Tuesday, July 13, 2010

പെയ്തൊഴിയാതെ..


എന്റെ ജാലകങ്ങൾക്കുമപ്പുറത്ത്..
ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ ശക്തിയായി പതിക്കുന്ന..
മഴത്തുള്ളികൾക്കു കാതോർത്ത്..
അവ മണ്ണിൽ തീർക്കുന്ന ചെറു തിരകളെയും നോക്കി..
ഞാനിരിക്കും..
നീ പെയ്തൊഴിയാതിരിക്കുന്നതും കാത്ത്..


25 comments:

ഹരീഷ് തൊടുപുഴ July 13, 2010 at 9:34 PM  

എന്തൊക്കെയാണൊ ഞാൻ എഴുതി വെച്ചിരിക്കുന്നത്..!!
മഴയുടെ പുറകേ നടന്നുനടന്ന് എനിക്ക് വട്ടായീന്നാ തോന്നണേ..:)
യാതൊരു വിധ പരസ്പരബന്ധവുമില്ലത്ത കാര്യങ്ങൾ എഴുതിക്കൂട്ടുക..!!
ഹിഹിഹി..

siya July 13, 2010 at 9:38 PM  

കവിത കേട്ടു ഞാന്‍ ഒന്ന് ഞെട്ടി ........ആ ആസ്ബറ്റോസ് ഷീറ്റിനു അത് വേണ്ടായിരുന്നു ...ഓട് നു മുകളില്‍ അത് അല്ലേ നല്ലതും ???

lekshmi. lachu July 13, 2010 at 9:40 PM  

കൊള്ളാലോ...നല്ല ചിത്രം..
പോരാതെ ഗവിതയും വിരിയുന്നുണ്ടല്ലോ
മാഷെ...കൊള്ളാം ടോ

ഹരീഷ് തൊടുപുഴ July 13, 2010 at 9:41 PM  

സിയാ..:)

എനിക്കുമത് അരോചകമായി തോന്നി..
എന്താ ചെയ്ക..
അസ്ബറ്റോസ് ഷീറ്റ് കാണിച്ച് ഓടാണെന്നു പറഞ്ഞാൽ..
എപ്പോ അടി കിട്ടീന്നു ചോദിച്ചാപ്പോരെ..:)

Junaiths July 13, 2010 at 9:46 PM  

Mazha..............

ശ്രീ July 13, 2010 at 9:52 PM  

ആഹാ

ആളവന്‍താന്‍ July 13, 2010 at 10:10 PM  

ഹരീഷേട്ടോ... കലക്കീട്ടോ.... എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത്‌ ആ മഴത്തുള്ളികളാ. നൂലില്‍ കെട്ടിവച്ച പോലെ....ആഹാ.!!
ഇങ്ങോട്ട് ഇത് വരെ കണ്ടില്ലല്ലോ, ഇടയ്ക്കു ഇറങ്ങൂ.

kichu / കിച്ചു July 13, 2010 at 10:24 PM  

ഇവിടത്തെ ചൂട് കുറയ്ക്കാനെന്നു പറഞ്ഞ് തന്ന ഈ പടം മനസ്സൊന്നു തണുപ്പിച്ചു.

മഴ നൂലിഴകള്‍ :)

Pratheep Srishti July 13, 2010 at 10:38 PM  

മഴയുടെ പുറകേ നടന്നുനടന്ന് എനിക്ക് വട്ടായീന്നാ തോന്നണേ..:)
അതുകൊണ്ടല്ലെ ഞാൻ മഴയത്തിറങ്ങാത്തത്!!!

ചിത്രം മനോഹരം..

ഒഴാക്കന്‍. July 13, 2010 at 10:38 PM  

നല്ല ഫോട്ടം

ഒരു യാത്രികന്‍ July 13, 2010 at 11:07 PM  

അധികം നെഗളിക്കേണ്ട....മഴ കാണാനും അര്‍മാദിക്കാനും ഞാനും നാട്ടില്‍ വരുന്നുണ്ട്.....സസ്നേഹം

Naushu July 13, 2010 at 11:18 PM  

നല്ല ചിത്രം... കൊള്ളാം... നന്നായിട്ടുണ്ട്...

ശ്രീനാഥന്‍ July 14, 2010 at 6:05 AM  

പുതിയ കവിതയില്‍ ആസ്ബെസ്റൊസുമാകാം ! നല്ല ഫോട്ടോ

ശ്രീരാജ് പി എസ് (PS) July 14, 2010 at 10:08 AM  

നന്നായി.. പെയ്തൊഴിഞ്ഞാല്‍ ഇനി എന്തു ചെയ്യും..?

അഭി July 14, 2010 at 11:00 AM  

ഹരീഷേട്ടാ,
നല്ല ഒരു ചിത്രം . ആ വരികളും കലക്കി , ഇഷ്ടമായി

nandakumar July 14, 2010 at 11:07 AM  

ആ കളര്‍ സ്കീം നന്നായിട്ടുണ്ട്. മഴയുടെ ഒരു തണുപ്പും

പക്ഷെ, ഫ്രെയിമിനു എന്തോ ഒരു അണ്‍ബാലന്‍സിങ്ങ് തോന്നുന്നു (എനിക്ക്)

Unknown July 14, 2010 at 12:21 PM  

നല്ല മഴപ്പടം

ജിജ സുബ്രഹ്മണ്യൻ July 14, 2010 at 1:37 PM  

മഴ ഞാൻ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല
എന്റെയുള്ളിൽ നിൻ ചിരി നേർത്ത്‌ പടരും വരെ........



ഹൂ കൊള്ളാട്ടോ മഴപ്പടം

Manju Manoj July 14, 2010 at 2:11 PM  

ഒരുപാടായി മഴപ്പടം ഇട്ടു കൊതിപ്പിക്കുന്നു ഹരീഷ്.മഴ ഒക്കെ ഇവിടേം നല്ലവണ്ണം ഉണ്ടെങ്കിലും നാട്ടിലെ മഴയ്ക്ക് പകരം വയ്ക്കാന്‍ പറ്റുമോ?നല്ല ചിത്രം ഹരീഷ്

ഭായി July 14, 2010 at 2:19 PM  

ഒരിക്കലും പെയ്തൊഴിയാതിരിക്കട്ടെ....!!! നല്ല ചിത്രം

തകര്‍പ്പന്‍ July 14, 2010 at 2:48 PM  

നല്ല പടം. മഴ ഇത്രയ്ക്കൊക്കെ സുന്ദരമാണല്ലേ... അടുത്ത മഴയത്തു ഞാന്‍ നോക്കട്ടെ.

Appu Adyakshari July 14, 2010 at 2:51 PM  

അവസാനം സംഗതി പറ്റിച്ചു അല്ലെ.. :-) നല്ല ചിത്രം.

the man to walk with July 14, 2010 at 3:31 PM  

kuliru peyyunna mazha chithram..

Unknown July 14, 2010 at 3:44 PM  

ഹരീഷേ... ചിത്രം മനോഹരം....

പദസ്വനം July 15, 2010 at 11:33 AM  

കൊള്ളാം !!! ഒരു മഴ നനഞ്ഞ, അറിഞ്ഞ, പ്രതീതി....

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP