കൊളപ്പെര [കുളിപ്പെര]
പുരാതനകാലത്ത് യഥേഷ്ടം ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്നതുമായ ഒരു ദൃശ്യമാണ് താഴെകൊടുത്തിരിക്കുന്നത്. താഴെ കാണുന്ന കുളിപ്പെര[കൊളപ്പെര], രാമപുരത്ത് മേതിരി എന്ന സ്ഥലത്തുള്ള ശത്രുഘ്നന്‍ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്ത് സ്ഥിതിചെയ്യുന്നു. ഗതകാല സ്മരണകള്‍ അയവിറക്കാനായി ഈ പടങ്ങള്‍ ഉപകരിക്കും എന്നു കരുതട്ടെ... കൊളപ്പെരയെപറ്റി കൂടുതല്‍ അറിയാവുന്നവര്‍ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നു...
26 comments:
നല്ല ചിത്രങ്ങള്‍...ഒരുപാടു സിനിമകളില്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടിട്ടുണ്ട്..ഇപ്പോഴും,ഇതൊക്കെ ഉള്ള വീടുകള്‍ കുറവല്ലേ?
നല്ല ചിത്രങള്‍. പക്ഷെ വെള്ളം ഒന്നുകൂടി തെളീഞ സമയത്ത് എടുത്തിരുന്നെങ്കില്‍ ഭംഗി ഒന്നുകൂടി കൂടിയേനെ....
ആ അമ്പലം ഏതു റൂട്ടിലാണ് നന്നായിരിക്കുന്നു
കുളപ്പൊര പണ്ട് കുളിയെ സ്വകാര്യമാക്കി.കുളപ്പൊരക്കു പുറത്തുള്ള ജലത്തിൽ പതിക്കുന്ന സൂര്യരശ്മികൾ,കുളപ്പൊരയുടെ ഇരുട്ടിലെ വെള്ളത്തിന് നൽകിയ പരഭാഗശോഭ വാക്കിലാക്കാൻ ഞരുക്കം.ഞങ്ങൾ കുട്ടികൾക്ക് കുളത്തിലേക്ക് ചാടാനുള്ള സ്റ്റാൻഡ് കുളപ്പൊരത്തൂണുകളായിരുന്നു.മഴക്കാലത്ത് വെള്ളത്തിൽ തൊട്ടിരിക്കുന്ന കുളപ്പൊരയുടെ ഓടുകളിൽ തിരിച്ചുകയറുമ്പോൾ തലയിടിക്കുന്ന വേദന...
നല്ല ഫോട്ടോകൾ.
ആശംസകൾ....
ഹരീഷ്,
ഇതെവിടെനിന്നും സംഘടിപ്പിച്ചു? നിങ്ങളുടെ നാട്ടില്‍ ഉണ്ടോ ഇത്?
ഫോട്ടൊഫ്രാഫിയെപറ്റി ഒന്നും അറിഞ്ഞുകൂട, എങ്കിലും അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നുന്നു. ആംഗിളുകള്‍ ഒന്നുകൂടി ശ്രദ്ധിച്ചെടുക്കാം. മഴ പെയ്തു തെളിഞ്ഞു, നീലനിറമാകുമ്പോള്‍ ഒന്നുകൂടി എടുക്ക്.
ആശംസകള്‍
ഞങ്ങളുടെ അടുത്തൊരു ക്ഷേത്രമുണ്ട് - വൈലൂര്‍.
അവിടെയുണ്ട്.
ഒരു ഐഡിയ, കുളപ്പുരയ്ക്ക് ഉള്ളില്‍ നിന്ന്, അല്ലെങ്കില്‍ അതിന്റെ വാതില്‍ക്കല്‍ നിന്ന് കുളത്തിലേക്ക് ഒരു ഷോട്ട് നോക്കൂ, ഉള്ളിലെ ഇരുട്ടും, പച്ച നിറമുള്ള വെള്ളവും, കുളിക്കുന്ന ഒന്നോ രണ്ടോ ആളുകളു, വെള്ളത്തിലെ ഓളങ്ങളുടെ തിളക്കവും, കുളപ്പുരയുടെ ഓടിന്റെ ഭാഗങ്ങളും, കുറച്ചു ദൂരെ വെള്ളത്തില്‍ കാണുന്ന തെങ്ങിന്റെ പ്രതിഫലനവും ഒക്കെച്ചേര്‍ത്ത്..
ഉയ്യോ, സ്ത്രീകളുടെ കുളിപ്പുരയാണെങ്കില്‍ റിസ്ക് എടുക്കണ്ടാട്ടോ :)
ആവണിക്കുട്ടീ.. :)
നല്ല ചിത്രങ്ങൾ
സിനിമകളില്‍
കണ്ടിട്ടുണ്ട്......
മുമ്പ് കുഞ്ഞു നാളുകളില്‍ ഞാനും കുളിയ്ക്കുന്നത് ഇതുപോലുള്ള ഒരു കുളപ്പുരയില്‍ ആയിരുന്നു...
മറന്നു പോയിരുന്നു.
നന്ദി.
സ്മിത: കുറവാണ്. ഞാനും ആദ്യമായിട്ടാണിങ്ങനെ ഒരെണ്ണം നേരിട്ടു കാണുന്നത്...നന്ദി
ബി എസ് മടായി: കുളത്തില്‍ നിറയെ ചെളിയായിരുന്നു; ആക്രാന്തതിനു കിട്ടിയതങ്ങെടുത്തു...നന്ദി
അനൂപ്: കുണിഞ്ഞി എന്ന സ്ഥലത്തെപറ്റി കേട്ടിട്ടുണ്ടോ? അതിനടുത്ത് മേതിരി എന്ന സ്ഥലത്താണ് നാലമ്പലങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ സപ്താഹം നടന്നുകൊണ്ടിരിക്കുവാണവിടെ....നന്ദി
വികടശിരോമണി: കുറച്ചുനാള്‍മുന്‍പുവരെ ഇവിടെയും വെള്ളത്തില്‍ തൊട്ടുകിടക്കുന രീതിയിലായിരുന്നു മേല്‍ക്കൂരയുടെ അവസ്ഥ എന്നാണറിയാന്‍ കഴിഞ്ഞത്...നന്ദി
അനില്‍ മാഷെ: കുളത്തില്‍ നല്ല ചെളിയുണ്ടെന്നുതോന്നുന്നു. അതാണ് വെള്ളത്തിനു ആ നിറം. ഈ ഫോട്ടോ എടുക്കാന്‍ കുറച്ചു സൌകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതാണ് കൃത്യമായൊരു ആങ്കിള്‍ ലഭിക്കാതിരുന്നത്...നന്ദി
എഴുത്തുകാരി ചേച്ചി: നന്ദിയോടെ.....
ശ്രീലാല്‍: ആക്രാന്തം മൂത്ത് എടുത്തപ്പോള്‍ പലതും മറന്നുപോയി.പിന്നീട് ശ്രീ പറഞ്ഞ സാദ്ധ്യതകളെപറ്റി തോന്നിയിരുന്നു.... ഇനി പോകുമ്പോഴാകട്ടെ.
സിനിമകളിലൊക്കെയേ ഇതിനുമുന്‍പ് കണ്ടിട്ടുള്ളൂ, ആദ്യമായിട്ടാണ് നേരിട്ട് കാണുന്നത്.... നന്ദി
ലെക്ഷ്മി: നന്ദി....
ഗോപക്: നന്ദി ചേട്ടാ...
ശിവ: നന്ദി....
ലതിചേച്ചി: നന്ദി...
എന്റെ നാട്ടിലെ ജുമുഅത്ത് പള്ളിയില്‍ ഉണ്ടായിരുന്നു ഇത്പോലത്തെ കൊളപ്പുര.ഇന്ന് അതെല്ലാം നാമാവശേഷമായി.പഴയ ഓര്‍മകളിലേക്കൊരെത്തിനോട്ടത്തിന് സഹായകമായി. അഭിനന്ദനങ്ങള്‍
മനോഹരമായിരിക്കുന്നു.....
കുളപ്പെര നന്നായി..ഇപ്പോളും ഇതെല്ലാം കാണുന്നല്ലോ..ചില മനകളിലൊക്കെ വീടുകളോടനുബന്ധിച്ച് ഇതു കണ്ടിട്ടുണ്ട്..
പടങ്ങള്‍ നന്നായിട്ടുണ്ട് ഹരീഷേ. വെള്ളത്തിലെ റിഫ്ലക്‍ഷന്‍ കാണാന്‍ നല്ല രസമുണ്ട്. കുളി/കൊളപ്പുരയെപ്പറ്റി കൂടുതലൊന്നുമറിയില്ല. അമ്പലങ്ങളിലും ചില വലിയ മനകളിലും തറവാടുകളിലുമൊക്കെ കണ്ടിട്ടുണ്ട്.
ഇത് വീട്ടിലെ സ്ത്രീകള്‍ക്ക് കുളിക്കുവാനായി പ്രത്യേകം കെട്ടിയുണ്ടാക്കുന്നതല്ലേ? അമ്പലത്തിനോടനുബന്ധിച്ചും ഇങ്ങനെ കുളിപ്പുരകള്‍ ഉണ്ടെന്ന് അറിയുന്നത് ആദ്യമായാണ്. ചിത്രങ്ങള്‍ കൊള്ളാം.
നല്ല ചിത്രങ്ങൾ. കൊളപ്പൊരയിൽ ഇതുവരെ കുളിച്ചിട്ടില്ല.
കലക്ക് വെള്ളമാണല്ലോ..
ഒന്നു കുളിക്കാന്‍ തോന്നുന്നു മാഷേ...
ഹരീഷ്,
ഫോട്ടോ നന്നായിരിക്കുന്നു. പിന്നെ വെള്ളം തെളിഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി ഭംഗിയായേനേ. ഏറ്റുമാനൂര്‍ അമ്പലത്തില്‍ നേരത്തേ ഉണ്ടായിരുന്നു, ഇപ്പോഴത്തെ കാര്യം അറിയില്ല.
ഞാനും നേരില്‍ കണ്ടിട്ടില്ല; സിമിമകളിലൊക്കെയേ കണ്ടിട്ടുള്ളൂ
:)
:)
കൊള്ളാം... പഴയതായിട്ടും അവന്‍റെ ആ പ്രൗഡി.... ഇല്ലത്തിന്‍റെ ഫ്രണ്ട് വ്യൂ ശരിക്കും ഇഷ്ടപ്പെട്ടു....
Post a Comment