ഇതാരുടെ പുസ്തകശാല...
മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1. എഡിസണ്‍ - ഡോ.കെ.എന്‍.രാജശേഖരന്‍
2.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ - സി.ഭാസ്കരന്‍
3. കുടില്‍ വ്യവസായങ്ങള്‍ - നിഖിലാ ഗോവിന്ദ്
4. ലൌലി ഡാഫോഡില്‍സ്- ലീല.എം.ചന്ദ്രന്‍
5. സമരത്തീച്ചൂളയില്‍ - ഇ.കെ.നയനാര്‍
6. ഒളിവുകാലസ്മൃതികള്‍ - ഇ.കെ.നയനാര്‍
7. ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല - പി.വി.രവീന്ദ്രന്‍
8. കുറഞ്ഞ ചിലവില്‍ വീടുപണിയാം - വി.രാമനാരായണന്‍
9. യോഗപാഠാവലി - യോഗാചാര്യ ഗോവിന്ദന്‍ നായര്‍
10. ഇടുക്കി, മണ്ണും മനുഷ്യരും - കെ.ടി.രാജീവ്
11. സിമ്പിള്‍ ഇലക്ട്രോണിക്സ് ഗൈഡ് - എം.സുരേന്ദ്ര ബാബു
മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1. നഴ്സിങ്ങ് പഠിക്കാം, ജോലി നേടാം - പ്രൊ.റോയ്.കെ.ജോര്‍ജ്
2. ഈസോപ്പ് കഥകള്‍
3. മാമുക്കോയ - താഹ മാടായി
4. റബ്ബെര്‍ കൃഷിയും പരിപാലനവും - എം.ജോജോമോന്‍
5. ഇംഗ്ലിഷില്‍ കത്തെഴുത്ത് എന്ന കല - പി.വി.രവിന്ദ്രന്‍
6. സത്യവേദപുസ്തകം
7. എന്റെ ജീവിതകഥ - എ.കെ.ജി
8. ടി.പത്മനാഭന്റെ കഥകള്‍
9. വാസ്തുശാസ്ത്രവും ഗൃഹനിര്‍മാണകലയും - പി.ജി.ഗണപതി മൂര്‍ത്തി
10. മാധവിക്കുട്ടിയുടെ കഥകള്‍
11. ഇ.എം.എസ് നമ്പൂതിരിപ്പാട് - പി.ഗോവിന്ദപിള്ള
12. എം.ടി. യുടെ തിരഞ്ഞെടുത്ത കഥകള്‍
മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1. വേറിട്ട കാഴ്ചകള്‍ - വി.കെ.ശ്രീരാമന്‍
2. വിശേഷാല്‍ പ്രതി - ഇന്ദ്രന്‍
3. കാള്‍മാക്സ്, സത്യവും മിഥ്യയും - ടി.ദാമു
4. ഹൃദയങ്ങള്‍ പറയുന്നത് - ഇന്റെര്‍നെറ്റ് കവിതകള്‍
5. സഹയാത്രികന്റെ കുറിപ്പുകള്‍ - ടി.എന്‍.സുനില്‍
6. നാലുകെട്ട് - എം.ടി
7. കേരളത്തിലെ ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും; ഒരു പഠനം - പ്രണവം കെ.ജി.ആര്‍. കര്‍ത്ത
8. ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
9. വ്യവസായ പദ്ധതികള്‍ - എസ്.കെ.പണ്ടാരക്കളം; ജി.കേശവന്‍ നായര്‍; എം.പി.ലീലാവതി
10. രത്നമല - സോവിയറ്റ് നാട്ടിലെ നാടോടി കഥകള്‍
11. മനോരമ യീയര്‍ ബുക്ക്
മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1. കമ്പ്യുട്ടര്‍ ഹാര്‍ഡ് വേയര്‍
2. മാനത്തേക്കൊരു കിളിവാതില്‍ - ഒരു സംഘം ലേഖകര്‍
3. നമ്മുടെ വാനം - കെ.കെ കൃഷ്ണകുമാര്‍
4. നമ്മുടെ പക്ഷികള്‍ - ഡോ. രാമകൃഷ്ണന്‍ പാലാട്ട്
5. kumaar$ kumar; the architects
6.പ്രകൃതിയുടെ താക്കോല്‍
7. മനുഷ്യന്‍ ഭൂമിയുടെ ആകൃതി കണ്ടുപിടിച്ചതെങ്ങിനെ?
8. Aesop Birbal Thenaliraaman Storis - prof. EJ Carri
9. കെ.സി.മാമ്മെന്‍ മാപ്പിളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍
10. കുട്ടികളുടെ ചങ്ങമ്പുഴ - ചവറ കെ.എസ്.പിള്ള
11. 101+10 പുതിയ ശാസ്ത്ര പരീക്ഷണ്‍ങ്ങള്‍ - ഐവര്‍ ഉത്യാല്‍
മുകളില്‍ കണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1. വാനിലകൃഷി - കോശീജോണ്‍
2. ഗര്‍ഭധാരണവും പ്രസവവും - ഡി.സി.ആര്‍.അഗ്നിവേശ്
3. തയ്യല്‍ പഠിക്കാം - ഇന്ദു നാരായണന്‍
4. മഹച്ചരിതമാല - ജി; ഇടശ്ശേരി; പി.കുഞ്ഞിരാമന്‍ നായര്‍
5. നമ്പൂരി ഫലിതങ്ങള്‍ - കുഞ്ഞുണ്ണി മാഷ്
6. പ്രയാണം - പ്രിയാ ഉണ്ണിക്കൃഷ്ണന്‍
7. കാര്‍ഷിക നാട്ടറിവുകള്‍ - ചാണ്ടി എബ്രഹാം
8. കണ്ണാടിചില്ലുകള്‍ - ശ്രീജ ബാലരാജ്
9. എന്റെ സത്യന്വോഷണ പരീക്ഷണകഥ - എം.കെ.ഗാന്ധി
10. പച്ചക്കറിക്കൃഷി - ഡോ.കെ.വി.പീറ്റെര്‍; ഡോ.വി.എസ്.ദേവദാസ്
11. VAT/ മൂല്യ വര്‍ദ്ധിത വില്പന നികുതി - അബി അലെക്സ്
12. 121 ഉത്പന്നങ്ങള്‍, നിര്‍മ്മാണരീതികള്‍ - മനോജ് വര്‍ഗീസ്
13. ചെഗുവേര റീഡര്‍ - ഡേവിഡ് ഡ്യൂഷ്മന്‍
മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1.ഭാരതചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ - ഇടവാ സോമനാഥന്‍
2. രാജീവ് ഗാന്ധി - മാമ്മെന്‍ ഫിലിപ്പ്
3. ശബരിമല ക്ഷേത്ര മഹാത്മ്യം - അനിയന്‍ കിടങ്ങൂര്‍
4. കോണ്‍ഗ്രസും കേരളവും - ബാരിസ്റ്റെര്‍ എ.കെ.പിള്ള
5. ഇലക്ട്രോണിക്സ് ഹോബി സര്‍ക്യൂട്ടുകളും, ഘടകഭാഗങ്ങളും
6. വൈദ്യുതിയുടെ കഥ - പ്രൊഫ. കെ.ശ്രീധരന്‍
7. ഡോ.അംബേദ്കര്‍ - പ്രൊഫ. എന്‍.എസ്.സെബാസ്റ്റിയന്‍
8. മണ്ഡല്‍കമ്മീഷന്‍- പ്രധാന രേഖകളും ശുപാര്‍ശകളും
മുകളില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങളില്‍ പകുതിയും ടി.യാന്‍ വായിച്ചിട്ടില്ല. പക്ഷേ; സെലെക്റ്റ് ചെയ്ത് വാങ്ങിവച്ചിരിക്കുന്ന ഈ പുസ്തകങ്ങളെല്ലാം ടി.യാന് പ്രിയപ്പെട്ടവയാണ്. സമയപരിമിതി മൂലമാണ് മുഴുവന്‍സമയ വായനയില്‍ മുഴുകാനാവാത്തത്. ടി.യാന്റെ ചെറുപ്പത്തിലായിരുനുവെങ്കില്‍ ഈ പുസ്തകങ്ങളെല്ലാം കൂടി അരച്ചുകലക്കിക്കുടിക്കാന്‍ രണ്ടു ദിവസം മാത്രം മതിയായിരുന്നു. ഈ പുസ്തകങ്ങള്‍ക്കുള്ളീലൂടെ സഞ്ചരിച്ച് സ്വഭാവനിരൂപണം നടത്തി ടി.യാനെ കണ്ടുപിടിക്കാന്‍ സാധിക്കില്ല; കാരണം പ്രസ്തുത ബുക്കുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒട്ടുമുക്കാല്‍ മേഖലകളിലും, ടീ.യാന് അതിന്റെ ഏഴയലത്തുകൂടിപ്പോലും പോകുവന്‍ യോഗ്യതയില്ലാത്തവനാകുന്നു. പക്ഷേ; ടി.യാന്റെ അഭിരുചികള്‍ മേയുന്ന വ്യത്യസ്തങ്ങളായ മേഖലകളിലുള്ള പുസ്തകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇ.യാന്റെ ഇഷ്ടപ്പെട്ട പുസ്തകങ്ങളായ വിലാസിനിയുടെ ഊഞ്ഞാലും, തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകളും, നാരായണപിള്ളയുടെ പരിണാമവും, എം.ടി.യുടെ രണ്ടമൂഴവും സുഹൃത്തുക്കള്‍ വായനക്കുപയോഗിക്കുന്നതിനാല്‍ ഈ ലിസ്റ്റില്‍ ചേര്‍ക്ക്വാന്‍ കഴിഞ്ഞിട്ടില്ല. ചെറുപ്പത്തില്‍ ആര്‍ത്തിയോടെ വയിച്ചുതീര്‍ത്ത പുസ്തകങ്ങളെല്ലാം തന്നെ പത്തുപുത്തന്‍ കൈയില്‍ വന്നപ്പോള്‍ ശേഖരിക്കുവാന്‍ തുടങ്ങി; വരും തലമുറക്കായി...
ഇനി പറയൂ; ആരാണീ ടി.യാനെന്ന്???
കണ്ടുപിടിക്കുന്നവര്‍ക്ക് എന്റെ വീട്ടില്‍ ചെത്തികിട്ടിയ കള്ളില്‍ മിച്ചം ഒരു ഗ്ലാസ്സ് താഴെയിരിപ്പുണ്ട്; അത് എടുക്കാവുന്നതാണ്.... സമ്മാനമായി.
28 comments:
ടി.യാന്‍ .....!
:)
ആ ഗ്ലാസ് ഇങ്ങു എടുത്തോട്ടെ... ?
:-) :-) :-)
ഇതു തൊടുപുഴക്കാരാരോ ആണ്.
അവസാനം വച്ചത് പശയാണോ, പുസ്തകം ഒട്ടിക്കാനുള്ളതാണോ?
അടുത്ത കാലത്ത് വാങ്ങിക്കൂട്ടിയത്. CLS ബുക്സ് ചുടുചോറ് വാരിച്ച മറ്റൊരു കുട്ടിക്കുരങ്ങന്റെ ശേഖരം.
ഒരു പിടിയുമില്ല. ആരുടെ ആയാലും അവസാനത്തെ ഗ്ലാസില്‍ ഉള്ളത് എനിക്ക് തരുമോ?
നല്ല കള്ള് ..നല്ല ഒരു പുസ്തകമാണ് ആശാനേ
രണ്ടും ലഹരി ആശംസകള്‍
ഇതാരുടെ പുസ്തകശേഖരമെന്ന് അറിയില്ല (ഹരീഷിന്റെ ആണോ)...
എന്തായാലും പുസ്തകങ്ങള്‍ ഇഷ്ടമായി, അതെല്ലാം ഞാന്‍ എടുക്കുന്നു..ഒപ്പം ആ ഗ്ലാസ്സിലെ കള്ളും..:):):)
ഹരീഷ് തൊടുപുഴ
:):)
ഹരീഷേട്ടാ...ഇതൊക്കെ ഹരീഷേട്ടന്റെ പുസ്തകങ്ങളാണോ?
ആവണിക്കുട്ടി വലുതാവുമ്പോ നിറയെ വായിക്കാലോ?
ചിലതിനൊക്കെ സെയിം പിനച്ച് ഉണ്ട് കേട്ടോ..
പിന്നെ,ഈ കള്ളെന്നു വച്ചാ തലേല് തേച്ചു കുളിക്കണ,എന്തോ ഒന്നല്ലേ?
എന്തിനാ സംശയം.. അത് ടിയാന്റെ തന്നെ.
ആ കഞ്ഞിവെള്ളത്തിലെന്താ കൂറ ചത്ത് കിടക്കുന്നോ?
ഹരീഷിന്റെയാണോ?
സമ്മാനം ഇഷ്ടപ്പെട്ടു. എന്നെങ്കിലും ആ വഴി വരുമ്പോൾ തന്നാ മതി. :)
ഹരീഷേ നല്ല പുസ്തക ശേഖരം തന്നെ.:)
ഓ.ടോ
ക്ലൂകളിലൂടെ പോകുകയാണെങ്കില്‍ കുഴയും.
ബഷീറിന്‍റെ സമ്പൂര്‍ണ കൃതികള്‍ രണ്ടെണ്ണം ഇരിക്കുന്നതില്‍ എന്തോ പന്തിയില്ലായ്മ.
ഇലക്ട്റോണിക്സ് പ്രധാന വിഷയമായി പഠിക്കുകയോ ആ വിഷയത്തില്‍ താല്പര്യം ഉള്ള ആളോ ആണു്. ഇടുക്കിയെക്കുറിച്ച് എന്തെല്ലാമോ കൂടുതല്‍ പഠിക്കുന്നു. കമ്യൂണിസത്തില്‍ ആകൃഷ്ടനായതിനു ശേഷം വ്യവസായി ആയി.
ഇദ്ദേഹം പച്ചക്കറിതോട്ടം ആത്മീയ ചിന്തകള്‍ എന്നിവയില്‍ അല്പ സ്വല്പം ഇഷ്ടം കാണിച്ചു തുടങ്ങിയിരിക്കുന്നു. ആത്മീയ ചിന്തയോ മറ്റ് ഭൌതിക വാദമോ തലയ്ക്ക് പിടിക്കുമ്പോള്‍ ഇന്‍റര്‍നെറ്റിനേക്കുറിച്ചും പഠിക്കുന്നു. പഠന ചിന്തകള്‍ക്ക് ശേഷം സോമരസം അല്പ സ്വല്പം നുണയുന്ന ഈ വ്യക്തി സരസ്സനും ഒരു മനുഷ്യ സ്നേഹിയും ആകുന്നു.
പുസ്തകശാല കണ്ടാല്‍ അതാരുടെ ആണെന്ന് പറയുക, സാദ്ധ്യമല്ല എന്ന എന്‍റെ അഭിപ്രായം ഇവിടെയും തുറന്നു പറയുന്നു.!
ആ ഗ്ലാസ്സ് ഞാനെടുക്കുന്നു.:)
പുസ്തകശേഖരം ശിവയുടെ വല്ലതും ആണോ ? എന്തായാലും ആ കള്ളിൽ ഈച്ച ഉണ്ട് ട്ടോ !!
നായനാരുടേയും ഇ.എം.എസ്സിന്റേയും പുസ്ത്കങ്ങള്‍ കണ്ടു. അപ്പോ ഇതു ഹരീഷിന്റേതു തന്നെ
കള്ളെപ്പൊ കിട്ടും :)
ആ ഗ്ലാസ്സിലെ കള്ള് എന്റേതാ. പൊത്തകോം, കിത്തകോം ഒന്നും എന്റെയല്ല. ആര്ടേയാണെന്ന് എനിക്കിട്ടറിയേം ഇല്ല.
പകല്‍കിനാവന്‍: ധൈര്യമായിട്ടങ്ങ് എടുത്തോളൂ... നന്ദി
മലയാളീ: നന്ദി..
അനില്‍ജി: ഇതു തൊടുപുഴക്കാരന്‍ തന്നെയാണേ!!!
അവസാനം വച്ചിരിക്കുന്നത് പശയല്ല; അതാണത്രേ ‘ഗള്ള്’.... നന്ദി
:) : !!!, ഈ കുട്ടിക്കുരങ്ങന്റെ നന്ദി അറിയിക്കട്ടെ...
പുള്ളിപ്പുലി: എടുത്തോളൂ...നന്ദി
പാവപ്പെട്ടവന്‍: നന്ദി..
ചാണക്യജി: അതീ എളിയവന്റെ തന്നെ ശേഖരമാണ്; നന്ദി..
കാപ്പിച്ചേട്ടാ: ഞാനൊരു ‘റോയല്‍ ട്രോഫി’ വാങ്ങിച്ചു തരാം, വി.എസ്.ഓ.പി യുടെ പുതിയ ബ്രാന്‍ഡാ...നന്ദി
സ്മിത: ഇതൊക്കെ എന്റെ തന്നെയാണ് സ്മിതക്കുട്ട്യേ. ഒരു കാലത്ത് ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തതെല്ലാം പത്തുപുത്തന്‍ കൈയില്‍ വന്നപ്പോള്‍ ശേഖരിക്കുന്നു; എന്റെ ആവണിക്കു വേണ്ടി. കള്ളെന്നു വച്ചാല്‍ തലേല് തേയ്ക്കണതൊന്നുമല്ലാട്ടോ; മണക്കാന്‍ കൊള്ളൂലാത്ത ഒരു സാധനാ, കുട്ടി അങ്ങട് നോക്കണ്ടാട്ടോ.... നന്ദി
നരിക്കുന്നന്‍ജി: മാഷേ; മുഖത്ത്ന്ന് ആ കൂളിങ്ങ് ഗ്ലാസെടുത്തിട്ട്, കണ്ണൂ തുറന്ന് നോക്കേന്റെ ഇഷ്ടാ.
കഞ്ഞിവെള്ളാണത്രേ!!!
നന്ദി....
ലതിചേച്ചി: എന്റെ തന്നെയാ ചേച്ചീ; നന്ദി..
പൊറാടത്ത് ചേട്ടാ: ഷാപ്പീന്നു വാങ്ങിച്ചുതരാം ട്ടോ; നന്ദിയോടെ..
വേണുവേട്ടാ: ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ രണ്ടു പുസ്തകങ്ങളിലായാണ് ട്ടോ. ഇലക്ടോണിക്സ് പ്രധാന വിഷയമായി പഠിച്ച്, കമ്പൂട്ടര്‍ ഹാര്‍ഡ് വേയറും കഴിഞ്ഞു; അതു ശരിയാണ്. ബാക്കിയുള്ളതും ശരിയാണ് ട്ടോ. പിന്നെ എനിക്കിഷ്ടപ്പെട്ട മേഖലകളിലുള്ള ബുക്കുകളാണ് പ്രധാനമായും ഉള്ളത്. എന്റെ അഭിരുചികള്‍ അറിയാവുന്ന ഒരാള്‍ക്ക് എന്നെ കണ്ടുപീടിക്കാനാകും. ഉദാ: എന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍
അല്ലാണ്ട് പുസ്തകങ്ങള്‍ കണ്ട് അവയോടുപമിച്ച് ശേഖരത്തിന്റെ ഉടമയെ കണ്ടുപിടിക്കാനാവില്ല; അതിനോട് അന്നും, ഇന്നും ഞാനും യോജിക്കുന്നു...നന്ദിയോടെ
കാന്താരിചേച്ചി: അതീ എളിയവന്റെ തന്ന്യാട്ടോ.
പിന്നെയാ ഗ്ലാസില്‍ കിടന്ന ഈച്ചയെ കണ്ടെത്തിയ കണ്ണ്; ഓ എന്റമ്മോ... നന്ദി
പൈങ്ങോടന്‍ജി: കള്ളെപ്പെ വേണെങ്കിലും തരാട്ടോ... നന്ദി
രാമചന്ദ്രന്‍: ഹ ഹാ!!! ആവശ്യത്തിനെടുത്തോ മാഷേ..നന്ദി
അതു തന്നെ, പുത്തകം എന്തേലുമാകട്ടെ കള്ളു പോരട്ടെ.
വിശദീകരണം വായിച്ചപ്പൊ എന്നെപ്പറ്റിയാണൊ എന്നു തൊന്നി......
എതയാലും നാം തുല്യ ദുഖിതരാണു...ഇക്കാര്യത്തില്...
കൊള്ളാം വളരെ നല്ല ശേഖരം.
അതില്‍ കണ്ട മാമുക്കോയയുടെ പുസ്തകത്തെ പറ്റി ഒന്നു് വിവരിച്ചെഴുതാമോ?
നന്ദി.!
വളരെ നല്ലൊരു പുസ്തക ശേഖരം തന്നെ... അഭിനന്ദനങ്ങള്‍...
കണ്ടിട്ട് കൊതിയാകുന്നു... നാലു പുത്തനും ഉണ്ടാക്കി നാട് പിടിച്ചിട്ടു സാധിക്കണം എന്നാഗ്രഹിച്ച ഒരു സ്വപ്നം... പിന്നെ കള്ള് കണ്ടിട്ടും കൊതിയില്ല എന്ന് പറയുന്നില്ലാട്ടോ. ദൈവം അനുഗ്രഹിച്ച് ആവണി കുട്ടി നല്ല വായന ശീലമുള്ള അതിനുപരി നല്ല ഒരു കുട്ടിയായി വളരട്ടെ.
athu thakarthu maashe
ഇന്‍ഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല എന്ന പുസ്തകത്തിന്റ്റെ ഒരു പ്രതി കിട്ടുമോ?
how to contact you?my mail id is
aashcg@gmail.com
ഇപ്പോ മനസ്സിലായി.ആ കള്ളന്റെ തന്നെ.
സർ, രത്നമല സോവിയറ്റു നാട്ടിലെ നാടോടി കഥകൾ.. ബുക്കിന്റെ ഒരു കോപ്പി കിട്ടാൻ വഴി ഉണ്ടോ?
Post a Comment