Friday, March 6, 2009

ആര്‍പ്പോ ഇര്‍റോ!!

ഞാന്‍ ശരിക്കും ഒരു ഉത്സവമൂഡിലാണ്..
കാമെറ കയ്യിലുണ്ടായിരുന്നതിനാല്‍
ഈ പിള്ളേരുടെ കൂടെ തുള്ളാന്‍ പറ്റിയില്ല;
എന്നുള്ള സങ്കടം...ബാക്കി
എങ്കിലും...
ആര്‍പ്പോ... ഇര്‍റോ...

17 comments:

ഹരീഷ് തൊടുപുഴ March 6, 2009 at 8:13 PM  

നൊമാദിന്റെ ഈ പൂര പോസ്റ്റ് കണ്ട് ആഹ്ലാദചിത്തനായി പോസ്റ്റിയത്...

ഓര്‍മകള്‍ക്കെന്തു സുഗന്ധം...
ഇനിയുമൊരു ശിവരാത്രിക്കു വേണ്ടി കാത്തിരിക്കുന്നു...

ചാണക്യന്‍ March 6, 2009 at 8:41 PM  

ആര്‍പ്പോ.....ഇര്‍‌റോ......

അനില്‍@ബ്ലോഗ് // anil March 6, 2009 at 8:54 PM  

ക്യമറ വലിച്ചെറിഞ്ഞ് ചാടാന്‍ പാടില്ലായിരുന്നോ?
നോമാദിന്റെ പടം കണ്ടിരുന്നു.

കാദംബരി March 6, 2009 at 8:56 PM  

സന്തൊഷം പകരുന്ന ഉത്സവകാഴ്ചകള്‍...

Unknown March 6, 2009 at 9:55 PM  

അടിപൊളി ശരിക്കും അവരുടെ ആഹ്ലാദം ഫോട്ടോയില്‍ കണ്ടിട്ട് എനിക്ക് ഒന്ന് ആര്‍പ്പ് വിളിക്കാന്‍ തോന്നുന്നു അടിപൊളി

ജിജ സുബ്രഹ്മണ്യൻ March 6, 2009 at 10:29 PM  

അമ്പലവിളക്കിന്റെ ചുവട്ടിലാണോ ആർപ്പോ ഇറ്രോ.....!!

Appu Adyakshari March 7, 2009 at 12:29 AM  

കൊള്ളാം ഹരീഷ്. എങ്കിലും നൊമാദിന്റെ പടം വേറെ മൂഡ് അല്ലേ. ഈ പിള്ളേര്‍ ആര്‍പ്പുവിളിക്കുന്ന ഈ സന്ദര്‍ഭമേതാണ്?

ബോണ്‍സ് March 7, 2009 at 1:51 AM  

നല്ല പടം...സംഭവം കൊള്ളാം...പിള്ളേരൊക്കെ നല്ല ആവേശത്ത്തിലാണല്ലോ ? ...എന്താ ഇതിന്റെ പുറകുപറമ്പ് ....ഐ മീന്‍ ബാക്ക്ഗ്രൌണ്ട്...:-)

ചങ്കരന്‍ March 7, 2009 at 5:30 AM  

എനിക്കു വയ്യ, അര്‍മാദം!!!

മാണിക്യം March 7, 2009 at 7:09 AM  

ശരിക്കും ജീവനുള്ള ഫോട്ടോ!
ഹരീഷ് നന്നായി!!
ഒരു ഉത്സവത്തിന് പോകന്‍ കൊതി വരുന്നു..
ആര്‍പ്പോ... ഇര്‍റോ...

ഹരീഷ് തൊടുപുഴ March 7, 2009 at 7:57 AM  

ചാണക്യജി: ആര്‍പ്പോ ഇര്‍റോ!! നന്ദിയോടെ..

അനില്‍ജി: തോന്നിയതാ; പിന്നെ വേണ്ടാന്നുവച്ചു; രൂഭാ അരലക്ഷമാ പൊടിച്ചേ!! നന്ദിയോടെ...

കാദംബരി: നന്ദിയോടെ...

പാമരന്‍ജി: നന്ദിയോടെ..

പുള്ളിപ്പുലി: സത്യം!!! ഞാനും സാധാരണ കൂടാറുള്ളതായിരുന്നു; ഇപ്രാവശ്യം കാമെറ കൈയ്യിലുണ്ടായിരുന്നതു കൊണ്ടാ.... നന്ദിയോടെ

കാന്താരിചേച്ചി: ഇത് അമ്പലവിളക്കല്ല; റോഡില്‍ വച്ച് കാവടി തുടങ്ങുന്നയിടമാണ്. അവിടെ കുറേ വിളക്കുകള്‍ തെളിച്ചു വച്ചിരുന്നു. ഇവിടെ നിന്നും ഘോഷയാത്രായായാണ് അമ്പലത്തിലേക്കു പോകുന്നത്... നന്ദിയോടെ

അപ്പുവേട്ടാ: ശിവരാത്രിയോടനുബന്ധിച്ചുള്ള ഭസ്മക്കവടിയില്‍ നിന്നാണീ ദൃശ്യം; ആര്‍പ്പുവിളികളും, താളമേളങ്ങളുമായി ആഹ്ലാദത്തിമിര്‍പ്പോടെ ഭക്തര്‍ അമ്പലനട ലക്ഷ്യമാക്കി നീങ്ങുന്നു... നന്ദിയോടെ

ബോണ്‍സ്: എന്റെ നാട്ടില്‍ ഉത്സവങ്ങള്‍ എന്നു വച്ചാല്‍ നാട്ടുകാര്‍ക്ക് ജീവനാണ്; ഉത്സവം കൂടീട്ടേ അവര്‍ക്ക് മറ്റെന്തുമുള്ളൂ, ഇനിയും എത്രയോ അമ്പലത്തിലെ ഉത്സവം കൂടാന്‍ കിടക്കുന്നു എന്നറിയോ; ഇനിയും പോസ്റ്റാം... നന്ദിയോടെ

ചങ്കരന്‍ജി: നന്ദിയോടെ...

മാണിക്യമ്മേ: വരൂന്നേ; ഞാന്‍ അമ്മയ്ക്ക് മലബാറുമുട്ടായിയും, കുപ്പിവളേം വാങ്ങിച്ചുതരാം...നന്ദിയോടെ

പകല്‍കിനാവന്‍ | daYdreaMer March 7, 2009 at 10:53 AM  

തുളുമ്പുന്നു.. ആഹ്ലാദവും ഉത്സവത്തിന്റെ ആരവവും... ! കലക്കി...

aneeshans March 7, 2009 at 11:15 AM  

ഉത്സവം എവിടെയാണേലും തിമിര്‍പ്പിനു ഒരു വ്യത്യാസവുമില്ല.
ആര്‍പ്പോ, ഇര്‍റൊ,ഇര്‍റൊ !

smitha adharsh March 8, 2009 at 2:56 PM  

എന്റേം ആര്‍പ്പോ.....ഇറോ

പാവപ്പെട്ടവൻ March 8, 2009 at 4:35 PM  

മനോഹരമായിരിക്കുന്നു
ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് March 8, 2009 at 6:58 PM  

നാട്ടിലെ ഉത്സവ കാലം നഷ്ടമാകുന്നു :(

വിജയലക്ഷ്മി March 8, 2009 at 7:21 PM  

കൊള്ളാം മോനെ ഉത്സവ തിളക്കം !

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP