നല്ല ഉഷാര്‍ മഴച്ചിത്രം.... ഒന്ന് ഓടിച്ചാടാന്‍ തോന്നും ഇപ്പൊ മഴകാണുമ്പൊ. പക്ഷേ ആളുകള്‍ കളിയാക്കിയാലോ എന്ന ഒരു ഇത്.... ഉരുള്‍പൊട്ടല്‍ മനോരമന്യൂസില്‍ ലൈവായി കണ്ടിരുന്നു.
ഹരീഷേ മഴയും പിടിച്ച് വീട്ടില്‍ ഇരുന്നൂടെ? മഴ കാണിച്ച് കൊതിപ്പിക്കാന്‍ നോക്കണ്ട ഇവിടെയും നല്ല അസ്സല്‍ മഴ! കുറുവാ തിന്നുമ്പോള്‍ എന്നെയും കൂടി ഒര്‍ത്തോളു 50001 ‘വയല്‍ക്കുരു’ ആശംസകള്‍!
ഹരീഷേട്ടാ ഈ പൊതിരമഴയത്ത് ഇന്ന് മൂന്നാറിലായിരുന്നു. ഇപ്പൊ വന്നതേയുള്ളു. ശരിക്കും വലഞ്ഞു. പറവൂര്‍ മുതല്‍ രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ മഴയാണ് ഇതുവരെ തോര്‍ന്നിട്ടില്ല. ശക്തി കൂടിയും കുറഞ്ഞും അങ്ങനെ തുടരുന്നു. അടിമാലിയ്ക്കും മൂന്നാറിനും ഇടയില്‍ കല്ലാര്‍ റൂട്ടില്‍ (ദേ പാ 49) പലയിടത്തും മണ്ണിടിച്ചില്‍ തുടങ്ങിയിട്ടുണ്ട്. പോകുന്ന വഴി ഒരു മരക്കൊമ്പ് വീണ് അല്പസമയം ഗതാഗത തടസ്സം ഉണ്ടായി. മടക്കയാത്രയില്‍ അങ്ങനെ ഒന്നും ഉണ്ടാവല്ലെ എന്ന് പ്രാര്‍ത്ഥിച്ചു, ഒരു വിധം വീടെത്തി. നേര്യമംഗലത്ത് റാണിക്കല്ലിനും മുകളിലായി ഒരു വാഹനം താഴെയ്ക് മറഞ്ഞിട്ടുണ്ടായിരുന്നു. കാറാണെന്ന് തോന്നുന്നു. ചിത്രത്തില്‍ മഴയുടെ ഭംഗി ആസ്വദിച്ചെങ്കിലും ഇനിയങ്ങോട്ടുള്ള നാളുകള്‍ മഴക്കെടുതിയുടേതാവും :(
മാഷെ മഴ കാണിച്ചു കൊതിപ്പിക്കല്ലേ.. കഴിഞ്ഞ ആഴ്ച PHET കാരണം നല്ല മഴയായിരുന്നു ഇവിടെ.പക്ഷെ നാട്ടിലെപ്പോലെ ആസ്വദിക്കാന്‍ പറ്റിയില്ല.പഴയ "ഗോനു" വിന്‍റെ ഓര്‍മ്മ കാരണം പേടിച്ചു പുറത്തിറങ്ങിയില്ല .24 പേരെ PHET കൊണ്ട് പോയി.
പിന്നെ "വയല്‍ക്കുരു" 50,000 കഴിഞ്ഞു മുന്നേറട്ടെ. ആശംസകള്‍..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
28 comments:
ഹരീഷേ, ചിത്രം ഇഷ്ടമായി. മഴയുടെ കുളിര് ചിത്രത്തിലുണ്ട് മഴത്തുള്ളികള്‍ അത്ര വ്യക്തമല്ല - ഒറിജിനല്‍ പടം അയച്ചുതരാമോ? ഒരു കൈ നോക്കാം.
ബ്ലോഗ് മീറ്റ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു 100 മീറ്റെര്‍ മുന്‍പുള്ള സ്ഥലം..
ഇന്നു നല്ല മഴയാണു തൊടുപുഴയില്‍..
ഉരുള്‍ പൊട്ടിയേക്കാമെന്നു പ്രവചിച്ചിരുന്നു..
ഉച്ചക്കതും സംഭവിച്ചു..
മൂലമറ്റത്ത്..
പിന്നെ തൊടുപുഴയാറ് പാപ്പൂട്ടി ബാറിലേക്കു കയറിയിട്ടുമുണ്ട്..
കണ്ടങ്ങളായ കണ്ടങ്ങളില്ലാം ഊത്ത കയറീട്ടുണ്ട്..
എല്ലായിടത്തും മീന്‍ പിടിക്കാനുള്ള ആഘോഷതിമിര്‍പ്പുകള്‍..
എനിക്കും കിട്ടി 1 കിലോ “കുറുവ” എന്ന ആറ്റു മീന്‍..!!
ഇതാ ഒരു മഴചിത്രം..
ബാക്കിയുള്ളതു പുറകേ..
ഒരു സന്തോഷം കൂടിയുണ്ട്..
എന്റെ ‘വയല്‍ക്കുരു’ അന്‍പതിനായിരത്തിലേക്കു അടുക്കാന്‍ പോകുന്നു..
‘പോട്ട’ ത്തില്‍ പതിനായിരത്തിലേക്കും..
നന്ദി..
എന്റെ എല്ലാ അഭ്യുദയാകാംക്ഷികള്‍ക്കും..
:-)
കുറുവ പടവും വേഗം തരൂ...
നല്ല ഉഷാര്‍ മഴച്ചിത്രം.... ഒന്ന് ഓടിച്ചാടാന്‍ തോന്നും ഇപ്പൊ മഴകാണുമ്പൊ. പക്ഷേ ആളുകള്‍ കളിയാക്കിയാലോ എന്ന ഒരു ഇത്....
ഉരുള്‍പൊട്ടല്‍ മനോരമന്യൂസില്‍ ലൈവായി കണ്ടിരുന്നു.
ഹരീഷേ,
കൊതിപ്പിക്കല്ലേ.....1 കിലോ കുറുവയോ...ഭാഗ്യവാന്‍! ഞാന്‍ അങ്ങു വരും.
ഫോട്ടോ കിടിലം...തൊടുപുഴ അല്ലേ? മോശം വരുമോ?
ആശംസകള്‍!
വയല്‍ക്കുരു മഴയത്ത് നട്ടാല്‍ മുളക്കുമോ ഹരീഷേ?? ;)
ചിത്രം ഇഷ്ടായീട്ടാ.
കൊതിപ്പിക്കല്ലേ............:)
ഹരീഷേ മഴയും പിടിച്ച് വീട്ടില്‍ ഇരുന്നൂടെ?
മഴ കാണിച്ച് കൊതിപ്പിക്കാന്‍ നോക്കണ്ട
ഇവിടെയും നല്ല അസ്സല്‍ മഴ!
കുറുവാ തിന്നുമ്പോള്‍ എന്നെയും കൂടി ഒര്‍ത്തോളു
50001 ‘വയല്‍ക്കുരു’ ആശംസകള്‍!
ഹരീഷേട്ടാ ഈ പൊതിരമഴയത്ത് ഇന്ന് മൂന്നാറിലായിരുന്നു. ഇപ്പൊ വന്നതേയുള്ളു. ശരിക്കും വലഞ്ഞു. പറവൂര്‍ മുതല്‍ രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ മഴയാണ് ഇതുവരെ തോര്‍ന്നിട്ടില്ല. ശക്തി കൂടിയും കുറഞ്ഞും അങ്ങനെ തുടരുന്നു. അടിമാലിയ്ക്കും മൂന്നാറിനും ഇടയില്‍ കല്ലാര്‍ റൂട്ടില്‍ (ദേ പാ 49) പലയിടത്തും മണ്ണിടിച്ചില്‍ തുടങ്ങിയിട്ടുണ്ട്. പോകുന്ന വഴി ഒരു മരക്കൊമ്പ് വീണ് അല്പസമയം ഗതാഗത തടസ്സം ഉണ്ടായി. മടക്കയാത്രയില്‍ അങ്ങനെ ഒന്നും ഉണ്ടാവല്ലെ എന്ന് പ്രാര്‍ത്ഥിച്ചു, ഒരു വിധം വീടെത്തി. നേര്യമംഗലത്ത് റാണിക്കല്ലിനും മുകളിലായി ഒരു വാഹനം താഴെയ്ക് മറഞ്ഞിട്ടുണ്ടായിരുന്നു. കാറാണെന്ന് തോന്നുന്നു. ചിത്രത്തില്‍ മഴയുടെ ഭംഗി ആസ്വദിച്ചെങ്കിലും ഇനിയങ്ങോട്ടുള്ള നാളുകള്‍ മഴക്കെടുതിയുടേതാവും :(
ഒരുകാര്യം വിട്ടുപോയി, വയല്‍ക്കുരുവിന്റെ. അഭിനന്ദനങ്ങള്‍.
നല്ല പടം...മഴ കണ്ടിട്ട് കൊതിയാവുന്നു...വെള്ളപൊക്കം ഉണ്ടോ? വയല്‍ക്കുരു മൊത്തകച്ചവടം തുടങ്ങുന്നുണ്ടോ?
ഹരീഷേട്ടാ,
അഭിനന്ദനങ്ങള്‍.
മഴ കണ്ടിട്ട് കൊതിയാവുന്നു.
ഇവിടത്തെ കത്തുന്ന ചൂടിലും ഈ മഴചിത്രം കാണുമ്പോൾ കുളിരുന്നു.
ശരിക്കും മഴയുടെ ഫീലുള്ള ചിത്രം...
നല്ല പടം ഹരീഷ് ബായ്. മഴയുടെ ഒരു കുളിര് ഫീൽ ചെയ്യുന്ന ചിത്രം
മഴയോ മഴ....
ചിത്രം കൊള്ളാംട്ടോ....ഇഷ്ടായി
ഹാവൂ... കുളിരുന്നു ഹരീഷ്. മനോഹര ചിത്രം.ശരിക്കും മഴ നനഞ്ഞു...
മാഷെ മഴ കാണിച്ചു കൊതിപ്പിക്കല്ലേ..
കഴിഞ്ഞ ആഴ്ച PHET കാരണം നല്ല മഴയായിരുന്നു ഇവിടെ.പക്ഷെ നാട്ടിലെപ്പോലെ ആസ്വദിക്കാന്‍ പറ്റിയില്ല.പഴയ "ഗോനു" വിന്‍റെ ഓര്‍മ്മ കാരണം പേടിച്ചു പുറത്തിറങ്ങിയില്ല .24 പേരെ PHET കൊണ്ട് പോയി.
പിന്നെ "വയല്‍ക്കുരു" 50,000 കഴിഞ്ഞു മുന്നേറട്ടെ.
ആശംസകള്‍..
നല്ല ചിത്രം,ഈ മഴ മനസ്സിനെയും
തണുപ്പിക്കുന്നു..കാണാതെ കാണുന്നു
ആ മഴക്കാലം.
മഴക്കാലം.. കൊള്ളാം..എനിക്ക് വയൽക്കുരു മനസ്സിലായില്ല. എന്താ അത്?
മഴയുടെ ഏകാന്ത സൌന്ദര്യം കുളിരുന്ന യാത്രകള്‍
സൂപ്പര്‍!
കലക്കൻ..
മഴ കണ്ട് കൊതിയാവുന്നു..
പ്രവാചകന്‍ ഹരീഷ്,
കുറുവ കിട്ടിയിട്ടു മിണ്ടാത്തതുകൊണ്ട് ഇനി ഒരാഴ്ചത്തേക്ക് മിണ്ടുന്നില്ല. പിണക്കമാണ്.
തൊടുപുഴയിലെ എല്ലാ ബാറിലും ഇനിമുതല്‍ ഒരാഴ്ച പുഴ മാത്രം കയറിയാല്‍ മതി എന്ന് ശപിക്കുകയും ചെയ്യുന്നു.
ഹരീഷേട്ടാ മഴയുടെ ചിത്രം കൊള്ളാട്ടോ
മഴയത്തേക്ക് ഇറങ്ങണം എന്നാ തോനുന്നെ
ഹരീഷേ
മഴയുടെ ഫുള്‍ ഫീല്‍!!!
ഒരു മഴ നനഞ്ഞതുപോലെ..
Post a Comment