എടാ ഉവ്വേ, നീ എന്നാ എടുക്കുവാ ? എന്നൊരു ചോദ്യം പിന്നിൽ നിന്ന് കേട്ട പോലെ തോന്നി, തൊടുപുഴയിലെ വയലുകൾ വീണ്ടും കണ്ടപ്പോൾ !..എന്നാ പറയാനാന്നേയ് ! (കോടികുളമാണോ ?)
അത് കൊണ്ട് ആണല്ലോ ചിത്രം നല്ലതായിരിക്കുന്നു .എന്ന് പറഞ്ഞതും .മുവാറ്റുപുഴ (ഷമിന്‍ ടെ വീട് )എന്‍റെ നാട് ഇതുപോലെ തന്നെ ..പക്ഷേ അതിനു ചുറ്റും നല്ല തെങ്ങിന്‍ തോപ്പുകള്‍ ആണ് .
ഞാന്‍ എന്തേ ഇതുവരെ ഇവിടെ വന്നില്ല എന്ന വിചാരിക്കുന്നെ?..തൊടുപുഴയുടെ ഭംഗി ബൂലോഗത്തു എത്തിക്കുന്ന ചേട്ടന് അഭിനന്ദനങ്ങള്‍.പുറപ്പുഴയാണല്ലെ,നന്നായിരിക്കുന്നു.
നല്ല സ്ഥലം തന്നെ ഹരീഷേട്ടാ. ചിത്രവും നന്നായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പള്ളിയില്‍ നിന്നും മടങ്ങിയത് ഈരാറ്റുപേട്ട, മേലുകാവ്, മുട്ടം വഴിയാണ്. മനോഹരങ്ങളായ സ്ഥലങ്ങള്‍. മഴ കാരണം ശരിക്കും ആസ്വദിക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ കൂടി ആ വഴി പോകണം.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
27 comments:
കൊള്ളാം മാഷെ... ഒന്നൊന്നര പടം..... അല്ല പാടം...
ആരു പറഞ്ഞു? ഇത് എന്‍റെ ഗ്രാമമല്ലേ.... എന്‍റെ ചിറയിന്കീഴ്.... അതന്നേ..... എന്താ ഇതില്‍ മാറ്റം?
ഇന്ന് നാട്ടിൽ നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച!
പാടം 'ക്ഷ' പിടിച്ചു മാഷേ.
താങ്സേ...
ഇത് തൊടുപുഴയാണല്ലേ.. അപ്പോൾ ആഗസ്റ്റ് 8നു് ഇത് ബ്ലോഗേർസിന്റെ ഗ്രാമം.
എടാ ഉവ്വേ, നീ എന്നാ എടുക്കുവാ ? എന്നൊരു ചോദ്യം പിന്നിൽ നിന്ന് കേട്ട പോലെ തോന്നി, തൊടുപുഴയിലെ വയലുകൾ വീണ്ടും കണ്ടപ്പോൾ !..എന്നാ പറയാനാന്നേയ് ! (കോടികുളമാണോ ?)
@ പാച്ചൂസ്..:)
പുറപ്പുഴ..
പി ജെ യുടെ വീടിനടുത്ത്..
മരമടി അവിട്യാണൊ നടക്കുന്നെ എന്നൊരു സംശയമുണ്ട്.. അറിയാമോ??
@ ആളവൻ..
ഹഹാ..
ഇതു ദൈവത്തിന്റെ സ്വന്തം നാടാ..
ഒരിക്കൽ ഇവിടെ ആതിഥ്യം സ്വീകരിച്ചാൽ പിന്നെയിവിടെ വിട്ടു പോകില്ല..:)
എല്ലാർക്കും നന്ദിയോടെ..
ഞാനും ഇതിനു അടുത്ത് ഒക്കെ തന്നെ .....വളരെ നല്ല ചിത്രം .ചോദ്യം ഒന്നും ഇല്ല..........എന്നാലും തൊടുപുഴയില്‍ റബ്ബര്‍ അല്ലേ കൂടുതലും ..hahaha
@ സിയാ..
ഞാനും ഇതിനു അടുത്ത് ഒക്കെ തന്നെ
എവിടെ??!!!
സിയാ; ആ പാടത്തിന്റെ അതിരുകളിൽ നിൽക്കുന്നതു മുഴുവൻ റബ്ബെർ മരങ്ങൾ തന്നെയാണ്. വേറെ എവിടെയെങ്കിലുമ്മാണെംങ്കിൽ നല്ല തെങ്ങിന്തോപ്പുകളായേനേ..:)
പാടംകാക്കും പരദേവതകള്‍വാഴും വയല്‍ക്ഷേത്രവഴിയെ, ചേറുമണക്കും കുളിര്‍ക്കാറ്റും
ജലതാളമുതിര്‍ക്കും ചെറുതോടുകളും , തെളിനീര്‍ ചാലുകള്‍ ചേരും പാര്‍വ്വതി മിഴികുളങ്ങളുമൊത്ത എന്റെ ഗ്രാമ വഴിയിലേക്ക് മടങ്ങുന്നു .... അമ്മയെ മണക്കും മണ്ണിലേക്ക് മടങ്ങുന്നു
അത് കൊണ്ട് ആണല്ലോ ചിത്രം നല്ലതായിരിക്കുന്നു .എന്ന് പറഞ്ഞതും .മുവാറ്റുപുഴ (ഷമിന്‍ ടെ വീട് )എന്‍റെ നാട് ഇതുപോലെ തന്നെ ..പക്ഷേ അതിനു ചുറ്റും നല്ല തെങ്ങിന്‍ തോപ്പുകള്‍ ആണ് .
വല്ലാത്ത ഒരു ഏകാന്തതയാണ് ഈ ചിത്രാനുഭവം ! അതെന്താണെന്നറിയില്ല.
നന്നായിട്ടുണ്ട്. ഫോട്ടോയേക്കാളുപരി ഗ്രാമ ഭംഗിയാണെന്നെ ആകര്‍ഷിച്ചത്.
പിന്നേ, തൊടുപുഴക്കാരെല്ലാം വള്ളുവനാടന്‍ ഭാഷയാണോ ഉപയോഗിക്കുന്നത്? അല്ല, തലക്കെട്ട് കണ്ട് ചോദിച്ചതാ :) :)
കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്മ്മ..
@ നന്ദൂ..
സത്യം..!!
എന്താന്നറിയില്ല ഞങ്ങൾ വരമൊഴിയിൽ ഇങ്ങനേയാ..!!
വാമൊഴിയിൽ തനി നാടനും..!!
പിന്നെ അമ്മവീട് ത്രിശ്ശൂരാണ്..
ഇഷ്ടപ്പെട്ട എഴുത്തുകാരൻ വിലാസിനിയും..
അതു കൊണ്ടാകാം..
ഈ വള്ളുവനാടൻ കയറി വരുന്നത്..:)
@ ശ്രീനാഥൻ..:)
എന്തര് ഏകാന്തതാ..:)
ഹിഹിഹി..
കൊതിപ്പിക്കുന്ന കാഴ്ച ഹരീഷേ... നന്ദി.
ഞാന്‍ എന്തേ ഇതുവരെ ഇവിടെ വന്നില്ല എന്ന വിചാരിക്കുന്നെ?..തൊടുപുഴയുടെ ഭംഗി ബൂലോഗത്തു എത്തിക്കുന്ന ചേട്ടന് അഭിനന്ദനങ്ങള്‍.പുറപ്പുഴയാണല്ലെ,നന്നായിരിക്കുന്നു.
ഹരീഷ് ..ഈ ഫോട്ടോ, ശ്രീമാഷ് പറഞ്ഞത് ഞാനും സമ്മതിക്കുന്നു ..ഒരു ഏകാന്തതയാണ് ഈ ഫോട്ടോയില്‍ ...അതിനു കാരണം ആ മൂടി കെട്ടി വരുന്ന ആകാശവും ആവാം അല്ലേ?
നന്നായി.
അല്ല ഈ പറഞ്ഞുവരുന്ന ഏകാന്തത എനിക്കങ്ങ് ഫീല്‍ ചെയ്തില്ല. ഏതായാലും തൊടുപുഴ 'ഫാ'ഗത്ത് കേട്ടുകേള്‍വിയുള്ള സംഭവമല്ല ഈ 'ഏഗാന്തത' അല്ലേ ഹരീഷേട്ടാ.
കൊള്ളാം മാഷെ
Beautiful
ദൃശ്യഭംഗി കൊള്ളാം ,
ഒരു സംശയം മഴക്കോളുള്ളപ്പോഴാണോ പടം എടുത്തത്, ഇരുണ്ടിരിക്കുന്നതുകൊണ്ട് ചോദിച്ചതാ..
കൊള്ളാം മാഷെ...
മാനമിരുളുമ്പോൾ ഒറ്റക്ക് പാടവരമ്പിൽ ആരൂല്യാതെ നിൽക്കൂ, മനമിരുളും സുപ്രിയാ.
നല്ല സ്ഥലം തന്നെ ഹരീഷേട്ടാ. ചിത്രവും നന്നായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പള്ളിയില്‍ നിന്നും മടങ്ങിയത് ഈരാറ്റുപേട്ട, മേലുകാവ്, മുട്ടം വഴിയാണ്. മനോഹരങ്ങളായ സ്ഥലങ്ങള്‍. മഴ കാരണം ശരിക്കും ആസ്വദിക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ കൂടി ആ വഴി പോകണം.
സുന്ദരഗ്രാമം ..!
Post a Comment