും മാത്രമേ സഞ്ചാരികള്‍ കൂടുതലും വിഹരിക്കാറുള്ളൂ. മുകളിലോട്ടു പോകും തോറും അപകടസാധ്യത കൂടുതലുള്ളതിനാല്‍ ഞാനും യാത്ര ഏഴുനിലക്കുത്തുവരെയാക്കി.

താഴെകാണുന്നതാണ് തൊമ്മന്‍ കുത്ത്. ഇപ്പോള്‍ മഴയില്ലാത്തതിനാല്‍ ചെറിയ വെള്ളച്ചാട്ടമേ ഉണ്ടാ‍കൂ. സഞ്ചാരയോഗ്യവും ഈ സമയത്തുതന്നെയാണ് കെട്ടോ. അല്ലെങ്കില്‍, ഒരാളുനില്‍ക്കുന്നതു കണ്ടോ; അവിടെയൊന്നും നില്‍ക്കാനോ, അരുവിയില്‍ നീന്തിത്തുടിക്കാനോ കഴിയുകയില്ല. ഒഴുക്കില്‍ പെട്ട്, ഒട്ടേറെ പേരുടെ ജീവന്‍ അപഹരിക്കപ്പെട്ട സ്ഥലമാണിവിടം. ഈ സ്ഥലത്തിനു തൊമ്മന്‍ കുത്ത് എന്ന പേരു വന്നതെങ്ങനെയാണെന്നറിയേണ്ടെ? ഒരിക്കല്‍ തോമാന്‍ എന്നുപേരുള്ള ഒരു അരയയുവാവ് ഈ കുത്തിന്റെ മുകളിലുള്ള പ്ലവില്‍ ചക്കയിടാന്‍ കയറി. പ്ലാവിന്റെ മുകളില്‍ നിന്നും ടി.യാന്‍ പിടുത്തം വിട്ട് നേരെ ഈ കുത്തിലേക്കു വീണ് മരണപ്പെട്ടു. അന്നു മുതല്‍ക്കാണ് ഈ കുത്ത് തൊമ്മന്‍ കുത്ത് എന്നറിയപ്പെട്ടതെന്ന് പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടങ്ങള്‍ തരണം ചെയ്തു വരുന്ന ജലം കാളിയാര്‍ പുഴയിലേക്കു ചെന്നു ചേരുന്നു. കാളിയര്‍ പുഴ മുവാറ്റുപുഴയില്‍ വച്ച് മുവാറ്റുപുഴയാറുമായി സംയോജിക്കുന്നു.










തൊമ്മന്‍ കുത്തില്‍ നിന്നും മുകളിലോട്ടു കയറുമ്പോള്‍ വനം വകുപ്പിന്റെ ഒരു ഏറുമാടം ഉണ്ടാക്കിയിരിക്കുന്നതു കണ്ടു. അതില്‍ കയറി നിന്നു താഴോട്ടു നോക്കിയപ്പോള്‍ കണ്ട ദൃശ്യവും താഴെ...







ദാ നില്‍ക്കണ കണ്ടോ; ഒരു തദ്ദേശവാസിയാണ്ട്ടോ. അവന്റെ കൈയില്‍ ഇരിക്കുന്നതു കണ്ടോ. മുളം കുറ്റി. ആദ്യം ഞാന്‍ വിചാരിച്ചത് അതിനകത്തു ‘നാടന്‍’ ആയിരിക്കുമെന്നാണ്. എന്നെ വെറുതേ കൊതിപ്പിച്ചൂ.....





വനത്തിലൂടെ യാത്ര ചെയ്തപ്പോള്‍ കിട്ടിയ കുറച്ച് സീനറികളാണ്ട്ടോ. കൂറ്റന്‍ വൃക്ഷങ്ങളും, അതിഭയങ്കരങ്ങളായ പാറക്കെട്ടുകളും, ശാന്തമായൊഴുകുന്ന അരുവിയും... എല്ലാം..എല്ലാം... മനം കുളിര്‍പ്പിക്കുന്നുണ്ടോ. വേറെയൊരു സംഭവമുണ്ടായിരുന്നു കെട്ടോ. കാട്ടില്‍ നിന്നും ഒഴുകി വരുന്ന ഒരു നീര്‍ച്ചാല്‍. ആ ഫോട്ടോ അറിയാണ്ട് ഡിലൈറ്റിപ്പോയി. ക്ഷമിക്കണേ....












നമ്മളങ്ങനെ ഏഴുനിലക്കുത്തിലെത്തി കെട്ടോ. ഇനി സുന്ദരമായി ഒന്നു മുങ്ങിക്കുളിച്ചോളൂ....







ഇനി പിരിയാം. “ പാതയോരമായിരം തണല്‍ മാമരം
അതില്‍ തേനും തോല്‍ക്കും പൊന്‍ പഴങ്ങളും”
വെല്‍ക്കം ടു കൊടൈക്കനാലിലെ ഈ വരികളാണെനിക്കോര്‍മ്മ വരുന്നത്.... നന്ദിയോടെ


22 comments:

ജിജ സുബ്രഹ്മണ്യൻ October 10, 2008 at 6:07 AM  

തൊമ്മന്‍ കുത്ത് ശരീക്കും കൊതിപ്പിച്ചല്ലോ ഹരീഷ്.ഹൃദ്യമായ വിവരണം.അതി മനോഹരമായ ചിത്രങ്ങള്‍...ആനന്ദ ലബ്ധിക്കിനിയെന്തു വേണം !!!

ഞാനും പോവൂല്ലോ ഒരു ദിവസം തൊമ്മന്‍ കുത്തില്‍ !!

Lathika subhash October 10, 2008 at 7:23 AM  

ഹരീഷ്,
തൊമ്മന്‍ കുത്തില്‍ കൊണ്ടു പോയതിനു നന്ദി.

അനില്‍@ബ്ലോഗ് // anil October 10, 2008 at 7:55 AM  

ഹരീഷ്,
കല്യാണ ശേഷം ആദ്യമായി പോയ സ്ഥലം. അന്നും ഇത്രയേ വെള്ളമുണ്ടായിരുന്നുള്ളൂ.

പ്രത്യേകനന്ദി അറിയിക്കണ്ട വിഷയം ഫോട്ടൊകളാണ്. അന്നു എടുത്ത പ്രിന്റുകള്‍ എല്ലാം നാശമായിപ്പൊയി. ഈ ഫോട്ടൊകള്‍ അതിന്റെ കൂടെ കൂട്ടാം.

Typist | എഴുത്തുകാരി October 10, 2008 at 9:17 AM  

കൊതിപ്പിക്കാന്‍ മിടുക്കനാണല്ലേ? ഞങ്ങളും വരും ഒരു ദിവസം.

Sarija NS October 10, 2008 at 2:51 PM  

ഇപ്പൊ എന്നും യാത്രയാണല്ലെ? അപ്പൊ അടുത്ത ഞങ്ങളുടെ ട്രിപ്പ് അങ്ങോട്ട് തന്നെ.

ഹരീഷ് തൊടുപുഴ October 10, 2008 at 4:40 PM  

കാന്താരിക്കുട്ടി: സ്വാഗതം ഞങ്ങളുടെ നാട്ടിലേക്ക്...നന്ദി

ലതി: നന്ദി ചേച്ചീ...

അനില്‍ജി: ‘കല്യാണ ശേഷം ആദ്യമായി പോയ സ്ഥലം‘ ????
മലപ്പുറം സ്വദേശിയായ താങ്കളെങ്ങെനെ തൊമ്മന്‍ കുത്തിനേപറ്റിയറിഞ്ഞു!!!
ചേച്ചിയുടെ വീട് തൊടുപുഴ ഭാഗത്തെവിടെയെങ്കിലും ആണോ????
നന്ദിയോടെ......

എഴുത്തുകാരി ചേച്ചി: ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു...നന്ദി

സരിജ: ഇപ്പോള്‍ ജോലി കുറവാണ്. അതു കൊണ്ടാണീ യാത്രയൊക്കെ....
ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം.....നന്ദി

ഗോപക്‌ യു ആര്‍ October 10, 2008 at 10:39 PM  

harish...thanks..

vahab October 11, 2008 at 8:56 PM  

മുഖസ്‌തുതി പറയുകയല്ല, യാത്രാവിവരണ
ബ്ലോഗുകളില്‍ ഏറ്റവും മികച്ചത്‌ താങ്കളുടേതാണെന്ന്‌
എനിക്ക്‌ തോന്നുന്നു.
അതിനാല്‍ വിടാതെ വായിക്കാറുമുണ്ട്‌.

നിങ്ങളുടെ പ്രൊഫൈലില്‍ നാട്ടില്‍ ചെറിയ ബിസിനസ്‌
എന്നു കാണുന്നു.
എന്താണ്‌ ബിസിനസ്‌?

ഞാനൊരു മലപ്പുറത്തുകാരനാണ്‌. ഒരു പ്രസ്‌ നടത്തുന്നു.
യാത്രാ തല്‍പ്പരനാണ്‌.

ഞാന്‍ നിങ്ങളുടെ ഇടുക്കി ജില്ലയില്‍ തേക്കടിയില്‍ വന്നിട്ടുണ്ട്‌. തടാകത്തില്‍ ബോട്ട്‌ യാത്ര നടത്തിയിരുന്നു. മൃഗങ്ങളെയൊന്നും കാണാന്‍ കഴിഞ്ഞില്ല.

smitha adharsh October 11, 2008 at 9:46 PM  

പറഞ്ഞപോലെ എന്നും യാത്രയാണോ?
നല്ല ചിത്രങ്ങള്‍..

PIN October 12, 2008 at 1:13 AM  

മനോഹരം....
ചിത്രങ്ങളും വിവരണവും...

Sathees Makkoth | Asha Revamma October 12, 2008 at 9:55 AM  

തൊമ്മൻ കുത്തിൽ പോയത് പോലെ...

നിരക്ഷരൻ October 12, 2008 at 1:26 PM  

ഹരീഷേ - നമുക്ക് രണ്ടാള്‍ക്കും കൂടെ ഏഴുനിലക്കുത്തിനും മുകളില്‍ ഒരു ദിവസം പോയാലോ ? അവിടെ എന്തൊക്കെയുണ്ട് എന്നൊന്ന് കാണണ്ടേ ? മനുഷ്യന്‍ ചന്ദ്രനിലും ചൊവ്വയിലും വരെ പോകുന്ന കാലമല്ലേ ?

ഡിലീറ്റായി പോയ പടങ്ങള്‍ക്ക് പെനാല്‍റ്റി അടിക്കും കേട്ടോ ? :)

പോകാന്‍ ആഗ്രഹിച്ച് നടന്നിരുന്ന ഒരു സ്ഥലത്തുകൂടെ യാതൊരു ചിലവുമില്ലാതെ കൊണ്ടുപോയതിന് ഹരീഷിന് നന്ദി.

നരിക്കുന്നൻ October 12, 2008 at 1:38 PM  

കൂറ്റന്‍ വൃക്ഷങ്ങളും, അതിഭയങ്കരങ്ങളായ പാറക്കെട്ടുകളും, ശാന്തമായൊഴുകുന്ന അരുവിയും... എല്ലാം..എല്ലാം... മനം കുളിര്‍പ്പിക്കുന്നു...എനിക്ക് ആ ഡെലീറ്റിയ ഫോട്ടോ വേണം...

മനോഹരമായിരിക്കുന്നു. തൊമ്മങ്കുത്തിന്റെ മനോഹാരിത ശരിക്കും പകർത്തിയിരിക്കുന്നു. വളരെ ഹൃദ്യമായ വിവരണവും.

ഹരീഷ് തൊടുപുഴ October 12, 2008 at 3:40 PM  

ഗോപക്: നന്ദി ചേട്ടാ...

വഹാബ്: എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അനുമോദനങ്ങള്‍ക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു.

യാത്രാവിവരണബ്ലോഗുകളില്‍ ഏറ്റവും മികച്ചതും, സിംഗപൂര്‍ മലയാളി കൌണ്‍സിലിന്റെ അവാര്‍ഡ് കരസ്ഥമാക്കിയതുമായ നിരക്ഷരന്‍ ചേട്ടനാണ് ഈ ഭൂലോകത്തെ ഏറ്റവും വലിയ പുലി.

സഞ്ചാര സാഹിത്യത്തെ മറ്റൊരുമനോഹരമായ കാവ്യം പോലെ ചിത്രീകരിച്ച പ്രിയ ഉണ്ണീക്കൃഷ്ണന്‍ ആണ് രണ്ടാമത്തെ പുലി.

ഇനിയും യാത്രാവിവരണപുലികള്‍ ധാരാളം. അവര്‍ക്കിടയില്‍ ഇന്നലെ മുളച്ചുപൊങ്ങിയ ഒരു ‘ശിശു’ മാത്രമാണ് ഞാന്‍.

കല്യാണത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള പന്തല്‍, സ്റ്റേജ്, സ്റ്റേജ് ഡെക്കറേഷന്‍, ആര്‍ച്ച് , ഹയറിങ്ങ് മുതലായവയുടെ സെര്‍വീസ്.... അതാണെന്റെ ബിസിനെസ്സ്.

ഇനിയും വരൂ; ഞങ്ങളുടെ നാട്ടിലേയ്ക്ക്.... ഇനിയുമുണ്ട് കുറേയേറെ കാണാനായിട്ട്.

നന്ദിയോടെ......

സ്മിത: നന്ദി..... യാത്ര തന്നെ യാത്ര

പിന്‍: നന്ദിയോടെ....

സതീശ്: നന്ദിയോടെ.....

നിരക്ഷരന്‍: ഒരു ദിവസം വരൂ ചേട്ടാ എന്റെ നാട്ടിലേക്ക്; നമുക്കെല്ലായിടത്തും പോകാം.
ആ ഡിലൈറ്റാക്കിയ ഫോട്ടോ നല്ല രസമായിരുന്നു കാണാന്‍. എനിക്കും വല്യ വിഷമമായിപ്പോയി.
നന്ദിയോടെ........

നരിക്കുന്നന്‍: മാഷെ; ആ ഫോട്ടോയുടെ കാര്യം ഓര്‍മിപ്പിക്കല്ലേ. എനിക്കും വിഷമമായിപ്പോയി.
നന്ദിയോടെ.....

Ranjith chemmad / ചെമ്മാടൻ October 12, 2008 at 3:47 PM  

നല്ല വിവരണവും ചിത്രങ്ങളും...
ഇവിടെയൊക്കെ സന്ദര്‍ശിക്കുക എന്നതില്‍ക്കവിഞ്ഞ ഭാഗ്യം വേറെന്താണ്!

Gopan | ഗോപന്‍ October 12, 2008 at 4:02 PM  

മാഷേ, പടങ്ങളും വിവരണവും കിടു..
ആ നാടന്‍ മുളംകുറ്റിയെ മാത്രം കാണിച്ചു പറ്റിച്ചത് ശരിയായില്ല.
പുള്ളിക്ക് വിദേശിയെ കൊടുത്തു ഒരു സന്ധി സംഭാഷണം നടത്താമായിരുന്നില്ലേ.
ഇങ്ങിനെയൊരു സ്ഥലം ഉണ്ടെന്നു തന്നെ അറിയാമായിരുന്നില്ല ഹരീഷേ.
അവിടെ കൊണ്ടുപോയതിനു പ്രത്യേക നന്ദി. !

അക്കേട്ടന്‍ October 12, 2008 at 6:24 PM  

ഹരീഷ്,

ഇന്നാണ് ബ്ലോഗ് കണ്ടത്. വളരെ നല്ല ചിത്രങ്ങള്‍, കോഴിക്കോട്ടുകാരനായ എന്റെ ഭാര്യ താങ്കളുടെ നാടായ തൊടുപുഴ അഥവാ "ടച്ച്‌റിവര്‍" കാരി ആണ്. ആ നാട്ടിലെ പച്ചപ്പ് വല്ലാത്ത ഒരു ആകര്‍ഷണം തന്നെ ആണ്. ഈ തവണ എന്തായാലും തൊമ്മന്‍ കുത്ത് "നോം സന്ദര്‍ശനം നടത്തികളയാന്നു നിരീക്കുന്നു" നന്ദി സുഹൃത്തേ......

siva // ശിവ October 12, 2008 at 6:26 PM  

ഈ ചിത്രങ്ങല്‍ എനിക്ക് വല്ലാതെ സന്തോഷം തരുന്നു...ഇതുപോലെയുള്ള വനപാതകളിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ഞാന്‍ എന്നും ഏറെ ആഗ്രഹിച്ചിരുന്നു...അങ്ങനെയൊക്കെ നടക്കുന്നുമുണ്ട്....നന്ദി...

Jayasree Lakshmy Kumar October 12, 2008 at 9:33 PM  

മനോഹരമായ ചിത്രങ്ങൾ. പോയിട്ടുണ്ടൊരിക്കൽ തൊമ്മൻ‌കുത്തിൽ, കുറച്ചു മാത്രമേ കയറിയുള്ളു. ബാക്കിയും കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. പരിഷ്കാരങ്ങൾ അധികം കളങ്കപ്പെടുത്താതെ ആ വന്യഭംഗി ഇപ്പോഴും അതു പോലെ തന്നെയുണ്ടെന്ന് ചിത്രങ്ങൾ പറയുന്നു

Bindhu Unny October 14, 2008 at 7:19 PM  

തൊമ്മന്‍‌കുത്തിനെക്കുറിച്ച് എഴുതിയതിന് നന്ദി.
:-)
കൂവമലകുത്ത് വരെ ആരെങ്കിലും പോവാറുണ്ടോ? വനംവകുപ്പിന്റെ അനുവാദത്തോടെ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM October 14, 2008 at 10:26 PM  

ആദ്യമായാണ് തൊമ്മന്‍ കുത്തിനെപ്പറ്റി കേള്‍ക്കുന്നത്. അതെങ്ങിനെയാ, നമ്മുടെ നാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളെക്കുറിച്ചും സത്യത്തില്‍ അറിയില്ല. ചിലതിനെയൊക്കെക്കുറിച്ച് കേട്ടിട്ടുണ്ട്.കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസജീവിതത്തിനിടയില്‍ നിന്നും വീണു കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ ബന്ധുജന സന്ദര്‍ശനങ്ങള്‍ക്കു പോലും തികയാതെ പോവും. വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.

ഹരീഷ് തൊടുപുഴ October 19, 2008 at 8:19 AM  

ഗീതാഗീതികള്‍ said...
ആ വനചാരുതകളും കുളിര്‍ ചോലകളും ഒക്കെ അതീവ മനോഹരം.

October 13, 2008 9:20 PM

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP