Thursday, March 5, 2009

എലിമടയിലേക്ക് രണ്ടു പുലികള്‍..



എന്റെ വീട്ടില്‍ വിരുന്നുവന്ന നമ്മുടെ ബൂലോകത്തെ രണ്ടു പ്രിയ സുഹൃത്തുക്കള്‍...

രണ്ടുപേര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദിയോടെ...



20 comments:

അനില്‍@ബ്ലോഗ് // anil March 5, 2009 at 9:34 PM  

ഞാന്‍ ആദ്യം ഒന്നു സംശയിച്ചു, മോളെ കണ്ടിട്ട്.

ശിവന്‍ ആകെ ക്ഷീണിതനാണല്ലോ, വിഷമം തോന്നുന്നു കണ്ടിട്ട്.
രാത്രി ഉറക്കമില്ലാതെ പോസ്റ്റിടാന്‍ ഇരിക്കുന്നതിന്റെ പ്രശ്നമാ.
നല്ല ചുട്ട അടി കൊടുത്തു വിടാരുന്നില്ലെ?

കൊള്ളാം ഹരീഷ്, അവരെ സല്‍ക്കരിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിനന്ദനവും.

ജിജ സുബ്രഹ്മണ്യൻ March 5, 2009 at 9:52 PM  

ചുട്ട അടി സരിജക്കുട്ടിക്കും കൊടുക്കണം.നല്ലൊന്നാന്തരമായി ഹണിമൂൺ ആഘോഷിക്കാനുള്ളേന് പാതിരാത്രിയാവുമ്പോൾ ബ്ലോഗ്ഗാനിരിക്കും ! കെട്ട്യോനെ ഇനി രണ്ടു കണ്ണും തുറന്ന് ശ്രദ്ധിച്ചോണേ !
പിന്നെ നവദമ്പതികളെ കാണാനും സൽക്കരിക്കാനും ഹരീഷിനു ലഭിച്ച അവസരം അസൂയയോടെ നോക്കിക്കാണുന്നു.ഇനീം കൂത്താട്ടുകുളത്ത് വരുമ്പോൾ ശിവയും സരിജയും പെരുമ്പാവൂരിലേക്ക് കൂടി ഒന്നിറങ്ങൂ !

Bindhu Unny March 5, 2009 at 9:55 PM  

കല്യാണം കഴിഞ്ഞയുടനെ തുടങ്ങിയ അലച്ചിലാന്ന് തോന്നുന്നു. പാവം പിള്ളേര്‍. റെസ്റ്റെടുക്കാന്‍ പറയൂ. :-)

പാവത്താൻ March 5, 2009 at 10:36 PM  

Nice to see them there. There is something human about blogs and blogging....

Unknown March 5, 2009 at 11:27 PM  

ബ്ലോഗറിന്റെ ഏറ്റവും വലിയ ലോട്ടറി ഒരു ലക്ഷം നല്ല കൂട്ടുകാരെ കിട്ടും തുടക്കത്തിലെ ക്ഷീണിച്ചല്ലോ അവരോടു പോയി റെസ്റ്റ് എടുക്കാന്‍ പറഞ്ഞില്ലേ ഹരീഷേട്ട

പകല്‍കിനാവന്‍ | daYdreaMer March 6, 2009 at 1:47 AM  

സന്തോഷം തോന്നുന്നു... ബൂലോകത്തിനും അപ്പുറമുള്ള ഈ സൌഹൃദങ്ങളില്‍...!

ചാണക്യന്‍ March 6, 2009 at 1:54 AM  

രണ്ടിനും ദീര്‍ഘയാത്ര ചെയ്തതിന്റെ ക്ഷീണം കാണാനുണ്ട്.....:):):)


ഹരീഷെ..നവദമ്പതികളെ സല്‍ക്കരിക്കാന്‍ അവസരം ലഭിച്ചതിന് അഭിനന്ദനങ്ങള്‍.....

smitha adharsh March 6, 2009 at 2:59 AM  

ഞാന്‍ വൈകിയാണ് അറിഞ്ഞത്,ശിവയുടെയും,സരിജയുടെയും വിവാഹത്തെപ്പറ്റി..എന്ന് വച്ചാല്‍ കുറച്ചു മുന്‍പ്..
നന്നായി,ഇങ്ങനെയൊരു ഫോട്ടോ ഇട്ടത്.
പകല്‍ കിനാവന്‍ പറഞ്ഞതുപോലെ,ബൂലോകതിനും അപ്പുറത്തുള്ള ഈ സൗഹൃദം കണ്ടു സന്തോഷം തോന്നുന്നു.

sushma sankar March 6, 2009 at 6:35 AM  
This comment has been removed by the author.
ചങ്കരന്‍ March 6, 2009 at 6:42 AM  

മെനു എന്തായിരുന്നൂ തൊടുപുഴയില്‍??

Typist | എഴുത്തുകാരി March 6, 2009 at 8:01 AM  

സന്തോഷമുണ്ട്, ബൂലോഗത്തിനു പുറത്തേക്കും ഈ സൌഹൃദങ്ങള്‍ എത്തുന്നതില്‍. ശിവ ആകെ ക്ഷീണിതനായി തോന്നുന്നു.

ശ്രീ March 6, 2009 at 10:57 AM  

എല്ലാവരും പറഞ്ഞതു പോലെ രണ്ടു പേരും ക്ഷീണിതരാണല്ലോ...

ബിന്ദു കെ പി March 6, 2009 at 5:16 PM  

ഈ ഫോട്ടൊ കണ്ടതിൽ സന്തോഷം ഹരീഷ്. നന്ദി.

vahab March 6, 2009 at 11:01 PM  

അത്ര വലിയ ക്ഷീണമൊന്നും കാണുന്നില്ല..... സാരല്യ,.... ഒക്കെ ശര്യയ്‌ക്കോളും.... ഹൃദയപൂര്‍വ്വം ഒരു നല്ല ഭാവി ആശംസിക്കട്ടെ .... ശിവക്കും സരിജക്കും.... ഹരീഷിനും.... അഭിനന്ദനങ്ങള്‍ നേര്‍ന്ന സഹൃദയര്‍ക്കും.........

ഹരീഷ് തൊടുപുഴ March 7, 2009 at 8:00 AM  

വന്ന് ഈ സന്തോഷത്തില്‍ പങ്കുകൊണ്ട എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...

ഹരീഷ് തൊടുപുഴ March 7, 2009 at 8:02 AM  

@ ചങ്കരന്‍ജി: ചോറ്; സാമ്പാര്‍, മോര്, നെയ്മീന്‍ കറിവച്ചത്, കാബേജ് തോരന്‍, ചിക്കെന്‍ ഫ്രൈ, പപ്പടം, ഐസ് ക്രീം...ഹ ഹാ

vahab March 7, 2009 at 9:13 AM  

നവദമ്പതികളെ സല്‍ക്കരിച്ചു സ്വീകരിച്ച ഹരീഷ്‌കുടുംബത്തിന്‌ ഒരായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ .... ആവണിക്കുട്ടിക്ക്‌ ഒരു നൂറു മുത്തം....! മെനു കണ്ടപ്പോ കൊതി തോന്നിപ്പോയി ട്ടോ.....

ബിനോയ്//HariNav March 7, 2009 at 10:44 AM  

ഹരീഷേ ശാപ്പാട് പോലും കൊടുക്കാതെയാണോ വിരുന്നുകാരെ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്തത്? ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍‍ അവിടേക്കില്ല കേട്ടോ. ശിവയുടെ ഭാവം കണ്ടിട്ട് ഒരു ബിരിയാണി വാങ്ങി കൊടുക്കാന്‍ തോന്നുന്നു. :)

ചങ്കരന്‍ March 10, 2009 at 3:36 AM  

ബമ്പന്‍ മെനു!! ഫുഡിങ്ങിസിന്റെ ഒരു പടം ആകാമായിരുന്നു.

കാപ്പിലാന്‍ March 13, 2009 at 8:10 AM  

Thanks hareesh :)



&

Hai to Siva and sarija

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP