Wednesday, March 11, 2009

നിവേദ്യം

നേദിക്കട്ടെ!! എന്നിട്ടു തരാം..

16 comments:

അനില്‍@ബ്ലോഗ് // anil March 11, 2009 at 8:34 PM  

ഠേ...
ഒരു തേങ്ങ പൊട്ടിച്ചതാ.
പായസത്തിലൊഴിക്കാനെ.
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് March 11, 2009 at 8:55 PM  

തേങ്ങയും കൊണ്ട് വന്നപ്പോ ദാ അനില്‍ ഉടച്ച് പായസ്സത്തിലൊഴിച്ചിരിക്കുന്നു. എന്തായാലും കൊണ്ട് വന്ന സ്ഥിതിക്ക് പൊട്ടിക്കാം അല്ലേ?
(((((((((((ഠോ))))))))))))))

ജിജ സുബ്രഹ്മണ്യൻ March 11, 2009 at 9:14 PM  

ഇതെന്താ അമ്പലപ്പറമ്പിലാണോ പായസം ഉണ്ടാക്കുന്നത് ? പുറത്തൊക്കെ ഉത്സവം കഴിഞ്ഞ പറമ്പിലെ മാതിരി പ്ലാസ്റ്റിക് കൂടുകളും അഴുക്കുകളും !

ഏ.ആര്‍. നജീം March 11, 2009 at 9:19 PM  

കാത്തിരിക്കം പക്ഷേ, അവസാനം തികഞ്ഞില്ലെന്ന് മാത്രം പറഞ്ഞേക്കരുത്..ങാ.... :)

smitha adharsh March 11, 2009 at 9:30 PM  

ഇവിടെയാണോ നിവേദ്യം ഉണ്ടാക്കുന്നത്‌?

ചാണക്യന്‍ March 11, 2009 at 9:35 PM  

ഹരീഷെ,
ആ പുള്ളിക്കാരനോട് തീയ് കുറക്കാന്‍ പറ...അടീപിടിച്ചൂന്നാ തോന്നണേ....:):):)

Parukutty March 11, 2009 at 10:40 PM  

പായസം ഉണ്ടാക്കി കഴിയുമ്പോള്‍ ആ ഉരുളി ഒന്നു വടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍....

Manikandan March 11, 2009 at 11:41 PM  

എവിടെയാ ഈ പായസം ഉണ്ടാക്കുന്നത് :)

വേണു venu March 12, 2009 at 12:33 AM  

നല്ല നറു‍ നെയ്മണം. ഭഗവതി സേവയ്ക്കാവണം, ഈ കടുമ്പായസം.:)

ചങ്കരന്‍ March 12, 2009 at 3:51 AM  

ഹോ.. കടുംപായസം കഴിച്ച കാലം മറന്നു.

ഹരീഷ് തൊടുപുഴ March 12, 2009 at 7:29 AM  

അനില്‍ജി: നന്ദി; തേങ്ങാ വരവു വച്ചിരിക്കുന്നു...

രാമചന്ദ്രന്‍: തേങ്ങക്കു ഭയങ്കര വിലയാണതിനാലും, കിട്ടാക്കനിയായതിനാലും ഈ തേങ്ങയും വരവു വച്ചിരിക്കുന്നു...നന്ദിയോടെ

കാന്താരിചേച്ചി: ഇതൊരു ചെറിയ അമ്പലമാണ്. അതായത് ഒരു ഒറ്റമുറി ക്ഷേത്രം. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും കൈയ്യിലില്ലാത്ത ക്ഷേത്രം. മലങ്കര എസ്റ്റേറ്റിനുള്ളിലാണീ ക്ഷേത്രം. എസ്റ്റേറ്റിലെ മുതലാളിമാരോടു ഗുസ്തി പിടിച്ചാണ് ഇത്രയെങ്കിലും നടത്താന്‍ അന്നാട്ടുകാര്‍ക്ക് കഴിയുന്നത് വര്‍ഷം തോറും.
ആയതുകൊണ്ട് വെളിയില്‍ ഒരു മാടപ്പുര കെട്ടിയിരിക്കുന്നു; തിടപ്പള്ളിയായി. വളരെയേറെ പരിമിതികളില്‍ നിന്നുകൊണ്ടാണ് ഈ ക്ഷേത്രം നിലനിന്നുപോകുന്നത്...നന്ദിയോടെ

എ.ആര്‍.നജീം: തീരില്ല ഭായീ; ഒരു 200 പാക്കെറ്റുണ്ടായിരുന്നു. ഞാനാണ് നേദിച്ചിട്ട് ദ്യം വാങ്ങിയയാള്‍... നന്ദിയോടെ

സ്മിത: കാന്താരിചേച്ചിയ്ക്കു കൊടുത്ത മറുപടി നോക്കാമോ?? നന്ദിയോടെ..

ചാണക്യജി: എനിക്കൊരബദ്ധം പറ്റിയിരുന്നു. തിരുമേനി തീ കുറക്കണ സമയത്ത് എന്നേക്കൊണ്ടാകണതൊരു സഹായമാകട്ടെ എന്നു കരുതി ഒന്ന് ഇളക്കിക്കൊടുത്തു. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. എന്റെ കൂട്ടുകാരനായതുകൊണ്ട് തെറി കേട്ടില്ല. വേറെ ആരും ക്ണ്ടതുമില്ല...നന്ദിയോടെ

പാറു: നേദിച്ചിട്ട് വേണ്ടെ മോളെ കഴിക്കാന്‍...നന്ദിയോടെ

മണി: തിടപ്പിള്ളിയൊക്കെ പുറത്താ മണി; ഇത്രയൊക്കെ സൌകര്യങ്ങളേ ഉള്ളൂ അവിടെ. പണ്ട് രാ‍ജഭരണ കാലത്തുണ്ടായിരുന്ന സ്ഥലമാ ഇതൊക്കെ. 1500ല്‍ പരം ഏക്കറുണ്ടായിരുന്നു. സായിപ്പന്മാര്‍ക്ക് വിറ്റു കളഞ്ഞു. അവര്‍ റബ്ബെര്‍ വച്ചുപിടിപ്പിച്ചു. ഇതാണ് മലങ്കര എസ്റ്റേറ്റ്... നന്ദിയോടെ

വേണുവേട്ടാ: ഭഗവനും ഭഗവതിയും കൂടി ഒരുമിച്ചുള്ള അമ്പലമാ. പരമശിവനും പാര്‍വ്വതീ ദേവിയും...നന്ദിയോടെ

ചങ്കരന്‍ജി: പാവം!!!
നന്ദിയോടെ...

Ranjith chemmad / ചെമ്മാടൻ March 12, 2009 at 3:20 PM  

ആരൊക്കെയോ തേങ്ങ പൊട്ടിച്ചു.
ഞാനൊരു വാഴയില മുറിച്ച് വരാം, വിളമ്പേണ്ടേ?

ശ്രീ March 12, 2009 at 3:24 PM  

ഹരീഷേട്ടാ... ക്യൂവില്‍ ഞാനുമുണ്ടേ, നിവേദ്യം തയ്യാറാകുമ്പോള്‍...

smitha adharsh March 12, 2009 at 5:55 PM  

കാ‍ന്താരി ചേച്ചിയ്ക്ക് കൊടുത്ത മറുപടി കിട്ടി.എനിക്കും.

ശ്രീനാഥ്‌ | അഹം March 13, 2009 at 9:25 AM  

നിവേദ്യം അമ്പലത്തിലെ തിടപ്പളി എന്നു പറയുന്ന സ്ഥലത്തല്ലേ ഉണ്ടാക്കുക? ഇതൊരുമാതിരി...

സബിതാബാല April 10, 2009 at 6:27 AM  

ithrayum aalkkar kothichathu ini nivedichittu kaaryamilla

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP