Sunday, March 1, 2009

ഹര ഹരോ ഹര ഹര!!!

തൊടുപുഴ കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിലെ
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള
ഭസ്മക്കാവടിഘോഷയാത്രയില്‍
നിന്നുമുള്ള ഒരു ദൃശ്യം
മുരുഗഭഗവാനുള്ള വഴിപാടായിട്ടാണ്
ഭക്തര്‍ കാവടികളും
ശൂലം കുത്തിയും നിറഞ്ഞാടുന്നത്..




















24 comments:

chithrakaran ചിത്രകാരന്‍ March 1, 2009 at 4:02 PM  

ഇലക്ട്രോണിക്ക് വാച്ചും കെട്ടി ഇമ്മാതിരി ഭക്തി ഭ്രാന്ത് നടത്തുന്ന വിവരമില്ലാത്ത മനുഷ്യരെ അടിമത്വത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു ഹരനും, ഹരിക്കും കഴിയില്ല. ഇവറ്റകള്‍ക്ക് മനോരോഗ ചികിത്സയാണ് നല്‍കേണ്ടത്.

പ്രിയ March 1, 2009 at 4:06 PM  

:( ക്രൂരമല്ലേ ഇത്? എന്തിന്റെ പേരിലാണെങ്കിലും. അതും ഈ കൊച്ചുകുട്ടികള്‍.

ഗരുഡന്‍ തൂക്കം കണ്ടിരിക്കുന്നു കുഞ്ഞുനാളില്‍.അതിപ്പോള്‍ ഇല്ലെന്നു തോന്നുന്നു. മുസ്ലിം ആചാരം ആയി ഒരു ചടങ്ങ് ഇന്നാളൊരിക്കല്‍ ടീ വിയില്‍ കണ്ടു. ഇതൊക്കെ അനാവശ്യം അല്ലെ?

ചോര പൊടിയാതിരിക്കാന് അവര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ആ കുഞ്ഞെങ്ങനെ കരയാതെ നില്‍ക്കുന്നു. കഷ്ടം

ചാണക്യന്‍ March 1, 2009 at 4:32 PM  

എന്തിന്റെ പേരിലായാലും ഇത് ദുഷ്ടതയാണ്....

ഇത് കണ്ട് പ്രസാദിക്കുന്നയാളെ ദൈവമെന്നല്ല...സാഡിസ്റ്റ് എന്നാണ് വിളിക്കേണ്ടത്....

നാട്ടുകാരന്‍ March 1, 2009 at 4:37 PM  

ബാല പീഡനം ...........
എല്ലാത്തിനും ബഹളമുണ്ടാക്കുന്ന ബൂലോഗര്‍ക്ക് ഇതിനൊന്നും ചെയ്യാന്‍ പറ്റില്ലേ ?
കുറഞ്ഞത് ഒരു പരാതി എങ്കിലും തൊടുപുഴ പോലീസില്‍ കൊടുക്കാമായിരുന്നില്ലേ ഹരീഷ് ..........
പകരം കണ്ടു നല്ല ഫോട്ടോം പിടിച്ചു വന്നിരിക്കുന്നു ........ കഷ്ടം ........

അനില്‍ശ്രീ... March 1, 2009 at 4:39 PM  

ഏറ്റവും ബുദ്ധുട്ടേറിയ കാര്യമാണ് നാക്കില്‍ ശൂലം കുത്തുന്നത്. കാരണം അതു കഴിഞ്ഞാല്‍ വെള്ളം ഇറക്കാന്‍ പറ്റില്ല. ഉമിനീരു പോലും ശരിയായി ഇറക്കാന്‍ സാധിക്കില്ല. വെള്ളം കുടിക്കണമെന്ന് തോന്നുമ്പോള്‍ അണ്ണാക്കിലേക്ക് ഒഴിച്ചു കൊടുക്കണം.

ഇത്തരം കാഴ്ച്ചകള്‍ ഞങ്ങളുടെ നാട്ടിലെ ദേവീക്ഷേത്രങ്ങളിലെ കുംഭകുടത്തിന് സാധാരണയാണ്. ഇപ്പോഴും ഉണ്ട് . പണ്ടേ ഇഷ്ടമില്ലാത്ത ഒരു ആചാരം. നൂറിലധികം ശൂലങ്ങള്‍ ദേഹത്തു മുഴുവന്‍ കുത്തിക്കയറ്റുന്നവരേയും കാണാം.

ചോര വരാതിരിക്കാന്‍ ശൂലമൂരിയ ശേഷം ഭസ്മം തേച്ചു പിടിപ്പിക്കും, അത്ര തന്നെ.. ഭക്തിയുടെ പേരില്‍ എന്തെല്ലാം പേക്കൂത്തുകള്‍..

ഓ.ടോ
ഞാനായാലും കണ്ട് ഒരു ഫോട്ടോയും എടുത്ത് തിരിച്ചു പോരാനേ സാധിക്കൂ എന്ന് തോന്നുന്നു... ഇവരെയൊക്കെ ബോധവല്‍ക്കരിക്കാന്‍ "ഒറ്റക്ക്" നിന്നാല്‍ ഒരു വിശേഷവും ഇല്ല. പിന്നെ വീട്ടില്‍ നിന്ന് ഒരാളും ചെയ്യാതെ നോക്കാന്‍ ശ്രമിക്കും. അത് തീര്‍ച്ച.

അനില്‍ശ്രീ... March 1, 2009 at 4:41 PM  

തോപ്പന്‍ തമാശ പറഞ്ഞതാണോ? ഇത് ബാല പീഢനമൊന്നുമല്ല... "ഭക്തിനിറവില്‍ കൊണ്ടാടുന്ന തര്‍പ്പണം.." അതില്‍ പോലീസ് കേസില്ല മാഷേ... :)

Typist | എഴുത്തുകാരി March 1, 2009 at 5:03 PM  

enthaayaalum ithu kure kashtamaanu.

നിരക്ഷരൻ March 1, 2009 at 5:52 PM  

ഹോ ഇതൊന്നും കാണാന്‍ വയ്യ....:( :(

പകല്‍കിനാവന്‍ | daYdreaMer March 1, 2009 at 6:10 PM  

ഹരീഷ് നല്ല ചിത്രങ്ങള്‍.. പക്ഷെ..
ഇത്തരം ദുരാചാരങ്ങള്‍ ഇപ്പോഴും ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്..?

Unknown March 1, 2009 at 6:15 PM  

ഏട്ടാ കാണ്ടാപ്പോള്‍ കരച്ചില്‍ വന്നു.

ജിജ സുബ്രഹ്മണ്യൻ March 1, 2009 at 7:28 PM  

ഏതു വിശ്വാസത്തിന്റെ പേരിൽ ആയാലും ഇതൊക്കെ ക്രൂരതയാണു.ഇതു ഭക്തി അല്ല.ഭക്തി ആണെങ്കിലും പാകത്തിനേ പാടുള്ളൂ.ഞങ്ങളുടെ നാട്ടിൽ പണ്ട് ഗരുഡൻ തൂക്കം നടത്തുമ്പോൾ പുറത്തു കമ്പി കൊണ്ടുള്ള കൊളുത്തിൽ തൂക്കക്കാരനെ തൂകുമായിരുന്നു.ഇപ്പോൾ തൊലി തുളച്ച് തൂക്കാറില്ല.പകരം ചുവന്ന തുണി പുറത്തു ചുറ്റി ആതുണിയിൽ ആണു കൊളുത്തുന്നത്.
ഹരീഷിനു എത്ര ഭക്തി ഉണ്ടെങ്കിലും ശരി ഈ ഫോട്ടോ ഇവിടെ ഇട്ടത് എനിക്കിഷ്ടമായില്ല.( അതിന്റെ പേരിൽ പിണങ്ങണ്ടാ ട്ടോ !! അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ.....)

ചങ്കരന്‍ March 1, 2009 at 8:52 PM  

ഹോ....

അനില്‍@ബ്ലോഗ് // anil March 1, 2009 at 9:17 PM  

ഭീകരം തന്നെ ഹരീഷ്.
സത്യത്തില്‍ ഇതിനെതിരെ ഒക്കെ ആണ് കേസുകൊടുക്കേണ്ടത്. പേയിളകിയ തെരുവുപട്ടിയെ തല്ലിക്കൊന്നാല്‍ പോലും കേസെടുക്കുന്ന നാട്ടില്‍ മതത്തിന്റെ പേരില്‍ എന്തും കാട്ടാം.

ഈ ചിത്രങ്ങള്‍ക്ക് നന്ദി.
സൂക്ഷിച്ചു വക്കുന്നു.

അനില്‍ശ്രീ... March 1, 2009 at 10:41 PM  

ദെ,,,അനിലും തമാശ പറയുന്നു...
കേസൊക്കെ ഇതിനെതിരെ പറയുന്നവര്‍ക്കെതിരെ ആയിരിക്കും എന്നറിയില്ലേ? അതാണ് നാട്ടുനടപ്പ്. വൃണപ്പെടുന്നത് എന്താണ് എന്ന് ഞാന്‍ പറഞ്ഞു തരണ്ടല്ലോ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM March 1, 2009 at 11:11 PM  

ഇത്തരം ആചാരങ്ങള്‍ ഇല്ലാ‍താക്കാന്‍ നിയമങ്ങള്‍ തന്നെ വേണം.പണ്ടൊരു സായിപ്പ് നിയമം മൂലം നിര്‍ത്തലാക്കിയില്ലായിരുന്നുവെങ്കില്‍ ‘സതി‘ എന്ന ക്രൂരമായ ആചാരം പോലും ഇന്നും ചില രാഷ്ടീയപ്പാര്‍ട്ടികള്‍ തങ്ങളുടെ പ്രകടനപ്രത്രിയകയില്‍ ഉള്‍പ്പെടുത്തുവാന്‍ ചങ്കൂറ്റം കാട്ടിയേനെ. ‍ഏത് ദൈവത്തിനാണ് പീഢനങ്ങള്‍ കണ്ട് പ്രസാദിക്കുവാന്‍ സാധിക്കുന്നത്? ഇത്തരം പീഢനങ്ങളുടെ വേരുകള്‍ തേടിയാല്‍ ചെന്നെത്തുന്നത്, ദൈവപ്രീതിക്കായി നടത്തിയിരുന്ന മൃഗബലി തൊട്ട് നരബലി വരെയാണ്. ധീരമായ ചില നിലപാടുകള്‍ക്ക് നമുക്ക് സായിപ്പിനെ സ്തുതിക്കാതിരിക്കാന്‍ പറ്റില്ല.

Manikandan March 2, 2009 at 12:59 AM  

ചിത്രങ്ങൾ കാണുമ്പോൾ ഒരു ബുദ്ധിമുട്ടുണ്ടെന്നതാണ് എന്റേയും അഭിപ്രായം. എന്നാൽ ആരും അടിച്ചേല്‍പ്പിക്കുന്നതല്ലാതെ സ്വന്തം മനഃശാന്തിക്കായി ആരെങ്കിലും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നെങ്കിൽ അതിനെ എതിർക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. കൊച്ചുകുട്ടികളെ ഇതിൽ നിന്നും തീർച്ചയായ്യും ഒഴിവാക്കുക തന്നെ വേണം.

ബിന്ദു കെ പി March 2, 2009 at 10:18 AM  

അയ്യോ....കാണാൻ വയ്യ..

ഇതൊക്കെ കണ്ട് സാക്ഷാൽ ഈശ്വരൻ പോലും ഉള്ളുനീറി ഇരിയ്ക്കുന്നുണ്ടാവും.

Unknown March 2, 2009 at 11:20 AM  

ദൈവത്തിന്റെ പേരിലായാലും എന്തു വിശ്വാസത്തിന്റെ പേരിലായാലും നിയമം മൂലം ഇതൊക്കെ നിരോധിക്കണം.ഇതൊക്കെ കാടത്ത്വമാണ്

ബിനോയ്//HariNav March 2, 2009 at 3:07 PM  

ഹരീഷേ, ചിത്രങ്ങള്‍ നന്നായിട്ടുണ്ടെങ്കിലും ആശയപരമായി കടുത്ത വിയോജിപ്പ് അറിയിക്കട്ടെ. സ്വന്തം മക്കളോട് ഈ പാതകം ചെയ്യുന്നവര്‍ക്ക് മനശാസ്ത്ര ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടത്.

Fasil March 3, 2009 at 11:32 AM  

നന്ദി,
ഇത്രയും ക്രൂരമായ ആചാരങ്ങള്‍ക്കെതിരെ യുവതലമുറ രംഗത്തുവരണം

ശ്രീനാഥ്‌ | അഹം March 4, 2009 at 9:47 AM  

ബേങ്കര അഭിപ്രായപ്രകടങളാണല്ലോ മാഷേ കമന്റുകള്‍ മുഴുവനും.

:)

ചിത്രങള്‍ക്ക് നല്ല ക്ലാരിറ്റി.

അച്ചു March 5, 2009 at 6:12 AM  

എന്നാലും അതുമൊത്തം കണ്ടോണ്ട്‌ പോട്ടം എടുക്കാൻ തോന്നീലോ....സമ്മതിച്ചു...

ഹരീഷ് തൊടുപുഴ March 7, 2009 at 8:04 AM  

അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കട്ടെ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ March 12, 2009 at 6:33 PM  

ഭായി ഫോട്ടോ ഗ്രാഫി , എനിക്കിഷ്ടപ്പെട്ടു .. പിന്നെ കമന്റുകള്‍ കണ്ടിട്ട് ചിരി വരുന്നു .. ഇവരൊക്കെ യേത് രാജ്യത്ത് ജീവിക്കുന്നവരാണോ എന്തോ ... ഇതൊക്കെ ആദ്യമായിട്ട് കാണുന്ന പോലെ . ഇതൊക്കെ ആരെങ്ങിലും നിര്‍ബന്ധിച്ചിട്ടു ചെയ്യ്ന്നതാണോ ... അവനവന്റെ താന്തോന്നി തരമല്ലേ ...

.... കേരളത്തിലെന്നല്ല ലോകത്തിന്റെ തന്നെ എല്ലാ ഭാഗത്തും ഈ തരത്തിലല്ലെങ്ങില്‍ വേറൊരു തരത്തില്‍ ഇമ്മാതിരി ക്രൂരമെന്നും , അന്ധവിശ്വാസമെന്നും ഒക്കെ പറയാവുന്നവ നടക്കുന്നുണ്ട് . എട്ടും പൊട്ടും തിരിയാത്ത കൊച്ചുങ്ങളുടെ കാത്തു കുത്തി കമ്മലിട്ടു രസിക്കുന്നതും , സുന്നത്ത് ചെയ്യുന്നതും , പിള്ളേരെ മുള്ളനും തൂറാനും സമ്മതിക്കാതെ പ്ലാസ്റിക്ക് കവര് കൊണ്ട് പൊതിഞ്ഞു വക്കുന്നതും , മുലപ്പാല് കൊടുക്കാതെ ബേബി ഫുഡ് കൊടുക്കുന്നതും , ഒക്കെ ക്രൂരതയല്ലേ....

മേല്‍പ്പറഞ്ഞ ആചാരങ്ങളോടോന്നും എനിക്ക് യോജിപ്പില്ല കേട്ടോ ... കമന്റ് കണ്ടപ്പോള്‍ എഴുതിപോയതാണ്‌ ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP