Sunday, September 13, 2009

കായൽക്കാഴ്ച


ഞാനെടുത്തിട്ടുള്ള ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്ന്..

പശ്ചാത്തലത്തിൽ കാണുന്നത് തണ്ണീർമുക്കം ബണ്ടാണ്..
വേനൽക്കാലത്ത് കടലിലെ ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ കായലിനേയും കടലിനേയും തമ്മിൽ വേർതിരിക്കാനാണീ ബണ്ട് നിർമിച്ചിരിക്കുന്നത്..
വടക്ക് വെച്ചൂർ മുതല്‍ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ട് കായലിനു കുറുകെയാണിതു പണിതിരിക്കുന്നത്..
ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്ത്തുകയും മെയ് മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു..

28 comments:

Typist | എഴുത്തുകാരി September 13, 2009 at 9:13 AM  

നല്ല മനോഹരമായ കാഴ്ച തന്നെ.

അരുണ്‍ കായംകുളം September 13, 2009 at 9:20 AM  

സൂപ്പര്‍

കുമാരന്‍ | kumaran September 13, 2009 at 10:17 AM  

ഒരു പാട് കേട്ട സ്ഥലമാണിത്.. കാണാൻ പറ്റിയതിൽ സന്തോഷം.

പുള്ളി പുലി September 13, 2009 at 10:27 AM  

Super Frame Machaa. Thakarthu

മീര അനിരുദ്ധൻ September 13, 2009 at 11:01 AM  

ഹോ ! തണ്ണീർ മുക്കം ബണ്ട് ബണ്ട് എന്നു കേട്ടിട്ടേ ഉള്ളൂ.ഇപ്പോഴാ കാണാൻ സാധിച്ചത്.അതിനുള്ള അവസരം ഒരുക്കിത്തന്ന ഹരീഷിനു അഭിനന്ദൻസ്

രഞ്ജിത്‌ വിശ്വം I ranjith viswam September 13, 2009 at 11:14 AM  

ഇത് അടിപൊളി തന്നെ..

krish | കൃഷ് September 13, 2009 at 11:16 AM  

നല്ല കാഴ്ച.

കണ്ണനുണ്ണി September 13, 2009 at 1:06 PM  

adipolitto

നരിക്കുന്നൻ September 13, 2009 at 2:14 PM  

ഈ മനോഹരമായ കാഴ്ച എങ്ങനെ ഇഷ്ടപ്പെടാതിരിക്കും.........?

Siva September 13, 2009 at 2:30 PM  

ബണ്ട് കിഴക്ക്-പടിഞ്ഞാറ് ആയിട്ടല്ലേ മാഷെ ?

sherriff kottarakara September 13, 2009 at 2:49 PM  

മനോഹരമായ കാഴ്ച! ഉപ്പു വെള്ളം കയറുകയില്ലാ എന്ന ഗുണവും. പക്ഷേ....ഈ ബണ്ട്‌ കുട്ടനാടിലെ ജലാശയങ്ങളിൽ മാലിന്യം നിറച്ചു. ഷട്ടർ താഴ്ത്തി ഇടുന്ന കാലഘട്ടത്തിൽ കുട്ടനാടിലെ ജലാശയങ്ങളിലെ ഒഴുക്കു നിലക്കും .ഫലം പള്ളാത്തുരുത്തി മുതൽ തണ്ണീർ മുക്കം വരെ കായലിലും തോട്ടിലും മാലിന്യം നിറയും. ഒരു ഗുണത്തിനെ പത്തുദോശം ഇല്ലാതാക്കുന്നു. ഹരീഷ്‌ ഇവിടെയെല്ലാം സന്ദർശിച്ചു അല്ലേ ?രുചികരമായ മീൻ കിട്ടുന്ന സ്ഥലമാണതു . ചിത്രത്തിനു അഭിനന്ദനങ്ങൾ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. September 13, 2009 at 4:35 PM  

nalla kaazhcha!!

വാഴക്കോടന്‍ ‍// vazhakodan September 13, 2009 at 5:18 PM  

ഹരീഷാത്രേ ഹരീഷേ,
നല്ല കിണുക്കന്‍ പടം!

അനിൽ@ബ്ലൊഗ് September 13, 2009 at 7:06 PM  

നല്ല പടം.
ബണ്ട് കാണുന്നത് ഇപ്പോഴാ.
നന്ദി.

അനൂപ്‌ കോതനല്ലൂര്‍ September 13, 2009 at 11:53 PM  

കൊള്ളാം അവിടെ നല്ല കള്ളൂ കിട്ടും

വിനയന്‍ September 13, 2009 at 11:55 PM  

ഇത് ഞങ്ങടെ തണ്ണീർമുക്കം ബണ്ടല്ലെ? ഹരീഷേട്ടാ വരുമ്പോൾ പറയാൻ വയ്യായിരുന്നൊ?

പാച്ചു September 14, 2009 at 11:13 AM  

ഇതു ഞങ്ങടെ നാടാ .. പക്ഷെ ആദ്യായിട്ടാ വെള്ളത്തില്‍ നിന്നും ഒന്നു കാണുന്നതു .. അതും നല്ലോരു ഷോട്ട് .. :) കലക്കി മാഷേ ..

നല്ല ഷാപ്പുണ്ട് അവിടടുത്തു, നല്ല മീന്‍‌കറി കിട്ടണ ഷാപ്പ് :)

ബിനോയ്//Binoy September 14, 2009 at 12:47 PM  

ഹരീഷ്ഭായ് നല്ല ചിത്രം :)

Micky Mathew September 14, 2009 at 3:14 PM  

കൊള്ളാം ഹരീഷേ, മനോഹരമായ കാഴ്ച. എനിക്ക് ഇഷ്ടമായി

ജിപ്പൂസ് September 14, 2009 at 6:21 PM  

നല്ല പടം ഹരീഷേട്ടാ.പലരും പറഞ്ഞത് പോലെ തണ്ണീര്‍ മുക്കം ബണ്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായാണു.

ബിന്ദു കെ പി September 14, 2009 at 11:02 PM  

ആഹാ, കൺകുളിർപ്പിക്കുന്ന കാഴ്ച...!!

MANIKANDAN [ മണികണ്ഠന്‍‌ ] September 15, 2009 at 12:22 AM  

ഹരീഷേട്ടാ നല്ല ചിത്രം

വേദ വ്യാസന്‍ September 15, 2009 at 11:33 AM  

നന്നായിട്ടുണ്ട് :)

കുഞ്ഞായി September 15, 2009 at 2:40 PM  

മനോഹരം!!!

പൈങ്ങോടന്‍ September 15, 2009 at 3:08 PM  

ആഹാ യെന്നാ കളാറാ ആകാശത്തിന്റെ !

നിക്കോണ്‍ കിടു തന്നെ

നന്ദകുമാര്‍ September 15, 2009 at 4:53 PM  

നല്ല ദൃശ്യം. നിറവും.
നന്നായിട്ടുണ്ട്

പാവത്താൻ September 16, 2009 at 9:54 AM  

അതിമനോഹരം....

siva // ശിവ September 20, 2009 at 12:22 PM  

നല്ല ചിത്രം.... നീലനിറത്തിന്റെ വ്യത്യസ്ഥ സമന്വയങ്ങള്‍...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP